Thursday, July 24, 2025

Gulf

1000 ദിര്‍ഹത്തിന്റെ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

അബുദാബി: യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷ വേളയില്‍ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി. ആയിരം ദിര്‍ഹത്തിന്റെ നോട്ടാണ് വെള്ളിയാഴ്ച യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിനൊപ്പം ആണവോര്‍ജ നിലയവും ബഹിരാകാശ ഗവേഷണവും ഉള്‍പ്പെടെയുള്ള  സമീപകാലത്തെ നേട്ടങ്ങള്‍ക്കും ഇടം നല്‍കിയിട്ടുള്ള ഡിസൈനാണ് പുതിയ നോട്ടിനുള്ളത്. യുഎഇ രാഷ്‍ട്രപിതാവായ ശൈഖ് സായിദിനൊപ്പം അബുദാബിയിലെ ബറാക ആണവോര്‍ജ നിലയവും...

‘മെസിയെ കാണണം’; മാഹിയിൽ നിന്ന് ‘ഓ​ള്​’ ഓടിച്ച്​ നാജി നൗഷി ഖത്തറിലെത്തി

കാ​ൽ​പ​ന്തി​നെ നെ​ഞ്ചേ​റ്റി​യ നാ​ടി​ന്റെ മു​ഴു​വ​ൻ ആ​ശീ​ർ​വാ​ദ​മേ​റ്റു​വാ​ങ്ങി ‘ഓ​ള്’ ലോകകപ്പ് കാ​ണാ​നാ​യി മഹീന്ദ്ര ജീപ്പൊ​ടി​ച്ച്‌ ഖ​ത്ത​റി​ലെത്തി. 49 ദിവസം നീണ്ടുനിന്ന യാത്രയ്‌ക്കൊടുവിലാണ് മാ​ഹി സ്വ​ദേ​ശി​നി നാജി നൗ​ഷി ഖ​ത്ത​റി​ലെത്തിയത്. ഓളെന്ന് പേരിട്ടിരിക്കുന്ന മഹീന്ദ്ര ഥാറിലായിരുന്നു യാത്ര. അഞ്ചു മക്കളുടെ അമ്മയും ട്രാവൽ വ്‌ളോഗറുമായ നാജി ഒക്ടോബർ 15നാണ് മാഹിയിൽനിന്ന് യാത്ര തിരിച്ചത്. കേരളത്തിൽ നിന്ന് സേലം, ഹമ്പി...

ജിദ്ദ ചലച്ചിത്രോത്സവവും സിനിമാ ചിത്രീകരണവുമായി ഷാരൂഖ് ഖാൻ സൗദിയിൽ; താരം മക്കയിലെത്തി ഉംറ നിർവഹിച്ചു

റിയാദ്: ബോളിവുഡ് താരം 'ഷാരൂഖ് ഖാൻ' മക്കയിലെത്തി ഉംറ നിർവഹിച്ചു. ജിദ്ദയിൽ നടക്കുന്ന റെഡ്ഡീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാനായാണ് ഷാരൂഖ് ഖാൻ സൗദിയിലെത്തിയത്. ചലച്ചിത്രോത്സവത്തിലെ ആദ്യ ദിവസം തന്നെ ഷാരൂഖ് നായകനായ ‘ദില്‍വാലെ ദുൽഹനിയ ലേ ജായേംഗേ’ പ്രദർശിപ്പിക്കുന്നുണ്ട്. ഫെസ്റ്റിവലിന് മുന്നോടിയായി താരത്തെ ആദരിക്കുകയും ചെയ്തിരുന്നു. ജിദ്ദയിലുള്ള പ്രമുഖ സംഗീത സംവിധായകൻ എ ആർ...

ചരിത്രത്തിലാദ്യമായി വമ്പന്‍ സമ്മാനവുമായി ബിഗ് ടിക്കറ്റ്; ഭാഗ്യശാലിക്ക് 77 കോടിയിലേറെ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഗ്രാന്‍ഡ് പ്രൈസ് വിജയിയെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനം. 3.5 കോടി ദിര്‍ഹം (77 കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് ഗ്രാന്‍ഡ് പ്രൈസ് വിജയിക്ക് ലഭിക്കുക. ഡിസംബര്‍ മാസത്തിലുടനീളം ഉപഭോക്താക്കള്‍ക്ക് അടുത്ത തത്സമയ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാന്‍ അവസരമുണ്ട്. ജനുവരി മൂന്നാം തീയതിയാണ് ജീവിതം മാറ്റി മറിക്കുന്ന അടുത്ത നറുക്കെടുപ്പ്. ബിഗ് ടിക്കറ്റ്...

സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്

അബുദാബി: യുഎഇയുടെ 51-ാമത് ദേശീയ ദിനത്തിന്റെ ഭാഗമായി സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. 1,214 എമിറാത്തികളുടെ 53.62 കോടി ദിര്‍ഹത്തിന്റെ കടം എഴുതിത്തള്ളാനാണ് നിര്‍ദ്ദേശം. ഇതനുസരിച്ച് 1,214 സ്വദേശികളുടെ 536,230,000 ദിര്‍ഹത്തിലേറെ വരുന്ന കടം എഴുതിത്തള്ളാന്‍ 17 ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി....

