Kerala

‘വിശ്വസിക്കുവിന്‍ ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല’; കോടതി വിധിയില്‍ ആഷിഖ് അബു

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ സുപ്രീംകോടതി വിധി വന്ന സാഹചര്യത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബുവും നടി രഞ്ജിനിയും. 'വിശ്വസിക്കുവിൻ ബാബറി മസ്ജിദ് ആരും തകർത്തതല്ല'...എന്നാണ് ആഷിഖ് ഫെയ്സ്ബുക്കിൽ കുറിച്ചത്. "പ്രതീക്ഷിച്ച വിധി. കഴിഞ്ഞ 28 വർഷവും നമ്മൾ വെറും വിഡ്ഡികളായിരുന്നു. ഭാ​ഗ്യലക്ഷ്മി ചേച്ചി ശരിയായ തീരുമാനമെടുക്കാനുള്ള കാരണം ഇതാണ്. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ...

‘മത നിരപേക്ഷ ഇന്ത്യയുടെ മരണ മണി’; ബാബരി വിധിയില്‍ ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: (www.mediavisionnews.in) ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ട വിധി മത നിരപേക്ഷ ഇന്ത്യയുടെ മരണ മണിയാണെന്ന് ഡി.വൈ.എഫ്.ഐ. ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധമാണ് ബാബരി മസ്ജിദ് തകർത്ത കേസെന്നും ഇത് അട്ടിമറിച്ചതിൽ ഒന്നാം പ്രതി കോൺഗ്രസ് ആണെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. പള്ളി പൊളിക്കാനും കേസിലെ പ്രതികളെ രക്ഷിക്കാനും കൂട്ടു...

28 ദിവസത്തിനിടെ നാലരക്കോടി രൂപ പിഴ; നിര്‍ത്തിയിട്ട വണ്ടികള്‍ക്കും രക്ഷയില്ല ; നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: വാഹന പരിശോധനയിലും പിഴയിലും നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. 28 ദിവസങ്ങള്‍ക്കിടെ നാലരക്കോടി രൂപയാണ് പിഴ ശിക്ഷയായി പിരിച്ചെടുത്തത്. 20,623 പേരില്‍ നിന്നാണ് ഈ പിഴ ഈടാക്കിയത്. ഇ ചെല്ലാന്‍ ആപ്ലിക്കേഷന്റ സഹായത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. പരിശോധനയ്ക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈവശമുള്ള ചെറിയ ഉപകരണത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍,വാഹനത്തിന്റെ നമ്പര്‍...

കരിപ്പൂരിൽ മാസ്കിനുള്ളിൽ ഒളിപ്പിച്ചു സ്വർണക്കടത്ത്;ഒരാള്‍ പിടിയില്‍

കരിപ്പൂരിൽ മാസ്കിനുള്ളിൽ ഒളിപ്പിച്ചു സ്വർണക്കടത്ത്. മാസ്കിനുള്ളിൽ ഒളിപ്പിച്ച 40 ഗ്രാം സ്വർണമാണ് പിടികൂടിയത്. യു.എ.ഇയിൽ നിന്നെത്തിയ കർണാടക ഭട്കൽ സ്വദേശിയാണ് മാസ്കിനുള്ളിൽ ഒളിപ്പിച്ചു സ്വർണം കടത്താൻ ശ്രമിച്ചത്. എന്‍ 95 മാസ്കിന്‍റെ വാൾവിനടിയിലാണ് സ്വർണം ഒളിപ്പിച്ചത്.

