കോഴിക്കോട്: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രൈനർമാരാകുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി എട്ടിന് ആരംഭിച്ച ഓൺലൈൻ അപേക്ഷ സൗകര്യം ജനുവരി 15 വരെ ഉണ്ടായിരിക്കും. www.hajcommittee.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷ ലഭ്യമാണ്. അപേക്ഷകർ 15-01-2024 ല്‍ 25നും 60 വയസ്സിനിടയിലുള്ളവരായിരിക്കണം.
ഹജ്ജ് കർമ്മം നിർവഹിച്ചവരും ഹജ്ജ്/ഉംറ കർമ്മങ്ങളെ കുറിച്ച് നല്ല അറിവുമുണ്ടായിരിക്കണം. ഇംഗ്ലീഷ്/ഹിന്ദി/ഉറുദു/പ്രാദേശിക ഭാഷയിൽ പരിജ്ഞാനമുള്ളവരായിരിക്കണം,...
മസ്കത്ത്: ഒമാനിൽ ഇലക്ട്രോണിക് സിഗരറ്റുകൾ, ഷീശകൾ, അനുബന്ധ സാധനങ്ങളും നിരോധിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. നിയമം ലംഘിക്കുന്നവര്‍ക്ക് 2,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും അതോറിറ്റി അറിയിച്ചു.
ഒമാനിൽ ഇലക്ട്രോണിക് സിഗരറ്റുകൾ, ഷീശകൾ, അനുബന്ധ സാധനങ്ങൾ എന്നിവയുടെ പ്രചാരവും, വ്യപാരവും നിരോധിച്ച് കർശന നിർദ്ദേശം ആണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുറപ്പെടുവിച്ചത്.
നിരോധനം ലംഘിക്കുന്നവർക്കെതിരെ അഡ്മിനിസ്ട്രേറ്റീവ്...
ദുബൈ: ദുബൈ നഗരത്തിൽ വിവിധ ഇടങ്ങളിൽ താമസിക്കാനുള്ള ചെറിയ സ്ഥലങ്ങൾ കുറയുന്നതായി റിപ്പോർട്ട്. ജനസംഖ്യയിലെ വർധനയും പുതിയ യൂണിറ്റുകളുടെ അപര്യാപ്തതയുക്കുമൊപ്പം ആവശ്യക്കാരും വർധിച്ചതാണ് ചെറിയ യൂണിറ്റുകളുടെ ക്ഷാമം അനുഭവപ്പെടാൻ കാരണം. ബർ ദുബൈ, ദെയ്‌റ തുടങ്ങിയ ഓൾഡ് ദുബൈ ഭാഗങ്ങളിലാണ് ക്ഷാമമെന്ന് റിയൽ എസ്റ്റേറ്റ് എക്‌സിക്യൂട്ടീവുകൾ വ്യക്തമാക്കുന്നു.
ഈ പ്രദേശങ്ങളിൽ വികസന മേഖലകളുടെ ലഭ്യതക്കുറവ് കാരണം...
റിയാദ്: മകൻറെ ഘാതകന് നിരുപാധികം മാപ്പ് നൽകി സൗദിയിൽ ജോലി ചെയ്യുന്ന സിറിയൻ പൗരൻ. ദക്ഷിണ സൗദിയിലെ അസീർ മേഖലയിലാണ് സംഭവം. ഖാലിദിയയിലെ ജനറൽ കൗൺസിലിൽ സ്വദേശികളും വിദേശികളുമായുള്ള പ്രവിശ്യാ ഗവർണർ അമീർ തുർക്കി ബിൻ ത്വലാലിൻറെ മുഖാമുഖം പരിപാടിക്കിടെയാണ് അപ്രതീക്ഷിതമായി ഈ മാപ്പ് പ്രഖ്യാപനമുണ്ടായത്.
യാതൊരു നഷ്ടപരിഹാരവും ആവശ്യപ്പെടാതെ നിരുപാധികം തൻറെ മകെൻറ കൊലപാതകിക്ക്...
ദുബൈ: നാട്ടിലുള്ള ഇരട്ട സഹോദരൻ മരണപ്പെട്ടത് അറിഞ്ഞ് പ്രവാസിയായ സഹോദരൻ മരിച്ചു. തിരുവനന്തപുരത്തുള്ള ഇരട്ട സഹോദരന്‍റെ വിയോഗ വാർത്ത അറിഞ്ഞാണ് പ്രവാസി മനംനൊന്ത് മരിച്ചത്. സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.
ഇരട്ടകളായി പിറന്ന് ഇരട്ടകളെ തന്നെ വിവാഹം കഴിച്ച സഹോദരൻമാരാണിവർ. ചെറിയ അപകടത്തെ തുടർന്നാണ് നാട്ടിലുള്ള സഹോദരൻ മരണപ്പെട്ടത്. ഈ...
ഷാർജ:യുഎഇയില്‍ തിയേറ്ററില്‍ വെച്ച് സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല്‍ ഇനി ശിക്ഷ ലഭിക്കും. ഒരു ലക്ഷം ദിർഹം വരെ പിഴയും രണ്ട് മാസം തടവുമാണ് ശിക്ഷ. അപ്പര്‍കേസ് ലീഗല്‍ അഡൈ്വസറിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.
സിനിമാ രംഗം ചിത്രീകരിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇക്കാര്യം സിനിമ തുടങ്ങുന്നതിന് മുമ്പ്...
കൊച്ചി: പ്രവാസികൾക്കും സ്വദേശികൾക്കും ഒരു പോലെ ആശ്വാസം പകർന്ന് വിമാന ടിക്കറ്റുകളുടെ നിരക്ക് ഗണ്യമായി കുറയാൻ സാദ്ധ്യത തെളിയുന്നു. ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനയുടെ പശ്ചാത്തലത്തിൽ വിമാന കമ്പനികൾ മൂന്ന് മാസം മുമ്പ് ഏർപ്പെടുത്തിയ അധിക ചാർജ് എടുത്തുകളയാൻ തീരുമാനിച്ചതാണ് യാത്രക്കാർക്ക് അനുഗ്രഹമാകുന്നത്.
രാജ്യത്തെ മുൻനിര ബഡ്ജറ്റ് എയർലൈനായ ഇൻഡിഗോയാണ് ഇക്കാര്യത്തിൽ ആദ്യ നീക്കം നടത്തിയത്....
കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...