Kerala

ഇനി കടുത്ത നടപടി; പിഴ കൂട്ടും, കടകളിൽ ഗ്ലൗസ് ധരിച്ച് മാത്രം കയറണം: മുഖ്യമന്ത്രി

തിരുവനന്തപുരം∙ കോവിഡ് ജാഗ്രത കര്‍ശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലെങ്കില്‍ കര്‍ശന നടപടി വരുമെന്നും പിഴ തുക കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പരിപാടികളിലും ഇരുപതിലധികം പേര്‍ പങ്കെടുക്കില്ല. കൂടുതല്‍ സാധനങ്ങള്‍ എടുത്തു നേക്കേണ്ട കടകളില്‍ ഗ്ലൗസ് ധരിച്ച് മാത്രം കയറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 90 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്കൂൾ...

സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും നിരോധനാജ്ഞ; ഇളവുകള്‍ എന്തിനൊക്കെ, എന്തൊക്കെ ചെയ്യരുത്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നു. ഒരുമാസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍മാരാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹം പോലുള്ള ചടങ്ങുകള്‍ക്കും കര്‍ശനമായ വ്യവസ്ഥകളോടെ ആളുകള്‍ക്ക് പങ്കെടുക്കാം. ലോക്ഡൗണ്‍ പ്രഖ്യാപിക്കാതെ തന്നെ ആള്‍ക്കൂട്ടം ഒഴിവാക്കാനും സമ്പര്‍ക്ക...

സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ; ആളുകള്‍ കൂട്ടം ചേരാന്‍ പാടില്ല

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നിരോധനാജ്ഞ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ ശനിയാഴ്ച മുതല്‍ നിലവില്‍ വരും. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. ഒരുമാസത്തേക്കാണ് നിരോധനാജ്ഞ. ജില്ലാ കളക്ടര്‍മാരാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. കൺടെയ്ൻമെന്റ്  സോണുകള്‍ക്ക് അകത്തും പുറത്തും ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. അഞ്ചുപേരില്‍ കൂടുതല്‍...

ഇന്ത്യയിലെ ഏറ്റവും മികച്ച കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിനുള്ള ഇന്ത്യ ടുഡേ പുരസ്‌കാരം കേരളത്തിന്; പിന്തള്ളിയത് ദല്‍ഹിയേയും യു.പിയേയും

ന്യൂദല്‍ഹി: (www.mediavisionnews.in) ഇന്ത്യയിലെ ഏറ്റവും മികച്ച കൊവിഡ് പ്രതിരോധപ്രവര്‍ത്തനം നടത്തിയ സംസ്ഥാനങ്ങള്‍ക്കുള്ള ഇന്ത്യ ടുഡേ ഹെല്‍ത്ത് ഗിരി അവാര്‍ഡ് കേരളത്തിന്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ദല്‍ഹി, ഉത്തര്‍പ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. കേരളത്തിലെ കൊവിഡ് ജാഗ്രത പോര്‍ട്ടലുകളുടെ പ്രവര്‍ത്തനം, മഹാമാരിയ്ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ബ്രേക്ക് ദി...

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടരുതെന്ന സര്‍ക്കാര്‍ ഉത്തരവ് സംബന്ധിച്ച അവ്യക്തത ദൂരീകരിച്ച് ചീഫ് സെക്രട്ടറി. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍  ഇല്ലെന്നും കടകള്‍ അടച്ചിടില്ലെന്നും മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്തെ കടകളും ചന്തകളും അടച്ചിടില്ല. സമ്പൂര്‍ണ ലോക്ഡൗണ്‍ അല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എവിടെയൊക്കെയാണ് രോഗവ്യാപനം എന്നും എവിടെയൊക്കെയാണ് നിയന്ത്രണം വേണ്ടത്...

