Saturday, July 12, 2025

Gulf

പ്രവാസിയുടെ മരണത്തില്‍ പോലും തനിക്കെന്ത് കിട്ടുമെന്നാണ് ചിന്ത; ഉള്ളുപൊള്ളുന്ന ആ അനുഭവം സോഷ്യല്‍ മീഡിയയില്‍

ദുബൈ: മറ്റുള്ളവര്‍ക്ക് വേണ്ടി എരിഞ്ഞൊടുങ്ങുന്ന ജീവിതങ്ങളാണ് മിക്ക പ്രവാസികളുടെയും നല്ലൊരു നാളെ സ്വപ്‍നം കണ്ട് കടല്‍കടക്കുന്ന പ്രവാസികളെ പലരും തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള യന്ത്രം പോലെ കാണുന്നത് സിനിമകളില്‍ മാത്രമല്ല. അതിനിടയില്‍ സ്വന്തത്തിന് വേണ്ടി ജീവിക്കാന്‍ നേരം കിട്ടാത്ത അനവധിപ്പേരുണ്ട്. അങ്ങനെ ചിലര്‍ക്ക് ജീവന്‍ പോലും മറുനാട്ടില്‍ നഷ്ടമാവുന്നു. വിദേശത്ത് മരണപ്പെടുന്ന പ്രവാസിയുടെ മൃതദേഹം...

സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ച് 20 മരണം

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയിലെ അബഹയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് 20 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജിദ്ദ റൂട്ടിൽ അബഹക്കും മഹായിലിനും ഇടയൽ ഷഹാർ അൽറാബത് എന്ന ചുരത്തിലാണ് ബസ് അപകടത്തിൽ പെട്ടത്. തീപിടിച്ച് കത്തിയമരുകയായിരുന്നു. ബസിൽ തീയാളിപ്പടരുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഏഷ്യക്കാർ...

നാട്ടില്‍ നിന്ന് മടങ്ങിവന്ന പ്രവാസിയുടെ ബാഗില്‍ കഞ്ചാവ്; വിമാനത്താവളത്തില്‍ പിടിയിലായി

കുവൈത്ത് സിറ്റി: നാട്ടില്‍ നിന്ന് മടങ്ങിവരികയായിരുന്ന പ്രവാസി കഞ്ചാവുമായി വിമാനത്താവളത്തില്‍ അറസ്റ്റിലായി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഞ്ചാം ടെര്‍മിനലിലാണ് ഇന്ത്യക്കാരന്‍ അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു. കഞ്ചാവിനൊപ്പം മറ്റ് ലഹരി വസ്‍തുക്കളും ഇയാളുടെ കൈവശമുണ്ടായിരുന്നു. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരനായ പ്രവാസിയെ അധികൃതര്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയതെന്ന് എയര്‍പോര്‍ട്ട്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഒസാമ അല്‍ ശംസി പറഞ്ഞു....

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച മലയാളികളുടെ എണ്ണം നാലായി

ദോഹ: ഖത്തറില്‍ കഴിഞ്ഞ ബുധനാഴ്ച അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മാദൂട്ടിയുടെ (45) മൃതദേഹമാണ് ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്. ഇതോടെ നാല് മലയാളികള്‍ ഉള്‍പ്പെടെ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി. ശനിയാഴ്ച രാത്രി വൈകിയാണ് അബു ടി മമ്മാദൂട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പൊന്നാനി...

‘പുണ്യഭൂമിയിലാണോ ഫോട്ടോഷൂട്ട്’; ഉംറ നിർവഹിക്കാനെത്തിയ ഹിന ഖാനെതിരെ വിമർശനം

റമദാന്റെ ആരംഭത്തിലാണ് ബോളിവുഡ് നടി കുടുംബസമേതം ഉംറ നിർവഹിക്കാൻ മക്കയിൽ എത്തിയത്. ഉംറയ്ക്കിടയിലെ ചിത്രങ്ങളും നടി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. തന്റെ ആദ്യത്തെ ഉംറയാണിതെന്നും താരം പറഞ്ഞിരുന്നു. എന്നാൽ, നിരവധി പേരാണ് നടിക്കെതിരെ വിമർശനുവമായി എത്തിയത്. ഉംറ കർമത്തിന് എത്തിയ നടി അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചതിനെതിരെയായിരുന്നു പലരും വിമർശിച്ചത്. പുണ്യഭൂമിയിൽ 'ഫോട്ടോഷൂട്ട്' നടത്തുന്നു എന്നായിരുന്നു ചിലരുടെ...

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി; കാസര്‍കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ദോഹ: ഖത്തറില്‍ ബുധനാഴ്ച അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ശനിയാഴ്ച ഒരു മലയാളിയുടെ കൂടി മൃതദേഹം കണ്ടെത്തി. കാസര്‍കോട് പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫിന്റെ (38) മൃതദേഹമാണ് ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്. ഇതോടെ അപകടത്തിലെ ആകെ മരണസംഖ്യ നാലായി. അപകടത്തില്‍ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹമാണ് ശനിയാഴ്ച തിരിച്ചറിഞ്ഞത്. മലപ്പുറം പൊന്നാനി...

