റിയാദ്: രാമനവമി ആഘോഷത്തിനിടെ മുസ്ലിം വിഭാഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ. ആക്രമണം നടത്തിയവർക്കെതിരെ ഇന്ത്യ നടപടി സ്വീകരിക്കണം. ഇസ്ലാമോഫോബിയ ഇന്ത്യയിൽ വർധിക്കുന്നതിന് തെളിവാണ് ആക്രമണമെന്നും ഒ ഐ സി ചൂണ്ടിക്കാട്ടി.
സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന 54 മുതൽ 57ഓളം ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒഐസി. ആഘോഷങ്ങളുടെ മറപിടിച്ച് ഹൈന്ദവ തീവ്രവാദികൾ...
ലോകത്തിലെ ഏറ്റവും വലിയ സമൂഹ നോമ്പുതുറ നടക്കുന്നത് മക്കയിലാണ്. പ്രതിദിനം പത്ത് ലക്ഷത്തിലധികം പേർ ഇവിടെ എത്തുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തീർഥാടക പ്രവാഹത്താൽ വീർപ്പു മുട്ടുകയാണ് റമദാനിൽ മക്ക.
ലോകത്തിന്റെ നാനാദിക്കിൽ നിന്നെത്തുന്ന വിശ്വാസികളുടെ വലിയ ആഗ്രഹം കൂടിയാണ് ഹറമിൽനിന്നുള്ള നോമ്പുതുറ.
ഈത്തപ്പഴവും സംസം വെള്ളവും ചെറിയ സ്‌നാക്‌സും മാത്രമാണ് നോമ്പുതുറക്കുള്ള വിഭവങ്ങൾ. എന്നാൽ വിശ്വാസികളുടെ വിശപ്പടക്കാൻ...
അബുദാബി: തിങ്കളാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് 250-ാം സീരിസ് നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹത്തിന്റെ (44 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ഇന്ത്യക്കാരന്. ബംഗളുരുവില്‍ താമസിക്കുന്ന അരുണ്‍കുമാര്‍ വടക്കേ കോറോത്ത് ആണ് 261031 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ ഒന്നാം സമ്മാനം സ്വന്തമാക്കിയത്. മാര്‍ച്ച് 22ന് ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്....
റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനവും കത്തിനശിച്ചു. നഖീലിലെ അല്‍ ഹുദൈബ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള കാര്‍ ആക്സസറീസ് ഷോപ്പ് ഉള്‍പ്പെടെ അഞ്ച് സ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നു പിടിച്ചു. വന്‍ നാശനഷ്ടം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു തീപിടുത്തമുണ്ടായത്. അല്‍ നഖീല്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് നിരവധി...
റിയാദ്: മദീന മസ്ജിദുന്നബവിയിലെ പ്രവാചക ഖബറിടത്തിന് (റൗദാ ശരീഫ്) ചുറ്റും പുതിയ കൈവരി സ്ഥാപിച്ചു. സ്വർണം പൂശിയ പുതിയ വേലി ചെമ്പ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർവഹിച്ചു.
മസ്ജിദുന്നബവിയുടെ ദൃശ്യഭംഗി സംരക്ഷിക്കുകയും മനോഹരമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് മരംകൊണ്ടുള്ള വേലി മാറ്റി സ്വർണം പൂശിയ പുതിയ ചെമ്പ്...
റിയാദ്: സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ നമസ്‍കാരത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സൂര്യോദയത്തിന് 15 മിനിറ്റ് കഴിഞ്ഞ് ഈദുൽ ഫിത്വ്ർ നമസ്കാരം നിർവഹിക്കണമെന്ന് രാജ്യത്തെ മതകാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് നിർദേശം നൽകി. ഇസ്‌ലാമിക് കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയത്തിന്റെ രാജ്യത്തുടനീളമുള്ള പ്രവിശ്യ ഓഫീസുകൾക്കാണ് മന്ത്രി നിർദേശം നൽകിയത്.
നഗര, ഗ്രാമ പ്രദേശങ്ങളിലെയും ജനവാസ...
യുഎഇയില്‍ വിദേശികള്‍ക്ക് സന്ദര്‍ശക വിസ നല്‍കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് യുഎഇ. ഇനിമുതല്‍ യുഎഇയില്‍ അടുത്ത ബന്ധുക്കള്‍ ഉള്ളവര്‍ക്ക് മാത്രമാണ് സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാനാകൂവെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് നാഷണാലിറ്റി, കസ്റ്റംസ് ആന്റ് സെക്യൂരിറ്റി അറിയിച്ചു.
സന്ദര്‍ശക വിസയില്‍ യുഎയില്‍ എത്താന്‍ ആഗ്രഹിക്കുന്ന വിദേശി രാജ്യത്തെ ഒരു പൗരന്റെ അടുത്ത ബന്ധുവോ അടുത്ത...
ഏപ്രിൽ മാസം മുഴുവൻ ബിഗ് ടിക്കറ്റ് വാങ്ങുന്ന പത്ത് പേര്‍ക്ക് അടുത്ത ലൈവ് നറുക്കെടുപ്പിൽ വമ്പൻ സമ്മാനങ്ങള്‍ നേടാം. ഇത് കൂടാതെ എല്ലാവര്‍ക്കും ഓരോ ആഴ്ച്ചയും നടക്കുന്ന നറുക്കെടുപ്പുകളുടെ ഭാഗമായി AED 100,000 വീതം നേടാം.
ഗ്രാൻഡ് പ്രൈസിനൊപ്പം മെയ് മൂന്നിന് നടക്കുന്ന ലൈവ് നറുക്കെടുപ്പിൽ ഒൻപത് പേര്‍ക്ക് ഉറപ്പായ സമ്മാനങ്ങള്‍. രണ്ടാം സമ്മാനം AED 100,000, മൂന്നാം...
റിയാദ്: സൗദി അറേബ്യയിൽ സ്വത്തുവകകൾ വാങ്ങാനും കൈവശം വെക്കാനും വിൽപന നടത്താനും വിദേശികളെ അനുവദിക്കുന്ന നിയമം വൈകാതെ പ്രഖ്യാപിക്കുമെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി (റെഗ) സി.ഇ.ഒ അബ്ദുല്ല അൽ ഹമ്മാദ് പറഞ്ഞു. വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നൽകുന്നതിനുള്ള പുതിയ നിയമം അതിന്റെ അവസാന ഘട്ടത്തിലാണെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് പരസ്യമാക്കുമെന്നും ‘റൊട്ടാന...
ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ പേരിൽ വ്യാജ റമദാൻ മത്സരം. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം റമദാൻ കോംപറ്റീഷൻ എന്ന പേരിലാണ് വ്യാജ മത്സരം നടക്കുന്നത്. ശൈഖ് മുഹമ്മദിന്‍റെ ചിത്രവും ദുരുപയോഗം ചെയ്താണ് വ്യാജൻമാർ തട്ടിപ്പിനിറങ്ങിയിരിക്കുന്നത്. റമദാൻ ക്വിസിൽ ഉത്തരം...