അബുദാബി: പ്രവാസികളുടെ പാസ്പോര്ട്ടില് താമസവിസ പതിക്കുന്ന രീതി യുഎഇ നിര്‍ത്തലാക്കുന്നു. താമസവിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐഡി ഉപയോഗിക്കാനാണ് തീരുമാനം. ഏപ്രില്‍ 11 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.
ഇതുമായി ബന്ധപ്പെട്ട് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിഎ) സര്‍ക്കുലര്‍ പുറത്തിറക്കി. താമസവിസ കാണിക്കേണ്ട...
അബുദാബി: യുഎഇയില്‍ നവവധുവിന്റെ അടിയേറ്റ് ഭർതൃ മാതാവ് മരിച്ച സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുഎഇ-സൗദി അതിർത്തിയിലെ ഗയാത്തിയിലാണ് സംഭവം ഉണ്ടായത്. എറണാകുളം ഏലൂർ പടിയത്ത് വീട്ടിൽ സഞ്ജുവിന്റെ മാതാവ് പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് (63) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്....
ഷാര്‍ജ: ഷാര്‍ജയിലെ യുഎഇ നാഷണല്‍ ആംബുലന്‍സ് കമ്മ്യൂണിക്കേഷന്‍സ് സെന്ററിലാണ് ആ ഫോണ്‍ വിളിയെത്തിയത്. അടിയന്തര ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരീശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ വിളിച്ചയാളിന് ഇംഗീഷ് നല്ല വശമില്ല. എന്നാലും അറിയാവുന്ന പോലെ 'ടോം ആന്റ് ജെറിയെന്നും' 'ബേബി' എന്നുമൊക്കെ ഇയാള്‍ പറയുന്നത് കേട്ട് എന്താണ് സംഭവമെന്ന് അറിയാതെ ഉദ്യോഗസ്ഥര്‍ കുഴങ്ങി.
'ബേബി'...
അബുദാബി: ജോലി പോകുന്ന സങ്കടത്തില്‍ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ആശങ്കപ്പെടുന്ന സമയത്ത് അപ്രതീക്ഷിമായി കോടിക്കണക്കിന് രൂപ കൈവന്നാലുള്ള മാനസികാവസ്ഥ എന്തായിരിക്കും? കുവൈത്തില്‍ ജോലി ചെയ്യുന്ന രതീഷ് രഘുനാഥനും സുഹൃത്തുക്കളും ഏതാണ്ട് ഇതേ അവസ്ഥയിലാണിപ്പോള്‍. ഞായറാഴ്‍ച നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ 238-ാം സീരിസ് നറുക്കെടുപ്പാണ് രതീഷിന്റെയും സുഹൃത്തുക്കളുടെയും ജീവിതം അക്ഷരാര്‍ത്ഥത്തില്‍ തന്നെ മാറ്റിമറിച്ചത്.
കുവൈത്തിലെ ഒരു ഓയില്‍ ആന്റ് ഗ്യാസ്...
അബുദാബി: ബിഗ് ടിക്കറ്റിന്റെ 238-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (30 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളിയായ രതീഷ് രഘുനാഥന്‍. കുവൈത്തില്‍ താമസിക്കുന്ന ഇദ്ദേഹം മാര്‍ച്ച് 19നാണ് സമ്മാനാര്‍ഹമായ 291593 എന്ന നമ്പര്‍ ടിക്കറ്റ് വാങ്ങിയത്.
നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധികളായ റാച്ചാര്‍ഡും ബുഷ്രയും വിളിച്ച് സമ്മാനവിവരം അറിയിച്ചപ്പോള്‍ വളരെയേറെ സന്തോഷമുണ്ടെന്ന് പറഞ്ഞ രതീഷ്, ബിഗ്...
ദോഹ: ഖത്തർ ഫുട്ബാൾ ലോകകപ്പിൽ പങ്കെടുത്താൽ മാത്രം ഒരു ടീമിന് ലഭിക്കുന്നത് 80 കോടി രൂപയ്ക്ക് അടുത്ത്. ഒരു മത്സരം പോലും ജയിച്ചില്ലെങ്കിലും ഇത്രയും തുക അതാത് ടീമുകൾക്ക് ലഭിക്കും. മുൻ ലോകകപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമ്മാനതുക ഏർപ്പെടുത്താൻ ഫിഫ തീരുമാനിച്ചതാണ് ഇതിന് കാരണം. 32 ടീമുകൾ പങ്കെടുക്കുന്ന...
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി യുവാവ് ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി തെക്കെവളപ്പില്‍ മുഹമ്മദ് ഷാഫി ആണ് മംഗഫില്‍ മരിച്ചത്. 36വയസ്സായിരുന്നു.
ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. മംഗഫ് ബ്ലോക്ക് നാലില്‍ ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹം സാധനങ്ങള്‍ ഡെലിവറി ചെയ്യാനെത്തിയ കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. അഗ്നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
നോമ്പു...
ദോഹ : ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. ഹയാ ഹയാ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് യുഎസ് പോപ് താരം ട്രിനിഡാഡ് കാര്‍ഡോണ, നൈജീരിയന്‍ ആഫ്രോ ബീറ്റ്‌സ് ഗായകന്‍ ഡേവിഡോ, ഖത്തറില്‍ നിന്നുള്ള ഗായിക ഐഷ തുടങ്ങിയവരാണ്.
അറേബ്യന്‍ മരുഭൂമിയുടെ പശ്ചാത്തലത്തിലാണ് ഗാനമൊരുക്കിയിരിക്കുന്നത്. ഫിഫയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തെത്തിയ ഗാനം...
അബുദാബി: യുഎഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്കും ഇനി ഇന്ത്യയിലേക്ക് വരാന്‍ പി.സി.ആര്‍ പരിശോധന വേണ്ട. നേരത്തെ ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമായിരുന്നു പി.സി.ആര്‍ പരിശോധനയില്‍ ഇളവ് അനുവദിച്ചിരുന്നത്.
വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ യുഎഇയെയും ഉള്‍പ്പെടുത്തിയതോടെയാണ് യുഎഇയില്‍ വാക്സിനെടുത്തവര്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ ഇളവ് ലഭിച്ചിരിക്കുന്നത്. യാത്രയ്‍ക്ക് മുന്നോടിയായി എയര്‍ സുവിധ പോര്‍ട്ടലില്‍...
പുതിയ ആറുവരി ദേശീയപാതയില്‍ കേരളത്തില്‍ ഭൂരിഭാഗം ഇടങ്ങളിലും പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍മാത്രം. അനുവദനീയമായ ചില മേഖലകളില്‍ മാത്രം പരമാവധി വേഗം നൂറുകിലോമീറ്ററാണ്. ഓരോ...