Monday, July 21, 2025

Gulf

വിളിക്കുന്നത് ആരെന്ന് കൃത്യമായി അറിയാം; ‘കാഷിഫില്‍’ എല്ലാ കമ്പനികളേയും ഉള്‍പ്പെടുത്തുമെന്ന് യുഎഇ

യുഎഇയില്‍ ഫോണ്‍ വിളിക്കുന്നവരെ തിരിച്ചറിയാനായുളള കോളര്‍ ഐഡി സര്‍വീസായ കാഷിഫില്‍ എല്ലാ കമ്പനികളും ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.  വ്യാജ ഫോണ്‍ വിളികള്‍ തടയുന്നതിനും ഫോണ്‍ വിളിക്കുന്നവരെ തിരിച്ചറിയുന്നതിനുമായി 2021 ല്‍ നടപ്പാക്കിയ പദ്ധതിയാണ് കൂടുതല്‍ കമ്പനികളെ ഉള്‍പ്പെടുത്തി വിപുലീകരിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി....

വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നഗരങ്ങളിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ദുബൈ

വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നഗരങ്ങളിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ദുബൈ. പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ജി.സി.സി നഗരവുമാണ് ദുബൈ. പാരീസ് ആണ് പട്ടികയിൽ ഒന്നാമതുള്ളത്. ആംസ്റ്റർഡാം, മാഡ്രിഡ്, റോം, ലണ്ടൻ, മ്യൂണിക്ക്, ബെർലിൻ, ബാഴ്സലോണ, ന്യൂയോർക്ക് എന്നീ നഗരങ്ങളാണ് യഥാക്രമം പട്ടികയിലെ ആദ്യ പത്തിലുള്ള മറ്റു നഗരങ്ങൾ. യൂറോമോണിറ്റർ ഇന്റർനാഷണലിന്റെ 2022ലെ ടോപ്പ് 100 സിറ്റി ഡെസ്റ്റിനേഷൻ...

യുഎഇയില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു

അബുദാബി: യുഎഇയില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം ഡിസംബര്‍ 15ന് പ്രാബല്യത്തില്‍ വന്നു. ഗാര്‍ഹിക തൊഴിലാളികളുടെ നിയമനം മുതല്‍ തൊഴില്‍ സാഹചര്യങ്ങളും കരാര്‍ വ്യവസ്ഥകളും ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും പുതിയ നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിബന്ധനകളും ഇതിന്റെ ഭാഗമാണ്. പുതിയ നിയമമനുസരിച്ച് ഗാര്‍ഹിക തൊഴിലാളികളുടെ  സ്ഥിരമായും താത്കാലികമായുമുള്ള റിക്രൂട്ട്മെന്റുകള്‍  നടത്തണമെങ്കില്‍ യുഎഇ മാനവ...

യുഎഇയില്‍ അടുത്ത വര്‍ഷം മുതല്‍ ശമ്പളത്തിന് നികുതി അടയ്ക്കേണ്ടി വരുമോ? നികുതിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

അബുദാബി: യുഎഇയിലെ ബിസിനസ് സംരംഭങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചുകഴിഞ്ഞു. ഇത് സംബന്ധിച്ച ഫെഡറല്‍ നിയമവും പുറത്തിറങ്ങി. 2023 ജൂണ്‍ ഒന്ന് മുതലായിരിക്കും നികുതി പ്രാബല്യത്തില്‍ വരിക. ശമ്പളമായി ലഭിക്കുന്ന തുകയ്ക്ക് നികുതി അടയ്ക്കേണ്ടി വരുമെ എന്ന് ഉള്‍പ്പെടെ നിരവധി സംശയങ്ങള്‍ പലര്‍ക്കുമുണ്ട്. ഔദ്യോഗിക അറിയിപ്പ് പ്രകാരം 3,75,000 ദിര്‍ഹത്തില്‍...

ഖത്തറില്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. അമീരി ദിവാനില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം രാജ്യത്ത് ഡിസംബര്‍ 18 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കും. എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്. ഈ വര്‍ഷം ഫിഫ ഫുട്‍ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം കൂടി അന്ന് നടക്കുകയാണ്. അതേസമയം ഖത്തര്‍ ദേശീയ...

സന്ദര്‍ശക വിസ പുതുക്കണമെങ്കില്‍ രാജ്യം വിടണം; യുഎഇയില്‍ പുതിയ നിര്‍ദ്ദേശം

അബുദാബി: യുഎഇയില്‍ തുടര്‍ന്നുകൊണ്ട് വിസിറ്റ് വിസ പുതുക്കാനാകില്ല. സന്ദര്‍ശക വിസ പുതുക്കണമെങ്കില്‍ രാജ്യം വിടണമെന്നാണ് അബുദാബി, ദുബൈ എമിറേറ്റുകളിലെ ട്രാവല്‍ ഏജന്റുമാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. യുഎഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് രാജ്യത്തിനുള്ളില്‍ നിന്നു തന്നെ വിസ മാറാമെന്ന നിയമമാണ് ഒഴിവാകുന്നത്. ഷാര്‍ജ, അബുദാബി എമിറേറ്റുകളിലാണ് നിര്‍ദ്ദേശം പ്രബല്യത്തില്‍ വന്നത്. ദുബൈയില്‍ പുതിയ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നാണ് വിവരം....

