മക്ക: മക്കയില്‍ ഹജ് തീർത്ഥാടക ആൺ കുഞ്ഞിന് ജന്മം നൽകി. മക്ക ഹെൽത്ത് ക്ലസ്റ്ററിന് കീഴിലുള്ള മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലാണ് 30 വയസ്സുള്ള നൈജീരിയൻ തീർത്ഥാടക മുഹമ്മദ് എന്ന് പേരിട്ട ആൺകുഞ്ഞിന് ജന്മം നൽകിയത്.
ഈ വര്‍ഷത്തെ ഹജ് സീസണിലെ തീർഥാടകർക്കിടയില്‍ ആദ്യമായാണ് ഒരു തീര്‍ത്ഥാടക കുഞ്ഞിന് ജന്മം നല്‍കിയത്. ഗർഭാവസ്ഥയുടെ 31-ാം...
റിയാദ്: പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചെയ്യുന്നത് പാപമാണെന്നും അനുമതിയില്ലാതെ ഹജ്ജിന് പോകുന്നത് അനുവദനീയമല്ലെന്നും സൗദി ഗ്രാൻഡ് മുഫ്തിയും മുതിർന്ന പണ്ഡിത കൗൺസിൽ അധ്യക്ഷനുമായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ്. ഹജ്ജ് സുരക്ഷ നിർദേശങ്ങൾ പാലിക്കാൻ എല്ലാ തീർഥാടകരോടും ആഹ്വാനം ചെയ്തു. ഹജ്ജ് പെർമിറ്റ് നേടുക, ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുക എന്നിവ...
ദോഹ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി ഖത്തർ. ഏറ്റവും പുതിയ നംബിയോ ക്രൈം ഇൻഡെക്സ് കൺട്രി ലിസ്റ്റിലാണ് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ രണ്ടാം സ്ഥാനത്തെത്തിയത്. ഖത്തറിന് മുന്നിൽ യു.എ.ഇ ആണ് ഒന്നാംസ്ഥാനത്ത്. കഴിഞ്ഞ അഞ്ച് വർഷവും ലോകത്തെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു ഖത്തർ. കുറ്റകൃത്യങ്ങളുടെ നിരക്ക്, ജീവിത നിലവാരം,...
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 263-ാമത് സീരീസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 10 മില്യൺ ദിർഹം (22 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. ഇറാന് സ്വദേശിയായ ഹുസ്സൈന്‍ അഹമ്മദ് ഹാഷിമിയാണ് സമ്മാനാര്‍ഹനായത്. ദുബൈയില്‍ താമസിക്കുന്ന ഇദ്ദേഹം വാങ്ങിയ 200781 എന്ന ടിക്കറ്റ് നമ്പരാണ് വമ്പന്‍ ഭാഗ്യം നേടിക്കൊടുത്തത്. മെയ്...
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചിപ്പിക്കുന്നതിനായുള്ള അനുരജ്ഞന കരാറിൽ ഒപ്പ് വെച്ചു. വാദി ഭാഗവും പ്രതി ഭാഗവും തമ്മിൽ ഗവർണറുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. റിയാദ് ഇന്ത്യൻ എംബസി ഇഷ്യു ചെയ്ത ഒന്നരകോടി റിയാലിന്റെ ചെക്ക് ഗവർണറേറ്റിന് കൈമാറി.
റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലാണ് ചെക്ക് നൽകിയത്. നിയമോപദേശത്തിന്റെ...
അബുദാബി: യുഎഇയില്‍ താപനില ഉയരുന്നു. വെള്ളിയാഴ്ച 50 ഡിഗ്രി സെല്‍ഷ്യസിന് അരികെയാണ് താപനില രേഖപ്പെടുത്തിയത്. അല്‍ ഐനിലെ റവ്ദ പ്രദേശത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ന് രേഖപ്പെടുത്തിയത് 49.2 ഡിഗ്രി സെല്‍ഷ്യലാണെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും താപനില ഉയരുകയാണ്. 45 ഡിഗി സെല്‍ഷ്യസിനും 48 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് മറ്റ് പ്രദേശങ്ങളിലും വെള്ളിയാഴ്ച...
റിയാദ്: ഹജ്ജ് തീർഥാടകർ ‘നുസ്ക്’ കാർഡ് നേടുകയും കൂടെ കരുതുകയും വേണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം എല്ലാ തീർഥാടകർക്കും മന്ത്രാലയം ഇത് നൽകുന്നുണ്ട്. തീർഥാടകർ എല്ലാ യാത്രയിലും കാർഡ് കൈവശം വെക്കുകയും ആവശ്യമാകുമ്പോൾ കാണിച്ചു കൊടുക്കുകയും ചെയ്യേണ്ടത് നിർബന്ധമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
നിയമാനുസൃത തീർഥാടകരെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കാനുള്ള...
കോഴിക്കോട്: ഒമാനിലെ ജയിലില്‍ മരണപ്പെട്ട മലപ്പുറം സ്വദേശി അബ്ദുല്‍ റസാഖിന്റെ മൃതദേഹം (51) നിയമപ്രശ്നങ്ങള്‍ പരിഹരിച്ച് ഏറ്റെടുക്കാൻ ഇടപെടല്‍ നടത്തി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍.
മൃതദേഹം എറ്റെടുക്കുന്നതിന് നിയമപ്രശ്നങ്ങളുണ്ടെന്നറിഞ്ഞ് ഒമാനിലുണ്ടായിരുന്ന മുനവ്വറലി തങ്ങള്‍ പൊലീസ് ആസ്ഥാനത്തെത്തിയാണ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയത്. മൃതദേഹം ഏറ്റുവാങ്ങിയ ശേഷം ഖബറടക്കത്തിനുള്ള നിർദേശം കെ.എം.സി.സി പ്രവർത്തകർക്ക് നല്‍കിയാണ് തങ്ങള്‍ മടങ്ങിയത്. മസ്കത്തിലെ...
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി മാർച്ച് ആദ്യവാരം ആരംഭിച്ച ക്രൗഡ് ഫണ്ടിങ് വഴി ഒഴുകി എത്തിയത് 47 കോടിയോളം രൂപയാണെന്ന് റിയാദ് റഹീം സഹായ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ ബാങ്കുകളിൽ അബ്ദുൽ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റിയുടെ പേരിലും റഹീമിന്റെ മാതാവ് പാത്തു എന്നിവരുടെ പേരിലും ആരംഭിച്ച...
റിയാദ്: സൗദിയിൽ സന്ദർശന വിസയിലുള്ളവർക്ക് വ്യാഴാഴ്ച മുതൽ ഒരു മാസത്തേക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിനും അവിടെ താമസിക്കുന്നതിനും വിലക്ക്. എല്ലാത്തരം സന്ദർശന വിസകൾക്കും തീരുമാനം ബാധകമാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സന്ദർശന വിസകൾ കൈവശമുള്ളവരെ മക്കയിൽ പ്രവേശിക്കാനോ അവിടെ തുടരാനോ അനുവദിക്കില്ല. മെയ് 23 (വ്യാഴം) മുതൽ ജൂൺ 21 (വെള്ളി) വരെ ഒരു മാസത്തേക്കാണ് വിലക്ക്....
ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...