Gulf

ടൂറിസം, എക്കണോമി വകുപ്പുകളെ ലയിപ്പിക്കുന്ന സുപ്രധാന തീരുമാനവുമായി ദുബൈ

ദുബൈ: ദുബൈയില്‍(Dubai) ടൂറിസം(Tourism), എക്കണോമി(Economy) വകുപ്പുകളെ ലയിപ്പിക്കാന്‍ തീരുമാനമെടുത്ത് ദുബൈ. വ്യവസായ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക, വിദേശ വ്യാപാരവും ടൂറിസവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് വകുപ്പുകളെ ലയിപ്പിക്കുന്നത്. ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പ് എന്ന ഒറ്റ വിഭാഗമായി വകുപ്പുകള്‍ മാറും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍...

വാക്സിന്‍ സര്‍ട്ടിഫിക്കറ്റുള്ള ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കി ബഹ്റൈന്‍; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി

മനാമ: ബഹ്‌റൈനിലെ പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അംഗീകൃത കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് രാജ്യത്ത് എത്തുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ല. ഇതനുസരിച്ച് കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായി(Covid vaccination certificate) ഇന്ത്യയില്‍(India) നിന്ന് ബഹ്‌റൈനിലേക്ക്(Bahrain) യാത്ര ചെയ്യുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍(quarabtine) ഒഴിവാക്കി. ലോകാരോഗ്യ സംഘടനയോ ബഹ്‌റൈനോ അംഗീകരിച്ച വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി വരുന്ന യാത്രക്കാര്‍ക്ക് ബഹ്‌റൈനിലെത്തുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. വാക്‌സിന്‍...

അധികജോലിക്ക് അധിക വേതനം,​ സൗദിയിൽ എട്ടുമണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവർക്ക് അധിക വേതനം നൽകാൻ ഉത്തരവ്

ജിദ്ദ ∙ സൗദിയിൽ അധിക സമയം ജോലി ചെയ്യുന്നവർക്ക് കൂടുതൽ വേതനം നൽകാൻ നിർദ്ദേശിച്ച് മാനവവിഭവ ശേഷി മന്ത്രാലയം. നിശ്ചയിക്കപ്പെട്ട സമയത്തിൽ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലാളിക്ക് ഒരു മണിക്കൂറിന് തുല്യമായ വേതനവും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനവുമാണ് ഓവർടൈം വേതനമായി നൽകേണ്ടത്. ദിവസം 8 മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമാണ് സ്വകാര്യമേഖലയിലെ തൊഴിൽ സമയം....

നറുക്കെടുപ്പ് തത്സമയം കാണുന്നതിനിടെ അപ്രതീക്ഷിത സമ്മാനം; ബിഗ് ടിക്കറ്റിലൂടെ പ്രവാസിക്ക് 30 കോടി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhabi Big Ticket) ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പില്‍(draw) 1.5 കോടി ദിര്‍ഹം(30 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. പാകിസ്ഥാന്‍ സ്വദേശിയായ ഷഹീദ് മഹ്മൂദാണ് ബിഗ് ടിക്കറ്റിലൂടെ കോടീശ്വരനായത്. 071808 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തിന് സമ്മാനം നേടിക്കൊടുത്തത്. അബുദാബിയില്‍ താമസിക്കുന്ന ഷഹീദ് ഒക്ടോബര്‍ 31നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റ് പ്രതിനിധിയായ റിച്ചാര്‍ഡ്...

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഫാമിലി, സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങി, നിബന്ധനകള്‍ ഇങ്ങനെ

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) വീണ്ടും ഫാമിലി വിസയും ഫാമിലി വിസിറ്റ് വിസയും (family visa and family visit visa) അനുവദിച്ചുതുടങ്ങി. വിസ അനുവദിക്കുന്നതിനായി പ്രത്യേക നിബന്ധനകളും ആഭ്യന്തര മന്ത്രാലയം (Kuwait interior ministry) പുറത്തിറക്കിയിട്ടുണ്ട്. കൊവിഡ് വാക്സിനേഷന്‍ (covid vaccination) പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമായിരിക്കും അനുമതി. കുവൈത്ത് അംഗീകരിച്ച ഫൈസര്‍ ബയോഎന്‍ടെക്,  ആസ്‍ട്രസെനിക, മൊഡേണ...

