Sunday, July 13, 2025

Gulf

ഗസൽ കൂട്ടായ്മ ഓഫ്‌റോഡ് യാത്ര സംഘടിപ്പിച്ചു.

ദുബായ്: ദുബായിലുള്ള ബ്ലോഗർമാരും, സാമൂഹിക പ്രവർത്തകരും ഉൾകൊള്ളുന്ന ഗസൽ കൂട്ടായ്മയുടെ പത്താമത് ഓഫ്‌റോഡ് യാത്ര റാസ്‌ അൽ ഖൈമയിലെ മല നിരകൾക്കിടയിലേക്ക് നടത്തി. ഗസൽ അംഗങ്ങളും അവരുടെ കുടുംബങ്ങളുമായി നൂറോളം വാഹനങ്ങളിലായി മരുഭൂമിയിലൂടെ യാത്ര ചെയ്തു. മലഞ്ചെരുവിൽ ഒരുക്കിയ കൂടാരത്തിൽ ഭക്ഷണം പാകം ചെയ്തും, കുട്ടികൾക്കും, മുതിർന്നവർക്കും, സ്ത്രീകൾക്കും വ്യത്യസ്തങ്ങളായ വിനോദ, വിജ്ഞാന പരിപാടികൾ...

യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിക്കുക ആര്‍ക്കൊക്കെ; പ്രയോജനങ്ങള്‍ അറിയാം

അബുദാബി: മമ്മുട്ടിയും മോഹന്‍ലാലുമടക്കം അനേകം മലയാളി സിനിമാ താരങ്ങളെയാണ് യുഎഇ അടുത്തിടെ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചിട്ടുള്ളത്. മലയാളികള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ച വാര്‍ത്തകള്‍ വരുന്നത് നിരന്തരമായതോടെ പലരുടേയും മനസ്സില്‍ ഉദിച്ച സംശയമാണ് എന്താണ് ഇതുകൊണ്ടുള്ള ഗുണമെന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 2019 ജൂണിലാണ്...

അടുത്ത രണ്ട് വാരാന്ത്യങ്ങളില്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പ്

ദുബൈ: അടുത്ത രണ്ട് വാരാന്ത്യങ്ങളിലായി ഏഴ് ലക്ഷത്തിലധികം യാത്രക്കാരാണ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനല്‍ വഴി യാത്ര ചെയ്യാനിരിക്കുന്നതെന്ന് എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തണമെന്നാണ് നിര്‍ദേശം. 16 രാജ്യങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ അവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് കൊവിഡ്...

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഞായറാഴ്‍ച മുതല്‍ സന്ദര്‍ശക വിസകള്‍ അനുവദിച്ച് തുടങ്ങും

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഞായറാഴ്‍ച മുതല്‍ സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസം കാലാവധിയുള്ള വിസകളാവും അനുവദിക്കുകയെന്നും അറിയിപ്പില്‍ പറയുന്നു. അപേക്ഷാ നടപടികള്‍ എളുപ്പമാക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കണമെന്നും അറിയിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി നാട്ടില്‍ പോകാന്‍ സാധിക്കാത്തവര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളില്‍ പലരും സന്ദര്‍ശക വിസയില്‍ കുടുംബത്തെ കുടുംബത്തെ കുവൈത്തിലേക്ക്...

ബിഗ് ടിക്കറ്റിലൂടെ വീണ്ടുമൊരു മലയാളിക്ക് 60 ലക്ഷത്തിന്റെ ഭാഗ്യം

അബുദാബി: നിരവധി മലയാളികളെ വന്‍തുകകളുടെ അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കി ഞെട്ടിച്ച അബുദാബി ബിഗ് ടിക്കറ്റിലൂടെ ഒരു പ്രവാസിയെക്കൂടി ഭാഗ്യം തേടിയെത്തി. ബുധനാഴ്‍ച നടന്ന പ്രതിവാര നറുക്കെടുപ്പില്‍ ശംസീര്‍ പുരക്കല്‍ എന്ന മലയാളി യുവാവിന് മൂന്ന് ലക്ഷം ദിര്‍ഹമാണ് (അറുപത് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് അവതാരക ബുഷ്‍റയാണ് ശംസീറിനെ വിളിച്ചത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളുടെ...