സംസ്ഥാനത്ത് 9258 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 476 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in)  സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

അലോയ് വീലുകള്‍ അനുവദനീയം, സ്റ്റിക്കറുകളും ഒട്ടിക്കാം; വാഹനങ്ങളില്‍ എന്തെല്ലാം ഉപയോഗിക്കാം ?, ഉപയോഗിക്കാന്‍ പാടില്ല

കൊച്ചി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാഹനങ്ങളിലെ രൂപമാറ്റങ്ങളിലടക്കം അമിത പിഴ ഈടാക്കുന്നെന്നും ചെറിയ തെറ്റുകള്‍ക്ക് പോലും പിഴ ശിക്ഷ ഈടാക്കുന്നതുമായി പരാതികള്‍ ഉയരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രചാരണങ്ങളാണ് ഇതുസംബന്ധിച്ച് നടക്കുന്നത്. കഴിഞ്ഞ 28 ദിവസങ്ങള്‍ക്കിടെ നാലരക്കോടി രൂപയാണ് പിഴ ശിക്ഷയായി പിരിച്ചെടുത്തത്. 20,623 പേരില്‍ നിന്നാണ് ഈ പിഴ ഈടാക്കിയത്. വാഹനം മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും...

തദ്ദേശതെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമെന്ന് വെൽഫെയർ പാർട്ടി; ധാരണയായില്ലെന്ന് മുസ്ലീം ലീ​ഗ്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബന്ധത്തിന്‍റെ മറവില്‍ ഇത്തവണ സീറ്റു കൂട്ടാന്‍ വെല്‍ഫയര്‍ പാര്‍ട്ടി. മുസ്ലീംലീഗിലെ ഒരു വിഭാഗത്തിന്‍റെ എതിര്‍പ്പ് നിലനില്‍ക്കെയാണ് യുഡിഎഫുമായി പ്രാദേശിക നീക്കുപോക്കിനുള്ള നീക്കം തുടരുന്നത്. ഇപ്പോള്‍ ഇടതുമുന്നണിയുമായി ഭരണം പങ്കിടുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ അടുത്ത തെരെഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം തുടരില്ലെന്ന് ഇതോടെ വ്യക്തമായി. കോഴിക്കോട് മുക്കത്ത് വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണ്...

സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ല

തിരുവനന്തപുരം: (www.mediavisionnews.in) സ്കൂളുകൾ തുറക്കാനായി കേന്ദ്രം അനുവദിച്ച ഇളവ് സoസ്ഥാനത്ത് നടപ്പാക്കില്ല . ഈ മാസം 15ന് ശേഷം സ്കൂളുകൾ തുറക്കാമെന്നായിരുന്നു കേന്ദ്ര നിർദേശം. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തുറക്കുന്നതു പ്രായോഗികമല്ലെന്നു ജില്ലകളില്‍ നിന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു. തീയറ്ററുകളിലും മൾട്ടിപ്ലക്സുകളും പകുതി പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള ഇളവും തൽക്കാലം...

‘ചുമരില്‍ ചോര കൊണ്ട് സോറി’; 7 വയസുകാരിയുടെ മരണം ചികിത്സാപിഴവെന്ന് ആരോപണം; യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

കൊച്ചി: ഏഴുവയസുകാരി പെണ്‍കുട്ടി ചികിത്സാപിഴവ് കൊണ്ടാണ് മരിച്ചതെന്ന ആരോപണത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. കടപ്പാക്കട അനൂപ് ഓര്‍ത്തോ കെയര്‍ ഉടമ, ഡോ. അനൂപ് കൃഷ്ണന്‍ (37) ആണ് ആത്മഹത്യ ചെയ്തത്. ചോര കൊണ്ട് ചുമരില്‍ സോറിയെന്ന് എഴുതിവെച്ച ശേഷമായിരുന്നു അനൂപ് ആത്മഹത്യ ചെയതത്. കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. അസ്വാഭാവിക...
- Advertisement -spot_img

Latest News

ഇന്ധനക്ഷാമം വെറും അഭ്യൂഹം; പരിഭ്രാന്തി വേണ്ടെന്ന് എണ്ണക്കമ്പനികൾ, ‘പാനിക് ബയിംഗ്’ ഒഴിവാക്കാൻ നിർദ്ദേശം

രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ...
- Advertisement -spot_img