ബിഗ് ടിക്കറ്റ് സീരിസ് 250 ബൊണാൻസ: 2.5 ലക്ഷം ദിര്‍ഹം; 2 സൗജന്യ ടിക്കറ്റ്

ബിഗ് ടിക്കറ്റിലൂടെ കൂടുതൽ വിജയിക്കാൻ അവസരം. 2023 മാര്‍ച്ച് 25 മുതൽ 31 വരെയുള്ള കാലയളവിൽ സീരിസ് 250 ബൊണാൻസ ഉപയോഗിച്ച് ബിഗ് ടിക്കറ്റ് വിജയസാധ്യത ഇരട്ടിയാക്കാം. ഈ മത്സരകാലയളവിൽ രണ്ടു ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റ് കൂടെ സൗജന്യമായി നേടാം. ഏപ്രിൽ ഒന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു വിജയിക്ക് AED 250,000 സ്വന്തമാക്കാം. ഇതിന് പുറമെ മാര്‍ച്ച്...

സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് അടുത്ത മാസം മുതല്‍ വിഎഫ്എസ് വഴി മാത്രം

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിസാ സ്റ്റാമ്പിങ് ഇനി വിസ ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി മാത്രമായിരിക്കും. തൊഴില്‍ വിസകള്‍ ഒഴികെ ടൂറിസ്റ്റ് വിസകള്‍, റസിഡന്‍സ് വിസകള്‍, പേഴ്‍സണല്‍ വിസിറ്റ് വിസകള്‍, സ്റ്റുഡന്റ് വിസകള്‍ തുടങ്ങിയവയ്ക്കാണ് ഇത് ബാധകമാവുന്നത്. ഏപ്രില്‍ നാല് മുതല്‍ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരും. വിസ സ്റ്റാമ്പിങില്‍ വരുന്ന മാറ്റം സംബന്ധിച്ച്...

റമദാന്‍ വ്രതാരംഭത്തിന്റെ തലേദിവസം മക്ക, മദീന ഹറമുകളിൽ തറാവീഹ് നമസ്കാരത്തിന് അണിനിരന്നത് ലക്ഷങ്ങൾ

റിയാദ്: പുണ്യമാസമായ റമദാനിലെ വ്രതാനുഷ്ഠാനത്തിന് വ്യാഴാഴ്ച ആരംഭം കുറിച്ചതിന്റെ തലേ ദിവസം രാത്രി തറാവീഹ് നമസ്കാരത്തിനായി മക്ക, മദീന ഹറമുകളില്‍ ഭക്തലക്ഷങ്ങൾ അണിനിരന്നു. സൗദി അറേബ്യയിലെ മുഴുവൻ പള്ളികളിലും തറാവീഹ് നമസ്കരത്തിന് ആയിരങ്ങൾ എത്തി. ഭക്തിസാന്ദ്രമായ അന്തരീക്ഷമാണെവിടെയും. ഇനി മുപ്പത് നാളുകളും ഇരവുപകൽ വ്യത്യാസമില്ലാതെ ആത്മീയതയിൽ വിലയം പ്രാപിക്കും. സർശക്തനായ ദൈവത്തിന് മുമ്പിൽ ആരാധനക്കായി ആത്മസമർപ്പണം...

വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നു; യു.എ.ഇയിലെ പ്രവാസികൾക്ക് ഇരുട്ടടി

ആവശ്യക്കാരുടെ എണ്ണം വർധിക്കുമ്പോൾ ടിക്കറ്റ് നിരക്കുകളും വർധിപ്പിച്ച് പ്രവാസികളെ പിഴിഞ്ഞെടുക്കുന്ന പതിവ് ഇത്തവണയും വിമാനക്കമ്പനികൾ തെറ്റിച്ചിട്ടില്ല. അവധി സീസൺ മുതലെടുത്ത് വിമാനക്കമ്പനികൾ അവയുടെ ടിക്കറ്റ് നിരക്കുകൾ അധികരിപ്പിച്ചിരിക്കുകയാണ് നിലവിൽ. ഇതോടെ യു.എ.ഇയിലെ സാധാരണക്കാരായ പ്രവാസികളാണ് ദുരിതത്തിലായിരിക്കുന്നത്. സാധാരണ നിരക്കിനേക്കാൾ ഇരട്ടിയോ അതിലധികമോ ആയാണ് ടിക്കറ്റ് നിരക്കുകൾ ഈ മാസം ഉയർന്നിരിക്കുന്നത്. യു.എ.ഇയിൽ നിന്ന് നാട്ടിലേക്കും നാട്ടിൽനിന്ന്...
- Advertisement -spot_img

Latest News

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും 

കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...
- Advertisement -spot_img