Gulf

റീഎൻട്രി വിസ കാലാവധി തീരുന്നതിന് മുമ്പ് പ്രവാസികൾ തിരിച്ചെത്തണം, അല്ലെങ്കിൽ മൂന്നു വർഷത്തെ പ്രവേശന വിലക്ക്; മുന്നറിയിപ്പുമായി സൗദി

റിയാദ്; റീഎൻട്രി വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തണമെന്ന് പ്രവാസികളോട് സൗദി പാസ്‍പോർട്ട് വിഭാഗം. തിരിച്ചെത്തിയില്ലെങ്കിൽ മൂന്ന് വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്ന് മുന്നറിയിപ്പു നൽകി. എന്നാൽ, റീ എൻട്രിയിൽ പോയി തിരിച്ചു വരാൻ സാധിക്കാത്ത ആശ്രിതരുടെ കാര്യത്തിലും പഴയ സ്‍പോൺസറിലേക്ക് തന്നെ പുതിയ വിസയിൽ വരുന്നവരുടെ കാര്യത്തിലും ഈ വിലക്ക് ബാധകമാകില്ല. വിദേശത്ത് ആയിരിക്കുമ്പോൾ റീഎൻട്രി...

യുഎഇയില്‍ ഈ ആറ് സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍

അബുദാബി: യുഎഇയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ഇളവ്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലാത്ത സാഹചര്യങ്ങള്‍ ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി ബുധനാഴ്ച പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളില്‍ വ്യായമം ചെയ്യുമ്പോള്‍, ഒരേ വീട്ടിലെ അംഗങ്ങള്‍ സ്വകാര്യവാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍, നീന്തല്‍ക്കുളങ്ങളിലും ബീച്ചുകളിലും അടച്ചിട്ട സ്ഥലങ്ങളില്‍ ഒറ്റയ്ക്കുള്ളപ്പോള്‍, സലൂണുകളിലും ബ്യൂട്ടി സെന്ററുകളിലും, മെഡിക്കല്‍ സെന്ററുകളില്‍ എന്നീ സാഹചര്യങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍...

ദുബായ് ഡ്യൂട്ടി ഫ്രീ: മലയാളി വീട്ടമ്മയുടെ പേരിൽ ഭർത്താവെടുത്ത ടിക്കറ്റിന് ഏഴു കോടി

ഷാർജയിൽ താമസിക്കുന്ന മുംബൈ മലയാളിയായ വീട്ടമ്മയുടെ പേരിലെടുത്ത ടിക്കറ്റിനു ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 7 കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം. സുഗന്ധി പിള്ള(40)യ്ക്കാണ് ഇന്നു നടന്ന നറുക്കെടുപ്പിൽ ഭാഗ്യം. ‌ഇൗ മാസം ഒന്നിനു ഭർത്താവ് മഹേഷ് സഹപ്രവർത്തകരായ ലബനീസ്, ഫിലിപ്പിനോ, 10 ഇന്ത്യക്കാർ എന്നിവരുമായി ചേർന്നു സുഗന്ധിയുടെ പേരിൽ എടുത്ത...

ഭാഗ്യശാലി കടലിനക്കരെ? ഓണം ബംബര്‍ തനിക്കെന്ന അവകാശവാദവുമായി പ്രവാസി

ദുബായ്: സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംമ്പർ ലോട്ടറി വിജയി ആരെന്ന ആകാംഷകള്‍ക്ക് വിരാമം. ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ വയനാട് സ്വദേശി സെയ്‍തലവിയാണ് ആ ഭാഗ്യവാന്‍. പന്ത്രണ്ട് കോടിയുടെ ഓണം ബംബര്‍ അടിച്ചത് തനിക്കാണെന്നാണ് സെയ്‍തലവി അവകാശപ്പെടുന്നത്. വയനാട് സ്വദേശിയായ സെയ്‍തലവി ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനാണ്. സുഹൃത്ത് വഴിയെടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് സെയ്‍തലവി പറഞ്ഞു. സുഹൃത്ത് ടിക്കറ്റ് ഉടന്‍...

ഇഖാമ നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന; 248 പ്രവാസികള്‍ അറസ്റ്റില്‍

"കുവൈത്ത് സിറ്റി: താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികളെ കണ്ടെത്താനായി കുവൈത്തില്‍ വ്യാപക പരിശോധന. അഹ്‍മദി, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റുകളില്‍ നിന്നുമാത്രം 248 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി അഫയേഴ്‍സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൌബിയുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന നടത്തിയത്. അഹ്‍മദി ഗവര്‍ണറേറ്റില്‍ നടന്ന...

മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

അബുദാബി: നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബി സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പാണ് ദുല്‍ഖര്‍ സല്‍മാന് ഗോള്‍ഡന്‍ വിസ നല്‍കിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ദുല്‍ഖറിന്റെ ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അബുദാബി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പിന്റെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അബുദാബി കള്‍ചര്‍ ആന്‍ഡ് ടൂറിസം സെക്രട്ടറി സഊദ് അബ്ദുല്‍...

ഒരു യുഎഇ ദിര്‍ഹത്തിന് 24.73 ഇന്ത്യന്‍ രൂപ; അന്വേഷണം കൊണ്ട് പൊറുതിമുട്ടി മണി എക്‌സ്‌ചേഞ്ചുകൾ

ദുബൈ: ബുധനാഴ്‍ച ഉച്ചയ്‍ക്ക് ശേഷം വെറുതെയിരുന്ന് ഗൂഗിളില്‍ വിനിമയ നിരക്ക് നോക്കിയ യുഎഇയിലെ പ്രവാസികള്‍ ഞെട്ടി. യുഎഇ ദിര്‍ഹത്തിന് 24 ഇന്ത്യന്‍ രൂപയിലും മുകളില്‍ മൂല്യം. തോന്നിയതായിരിക്കുമെന്നും എന്തെങ്കിലും പ്രശ്‍നമായിരിക്കുമെന്നും കരുതി വീണ്ടും വീണ്ടും നോക്കിയപ്പോഴും സംഗതി 24ന് മുകളില്‍ തന്നെ. ഇന്നലെ വരെ 20 രൂപയുടെ അടുത്തൊക്കെ നിന്നിരുന്ന എക്സ്ചേഞ്ച് റേറ്റിന് പെട്ടെന്ന്...

സൗദി അറേബ്യയിലെത്തുന്നവര്‍ക്ക് ക്വാറന്‍റീന്‍ കാലയളവില്‍ ഇളവ്

റിയാദ്: സൗദി അറേബ്യയിലെത്തുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്‍റീന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. വാക്‌സിന്‍ സ്വീകരിക്കാത്തവരോ സൗദി അംഗീകാരമുള്ള കൊവിഡ് വാക്സിൻ ഒരു ഡോസ് മാത്രം എടുത്തവരോ രാജ്യത്തേക്ക് മടങ്ങിയെത്തുകയാണെങ്കില്‍ ഇവര്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം കരുതണം. സൗദിയിലെത്തിയാല്‍ അഞ്ച് ദിവസം മാത്രം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനില്‍...

തിരിച്ചെത്താനാകാത്ത പ്രവാസികളുടെ ഇഖാമ നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കും

റിയാദ്: കൊവിഡ് പ്രതിസന്ധി കാരണം സൗദി അറേബ്യയിലേക്ക് തിരിച്ചെത്താന്‍ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎന്‍ട്രിയും ഈ വര്‍ഷം നവംബര്‍ 30 വരെ നീട്ടും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് സൗജന്യമായി ഇവയുടെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നത്. ഇന്ത്യ ഉള്‍പ്പെടെ സൗദി അറേബ്യയിലേക്ക് നിലവില്‍ പ്രവേശന വിലക്കുള്ള രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്കായാണ് ഇത്തരമൊരു ഇളവ് അനുവദിച്ചിരിക്കുന്നത്....

യാത്രാ വിലക്കുണ്ടായിരുന്ന രാജ്യങ്ങളില്‍ നിന്ന് വാക്സിനെടുത്തവര്‍ക്ക് ഞായറാഴ്‍ച മുതല്‍ യുഎഇയില്‍ പ്രവേശനാനുമതി

ദുബൈ: ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനെടുകളെടുത്തവര്‍ക്ക് യുഎഇയിലേക്ക് പ്രവേശന അനുമതി. നേരത്തെ യാത്രാ വിലക്കുണ്ടായിരുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിവരാണെങ്കില്‍ യുഎഇയിലേക്ക് പ്രവേശിക്കാമെന്നാണ് പുതിയ അറിയിപ്പ്. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റിയും ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പുമാണ് (ഐ.സി.എ) ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സെപ്‍റ്റംബര്‍ 12 മുതല്‍...
- Advertisement -spot_img

Latest News

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...
- Advertisement -spot_img