പ്രതിഫലം 3400 കോടി രൂപ! ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബിലേക്കെന്ന് റിപ്പോര്‍ട്ട്

റിയാദ്: പോര്‍ച്ചുഗീസ് സൂപ്പ‍ര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബിലേക്കെന്ന് റിപ്പോര്‍ട്ട്. 3400 കോടി രൂപയ്ക്ക് അൽ നാസറില്‍ ചേരുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുപ്പത്തിയേഴുകാരനായ താരത്തിന്‍റെ 2 വര്‍ഷത്തേക്കുള്ള കൂടുമാറ്റം ജൂണിന് ശേഷമാകും എന്നും റിപ്പോര്‍ട്ടിലുണ്ട്. മാര്‍ക്കയുടെ റിപ്പോര്‍ട്ട് പ്രകാരം റോണോയ്‌ക്ക് 400 മില്യണ്‍ യൂറോയാകും ആകെ പ്രതിഫലം എന്ന് പറയുന്നു. വിവാദക്കൊടുങ്കാറ്റ് വീശിയ അഭിമുഖത്തിന് ശേഷം...

ഫുട്ബോള്‍ ലോകകപ്പ്: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ചത് 400-500 പേരെന്ന് സ്ഥിരീകരിച്ച് ഖത്തര്‍

ദോഹ: ഖത്തര്‍ ലോകകപ്പിന് മുന്നോടിയായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ 400-500 തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ഖത്തര്‍. ഇതാദ്യമായാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ചവരുടെ എണ്ണം സ്ഥിരീകരിക്കാന്‍ ഖത്തര്‍ തയാറാവുന്നത്. നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറെ കൂടുതലാണ് ഇപ്പോള്‍ ഔദ്യോഗികമായി അംഗീകരിച്ച മരണസംഖ്യ. ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായ പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ ഖത്തര്‍ ഡെലിവറി ആന്‍ഡ് ലെഗസി സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറലായ ഹസ്സന്‍...

രണ്ട് ടിക്കറ്റുകള്‍ തികച്ചും സൗജന്യം, 60 കോടിയിലേറെ നേടാം; ‘ബിഗ് സൈബര്‍ മണ്‍ഡേ’ ഓഫറുമായി ബിഗ് ടിക്കറ്റ്‌

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ അബുദാബി ബിഗ് ടിക്കറ്റിലൂടെ വിജയിക്കാന്‍ ഇനി ഇരട്ടി അവസരങ്ങള്‍. അധിക ടിക്കറ്റുകള്‍ ലഭിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ വിജയിക്കാനുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ബിഗ് സൈബര്‍ മണ്‍ഡേ ഓഫര്‍. നവംബര്‍ 28 വൈകിട്ട് നാലു മണി മുതല്‍ നവംബര്‍ 30 രാത്രി 11.59 വരെയാണ് ഓഫര്‍ കാലയളവ്. ഈ സമയത്തില്‍ രണ്ട്...

ദുബൈ സൂപ്പർ കപ്പ് 2022; പ്രമുഖ യൂറോപ്യൻ ക്ലബ്ബുകൾ നഗരത്തിലെത്തും

പ്രമുഖ ഫുട്‌ബോൾ ക്ലബ്ബുകളെ പങ്കെടുപ്പിച്ച് ദുബൈയിൽ ആദ്യമായി നടത്താനിരിക്കുന്ന ദുബൈ സൂപ്പർ കപ്പ് 2022നുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 8 മുതൽ 16 വരെ അൽ നാസർ ക്ലബ്ബിലെ അൽ മക്തൂം സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന പതിപ്പിന് വലിയ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ...

ഒരു വര്‍ഷം 18 കോടി യാത്രക്കാര്‍; സല്‍മാന്‍ രാജാവിന്റെ പേരില്‍ റിയാദില്‍ ഭീമന്‍ വിമാനത്താവളം പ്രഖ്യാപിച്ച് സൗദി

റിയാദ്: തലസ്ഥാനമായ റിയാദില്‍ പുതിയ കൂറ്റന്‍ വിമാനത്താവളം പണിയുമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ. വര്‍ഷം 180 മില്യണ്‍ (18 കോടി) യാത്രക്കാരെ സ്വീകരിക്കാന്‍ ശേഷിയുള്ള തരത്തിലുള്ള വിമാനത്താവളമാണ് പദ്ധതി മുന്നോട്ടുവെക്കുന്നത്. നിലവിലെ സൗദിയുടെ ഭരണാധികാരിയായ സല്‍മാന്‍ രാജാവിന്റെ പേരിലായിരിക്കും വിമാനത്താവളം പണിയുക. പുതിയ എയര്‍പോര്‍ട്ട് നിര്‍മാണ പദ്ധതിയുടെ പ്രഖ്യാപനം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ...
- Advertisement -spot_img

Latest News

ധർമസ്ഥലയിൽ മൃതദേഹം കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തൽ; 20 പൊലീസുദ്യോഗസ്ഥർ അന്വേഷണത്തിൻ്റെ ഭാഗമാവും

ബെംഗളൂരു: ധർമസ്ഥലയിൽ മൃതദേഹം കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വിപുലീകരിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. ഉഡുപ്പി, ഉത്തര കന്നഡ, ചിക്കമംഗളൂരു എന്നീ ജില്ലകളിൽ...
- Advertisement -spot_img