Thursday, July 3, 2025

Gulf

ഈമാസം 22 വരെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെടും: അബൂദബി ഇന്ത്യൻ എംബസി

അബൂദബി: പാസ്‌പോർട്ട് സേവ സംവിധാനത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ മുതൽ ഈമാസം 22 വരെ പാസ്‌പോർട്ട് സേവനങ്ങൾ തടസപ്പെടുമെന്ന് അബൂദബി ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയിലും ബി.എൽ.എസ്. കേന്ദ്രങ്ങളിലും പാസ്‌പോർട്ട് സർവീസുകൾ മുടങ്ങും. ബി.എൽ.എസ് കേന്ദ്രങ്ങൾ നൽകിയ അപ്പോയിന്റ്‌മെന്റുകൾ ഈമാസം 23 മുതൽ 27 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റി നൽകും. മറ്റു കോൺസുലാർ സേവനങ്ങൾക്ക്...

വ്യാപക മഴയ്ക്ക് സാധ്യത; സൗദിയില്‍ കാലാവസ്ഥ മുന്നറിയിപ്പ്

റിയാദ് സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മിതമായതോ കനത്ത മഴയോ പ്രതീക്ഷിക്കാം. ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ കാര്‍മേഘം മൂടിയ അന്തരീക്ഷമായിരിക്കും.  ചില സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നജ്റാന്‍, മദീന എന്നീ പ്രദേശങ്ങളുടെ ചില മേഖലകളില്‍...

ന​ബി​ദി​നത്തിൽ 175 ത​ട​വു​കാ​ർ​ക്ക് മാ​പ്പ് ന​ൽ​കി സു​ൽ​ത്താ​ൻ

മ​സ്ക​ത്ത്: ന​ബി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​ടെ കാ​രു​ണ്യ​ത്തി​ൽ ത​ട​വു​കാ​ർ മോ​ചി​ത​രാ​യി. 175 ത​ട​വു​കാ​ർ​ക്കാ​ണ് സു​ൽ​ത്താ​ൻ ഹൈതം ബിൻ താരിഖ് മാ​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ്വ​ദേ​ശി​ക​ളും വി​​ദേ​ശി​ക​ളെ​യുമു​ൾ​പ്പ​ടെ​യാ​ണ് ഇ​ത്ര​യും​പേ​ർ മോ​ചി​ത​രാ​യി​രി​ക്കു​ന്ന​ത്.

ഹജ്ജ്-2025: ഇതുവരെ ലഭിച്ചത് 15,261 അപേക്ഷകള്‍; ഈമാസം 23 വരെ നീട്ടി

മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025ലെ ഹജ്ജിന് ഇതുവരെയായി 15,261 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 3406 അപേക്ഷകള്‍ 65 വയസ്സിനു മുകളിലുള്ള വിഭാഗത്തിലും 1641 പുരുഷ മെഹ്‌റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തിലും 10214 ജനറല്‍ വിഭാഗത്തിലുമാണ്. സ്വീകാര്യയോഗ്യമായ അപേക്ഷകള്‍ക്ക് കവര്‍ നമ്പറുകള്‍ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. കവര്‍ നമ്പര്‍ മുഖ്യ അപേക്ഷന് എസ്എംഎസ്...

രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; യുഎഇയിൽ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം

ദുബൈ: യുഎഇയിലെ വാഹനാപകട കേസിൽ മലയാളിക്ക് 11.5 കോടി രൂപ നഷ്ട പരിഹാരം. അറബ് എമിറേറ്റ്സ് ദിർഹത്തിൽ 5 മില്യൺ ദിർഹം നഷ്ട പരിഹാരം ആണ് ലഭിച്ചത്.  2022 മാര്‍ച്ച് 26 ന് നടന്ന അപകടത്തിൽ മലപ്പുറം കൂരാട് സ്വദേശി ഷിഫിന് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു.   ബഖാലയില്‍ നിന്നും മോട്ടോര്‍സൈക്കിളില്‍ സാധനങ്ങളുമായി പോയ ഇരുപത്തിരണ്ടുകാരനെ  കാര്‍...

