തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ വീട്ടിനുള്ളിൽ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. ഒരു ബൂത്തിൽ ഒരേസമയം മൂന്ന് വോട്ടർമാരെയേ പ്രവേശിപ്പിക്കാവൂവെന്നും കമ്മീഷൻ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച ഡിജിപിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തും.
കോവിഡ് കാലത്ത് വോട്ടർമാരെ കാണാൻ സ്ഥാനാർത്ഥികൾ ഏറെ ബുദ്ധിമുട്ടും. ഭവനസന്ദർശനമെന്ന് പറഞ്ഞ് ഇനി...
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഭാര്യ പിതാവ് കാട്ടൂര്‍ കൊരട്ടിപറമ്പില്‍ അസബുല്ല ഹാജി (88) നിര്യാതനായി. ഖബറടക്കം ഇന്ന് നടക്കും.
മക്കള്‍: ഷാബിറ യൂസഫലി, ഷാഹിത ബഷീര്‍, ഷബീര്‍ അസബുല്ല. മറ്റു മരുക്കള്‍: പരേതനായ ബഷീര്‍, സജന.
തിരുവനന്തപുരം: (www.mediavisionnews.in) മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിച്ച എളമരം കരീം, കെ.കെ.രാഗേഷ് എന്നിവരുൾപ്പെടെ 8 പ്രതിപക്ഷ എം.പിമാരെ സസ്‌പെന്റ് ചെയ്ത നടപടി അത്യന്തം അപലപനീയവും സ്വാഭാവിക നീതി നിഷേധവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തെ ലക്ഷക്കണക്കിന് കർഷകരുടെ വികാരമാണ് രാജ്യസഭയിൽ പ്രതിപക്ഷ പാർടികൾ ഒറ്റക്കെട്ടായി ഉന്നയിച്ചത്. കോർപ്പറേറ്റുകൾക്കായി ഏതറ്റംവരെയും പോകാൻ...
തിരുവനന്തപുരം: (www.mediavisionnews.in) ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍...
കൊടകര: തിരുവോണം ബംപറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ സ്വന്തമാക്കിയത് ആറ് വീട്ടമ്മമാര്‍. കൊടകര ആനത്തടത്തെ കൂട്ടുകാരികള്‍ക്കാണ് ഈ ഭാഗ്യം കൈവന്നത്. അയല്‍വാസികളായ ഇവര്‍ നൂറുരൂപ വീതം എടുത്ത് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി. ഇതില്‍ ടിഡി 764733 എന്ന നമ്പറിനാണ് സമ്മാനം നേടിയത്.
തൈവളപ്പില്‍ ദുര്‍ഗ, നമ്പുകുളങ്ങര ഓമന, ചിറ്റാട്ടുകരക്കാരന്‍ ട്രീസ, കണ്ണേങ്കാട്ടുപറമ്പില്‍...
കൊച്ചി: (www.mediavisionnews.in) വിശുദ്ധ ഖുറാന്‍ മറയാക്കി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാമെന്നും എന്ത് കൊണ്ട് കസ്റ്റംസ് ഇവ വിമാനത്താവളത്തില്‍ പരിശോധിച്ചില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാം. എന്നാല്‍ തനിക്ക് അതില്‍ അറിവോ പങ്കോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായതിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രമുഖ വാര്‍ത്താ ചാനലില്‍ നല്‍കിയ...
കോഴിക്കോട്: യുവതിക്ക് താമസിക്കാൻ ഫ്ലാറ്റെടുത്തു നൽകിയെന്നാരോപിച്ച് പൊലീസുകാരന് സസ്പെൻഷൻ. ഉന്നത ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് 2019 ജനുവരിയിൽ സസ്പെൻഷനിലായ ഉമേഷ് വള്ളിക്കുന്നിനെതിരെയാണ് വീണ്ടും നടപടി. ഇതിനിടെ സസ്പെൻഷൻ ഉത്തരവിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ ഉണ്ടെന്നു കാട്ടി കമ്മിഷണർക്കെതിരെ യുവതി ഉത്തരമേഖലാ ഐജിക്ക് പരാതി നൽകി.
കേരള പൊലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ടതാണ് സസ്പെൻഷൻ ഓർഡറെന്ന് ഉമേഷ്...
മലപ്പുറം: മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരിയില്‍ അറബി കോളേജ് അധ്യാപകൻ പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകൻ മുങ്ങി. അറബികോളേജ് അധ്യാപകനായ സലാഹുദ്ദീൻ തങ്ങളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയത്.
കല്‍പകഞ്ചേരിക്കടത്ത് വാരാണക്കര സ്വദേശിയാണ് ഇയാള്‍. കോളേജിലെ പതിനേഴുകാരിയായ പെൺകുട്ടിയെയാണ് അധ്യാപകന്‍ ബലാത്സംഗം ചെയ്തത്. അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതിനാല്‍ പെൺകുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞിരുന്നില്ല....
ദില്ലി: രാജ്യത്ത് അൺലോക്ക് 4 ഇളവുകൾ ഇന്ന് മുതൽ. പൊതു ചടങ്ങുകളിൽ പരമാവധി 100 പേർ വരെ പങ്കെടുക്കാം. വിവാഹം,മരണാനന്തര ചടങ്ങുകൾ എന്നിവയിലും 100 പേർക്ക് പങ്കെടുക്കാനാകും. കണ്ടെയിന്‍മെന്‍റ് സോണിന് പുറത്തുളള സ്കൂളുകളിലെ ഒന്‍പത് മുതൽ 12 വരെ ക്ലാസുകളിലുളള വിദ്യാർത്ഥിക്കും 50% അധ്യാപകർക്കും അനധ്യാപകർക്കും സ്കൂളിലെത്താം.
പല സംസ്ഥാനങ്ങളും സ്‌കൂളുകൾ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാല്‍...
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...