റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്കുള്ള പ്രവാസികളുടെ പണയയ്ക്കല്‍ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. നാട്ടിലേക്കയ്ക്കുന്ന പണത്തില്‍ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കുറവാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയതെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
പ്രവാസികളുടെ പണമയയ്ക്കല്‍ ഫെബ്രുവരി അവസാനം 10.41 ശതമാനം ഇടിഞ്ഞ് 9.33 ശതകോടി...
അബുദാബി: മലയാളികളടക്കം നിരവധി പേരെ കോടീശ്വരന്മാരാക്കിയ യുഎഇയിലെ ജനപ്രിയ നറുക്കെടുപ്പാണ് അബുദാബി ബിഗ് ടിക്കറ്റ്. എല്ലാ മാസവും നടക്കുന്ന ലൈവ് ഡ്രോകളിലൂടെയും ഡ്രീം കാര്‍ നറുക്കെടുപ്പുകളിലൂടെയും പ്രതിവാര നറുക്കെടുപ്പുകളിലൂടെയുമൊക്കെ ക്യാഷ് പ്രൈസുകളും ആഢംബര കാറുകളും സ്വര്‍ണ നാണയങ്ങളും സമ്മാനമായി നല്‍കി കൊണ്ട് നിരവധി പേരെ ഒറ്റ രാത്രി കൊണ്ട് കോടീശ്വരന്മാരാക്കിയ ബിഗ് ടിക്കറ്റ് താല്‍ക്കാലികമായി...
അബുദാബി: ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങുന്നു. വേനലവധിക്കാലത്ത് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് സര്‍വീസ്.
മേയ് 9 മുതലാണ് ഇന്‍ഡിഗോ അബുദാബി-കണ്ണൂര്‍ സര്‍വീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും നോണ്‍ സ്‌റ്റോപ്പ് വിമാനങ്ങള്‍ അബുദാബി-കണ്ണൂര്‍ സെക്ടറില്‍ സര്‍വീസ് നടത്തും. കണ്ണൂരില്‍ നിന്ന് അര്‍ധരാത്രി 12.40ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ...
ദുബൈ: യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്കും സന്ദര്‍ശനത്തിനായി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പോകുന്നവർക്കും ഇനി മുതൽ ഫോൺപേ ആപ്ലിക്കേഷനിലൂടെ യുപിഐ ഇടപാടുകൾ നടത്താം. ഏതാനും ദിവസം മുമ്പ് തന്നെ ഇത് പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. ഇനി മുതൽ കടകളിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയും റസ്റ്റോറന്റുകളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെയുമൊക്കെ ക്യൂ.ആർ കോഡുകൾ ഫോൺപേ ആപ്പ് ഉപയോഗിച്ച് സ്കാൻ...
റിയാദ്: റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മദീനയിൽ ഷട്ടിൽ ബസ് സർവിസുകളുടെ സമയം നീട്ടി. മദീന നഗരത്തിൻറെവിവിധ ഭാഗങ്ങളിൽനിന്ന് ആളുകളെ മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കും വേഗത്തിൽ എത്തിക്കുന്നതിന് മദീന വികസന അതോറിറ്റിയാണ് ഷട്ടിൽ ബസ് സർവിസ് ആരംഭിച്ചത്.
ഉച്ചക്ക് ശേഷം മൂന്ന് മുതൽ ആരംഭിക്കുന്ന സർവിസ് മസ്ജിദുന്നബവിയിലും ഖുബാഅ് പള്ളിയിലും പുലർച്ചെ അരമണിക്കൂറോളമാണ് നീട്ടിയത്. അതായത്...
റിയാദ്: സഊദി അറേബ്യയിലെ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാളിന് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഏപ്രിൽ എട്ട് മുതൽ 11വരെയാണ് ചെറുപെരുന്നാൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാൽ ആറ് ദിവസത്തെ അവധിയാണ് ലഭിക്കുക. ഏപ്രിൽ 14ന് തിരികെ ജോലിയിൽ പ്രവേശിക്കണം.
തൊഴിൽ നിയമത്തിൻ്റെ എക്‌സിക്യൂട്ടീവ്...
ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ കോടികളുടെ സമ്മാനം നേടി ഇന്ത്യക്കാരനും യുഎഇ സ്വദേശിയും. 10 ലക്ഷം ഡോളര്‍ (8 കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് ഇവര്‍ സ്വന്തമാക്കിയത്. ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് വിജയികളെ പ്രഖ്യാപിച്ചത്.
ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ 453-ാമത് സീരീസ് നറുക്കെടുപ്പിലൂടെ ദുബൈയില്‍ ജോലി ചെയ്യുന്ന...
ജിദ്ദ: ഖത്തറിൽ നിന്ന് റോഡ് മാർഗം ഉംറ നിർവഹിക്കാനുള്ള യാത്രയ്ക്കിടെ സൗദിയിൽ റിയാദിനടുത്ത് സുൽഫ എന്ന സ്ഥലത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ മംഗലാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ നാല് പേർ മരിച്ചു. മംഗലാപുരം ഉളടങ്ങാടി തോക്കൂർ സ്വദേശി ഷമീമിൻ്റെയും സറീനയുടെയും മകൾ ഹിബ (29), ഇവരുടെ ഭർത്താവ് മുഹമ്മദ്...
കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...