ദുബായ് എക്സ്പോ ആദ്യ മാസം 23.5 ലക്ഷം സന്ദർശകർ; 17 % വിദേശികൾ

ദുബൈ: ലോകം ഏറ്റെടുത്ത മഹാമേള ഒരു മാസം പിന്നിടുമ്പോള്‍ മേള സന്ദര്‍ശിക്കാനെത്തിയത് 23.5 ലക്ഷം പേര്‍. സംഘാടകര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സന്ദര്‍ശകരില്‍ 17 ശതമാനവും വിദേശത്തുനിന്ന് എത്തിയവരാണ്. 28 ശതമാനവും 18 വയസില്‍ താഴെയുള്ളവരായിരുന്നു. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇവിടേക്ക് എത്തി എന്നതിന്റെ തെളിവാണിത്. വരും ദിവസങ്ങളില്‍ എക്‌സ്‌പോ സ്‌കൂള്‍ പ്രോഗ്രാം...

കൊവിഡ് പ്രതിരോധത്തില്‍ യുഎഇക്ക് ഒരു നേട്ടം കൂടി; അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇനി കൊവിഡ് രോഗികളില്ല

അബുദാബി: കൊവിഡ് രോഗികളുടെ (covid cases in UAE) എണ്ണം ഗണ്യമായി കുറഞ്ഞ യുഎഇ പുതിയ നേട്ടത്തിലേക്ക്. അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ (Abu dhabi private hospitals) ഇപ്പോള്‍ ഒരു കൊവിഡ് രോഗി പോലും ചികിത്സയിലില്ലെന്ന് എമിറേറ്റിലെ ആരോഗ്യ വകുപ്പ് (Abu dhabi health department) അറിയിച്ചു. രോഗികളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തില്‍ ഇനി മുതല്‍...

ഇനി ഒന്നല്ല രണ്ട് കോടീശ്വരന്മാര്‍; 20 കോടിയുടെ സമ്മാനം പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്

അബുദാബി: രണ്ട് പേരെ കോടീശ്വരന്മാരാക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പ് പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്. നവംബര്‍ മാസത്തില്‍ ടിക്കറ്റുകള്‍ വാങ്ങി പങ്കെടുക്കാന്‍ സാധിക്കുന്ന ഈ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഒരു കോടി ദിര്‍ഹമായിരിക്കും (20 കോടി ഇന്ത്യന്‍ രൂപ). പത്ത് ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടി രൂപ) രണ്ടാം സമ്മാനം നേടുന്നയാളിന് സ്വന്തമാവുക. ഇതിനുപുറമെ...

ഹജ്ജിന് ഓൺലൈനായി അപേക്ഷിക്കാം; അവസാന തിയതി ജനുവരി 31

അടുത്ത വര്‍ഷത്തെ ഹജ്ജിന് ഓണ്‍ലൈനായി അപേക്ഷിച്ചു തുടങ്ങാമെന്നു കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. നടപടികള്‍ 100 ശതമാനം ഡിജിറ്റലായിരിക്കുമെന്നു ദക്ഷിണ മുംബൈയിലെ ഹജ് ഹൗസിലെ ചടങ്ങില്‍ നഖ്വി വ്യക്തമാക്കി. മൊബൈല്‍ ആപ്പിലൂടെയും അപേക്ഷിക്കാം. 2022 ജനുവരി 31 ആണ് അവസാന തീയതി. ഹജ് പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം 21ല്‍നിന്ന് 10 ആയി കുറച്ചു. പട്ടികയില്‍...

എക്സ്പോ 2030 ആതിഥേയത്വം: അപേക്ഷ നൽകി സൗദി അറേബ്യ

എക്‌സ്‌പോ 2030ന് ആതിഥേയത്വം വഹിക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അപേക്ഷ സമർപ്പിച്ചു. അന്താരാഷ്ട്ര എക്സ്പോ ബ്യൂറോക്ക് ആദ്യമായാണ് സൗദി അറേബ്യ അപേക്ഷ നൽകുന്നത്. 2030 ഒക്ടോബർ മുതൽ ആറു മാസം നീളുന്ന എക്സ്പോക്കാണ് അപേക്ഷ. അന്താരാഷ്ട്ര എക്‌സ്‌പോസിഷൻസ് ഓർഗനൈസിങ് ബ്യൂറോക്കാണ് സൗദി കഴിഞ്ഞ ദിവസം അപേക്ഷ നൽകിയത്. 2030 ഒക്ടോബർ 1 മുതൽ...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് SDPI

മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്ക. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. ജില്ലാ കൗൺസിൽ അംഗം കെ. എം അഷ്‌റഫ്‌ മത്സരിക്കും. നാളെ നാമനിർദേശ പത്രിക നൽകും. ത്രികോണ...
- Advertisement -spot_img