ദുബൈ:ഇന്ത്യക്കാരുടെയും,മലയാളികളുടെയും പ്രിയപ്പെട്ട മണ്ണാണ് ദുബൈ.ദുബൈ ഭരണകൂടം സുപ്രധാന തീരുമാനം എടുത്തിരിക്കുകയാണ്. ജോലിക്കാർക്ക് ഏറെ സന്തോഷം നൽകുന്നതാണിത്. 15.2 കോടി ദിർഹം ബോണസ് നൽകുന്നതിനായി അനുവദിച്ചിരിക്കുകയാണ് ദുബൈ. കിരീടവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മഖ്‌തൂം ആണ് ഇത് സംബന്ധിച്ച നടപടികൾക്ക് അനുമതി നൽകിയിരിക്കുന്നത്.
ദുബൈയിലെ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കാണ് ബോണസ്...
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രാദേശിക ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 90 മില്യണ്‍ ദിനാറാണെന്ന് കണക്കുകള്‍. ഏറ്റവും കുറഞ്ഞ തുകയായ അഞ്ച് ദിനാര്‍ ഉള്ള അക്കൗണ്ടുകള്‍ മുതൽ ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് വിശ്വസനീയമായ ഉറവിടങ്ങളെ ഉദ്ധരിച്ച് കുവൈത്തി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം പ്രവർത്തനരഹിതമായ അക്കൗണ്ടുകളിൽ ഭൂരിഭാഗവും തുടക്കത്തിൽ കുട്ടികൾക്ക് വേണ്ടി ആരംഭിച്ചതാണ്. അതേസമയം, മറ്റൊരു പ്രധാന...
അജ്മാൻ: കാഞ്ഞങ്ങാട് സ്വദേശി അജ്മാനിൽ വാഹനാപകടത്തിൽ മരിച്ചു. കാഞ്ഞങ്ങാട് കൊത്തിക്കാൽ സ്വദേശി അഷ്‌കർ (30) ആണ് മരിച്ചത്. അജ്മാൻ ജറഫിലെ ഒരു സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ്.
കഴിഞ്ഞ ഞായറാഴ്ച ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. പിതാവ് കുഞ്ഞബ്ദുല്ല, മാതാവ്...
ദുബൈ: ദുബൈ കെ.എം.സി.സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന മെഗാ ഈവൻറ്റുകളുടെ ഭാഗമായ എം.പി.എൽ ട്രോഫിക്ക് വേണ്ടിയുള്ള ഫൂട്ബാൾ ടൂർണ്ണമെന്റിൽ സിറ്റി എഫ്.സി അയ്യൂർ തുടർച്ചയായ രണ്ടാം തവണയും ചാമ്പ്യന്മാരായി.
ഗോൾരഹിത സമനില പാലിച്ച വാശിയേറിയ ഫൈനലിൽ പെനാൽറ്റി ഷൂടൗട്ടിലൂടെ (4-3) യാണ് അയ്യൂർ ടീം വിജയത്തിലേക്ക് കുതിച്ചത്. ഇതോടെ എം.പി.എൽ ട്രോഫിയുടെ...
റിയാദ്: ഉംറ – സന്ദർശക വിസകൾ ഉൾപ്പെടെ എല്ലാത്തരം വിസകളും ഒറ്റകുടക്കീഴിലാക്കി പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് സഊദി അറേബ്യ. ‘കെഎസ്എ വിസ’ (Saudi Visa) എന്ന പേരിലാണ് വിസ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഏകീകൃത പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. ഇതോടെ ഒരു മിനുട്ടിൽ ഡിജിറ്റൽ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കാം. ഹജ് വിസ, ഉംറ വിസ, ടൂറിസം...
റിയാദ്: സൗദി അറേബ്യയിൽ ഇനി എല്ലാത്തരം വിസകളും സെക്കൻഡുകൾക്കുള്ളിൽ ലഭിക്കും. അതിനായി ഒറ്റ വെബ് പോർട്ടലിൽ നിലവിൽ വന്നു. ‘സൗദി വിസ’ എന്ന പേരിലാണ് ഏകീകൃത ദേശീയ പ്ലാറ്റ്ഫോം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്.
ഹജ്ജ്, ഉംറ, ബിസിനസ്, ഫാമിലി വിസിറ്റ്, തൊഴിൽ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കുമുള്ള വിസകളാണ് ഈ പോർട്ടലിലൂടെ ലഭ്യമാക്കുക. ഇതിനാവശ്യമായ നടപടിക്രമങ്ങൾ സുഗമമായി...
മസ്കത്ത്: ഉള്ളിക്ക് ഇന്ത്യ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ഉള്ളി വില കുത്തനെ ഉയർന്ന് ഗൾഫ് നാടുകൾ. ഗൾഫ് വിപണിയെ മൊത്തം ബാധിച്ച ഉള്ളി വിലയുടെ കുതിപ്പ് ഒമാനിലും ശക്തമാണ്. ഒമാനിൽ കിലോക്ക് 200 ബൈസ ഉണ്ടായിരുന്ന സവാളക്കിപ്പോള് 600 – 700 ബൈസ എന്ന നിലയിലേക്ക് ചില്ലറ വില്പന എത്തി.
ഇന്ത്യൻ ഉള്ളിയുടെ വില...
ദുബായ്: ഐപിഎല്‍ ലേലത്തിന്‍റെ ചരിത്രത്തിലാദ്യമായി 20 കോടി രൂപ സ്വന്തമാക്കുന്ന ആദ്യ താരമായി ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ്. കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ പഞ്ചാബ് കിംഗ്സ് 18.50 കോടി മുടക്കി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറനെ സ്വന്തമാക്കിയതായിരുന്നു ഐപിഎല്ലില്‍ ഒരു കളിക്കാരനായി ടീം മുടക്കിയ ഏറ്റവും വലിയ തുക. ആ റെക്കോര്‍ഡാണ് കമിന്‍സ് ഇന്ന്...
ദോഹ: ഖത്തറിലെയും യുഎഇയിലെയും പ്രവാസികൾക്ക് ആശ്വാസമായി രണ്ട് വിമാനങ്ങൾ ഇന്ത്യയിൽ നിന്ന് സർവീസ് തുടങ്ങി. ഇന്ത്യൻ എയർലൈൻ കമ്പനിയായ വിസ്താര ദോഹ – മുംബൈ റൂട്ടിലാണ് സർവീസുകൾ തുടങ്ങിയത്. ദോഹ – മുംബൈ റൂട്ടിൽ ആഴ്ചയിൽ നാല് സർവീസുകളാണുള്ളത്. എയർ ഇന്ത്യ എക്സ്പ്രസ് ആണ് യുഎഇയിൽ നിന്ന് പുതിയ സർവീസ് ആരംഭിച്ചത്. ദുബൈ –...
റിയാദ്: സഊദി അറേബ്യയില്‍ വിമാന ടിക്കറ്റെടുക്കാനുള്ള പണം ഒരുമിച്ച് നല്‍കാന്‍ പ്രയാസമുള്ളവര്‍ക്ക് ഇനി മുതല്‍ ഗഡുക്കളായി അടയ്ക്കാം. സഊദിയിലെ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ നാസ് ആണ് പുതിയ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രാ ടിക്കറ്റുകള്‍ തവണ വ്യവസ്ഥയില്‍ ലഭിക്കും.
ഇതിനായി ഫ്ളൈ നാസും സഊദിയിലെയും ഗള്‍ഫ് മേഖലയിലെയും മുന്‍നിര ഷോപ്പിങ്, പെയ്മെന്റ്...