പാലാരിവട്ടം പാലം പൊളിക്കാൻ പൂജ നടന്നത് സർക്കാർ ചെലവിലല്ല; അനാവശ്യ വിവാദമെന്ന് മന്ത്രി ജി. സുധാകരൻ

തിരുവനന്തപുരം: (www.mediavisionnews.in) പാലാരിവട്ടം പാലം പൊളിക്കുന്നതിനു മുമ്പ് പൂജ നടത്തിയതിനെ ചൊല്ലി ചിലർ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് മന്ത്രി ജി.സുധാകരൻ. കരാറുകാരും തൊഴിലാളികളും അവരുടെ വിശ്വാസത്തിൽ, അവരുടെ ചെലവിൽ നടത്തിയ ഭൂമിപൂജ എന്നു കരുതുന്നവരോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു. അന്ധമായ രാഷ്ട്രീയ വിരോധം വെച്ചു പുലർത്തി ചിലർ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് പ്രതിഷേധാർഹമാണ്....

കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗം. അതേസമയം നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ പ്രായോഗികമല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗത്തില്‍ കൈക്കൊണ്ടത്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടാഴ്ച കൂടി സംസ്ഥാനത്തിന്റെ സാഹചര്യം വിലയിരുത്തിയതിന് ശേഷം ലോക്ക്ഡൗണ്‍ പരിഗണിക്കാമെന്നാണ് സര്‍വകക്ഷിയോഗം നിരീക്ഷിച്ചത്. കേസുകള്‍ കൂടുന്ന...

സംസ്ഥാനത്ത് ഇന്ന് 7354 കൊവിഡ് കേസുകള്‍; 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കൊവിഡ്. 22 പേര്‍ മരിച്ചു. 61791 പേര്‍ ചികിത്സയില്‍. 6364 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗബാധ. ഉറവിടം അറിയാത്ത 672 പേര്‍. രോഗബാധ സ്ഥിരീകരച്ചവരില്‍ 130 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍. 24 മണിക്കൂറില്‍ 52755 സാമ്പിളുകള്‍ പരിശോധിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ സമരങ്ങളും പ്രക്ഷോഭങ്ങളും ജനാധിപത്യത്തിൽ പാലിക്കപ്പെടണം. നേരിടുന്ന സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത്...

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കി; കേരളത്തിന്റെ നിര്‍ദേശം അംഗീകരിച്ചു

ന്യൂഡൽഹി∙ കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കി. കേരളത്തിന്റെ നിർദേശം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണുണ്ടായിരുന്നത്. കേരളത്തിന് പുറമേ തമിഴ്നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും ഇലക്ഷൻ ഓഫിസർമാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമസഭാ...

റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ഭര്‍ത്താവ് കുഴഞ്ഞുവീണു, രക്ഷിക്കാനായി ഭാര്യ ഓടിയെത്തി, ട്രെയിന്‍ തട്ടി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോട് ജില്ലയിലാണ് സംഭവം. കടലൂര്‍ പുതിയോട്ടില്‍ അബ്ദുല്ല, ഭാര്യ അസ്മ എന്നിവരാണ് മരിച്ചത്. റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ കുഴഞ്ഞവീണ അബ്ദുല്ലയെ ഹസ്മ രക്ഷിക്കാന്‍ എത്തിയതോടെയാണ് ഇരുവരെയും ട്രെയിന്‍ തട്ടിയത്. റെയില്‍ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അബ്ദുല്ലക്ക് ക്ഷീണം അനുഭവപ്പെട്ടത്. ശരീരം തളര്‍ന്ന് അബ്ദുല്ല റെയില്‍ പാളത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു....

കേരളത്തില്‍ തീവ്രരോഗവ്യാപനം; ആരോഗ്യ അടിയന്തരാവസ്ഥ ഏർപ്പെടുത്തണമെന്ന് ഐഎംഎ

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന നിർദേശവുമായി ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ). ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തു നൽകിയതായി ഐഎംഎ നേതൃത്വം അറിയിച്ചു. ജനങ്ങളിൽ അവബോധം ഉണ്ടാക്കാൻ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രാഹം വർഗീസ് പറഞ്ഞു. രോഗവ്യാപനം തടയുന്നതിനു ശക്തമായ നടപടികൾ സ്വീകരിക്കണം....
- Advertisement -spot_img

Latest News

അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ വിക്ഷേപിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനാണ് ഈ വാർത്ത...
- Advertisement -spot_img