റിയാദ്: മൂന്ന് മാസം കാലാവധിയുള്ള തൊഴില്‍ വിസ അവതരിപ്പിച്ച് സൗദി അറേബ്യ. താല്‍ക്കാലികമായ ഈ തൊഴില്‍ വിസ സ്വന്തമാക്കാന്‍ രേഖകള്‍ ആവശ്യമില്ലെന്ന് സഊദി തൊഴില്‍ പോര്‍ട്ടല്‍ അറിയിച്ചു. വ്യവസായികളെയും സംരഭകരെയും ഉദ്ദേശിച്ച് കൊണ്ടുള്ള ഈ വിസയില്‍ രാജ്യത്തെത്തുന്നവര്‍ക്ക് മൂന്ന് മാസം വരെ രാജ്യത്ത് തൊഴില്‍ ചെയ്യാമെന്നാണ് ക്വിവ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൂന്ന് മാസത്തേക്ക് കൂടി കാലാവധി...
അബുദാബി: ഏപ്രില്‍ മൂന്നിന് നടന്ന കഴിഞ്ഞ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ റേഞ്ച് റോവര്‍ കാര്‍ സ്വന്തമാക്കിയത് അരുണ്‍ ജോസഫ് എന്ന പ്രവാസിയായിരുന്നു. ആദ്യമായി എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ അന്ന് ഭാഗ്യം തേടിയെത്തിയത്. 16 വര്‍ഷം മുമ്പ് യുഎഇയില്‍ എത്തിയ അരുണ്‍, ഭാര്യയ്ക്കും ഒരു വയസുള്ള കുട്ടിയ്ക്കും ഒപ്പം അബുദാബിയില്‍ താമസിക്കുകയാണ്.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറിന്...
മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായ ടി 20 ലീഗ് എന്ന ലേബലിൽ ടൂര്‍ണമെന്റ് ആരംഭിക്കാന്‍ സൗദി അറേബ്യ തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വരുമ്പോൾ ബിസിസിഐയുടെ പ്രതികരണം പുറത്ത്. അത്തരത്തിലുള്ള ഒരു ലീഗിലേക്കും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ വിട്ടുനൽകാൻ താത്പര്യമില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതായാണ് എൻഡിഡിവി റിപ്പോർട്ട് ചെയ്യുന്നത്. പേര് വെളിപ്പെടുത്താൻ ഒരുക്കമല്ലാത്ത ബിസിസിഐയിലെ ഉന്നതനെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ.
നിലവിൽ...
റിയാദ്: സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയുടെ പല ഭാഗങ്ങളിലും മഴയും ശക്തമായ കാറ്റും ഉണ്ടായി. ചൊവ്വാഴ്ച രാത്രിയിൽ പെയ്ത മഴയോടൊപ്പം അടിച്ചുവീശിയ കാറ്റിൽ ബുറൈദ നഗരത്തിൽ കെട്ടിടത്തിന്റെ മുകൾനില ഇടിഞ്ഞുവീണ് താഴെ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾ നിശ്ശേഷം തകർന്നു.
ആളൊഴിഞ്ഞ നേരമായതുകൊണ്ട് ആർക്കും പരിക്കില്ല. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ മേഖലയിലാകെ ഇടക്കിടെ മഴ പെയ്യുന്നത് തുടരുകയാണ്....
മാതാവിനും മറ്റു സഹോദരങ്ങൾക്കുമൊപ്പം ഉംറ നിർവഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിയായ ബാലൻ മക്കയിൽ മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കുടുംബവും നാട്ടുകരും കേട്ടത്. മുക്കം കാരശ്ശേരി കക്കാട് സ്വദേശി മുക്കൻതൊടി അബ്ദുല്‍റഹ്മാൻ (ഒമ്പത്) ആയിരുന്നു കഴിഞ്ഞ ദിവസം മരിച്ചത്. മാതാവ് ചക്കിപ്പറമ്പൻ കുരുങ്ങനത്ത് ഖദീജ, സഹോദരൻ, സഹോദരിമാർ എന്നിവരോടൊപ്പം ഉംറക്കെത്തിയതായിരുന്നു കുട്ടി.
