Sunday, May 12, 2024

Kerala

തിരുവന്തപുരം -മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം

കൊച്ചി: തിരുവനന്തപുരം സെന്‍ട്രല്‍ -മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് എക്സ്പ്രസിന്റെ (20632) സമയത്തില്‍ പുനഃക്രമീകരണം. തിരുവനന്തപുരത്ത് നിന്നും യാത്രയാരംഭിക്കുന്ന ട്രെയിനിന്റെ എറണാകുളം ജങ്ഷന്‍, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍ ജങ്ഷന്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് സ്റ്റേഷനുകളിലെ സമയക്രമത്തിലാണ് മാറ്റം. മെയ് 13 മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും. എറണാകുളം ജങ്ഷനില്‍ നിലവില്‍ വൈകിട്ട് 6.35ന് എത്തുന്ന ട്രെയിന്‍...

വീട്ടില്‍ സോളാര്‍ വെച്ചിട്ടും ബില്‍ കുതിച്ച് ഉയരുന്നു; കെഎസ്ഇബി വൈദ്യുതി കട്ടോണ്ട് പോകുന്നു; കാട്ടുകള്ളന്‍മാരില്‍ പ്രതീക്ഷയില്ലെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

കെഎസ്ഇബിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഡിജിപി ആര്‍. ശ്രീലേഖ. വീട്ടില്‍ സോളാര്‍ പാനല്‍ വെക്കുമ്പോള്‍ ‘ഓണ്‍ഗ്രിഡ്’ തെരഞ്ഞെടുക്കരുതെന്നും കെഎസ്ഇബി ‘കട്ടോണ്ട്’ പോകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീലേഖ ഇക്കാര്യം പറഞ്ഞത്. ഇതിവിടെ എഴുതിയതുകൊണ്ട് പൊതുജനങ്ങള്‍ക്കെങ്കിലും ഗുണമുണ്ടാവട്ടെയെന്നും കാട്ടുകള്ളന്മാരായ കെ.എസ്.ഇ.ബി എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ലന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: വീട്ടില്‍...

സംസ്ഥാനത്ത് വേനല്‍ച്ചൂട് രൂക്ഷം; ചികിത്സ തേടിയത് ആയിരത്തോളം പേർ

ചരിത്രത്തില്‍ ആദ്യമായി ഉഷ്ണ തരംഗമുന്നറിയിപ്പുള്‍പ്പെടെ പുറപ്പെടുവിച്ച ഇത്തവണത്തെ വേനലില്‍ കേരളം കടന്നുപോയത് അസാധാരണ സാഹചര്യങ്ങളിലൂടെ. സൂര്യാഘാതത്തെ തുടര്‍ന്ന് മരണങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത ഇത്തവണ ഏപ്രില്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ആയിരത്തോളം പേരാണ് കൊടുംചൂടിനെ തുടര്‍ന്ന് ചികിത്സ തേടിയത്. കേരളത്തെ ഉഷ്ണതരംഗബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നതിന്റെ തലേദിവസമായ ഏപ്രില്‍ 25 വരെ ഇത്തരത്തില്‍ 850...

ഡെങ്കിപ്പനി വ്യാപന സാധ്യത, ഞായറാഴ്ച വീടുകളിൽ ഡ്രൈ ഡേ ആചരിക്കണം; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: മഴ വരുന്നത് മുന്നില്‍ കണ്ട് കൊതുകിന്റെ ഉറവിട നശീകരണം ശക്തമാക്കണമെന്നും ഞായറാഴ്ച വീടുകളിൽ ഡ്രൈ ഡേ ആചരിക്കണമെന്നും മന്ത്രി വീണാ ജോർജ്. വ്യക്തികളും സ്ഥാപനങ്ങളും ആഴ്ചയിലൊരിക്കൽ ഡ‍്രൈ ഡേ ആചരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ത​ദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഇത് ഉറപ്പാക്കണം.ഉറവിട നശീകരണമാണ് ഡെങ്കി, ചിക്കൻ​ഗുനിയ, സിക്ക പനികളെ തടയാനുള്ള പ്രധാന മാർ​ഗം....

ടെസ്റ്റിന് വാഹനം നല്‍കാതെ ഡ്രൈവിങ് സ്‌കൂളുകള്‍; സ്വന്തം വാഹനത്തില്‍ ടെസ്റ്റ് എടുക്കാമെന്ന് എം.വി.ഡി.

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാമെന്ന നിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്. ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ കൃത്യമായ രേഖകള്‍ കൈവശമുണ്ടായിരിക്കണമെന്നുള്ള നിര്‍ദേശം മാത്രമാണ് വകുപ്പ് നല്‍കിയിട്ടുള്ളത്. ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്ക് പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹനവകുപ്പ്...