ഉംറ തീര്‍ത്ഥാടകരുടെ തിരക്കേറുന്നു; അഞ്ച് മാസത്തിനിടെ അനുവദിച്ചത് 40 ലക്ഷം വിസകൾ

റിയാദ്: അഞ്ചു മാസത്തിനിടെ 40 ലക്ഷം ഉംറ വിസകൾ അനുവദിച്ചതായി സൗദി ഹജ് - ഉംറ മന്ത്രാലയം അറിയിച്ചു. മുഹറം ഒന്നു മുതൽ കഴിഞ്ഞ ദിവസം വരെ വിദേശ തീര്‍ത്ഥാടകർക്ക് അനുവദിച്ച വിസകളുടെ കണക്കാണിത്. തീർഥാടകരുടെ യാത്ര എളുപ്പമാക്കാനും ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനങ്ങൾ അവർക്ക് ലഭ്യമാക്കാനും സൗദി ഹജ്ജ് - ഉംറ മന്ത്രാലയവും ബന്ധപ്പെട്ട...

വീഡിയോ വൈറലായി; സൗദി അറേബ്യയില്‍ പൊതുസ്ഥലത്ത് വെടിയുതിര്‍ത്ത യുവാവ് അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ പൊതു സ്ഥലത്ത് തോക്കുമായെത്തി വെടിയുതിര്‍ത്ത യുവാവ് അറസ്റ്റില്‍. മദീനയില്‍ വെച്ച് ഒരു സൗദി പൗരനെയാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്. ഇയാള്‍ വെടിവെപ്പ് നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ ശ്രദ്ധയില്‍പെട്ടതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. വീഡിയോ ദൃശ്യങ്ങളിലുള്ള വ്യക്തിയെ തിരിച്ചറിഞ്ഞ മദീന പൊലീസ്, ഇയാളെ കണ്ടെത്തി...

യു.എ.ഇയിൽ റിട്ടയർമെന്റ് വിസ സ്വന്തമാക്കാനാവശ്യമായ നിബന്ധനകളെന്തല്ലൊം..?

ഏതു രാജ്യത്തുനിന്നെത്തിയ പ്രവാസികളുടെയും പ്രിയപ്പെട്ട രാജ്യമാണ് യു.എഇ. അതുകൊണ്ട് തന്നെ റിട്ടയർമെന്റിന് ശേഷവും പലരും യു.എ.ഇയിൽ തന്നെ താമസിക്കാൻ ആഗ്രഹിക്കുന്നവരാണ്. അത്തരക്കാർക്ക് പ്രത്യേകമായി റിട്ടയർമെന്റ് വിസ തന്നെ യു.എ.ഇ വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷെ ഈ വിസ ലഭിക്കാൻ ചില നിബന്ധനകൾ പൂർത്തിയാവേണ്ടതുണ്ട്. 55 വയസും അതിൽ കൂടുതലുമുള്ള വിരമിച്ച താമസക്കാർക്കാണ് അഞ്ച് വർഷത്തേക്ക് യു.എ.ഇ റിട്ടയർമെന്റ്...

ലോകകപ്പ് കിരീടം ക്രൊയേഷ്യ സ്വന്തമാക്കിയാല്‍ പൂര്‍ണനഗ്‌നയായി ആഘോഷിക്കും, പരസ്യ പ്രഖ്യാപനവുമായി ഇവാന നോള്‍

ഇത്തവണത്തെ ലോകകപ്പ് കിരീടം ക്രൊയേഷ്യ സ്വന്തമാക്കിയാല്‍ താന്‍ പൂര്‍ണനഗ്‌നയായി ആഘോഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് മുന്‍ മിസ് ക്രൊയേഷ്യയും മോഡലുമായ ഇവാന നോള്‍. ഇന്‍സ്റ്റഗ്രാമിലടക്കമുള്ള സോഷ്യല്‍മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ഇവാനയ്ക്കുള്ളത്. മുമ്പും ക്രൊയേഷ്യയുടെ ലോകകപ്പ് മത്സരങ്ങള്‍ക്കൊപ്പം ക്രൊയേഷ്യന്‍ ആരാധികയും മോഡലുമായ ഇവാന നോളും ഖത്തര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇവാനയുടെ വസ്ത്രധാരണമാണ് അന്ന് ലോകകപ്പില്‍ ചര്‍ച്ചയായത്. ക്രൊയേഷ്യ ഇത്തവണ...
- Advertisement -spot_img

Latest News

പൊതു വിഷയത്തിൽ പരാതി നൽകിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിക്കുന്നു; പരാതിയുമായി മദർ പി.ടി.എ പ്രസിഡൻ്റ് രംഗത്ത്

കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...
- Advertisement -spot_img