പ്രവാസികൾക്ക് ആശ്വാസത്തിന്റെയും സന്തോഷത്തിന്റേയു ദിനങ്ങളാണ് ഓരോ പൊതു അവധികളും സമ്മാനിക്കാറുള്ളത്. യു.എ.ഇയിൽ ഡിസംബർ ആദ്യവാരത്തിൽ ഒന്നു മുതൽ നാലുവരെ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള നീണ്ട പൊതു അവധി ലഭിക്കും.
എന്നാൽ അതിനു മുൻപുതന്നെ, 2023ലെ പൊതു അവധി ദിനങ്ങളും കാബിനറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ മേഖലകളിലുള്ളവർക്ക് ഏകീകൃതമായാണ് പൊതു അവധി ദിനങ്ങൾ ലഭിക്കുക.
സർക്കാർ അറിയിച്ചതു പ്രകാരം, ആദ്യമായി ഗ്രിഗോറിയൻ...
ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ വേദിയില്‍ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരവുമായി ഒരു കൂട്ടം മലയാളികള്‍. 'ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചിരിക്കുന്ന മുഖം' എന്നെഴുതിയ പോസ്റ്ററുമായാണ് അവര്‍ ഗാലറിയിലെത്തിയത്.
ഞായറാഴ്ച്ച നടന്ന ബെല്‍ജിയവും മൊറോക്കോയും തമ്മിലുള്ള മത്സരം കാണാനായി കൊച്ചി, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് പോയവരാണ് ഇവര്‍. നൗഷാദ്, ഫൈസല്‍, മഹ്‌റഫ് എന്നിവരുടെ നേതൃത്വത്തിലാണ്...
യു.എ.ഇയിൽ മിക്കയിടങ്ങളിലും ഇന്ന് മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ വിഭാഗം എല്ലോ അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്ത് ഭാഗികമായി മേഘാവൃതമായിരിക്കാനും സാധ്യതയുണ്ടെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകുന്നത്.
ചിലയിടങ്ങളിൽ താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബൂദബിയിൽ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 19 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ...
അബുദാബി: യുഎഇയില്‍ സ്വദേശികളായ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന കമ്പനികള്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. എമിറാത്തികള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന വേതന സുരക്ഷാ പദ്ധതി ചില കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രി ഡോ. അബ്‍ദുല്‍റഹ്‍മാന്‍ അല്‍ അവാര്‍ പറഞ്ഞു. ഇത്തരം നിരവധി കമ്പനികള്‍ സ്വദേശികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതായും അദ്ദേഹം പ്രസ്‍താവനയില്‍...
അബുദാബി: യുഎഇയില്‍ ജീവനക്കാർക്ക് അർഹമായ താമസ സൗകര്യമൊരുക്കിയില്ലെങ്കിൽ സ്ഥാപനത്തിനെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇത്തരം സ്ഥാപനങ്ങളുടെ വർക്ക് പെർമിറ്റ് റദ്ദാക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.
തൊഴിലാളികൾക്ക് ആവശ്യമായ താമസസൗകര്യം ഒരുക്കുന്നത് വരെ സസ്പെൻഷൻ തുടരുകയും ചെയ്യും.
മനുഷ്യക്കടത്ത് ശ്രദ്ധയിൽപ്പെട്ടാലും സ്ഥാപനത്തിന്‍റെ പെർമിറ്റ് റദ്ദാക്കും. നിരപരാധികളാണെന്ന് തെളിഞ്ഞ ശേഷം മാത്രമേ പെര്‍മിറ്റ്...
ജിദ്ദ: ജിദ്ദയില്‍ വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. ദുരിത ബാധിതര് നാശനഷ്ടങ്ങള്‍ കണക്കാക്കാനും വേണ്ട നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം.
2009ല്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ സ്വീകരിച്ച നടപടികള്‍ക്ക് സമാനമായി നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള പരിഹാരം നല്‍കുമെന്ന് ജിദ്ദ നഗരസക്ഷ വക്താവ്...
അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ അബുദാബി ബിഗ് ടിക്കറ്റിന്റെ നവംബര്‍ മാസത്തിലെ മൂന്നാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ ഹരി ജയറാം. ഖത്തറില്‍ ഫിഫ ലോകകപ്പ് മത്സരം കാണുന്നതിനിടെയാണ് ഈ മാസം ബിഗ് ടിക്കറ്റിലൂടെ മില്യനയറാകുന്ന ആറുപേരില്‍ ഒരാളാണ് താനെന്ന്...
ദുബൈ: പാസ്‍പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമുള്ളവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി യുഎഇയില്‍ പ്രവേശനം അനുവദിക്കും. ഇത് സംബന്ധിച്ചുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് ലഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. ഇതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ യുഎഇയിലെ എല്ലാ ട്രാവല്‍ ഏജന്‍സികള്‍ക്കും എയര്‍ ഇന്ത്യ പുതുക്കിയ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
പാസ്‍പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമുള്ളവര്‍ക്ക് (ഗിവണ്‍...
ദുബൈ: വിവിധ ഉത്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവും നിരവധി ഓഫറുകളുമായി ദുബൈയില്‍ വീണ്ടും മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ വരുന്നു. ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് (ഡി.എഫ്.ആര്‍.ഇ) ആണ് ഈ വാരാന്ത്യത്തില്‍ ഉപഭോക്താക്കള്‍ക്കായി മികച്ച ഓഫറുകള്‍ ഒരുക്കുന്നത്.
നവംബര്‍ 25 മുതല്‍ 27 വരെയായിരിക്കും സൂപ്പര്‍ സെയില്‍ നടക്കുക. ഫാഷന്‍, ബ്യൂട്ടി, ഹോ...
ദുബൈ: ബുധനാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് സമ്മാനം. മുംബൈ സ്വദേശിയായ രാഹുല്‍ വിനോദ് ആനന്ദിനാണ് 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമായത്. ദുബൈയില്‍ താമസിക്കുന്ന ഈ 36 വയസുകാരന്‍ 2016 മുതല്‍ സ്ഥിരമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുത്തുവരികയായിരുന്നു.
നവംബര്‍ ഒന്നിന് ഓണ്‍ലൈനായി...
ന്യൂഡൽഹി: ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സമ്പന്നർ രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 40.1% നിയന്ത്രിക്കുന്നതായി സാമ്പത്തിക വിശകലന വിദഗ്ദ്ധൻ ഹാർദിക് ജോഷിയുടെ സമീപകാല വിശകലനം ചൂണ്ടികാണിക്കുന്നു....