അബൂദബി: യു.എ.ഇയിലെ മുഴുവൻ സ്വകാര്യ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കുന്നു. 2025 ജനുവരി ഒന്ന് മുതലാണ് ഇൻഷൂറൻസ് നിർബന്ധമാവുക. ഇൻഷുറൻസ് ചെലവ് തൊഴിലുടമ വഹിക്കണമെന്നാണ് നിയമം.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് യു.എ.ഇയിലെ മുഴുവൻ സ്വകാര്യ മേഖലാ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കാൻ തീരുമാനമായത്. ദുബൈ, അബൂദബി എമിറേറ്റുകളിൽ നിലവിൽ ജീവനക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാണെങ്കിലും അടുത്തവർഷം...
ദുബൈ:യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് മുൻകൂർ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ റിപ്പോർട്ട് പ്രകാരം, 87 രാജ്യങ്ങളിലെ പൗരന്മാർക്ക് യു എ ഇയിലേക്ക് ഓൺ അറൈവൽ വിസ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രവേശിക്കാവുന്നതാണ്. അതേ സമയം, ഏതാണ്ട് 110 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യു എ...
മക്ക: മക്കയിലെ മസ്ജിദുൽ ഹറമിൽ ഇഅ്തിക്കാഫിനുള്ള രജിസട്രേഷൻ ആരംഭിച്ചു.റമദാൻ ഇരുപത് മുതൽ ഇഅ്ത്തികാഫ് ആരംഭിക്കും വിധമാണ് ക്രമീകരണങ്ങൾ. പതിനെട്ട് വയസ്സ് പൂർത്തിയായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഓണ്ലൈനായി രജിസ്റ്റ്ർ ചെയ്യാം.
വിശുദ്ധ റമദാനിലെ ഏറ്റവും പവിത്രമായതും പുണ്യമേറിയതുമാണ് അവസാനത്തെ പത്ത് ദിനരാത്രങ്ങൾ. ഈ ദിവസങ്ങൾ മക്കയിലെ മസ്ജിദുൽ ഹറമിൽ ഇഅ്തിക്കാഫിരിക്കാൻ വിശ്വാസികൾക്ക് അവസരമൊരുക്കുകയാണ് ഇരുഹറം കാര്യാലയം.
18 വയസ്സ്...
ജിദ്ദ: റമദാൻ മാസത്തിൽ രണ്ടോ അതിലധികമോ തവണ ഉംറ നിർവഹിക്കാൻ അനുമതി നൽകാനാവില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. റമദാനിൽ ഒരു തവണ ഉംറ കർമങ്ങൾ നിർവഹിച്ചാൽ മതിയാകും. ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കണം. ആളുകൾ ഇക്കാര്യം ശ്രദ്ധിച്ചാൽ ഉണ്ടാവുന്ന നേട്ടങ്ങൾ ഒരുപാടാണെന്നും മന്ത്രാലയം പറഞ്ഞു.
റമദാനിൽ ഒരു ഉംറ എന്ന നിലയിൽ പരിമിതപ്പെടുത്തുന്നത് തിരക്ക് കുറയ്ക്കാനും...
ബിഗ് ടിക്കറ്റ് അവതരിപ്പിക്കുന്ന 'കരുണയുടെ മാസം' ക്യാംപെയ്നിലൂടെ മാർച്ച് 12 മുതൽ ഏപ്രിൽ എട്ട് വരെ അധിക സമ്മാനങ്ങൾ നേടാൻ അവസരം.
കാരുണ്യ പ്രവർത്തികൾ ചെയ്യാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയാണ് ബിഗ് ടിക്കറ്റ്. ബിഗ് ടിക്കറ്റ് നിർദേശിക്കുന്നതോ സ്വയമേവ ചെയ്യുന്നതോ ആയ കാരുണ്യ പ്രവർത്തികൾ നിങ്ങളെ സമ്മാനാർഹരാക്കും. ഫോട്ടോ, വീഡിയോ ആയി കാരുണ്യ പ്രവർത്തികൾ പകർത്താം. സോഷ്യൽ...
റിയാദ്: വിശുദ്ധ റമദാനിൽ മക്കയിലും മദീനയിലുമെത്തുന്ന വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഹറമുകളിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി നിയന്ത്രണങ്ങളും ഹറമുകളിൽ നടപ്പിലാക്കി തുടങ്ങി.
വിശുദ്ധ റമദാൻ മാസം ആരംഭിച്ചതോടെ വിശ്വാസികളുടെ വൻ ഒഴുക്കാണ് ഇരു ഹറമുകളിലേക്കും. റമദാൻ ആദ്യ ദിനം തൊട്ട് തന്നെ രാജ്യത്തിനകത്ത് നിന്നുള്ള വിശ്വാസികളുടെ...
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽനിന്ന് ദീർഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹൃദയാഘാതം മൂലം മരിച്ച തിരുവന്തപുരം വർക്കല അയിരുർ കിഴക്കേപ്പുറം സ്വദേശി ഷിബിൻ മൻസിലിൽ നഹാസ് മുഹമ്മദ് കാസിമിെൻറ (43) മൃതദേഹം ഒരുമാസത്തിന് ശേഷം നാട്ടിലെത്തിച്ചു. കിഴക്കേപ്പുറം മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി. അരാംകോയിലെ ഒരു...
ദുബൈ: മരണങ്ങള്‍ എപ്പോഴും വേദനാജനകമാണ്, പ്രത്യേകിച്ച് മരണപ്പെടുന്നവരുടെ ഉറ്റവര്‍ക്ക്. കാലങ്ങള്‍ കഴിഞ്ഞാലും അവരുടെ ഓര്‍മ്മകള്‍ നിലനില്‍ക്കും. അന്യനാടുകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ മരണപ്പെടുമ്പോള്‍ നാട്ടിലുള്ള പ്രിയപ്പെട്ടവര്‍ക്ക് അവസാനമായി ഒരു നോക്ക് കാണാന്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പിന്നില്‍ നിരവധി നടപടിക്രമങ്ങളുണ്ട്. ധാരാളം പണച്ചെലവുമുണ്ട്. വിവാഹ ബന്ധം വേര്‍പെടുത്തിയ പ്രവാസിയായ ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ എല്ലാ ചെലവുകളും വഹിക്കാന്‍...
ദോഹ: റമദാന്‍ മാസത്തില്‍ ഖത്തറില്‍ ജോലിസമയം ആറ് മണിക്കൂറായിരിക്കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആഴ്ചയില്‍ ജോലിസമയം 36 മണിക്കൂറില്‍ കൂടരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ റമദാനില്‍ ജോലിസമയം അഞ്ച് മണിക്കൂറായിരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രാജ്യത്ത് എല്ലാ മേഖലയിലും നോമ്പുകാലത്ത് പരമാവധി ആറ് മണിക്കൂറില്‍ കൂടരുതെന്നാണ് ഇപ്പോള്‍ ഖത്തര്‍ തൊഴില്‍ മന്ത്രാലയം...
ദുബായ്: ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റംസാൻ വ്രതാരംഭം. യുഎഇ ഖത്തർ, സൌദി, ബഹ്റൻ അടക്കം രാജ്യങ്ങളിൽ മാസപ്പിറവി ദൃശ്യമായി. ഒമാനിൽ മാസപ്പിറവി കണ്ടില്ല. അതിനാൽ ഒമാനിൽ വ്രതരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.
കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...