അബുദാബി: രണ്ട് പേരെ കോടീശ്വരന്മാരാക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പ് പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്. നവംബര്‍ മാസത്തില്‍ ടിക്കറ്റുകള്‍ വാങ്ങി പങ്കെടുക്കാന്‍ സാധിക്കുന്ന ഈ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഒരു കോടി ദിര്‍ഹമായിരിക്കും (20 കോടി ഇന്ത്യന്‍ രൂപ). പത്ത് ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടി രൂപ) രണ്ടാം സമ്മാനം നേടുന്നയാളിന് സ്വന്തമാവുക. ഇതിനുപുറമെ...
അടുത്ത വര്‍ഷത്തെ ഹജ്ജിന് ഓണ്‍ലൈനായി അപേക്ഷിച്ചു തുടങ്ങാമെന്നു കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. നടപടികള്‍ 100 ശതമാനം ഡിജിറ്റലായിരിക്കുമെന്നു ദക്ഷിണ മുംബൈയിലെ ഹജ് ഹൗസിലെ ചടങ്ങില്‍ നഖ്വി വ്യക്തമാക്കി. മൊബൈല്‍ ആപ്പിലൂടെയും അപേക്ഷിക്കാം. 2022 ജനുവരി 31 ആണ് അവസാന തീയതി.
ഹജ് പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം 21ല്‍നിന്ന് 10 ആയി കുറച്ചു. പട്ടികയില്‍...
എക്സ്പോ 2030ന് ആതിഥേയത്വം വഹിക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അപേക്ഷ സമർപ്പിച്ചു. അന്താരാഷ്ട്ര എക്സ്പോ ബ്യൂറോക്ക് ആദ്യമായാണ് സൗദി അറേബ്യ അപേക്ഷ നൽകുന്നത്. 2030 ഒക്ടോബർ മുതൽ ആറു മാസം നീളുന്ന എക്സ്പോക്കാണ് അപേക്ഷ.
അന്താരാഷ്ട്ര എക്‌സ്‌പോസിഷൻസ് ഓർഗനൈസിങ് ബ്യൂറോക്കാണ് സൗദി കഴിഞ്ഞ ദിവസം അപേക്ഷ നൽകിയത്. 2030 ഒക്ടോബർ 1 മുതൽ...
റിയാദ്: സൗദി അറേബ്യയിൽ അഞ്ച് വർഷം മുമ്പ് കൊല്ലപ്പെട്ട മലയാളി യുവാവിന്റെ ഘാതകർക്ക് വധശിക്ഷ തന്നെ. നേരത്തെ സൗദി ശരീഅ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ നഗരത്തിലെ വാർക്ക്ഷോപ്പ് ഏരിയയിൽ മുനിസിപ്പാലിറ്റി മാലിന്യപെട്ടിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട്, കൊടുവള്ളി, മുക്കിലങ്ങാടി സ്വദേശി ഷമീറിന്റെ ഘാതകരായ...
ദുബൈ: ദുബൈയുടെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി സമ്മാന പെരുമഴയുമായി ഷോപ്പിങ് ഫെസ്റ്റിവല്‍ 15ന് തുടങ്ങുന്നു. എക്‌സ്‌പോ 2020യും യു.എ.ഇയുടെ 50-ാം വാര്‍ഷികവും നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പകിട്ടോടെയാണ് ഡി.എസ്.എഫിന്റെ വരവ്.
ജനുവരി 29 വരെയാണ് 27-ാം എഡിഷന്‍ നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികള്‍ നഗരത്തിലുള്ളതിനാല്‍ അവരെ കൂടി ലക്ഷ്യമിട്ടുള്ള പരിപാടികളാണ് ഇക്കുറി. ലോകോത്തര വിനോദ പരിപാടികള്‍, സ്റ്റേജ്...
അബുദാബി: എണ്ണയുടെ നാട്ടിൽ പെട്രോളിന് വിലകൂടിയതോടെ ഖുബ്ബൂസ് മുതൽ പച്ചക്കറിവരെയുള്ള ഒട്ടുമിക്ക സാധനങ്ങൾക്കും പൊള്ളുന്ന വില. മിക്കസാധനങ്ങളുടെയും വില 15 മുതൽ ഇരുപതുശതമാനം വരെ വർദ്ധിച്ചതോടെ എങ്ങനെ മുന്നോട്ടുപോകും എന്ന ആശങ്കയിലാണ് പ്രവാസികൾ. കൊവിഡ് വന്നതോടെ രണ്ടുവർഷമായി പല കമ്പനികളിലും ശമ്പള വർദ്ധനവില്ല. ചില കമ്പനികളിൽ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. കിട്ടുന്നതുകൊണ്ട് ഒരു തരത്തിൽ...
റിയാദ്: രാജ്യത്ത് എത്തി ഒരു വർഷം സ്‌പോൺസറുടെ കീഴിൽത്തന്നെ ജോലിചെയ്യണമെന്ന നിബന്ധന സൗദി ഒഴിവാക്കി. രാജ്യത്തെ മാനവ വിഭവശേഷി മന്ത്രാലയം ഇതുസംബന്ധിച്ച നിയമഭേദഗതി അംഗീകരിച്ചിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ വർഷം നടപ്പിലായ വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റ നിയമത്തിൽ ഇതോടെ പുതിയ ഭേദഗതിയായി.
പുതുതായി രാജ്യത്തെത്തുന്ന വിദേശികൾക്ക് സ്‌പോൺസർഷിപ്പ് ഉടൻ മാറാം. എന്നാൽ ഈ സമയം തൊഴിൽ മാറാൻ...
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) അഹമ്മദാബാദ്, ലക്നോ എന്നിവ പുതിയ ടീമുകളാവും. 2022 സീസൺ മുതൽ ഈ ടീമുകൾ ഐപിഎല്ലിലുണ്ടാവും. പുതിയ രണ്ട് ടീമുകൾക്കായി നടന്ന ലേലത്തിൽ ആർപി സഞ്ജീവ് ഗോയങ്ക (ആർപിഎസ്ജി) ഗ്രൂപ്പ്, അന്താരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് ഏജൻസിയായ സിവിസി കാപിറ്റൽ എന്നിവയാണ് പുതിയ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയതെന്ന് ക്രിക് ബസ് റിപ്പോർട്ട് ചെയ്തു.
ആർപി...
ദോഹ: അറബ് ലോകത്തേക്ക് ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പില്‍ ഖത്തര്‍ പ്രതീക്ഷിക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 12 ലക്ഷം കാണികളെ. 2022 നവംബര്‍ 21ന് കിക്കോഫ് കുറിച്ച് ഡിസംബര്‍ 18ന് സമാപിക്കുന്ന ലോകകപ്പില്‍ സന്ദര്‍ശകരും കാണികളുമായി ലോകത്തിന്റെ വിവിധ കോണില്‍ നിന്നും ജനമൊഴുകും എന്നാണ് പ്രതീക്ഷ. ഇവരെ വരവേല്‍ക്കാനായി ഹോട്ടലുകളും അതിനൂതനമായ പാര്‍പ്പിട സംവിധാനങ്ങളുമായി ഖത്തര്‍...
മഞ്ചേശ്വരം.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ധർമ്മ നഗറിൽ ഒന്നര കോടിരൂപാ ചിലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ ഒക്ടോബർ 28 ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്...