തോൽക്കുമെന്ന ഭീതിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിക്ക് എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം

മലപ്പുറം: എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിക്ക് പരീക്ഷയിൽ മികച്ച വിജയം. മലപ്പുറം ഒതളൂർ സ്വദേശി നിവേദ്യയാണ് എസ്എസ്എൽസി പരീക്ഷക്ക് മികച്ച വിജയം നേടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിവേദിതയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ തോൽക്കുമെന്ന ഭയാത്താലാണ് ജീവനൊടുക്കുന്നതെന്ന് എഴുതി വെച്ച ശേഷമാണ് നിവേദിത ജീവനൊടുക്കിയത്.

ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടുപോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. വാഹനത്തിന്‍റെ എഞ്ചിനാണ് തീ പിടിച്ചത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ അരുണ്‍, വാഹനം നിർത്തി പുറത്തിറങ്ങി. ഫയർ എക്സിറ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചുവെങ്കിലും തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. തുടര്‍ന്ന് കഴക്കൂട്ടം സ്റ്റേഷനിലെ രണ്ട് ഫയർ യൂണിറ്റുകള്‍ സ്ഥലത്തെത്തി...

മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ വീട്ടിൽനിന്ന് പുറത്താക്കാം; വയോജനക്ഷേമത്തിന് നിയമഭേദഗതി വരും

തിരുവനന്തപുരം : മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്ക് ഇനി നിയമത്തിന്റെ പിടിവീഴും. മക്കളുടെയോ പിന്തുടർച്ചാവകാശിയുടേയോ പീഡനത്തിനിരയായാൽ മുതിർന്ന പൗരന്മാർക്ക് അവരെ വീട്ടിൽ നിന്നൊഴിവാക്കാനുള്ള അവകാശം നൽകുന്ന നിയമഭേദഗതിക്കാണ് സർക്കാർസമിതിയുടെ ശുപാർശ. വയോജനസുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്ത് പ്രത്യേക പോലീസ് സെൽ വേണം. ഓരോ സ്റ്റേഷനിലും പ്രത്യേകം പോലീസുകാരനെ ചുമതലപ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങൾക്കു കീഴിൽ ‘സീനിയർ സിറ്റിസൺ കമ്മിറ്റി’ രൂപവത്കരിക്കാനും 2009-ലെ ‘കേരള...

ഇരട്ട ക്ലച്ചും ബ്രേക്കും പാടില്ല; ‘ഡ്രൈവിങ് സ്‌കൂളുകാരുടെ’ വണ്ടിയില്‍ ടെസ്റ്റ് പാസ്സാകല്‍ നടക്കില്ല

ഇരട്ടനിയന്ത്രണ സംവിധാനങ്ങളുള്ള (പരിശീലകനുകൂടി നിയന്ത്രിക്കാന്‍കഴിയുന്ന ക്ലച്ച്, ബ്രേക്ക് പെഡലുകള്‍) വാഹനങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പുതുക്കിയ നിര്‍ദേശങ്ങളിലാണ് ഇത് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഡ്രൈവിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇരട്ടനിയന്ത്രണ സംവിധാനം നിര്‍ബന്ധമാണ്. ഇവ ഡ്രൈവിങ് ടെസ്റ്റിനും ഉപയോഗിക്കുന്നുണ്ട്. ഇത് മൂന്നുമാസത്തേക്കുകൂടി തുടരാനാകും. ഇതിനുശേഷം സാധാരണരീതിയിലെ വാഹനങ്ങള്‍ ടെസ്റ്റിന്...

വൈദ്യുതി ഉപയോഗം ആവശ്യത്തിന് മതി, വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാരങ്ങള്‍ക്കും നിയന്ത്രണം: കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം ഉപയോഗിക്കണം. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയുള്ള സമയത്ത് വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ ഉപയോഗം പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെടും. ജലവിതരണത്തെ ബാധിക്കാതെ വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് ക്രമീകരിക്കണം....
- Advertisement -spot_img

Latest News

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കാന്‍ ബിസിസിഐ നീക്കം

ഡല്‍ഹി: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കാന്‍ ബിസിസിഐ. അടുത്ത സീസണ്‍ മുതല്‍ ടോസ് ഒഴിവാക്കാനാണ് ബിസിസിഐയുടെ തീരുമാനം. സി കെ നായിഡു ട്രോഫി മുതല്‍...
- Advertisement -spot_img