Kerala

സ്വപ്നയ്ക്ക് നല്‍കിയ ഐ ഫോണുകള്‍ ആര്‍ക്ക് നല്‍കിയെന്ന് അറിയില്ല; ചെന്നിത്തലയ്ക്ക് എതിരായ ആരോപണത്തില്‍ മലക്കം മറിഞ്ഞ് സന്തോഷ് ഈപ്പന്‍

കൊച്ചി: (www.mediavisionnews.in) ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിനിടെ രമേശ് ചെന്നിത്തലക്ക് ഐ ഫോൺ നൽകിയെന്ന വാദത്തിൽ മലക്കം മറിഞ്ഞ് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ. സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകൾ നൽകുകയാണ് ചെയ്തത്. അത് അവർ ആർക്ക് നൽകിയെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു. ഇന്ന് വിജിലൻസിന് നൽകിയ മൊഴിയിലാണ് തിരുത്തിയത്....

സംസ്ഥാനത്ത് 5042 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 207 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in):കേരളത്തില്‍ ഇന്ന് 5042 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339, പാലക്കാട് 281, കാസര്‍ഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട്...

സ്വർണക്കടത്ത് കേസ്; തെളിവുകൾ ഉടൻ ഹാജരാക്കണം, അല്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകേണ്ടി വരുമെന്ന് കോടതി

കൊച്ചി∙ സ്വർണക്കടത്തിലൂടെ ലാഭമുണ്ടാക്കിയവരുടെ പട്ടിക സമർപ്പിക്കാൻ എൻഐഎ കോടതിയുടെ നിർദേശം. കേസിൽ കസ്റ്റഡിയിലുള്ള ഏഴു പേരുടെ ജാമ്യാപേക്ഷ സമർപ്പിക്കുമ്പോഴാണ് കോടതി ഇക്കാര്യം പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്. എഫ്ഐആറിൽ പ്രതികൾക്കെതിരായി ചുമത്തിയിട്ടുള്ള കുറ്റങ്ങളുടെ തെളിവ് എന്താണെന്ന് ബോധിപ്പിക്കണം. കേസ് ഡയറിയിൽ ഇത് വ്യക്തമാക്കുന്ന ഭാഗങ്ങൾ മാർക്ക് ചെയ്ത് നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ ഏജൻസികൾ കസ്റ്റംസ്, യുഎപിഎ വകുപ്പുകൾ...

‘ആരോഗ്യവകുപ്പിന് പുഴുവരിക്കുന്നു’; ഗുരുതര അവസ്ഥയിലുളള രോഗികളെ പരിചരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഇല്ലെന്ന് ഐ എം എ

തിരുവനന്തപുരം: ആരോ​ഗ്യവകുപ്പിനെതിരെ രൂക്ഷവിമർശനവുമായി ഐ.എം.എ രം​ഗത്ത്. ആരോഗ്യ വകുപ്പിന് പുഴുവരിക്കുന്നു എന്നാണ് ഐ.എം.എയുടെ വിമർശനം. ഇനി പറയാതിരിക്കാൻ വയ്യ. സർക്കാരിന്റെ ഇപ്പോഴത്തെ നടപടി ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നു എന്നും ഐ.എം.എ ഭാരവാഹികൾ ആരോപിച്ചു. ഗുരുതര അവസ്ഥയിലുളള രോഗികളെ പരിചരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഇല്ല. കൂടുതൽ നിയമനം ആരോഗ്യവകുപ്പിൽ നടത്തണം. പ്രതികാര നടപടികളും പ്രതിരോധ നടപടികളും...

ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയിൽ; അന്വേഷണത്തിന് സ്റ്റേ ഇല്ല

ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയിൽ. ലൈഫ് മിഷൻ ഉദ്യോഗസ്ഥർ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പണം വാങ്ങിയോ എന്ന് പരിശോധിച്ചുവരികയാണെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ നൽകണമെന്ന യുണീടാക് എംഡിയുടെ ആവശ്യം കോടതി തള്ളി. തനിക്കെതിരായി സിബിഐ റജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പൻ നൽകിയ ഹർജിയാണ്...

സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

മൂലമറ്റം: വാഗമണ്‍ സന്ദര്‍ശിക്കാന്‍ പോയ യുവാക്കളിലൊരാള്‍ കൊക്കയില്‍ വീണ് മരിച്ചു. തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമസുന്ദരന്‍ നായരുടെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ (28) ആണ് സെല്‍ഫി എടുക്കുന്നതിനിടെ താഴ്ചയിലേക്ക് വീണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. വാഗമണ്‍ ഭാഗത്തേക്ക് പോകുന്നതിനിടെ സുഹൃത്തുക്കളുമൊത്ത് കാഞ്ഞാര്‍ പുള്ളിക്കാനം റോഡില്‍ കുമ്പംകാനത്ത് റോഡരികിലെ കെട്ടില്‍ നിന്ന് സെല്‍ഫി...

തൃശൂരില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു; പിന്നില്‍ ബി.ജെ.പി-ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെന്ന് ആരോപണം

ചിറ്റിലങ്ങാട്: തൃശൂരില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി. ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പുതുശേരി കോളനി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ് ആണ് കൊല്ലപ്പെട്ടത്. 26 വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് സി.പി.ഐ.എം പ്രവത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ചിറ്റിലങ്ങാട് സെന്ററിന് സമീപം ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സി.പി.ഐ.എം...

സംസ്ഥാനത്ത് 8553 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 278 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസര്‍ഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

കൊച്ചിയില്‍ പരിശീലന പറക്കലിനിടെ ഗ്ലൈഡര്‍ വിമാനം തകര്‍ന്ന് രണ്ട് മരണം

കൊച്ചി: പരിശീലന പറക്കലിനിടെ ഗ്ലൈഡര്‍ വിമാനം തകര്‍ന്നു. അപകടത്തില്‍ പെട്ട രണ്ട് നാവികസേന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.  രാജീവ് ഝാ, സുനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. തോപ്പുംപ്പടി ബി.ഒ.ടി പാലത്തിനടത്തുള്ള നടപ്പാതയിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും ഗുരുതരപരിക്കേറ്റതായി സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. വലിയ ശബ്ദത്തോടുകൂടി വിമാനം തകര്‍ന്നുവീണത് കണ്ടു എന്നായിരുന്നു ദൃക്‌സാക്ഷികള്‍ അറിയിച്ചത്. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന്...

സംസ്ഥാനത്ത് 7834 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 257 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296, കാസര്‍ഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
- Advertisement -spot_img

Latest News

ഇന്ധനക്ഷാമം വെറും അഭ്യൂഹം; പരിഭ്രാന്തി വേണ്ടെന്ന് എണ്ണക്കമ്പനികൾ, ‘പാനിക് ബയിംഗ്’ ഒഴിവാക്കാൻ നിർദ്ദേശം

രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ...
- Advertisement -spot_img