Saturday, January 24, 2026

Gulf

വിസിറ്റ് വിസക്കാർക്ക് താമസ വിസയിലേക്ക് മാറാനാവില്ല; പ്രചരിക്കുന്നത് അസത്യം

റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റ് വിസയില്‍ കഴിയുന്നവര്‍ക്ക് താമസ വിസയിലേക്ക് മാറാന്‍ സാധ്യമല്ലെന്ന് സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്) വ്യക്തമാക്കി. സോഷ്യല്‍ മീഡിയകളില്‍ ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളെ ഡയറക്ട്രേറ്റ് നിഷേധിച്ചു. ഇത്തരം ഒരു സംവിധാനം രാജ്യത്ത് നിലവില്‍ വന്നിട്ടില്ല.  ആഭ്യന്തര മന്ത്രാലയം വിസാ മാറ്റത്തിന് അനുമതി നല്‍കിയെന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞ്...

മലയാളി ബാലിക ബസില്‍ മരിച്ച സംഭവം; സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം

ഖത്തർ :  ഖത്തറിൽ സ്കൂൾ ബസ്സിനുള്ളിൽ മലയാളി വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്കൂൾ അടയ്ക്കാൻ ഉത്തരവ്. അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡൻ ആണ്  വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചത് . വീഴ്ചവരുത്തിയ സ്കൂൾ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ സ്കൂൾ ജീവനക്കാർക്ക് വീഴ്ച...

ചെറിയ വാഹനാപകടങ്ങൾ അറിയിക്കാൻ പുതിയ സംവിധാനവുമായി ദുബായ് പൊലീസ്

ദുബൈ: വാഹനാപകടങ്ങൾ അറിയിക്കാൻ പുതിയ സംവിധാനവുമായി ദുബൈ പൊലീസ്.  ദുബായ് നൗ മൊബൈൽ ആപ്പിലെ വെഹിക്കിൾസ് ആൻഡ് സെക്യൂരിറ്റി സര്‍വീസസിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതോടെ വാഹന ഉടമകൾക്ക് പൊലീസ് വരുന്നതു വരെ കാത്തിരിക്കാതെ തന്നെ ചെറിയ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂര്‍ത്തീകരിക്കാനാകും. ചെറിയ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നിയമനടപടിക്രമങ്ങൾ വേഗത്തിൽ പൂര്‍ത്തീകരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം...

എലിസബത്ത് രാഞ്ജിക്ക് വേണ്ടി ഉംറ ചെയ്യാന്‍ ബാനറും പിടിച്ചു മക്കയിലെത്തിയ വിദേശി അറസ്റ്റില്‍

റിയാദ്: എലിസബത്ത് രാഞ്ജിക്ക് വേണ്ടി ഉംറ ചെയ്യാൻ ബാനറും പിടിച്ച് മക്കയിലെത്തിയ വിദേശിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. യെമന്‍ സ്വദേശിയാണ് പിടിയിലായത്. ഉംറ നിയമങ്ങൾ ലംഘിച്ച് മക്ക പള്ളിയിൽ ബാനർ ഉയർത്തി എന്ന കുറ്റത്തിനാണ് അറസ്റ്റ്. പ്രതിക്കെതിരായ കേസ് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഹറം സുരക്ഷാ സേന അറിയിച്ചു. നിയമാനുസൃത ഇഖാമയില്‍...

കുട്ടി ഉറങ്ങിപ്പോയത് അറിയാതെ ഡോര്‍ പൂട്ടി; ഖത്തറില്‍ സ്‍കൂള്‍ ബസിനുള്ളില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ദോഹ: ഖത്തറില്‍ നാല് വയസുകാരിയായ മലയാളി ബാലികയ്ക്ക് സ്‍കൂള്‍ ബസിനുള്ളില്‍ ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് മരിച്ചത്. സ്‍കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയത് അറിയാതെ ഡ്രൈവര്‍ ഡോര്‍ ലോക്ക് ചെയ്‍തതു പോയത് കുട്ടിയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു. ഞായറാഴ്ചയായിരുന്നു സംഭവം.  ദോഹ അല്‍ വക്റയിലെ...