സൗദിയില്‍ ഇന്ത്യൻ ചിത്രങ്ങളില്‍ ഒന്നാമതെത്തി ‘ഭീഷ്‍മ പര്‍വം’, റെക്കോര്‍ഡ് കളക്ഷൻ

മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ഭീഷ്‍മ പര്‍വ'മാണ്. അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ ലഭിച്ചത്. വളരെ വേഗം തന്നെ ചിത്രം 75 കോടി ക്ലബില്‍ ഇടം നേടുകയും ഇപ്പോള്‍ സൗദി അറേബ്യയില്‍ റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്‍തിരിക്കുകയാണ് (Bheeshma Parvam box office ). സൗദി അറേബ്യയില്‍...

ഡോളറില്‍ നിന്ന് മാറിച്ചിന്തിക്കാന്‍ സൗദി; എണ്ണവില്‍പനയില്‍ ചൈനീസ് കറന്‍സിയായ യുവാന്‍ സ്വീകരിക്കാന്‍ നീക്കം

റിയാദ്: സൗദി അറേബ്യ എണ്ണ വില്‍പനയില്‍ ചൈനീസ് കറന്‍സിയായ യുവാന്‍ സ്വീകരിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഡോളറിന് പകരം യുവാനിലും വില്‍പന നടത്തുന്നത് സംബന്ധിച്ച് സൗദിയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നതായാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. സൗദിക്ക് പുറമെ മറ്റ് ചില ഗള്‍ഫ് രാജ്യങ്ങളുമായുള്ള എണ്ണ ഇടപാടിലും യുവാന്‍ കൊണ്ടുവരാന്‍ ആലോചന നടക്കുന്നുണ്ട്. 2016 മുതല്‍...

പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ്‍ കുറയ്‍ക്കാന്‍ ഉത്തരവ്

മസ്‍കത്ത്: ഒമാനില്‍ പ്രവാസികളെ ജോലിക്ക് നിയമിക്കുന്നതിനുള്ള ഫീസ് കുറയ്‍ക്കാന്‍ ഉത്തരവ്. പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കുന്നതിനും അത് പുതുക്കുന്നതിനുമുള്ള ഫീസുകള്‍ കുറയ്‍ക്കണമെന്നാണ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് ഒമാന്‍ ടെലിവിഷന്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൌണ്ടിലൂടെ അറിയിച്ചു. മസ്‍കത്ത്, സൌത്ത് അല്‍ ബാത്തിന, മുസന്ദം എന്നിവിടങ്ങളിലെ ശൈഖുമാരുമായി ഞായറാഴ്‍ച അല്‍ ആലം കൊട്ടാരത്തില്‍...

സഊദിയിൽ 81 ഭീകരരെ വധശിക്ഷക്ക് വിധേയരാക്കി

റിയാദ്: സഊദിയിൽ 81 ഭീകരരെ വധശിക്ഷക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 37 സഊദി പൗരന്മാർ അടക്കം 81 പേരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. ഏഴു യമൻ പൗടരന്മാരും ഒരു സിറിയൻ പൗരനും ഇവരിൽ പെടും. ഐഎസിലെയും അൽ ഖാഇയിലെയും അംഗങ്ങൾ ഉൾപ്പെടെയുള്ള തീവ്രവാദ,...

ഇസ്‌ലാമിനെ ‘അപമാനിച്ച’തിന്റെ പേരില്‍ 10 വര്‍ഷം തടവുശിക്ഷ; ജയില്‍മോചിതനായി സൗദി ബ്ലോഗര്‍

റിയാദ്: പത്ത് വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കി സൗദി അറേബ്യയില്‍ ബ്ലോഗര്‍ ജയില്‍മോചിതനായി. ബ്ലോഗര്‍ റൈഫ് ബദാവിയാണ് തടവുശിക്ഷ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച പുറത്തിറങ്ങിയത്. കാനഡയിലുള്ള ബദാവിയുടെ ഭാര്യ ഇന്‍സാഫ് ഹൈദര്‍ ട്വിറ്ററിലൂടെ വിവരം പുറത്തുവിടുകയായിരുന്നു. സൗദി അറേബ്യന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനും ബദാവിയുടെ റിലീസ് വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. 2012ലായിരുന്നു ‘ഇസ്‌ലാമിനെ അപമാനിച്ചു’ എന്ന കുറ്റമാരോപിച്ച് ബദാവിയെ അറസ്റ്റ് ചെയ്തതും തടവിലാക്കിയതും. ലിബറല്‍...
- Advertisement -spot_img

Latest News

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും 

കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...
- Advertisement -spot_img