റഹീമിന്‍റെ മോചനം; സൗദി കോടതി ഉത്തരവ് ഉടൻ, നടപടികൾ അവസാനഘട്ടത്തിൽ

റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിെൻറ മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദ് സഹായ സമിതി അറിയിച്ചു. ജൂലൈ രണ്ടിന് വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് അടുത്ത ദിവസങ്ങളിൽ തന്നെ പ്രതീക്ഷിക്കുന്നതെന്ന് സഹായസമിതി നേതാക്കൾ വാർത്താക്കുറിപ്പിൽ പറഞ്ഞു. കേസിന്‍റെ നടപടികൾ ഇന്ത്യൻ എംബസിയും,റഹീമിെൻറ...

ഖത്തറില്‍ ചൂടേറും; കാലാവസ്ഥ അറിയിപ്പ് പുറത്തുവിട്ട് അധികൃതര്‍

ദോഹ: ഖത്തറില്‍ ഇന്നും നാളെയും ചൂട് ഉയരും. ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബർ 6നും 7നും, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഖത്തറിലെ കാലാവസ്ഥ ചൂടുള്ളതായിരിക്കും. വെള്ളിയാഴ്ച ദോഹയിൽ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുമെന്നാണു പ്രവചനം, കുറഞ്ഞ താപനില 31 ഡിഗ്രി സെല്‍ഷ്യസ്. ശനിയാഴ്ച 32 ഡിഗ്രി സെല്‍ഷ്യസ് മുതൽ 37 ഡിഗ്രി...

ഓഫറിലെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം; പ്രവാസി പെയിന്‍റിങ് തൊഴിലാളിക്ക് 34 കോടിയുടെ ഗ്രാന്‍ഡ് പ്രൈസ്

അബുദാബി: മലയാളികളടക്കം നിരവധി പേരുടെ ജീവിതങ്ങളാണ് ബിഗ് ടിക്കറ്റിലൂടെ മാറിമറിഞ്ഞിട്ടുള്ളത്. ബി​ഗ് ടിക്കറ്റ് സീരീസ് 266-ന്‍റെ ഏറ്റവും പുതിയ തത്സമയ നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) നേടിയത് ബം​ഗ്ലാദേശിൽ നിന്നുള്ള നൂർ മിയ ഷംസു മിയ ആണ്.  പെയിന്‍റിങ് തൊഴിലാളിയായ നൂർ മിയ 18 വർഷമായി അൽ...

യുഎഇയിലെ പരമാവധി മലയാളികൾ ഇന്നുമുതലുള്ള ഈ അവസരം ഉപയോഗപ്പെടുത്തണം; നോർക്ക റൂട്സ് ഹെൽപ്പ് ഡസ്ക് രൂപീകരിക്കും

സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസകാലത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി ഹെൽപ്പ് ഡെസ്ക് രൂപീകരിക്കാൻ തീരുമാനിച്ചു. നോർക്ക - റൂട്സിന്റെയും ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെയും നേതൃത്വത്തിൽ നടന്ന ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ...

യു.എ.ഇ പൊതുമാപ്പ്: സന്ദർശകവിസക്കാർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം

ദുബൈ:യു.എ.ഇയിൽ സെപ്റ്റംബർ ഒന്ന് മുതൽ നിലവിൽ വരുന്ന പൊതുമാപ്പിൽ സന്ദർശകവിസ കാലാവധി പിന്നിട്ടവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാമെന്ന് അധികൃതർ സ്ഥിരീകരിച്ചു. നേരത്തേ റെസിഡൻസി വിസക്കാർക്കാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്. പൊതുമാപ്പിൽ നാട്ടിലേക്ക് പോകുന്നവർക്ക് നിയമവിധേയമായി യു.എ.ഇയിലേക്ക് മടങ്ങിവരാൻ വിലക്കുണ്ടാവില്ലെന്നും അധികൃതർ പറഞ്ഞു. കാലാവധി പിന്നിട്ട എല്ലാത്തരം വിസക്കാർക്കും പിഴ, എക്‌സിറ്റ് ഫീസ് എന്നിവയില്ലാതെ സെപ്റ്റംബർ ഒന്ന്...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img