5 ബില്ല്യൺ ഡോളർ ചെലവഴിച്ച് ‘ചന്ദ്രനെ’ നിർമിക്കാനൊരുങ്ങി ദുബായ്; ഉള്ളിൽ നൈറ്റ് ക്ലബും റിസോർട്ടും

5 ബില്ല്യൺ ഡോളർ ചെലവഴിച്ച് ‘ചന്ദ്രനെ’ നിർമിക്കാനൊരുങ്ങി ദുബായ്. ഒരു കനേഡിയൻ ആർകിടെക്റ്റ് കമ്പനിയാണ് ചന്ദ്രൻ്റെ രൂപത്തിൽ റിസോർട്ട് നിർമിക്കുക. 735 അടി ഉയരമുള്ള റിസോർട്ടിൻ്റെ നിർമാണം 48 മാസം കൊണ്ട് തീർക്കാനാണ് ലക്ഷ്യം. ‘മൂൺ വേൾഡ് റിസോർട്ട്സ്’ എന്നാവും ഇതിൻ്റെ പേര്. പ്രതിവർഷം 25 ലക്ഷം ആളുകളെയാണ് റിസോർട്ടിൽ പ്രതീക്ഷിക്കുന്നത്. ഉള്ളിൽ നൈറ്റ്...

കൂടുതല്‍ ഫുട്ബോള്‍ ആരാധകരെ സ്വാഗതം ചെയ്ത് ഖത്തര്‍; ടിക്കറ്റ് ലഭിക്കാത്തവര്‍ക്കും അവസരം

കൂടുതല്‍ ഫുട്ബോള്‍ ആരാധകരെ സ്വാഗതം ചെയ്ത് ഖത്തര്‍. ഹയ്യാ കാര്‍ഡ് ഉള്ളവര്‍ക്ക് മത്സര ടിക്കറ്റില്ലാത്ത മൂന്ന് പേരെ ലോകകപ്പ് സമയത്ത് ഖത്തറിലേക്ക് അതിഥികളായി കൊണ്ടുവരാം. ഇതിനായി നിശ്ചിതഫീസ് അടയ്ക്കണം. ഖത്തര്‍ ലോകകപ്പിന്റെ ഫാന്‍ ഐഡിയാണ് ഹയ്യാകാര്‍ഡ്. നവംബര്‍ ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശനത്തിനുള്ള രേഖ കൂടിയാണിത്. ടിക്കറ്റുള്ളവര്‍ക്ക് മാത്രമായിരുന്നു ഹയ്യാകാര്‍ഡ് അനുവദിച്ചിരുന്നത്. അതായത് ടിക്കറ്റ് ലഭിക്കാത്ത...

യു.എ.ഇ ദിർഹത്തിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു

വിദേശ വിപണിയിൽ അമേരിക്കൻ കറൻസി കരുത്താർജ്ജിച്ചതോടെ യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 79.90ലെത്തി. ഒരു യു.എ.ഇ ദിർഹത്തിന് 21.77 രൂപയാണ് ഇന്നത്തെ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ 79.80 ൽ ആരംഭിച്ച മാർക്കറ്റ് നിരക്ക് പിന്നീട് 79.90 ലേക്ക് താഴുകയായിരുന്നു. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഉയർന്ന് 79.78...

ഗ്രീൻവിസ, റിമോട്ട് വർക്ക് വിസ എന്നിവക്കുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി

ദുബൈ; അഞ്ചുവർഷം കാലാവധിയുള്ള ഗ്രീൻവിസ, ഒരുവർഷത്തെ റിമോട്ട് വർക്ക് വിസ എന്നിവക്ക് ഇന്നു മുതൽ ഓൺലൈൻ വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങി. യു.എ.ഇയുടെ വിസാ നിയമങ്ങളിൽ സമഗ്ര പരിഷ്‌കരണത്തിനാണ് അധികൃതർ രൂപം നൽകിയിരിക്കുന്നത്. ഗോൾഡൻ വിസയുടെ കാര്യത്തിലും കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. സ്‌പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവർഷം വരെ ജോലി ചെയ്യാനും യു.എ.ഇയിൽ താമസിക്കാനും അനുമതി...

യുഎഇയിലെ പുതിയ വിസകള്‍ക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം; വിശദ വിവരങ്ങള്‍ ഇങ്ങനെ

ദുബൈ: യുഎഇയില്‍ റിമോട്ട് വര്‍ക്കിങ് വിസ ഉള്‍പ്പെടെ പുതിയ റെസിഡന്റ് പെര്‍മിറ്റുകള്‍ക്ക് സെപ്റ്റംബര്‍ അഞ്ച് മുതല്‍ അപേക്ഷ നല്‍കാം. യുഎഇക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നവര്‍ക്ക് രാജ്യത്ത് താമസിക്കാന്‍ അനുവാദം ലഭിക്കുന്ന റിമോട്ട് വര്‍ക്കിങ് വിസയാണ് പ്രധാനം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ച റിമോട്ട് വര്‍ക്കിങ് വിസയാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വരുന്നത്. ഒരു...
- Advertisement -spot_img

Latest News

പിടിമുറുക്കാൻ എംവിഡി; വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു. പുതിയ...
- Advertisement -spot_img