തിങ്കളാഴ്ച ഉംറ നിർവഹിച്ച് റൂമിലെത്തി വിശ്രമം...
കുവൈറ്റ്: കുവൈറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് സംഗമവും അറബി ഭാഷ സമര അനുസ്മരണവും മംഗഫ് ഓഡിറ്റോറിയത്തിൽ വെച്ചു നടത്തി. പരിവാടി കുവൈറ്റ് കെഎംസിസി സംസ്ഥാന ചെയർമാൻ സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉൽഘടനം ചെയ്തു. കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണോത്, വൈസ് പ്രസിഡന്റ് ഹാരിസ്...
റിയാദ്: ഒരിടവേളയ്ക്ക് ശേഷം കോവിഡ്19 പടരുന്ന സാഹചര്യത്തിൽ മുൻ കരുതലുമായി സഊദി ഭരണകൂടം. പ്രതിരോധ കുത്തിവയ്പ്പിന്റെ റീ ആക്ടിവേഷൻ ഡോസ് പൂർത്തിയാക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. മുമ്പത്തെ ഡോസ് എടുത്ത് രണ്ടു മാസമോ അതിൽ കൂടുതലോ കഴിഞ്ഞവരാണ് റീ ആക്ടിവേഷൻ ഡോസ് അതായത് രണ്ടാമത്തെ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത്.
12 വയസോ അതിൽ കൂടുതലോ...
ലോകത്തിലെ ഏറ്റവും വിലയേറിയ നമ്പർപ്ലേറ്റ് ഇനിമുതൽ ദുബായിയിൽ. 'വണ്‍ ബില്യണ്‍ മീല്‍സ്' പദ്ധതിയിലേക്ക് തുക സമാഹരിക്കുന്നതിന് യു.എ.ഇയില്‍ നടത്തിയ 'മോസ്റ്റ് നോബിള്‍ നമ്പേഴ്‌സ്' എന്ന ചാരിറ്റി ലേലത്തിലാണ് റെക്കോർഡ് തുകക്ക് നമ്പർ ലേലത്തിൽപ്പോയത്. ചാരിറ്റി ലേലത്തില്‍ വി.ഐ.പി കാര്‍ നമ്പര്‍ പ്ലേറ്റ് 'P 7' ആണ് 55 ദശലക്ഷം ദിര്‍ഹത്തിന് (ഏകദേശം 122.6 കോടി...
ദമാം: കാൽനടയായി ഹജ്ജിന് പുറപ്പെട്ട മലയാളി തീർത്ഥാടകൻ ശിഹാബ് ചോറ്റൂർ ഒടുവിൽ സൗദി മണ്ണിലെത്തി. വിവിധ രാജ്യങ്ങളിലൂടെ കടന്ന് ഒടുവിൽ കുവൈത് പിന്നിട്ടാണ് സൗദിക്കകത്തേക്ക് പ്രവേശിച്ചത്. ഇറാഖിൽ നിന്ന് കുവൈത്തിലെത്തിയ ശിഹാബ് ഞായറാഴ്ച പുലർച്ചെ 5 മണിക്ക് ശേഷമാണ് ആഗ്രഹ സഫലീകരണത്തിന്റെ പ്രധാന ചുവടു വെപ്പായി സൗദിയുടെ മണ്ണിൽ കാലു കുത്തിയത്.
കേരളത്തിൽ നിന്ന് നടന്നകന്ന്...
കോഴിക്കോട്: അമ്മാവനും മരുമകനും ഗൾഫിൽ ഒരേദിവസം മരിച്ച അനുഭവം പങ്കുവെച്ച് അഷ്‌റഫ് താമരശ്ശേരി. ഒരേ മുറിയിൽ താമസിച്ചിരുന്നവരാണ് ഇരുവരും. രാത്രി ഉറങ്ങാൻ കിടന്ന അമ്മാവൻ ഉറക്കത്തിൽ മരിച്ചു. മരണാനന്തര നടപടിക്രമങ്ങൾ നടത്തുന്നതിനിടെ മരുമകനും ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കഴിഞ്ഞ ദിവസം മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചു. ഇതിൽ രണ്ട് പേര്...
കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും
കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...