Monday, November 3, 2025

Gulf

മക്കയിലെ മസ്‍ജിദുല്‍ ഹറമില്‍ വാക്കേറ്റവും കൈയാങ്കളിയും; രണ്ട് പേര്‍ പിടിയില്‍

റിയാദ്: മക്കയിലെ മസ്‍ജിദുല്‍ ഹറമില്‍ സംഘര്‍ഷമുണ്ടാക്കിയ രണ്ട് തീര്‍ത്ഥാടകരെ പിടികൂടി. സഫ, മര്‍വയ്‍ക്ക് ഇടയില്‍ വെച്ചാണ് രണ്ട് പേര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇത് പിന്നീട് മൂര്‍ച്ഛിച്ച് കൈയാങ്കളിയിലെത്തി. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വ്യാഴാഴ്‍ചയായിരുന്നു സംഭവമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. രണ്ട് പേര്‍ക്കുമെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായി...

ലോകകപ്പ് സമയത്ത് ഖത്തറിലെ താമസക്കാര്‍ക്ക് യാത്രാ വിലക്കുണ്ടാവില്ലെന്ന് അധികൃതര്‍

ദോഹ: ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ സമയത്ത് ഖത്തറിലെ താമസക്കാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് അധികൃതര്‍. ഇത്തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി വക്താവ് ഖാലിദ് അല്‍ നമ അറിയിച്ചു. ജുലൈ മാസത്തിന് ശേഷം ഖത്തറില്‍ നിന്ന് പുറത്തുപോകരുതെന്നും, പോയാല്‍ ലോകകപ്പ് കഴിയാതെ പിന്നെ...

ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ വിജയികളായി പ്രവാസിയും ഒന്‍പത് സുഹൃത്തുക്കളും

അബുദാബി: ബിഗ് ടിക്കറ്റിന്റെ ഈ മാസത്തിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ 10 പ്രവാസികള്‍ക്ക് സമ്മാനം. അജ്‍മാനില്‍ താമസിക്കുന്ന മുഹമ്മദ് ഷഫീഖും സുഹൃത്തുക്കളുമാണ് 3,00,000 ദിര്‍ഹം (60 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. പ്രതിവാര നറുക്കെടുപ്പിലെ സമ്മാനത്തിന് പുറമെ മേയ് മൂന്നിന് നടക്കാനിരിക്കുന്ന മെഗാ നറുക്കെടുപ്പില്‍ വിജയികളാവാനുള്ള അവസരവും ഇവരെ കാത്തിരിക്കുകയാണ്. പ്രതിവാര നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന്...

നിയന്ത്രണം വിട്ട കാര്‍ മേല്‍പ്പാലത്തിന്റെ കൈവരി തകര്‍ത്ത് നിലംപതിച്ചു – വീഡിയോ

റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. നിയന്ത്രണം വിട്ട ഒരു കാര്‍ ഫ്ലൈ ഓവറിന്റെ കൈവരികള്‍ തകര്‍ത്ത ശേഷം താഴെയുള്ള റോഡിലേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മേല്‍പ്പാലത്തിന് താഴെയുള്ള റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു കാറിന്റെ പിന്‍ ഭാഗത്ത് ഘടിപ്പിച്ചിരുന്ന ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍...

ബാക്ടീരിയ സാന്നിധ്യം; കിന്‍ഡര്‍ സര്‍പ്രൈസ് ചോക്കലേറ്റ് യുഎഇയിലും ഖത്തറിലും പിന്‍വലിച്ചതായി നിര്‍മ്മാതാക്കള്‍

അബുദാബി: സാല്‍മൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കിന്‍ഡര്‍ സര്‍പ്രൈസ് ചോക്കലേറ്റ് യുഎഇയിലും ഖത്തറിലും പിന്‍വലിക്കുന്നതായി ചോക്കലേറ്റിന്റെ നിര്‍മ്മാതാക്കളായ ഫെററോ. കിന്‍ഡര്‍ ചോക്കലേറ്റുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയിലാണ് ബാക്ടീരിയ സാന്നിധ്യം സംശയിക്കുന്നത്. എന്നാല്‍ യുഎഇയിലും ഗള്‍ഫ് മേഖലയിലുമുള്ള കിന്‍ഡര്‍ സര്‍പ്രൈസ് ചോക്കലേറ്റുകളില്‍ സാല്‍മൊണെല്ല പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി ഉറപ്പാക്കി. ഫെററോ എന്ന...

ജോലിക്കിടെ വാഹനത്തില്‍ വെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

ദോഹ: ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് കോഴിക്കോട്ടുകണ്ടി കുഞ്ഞിമൊയ്‍തീന്റെ മകന്‍ സിറാജ് (37) ആണ് മരിച്ചത്. ബുധനാഴ്‍ച രാത്രി ജോലിക്കിടെ വാഹനത്തില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൊബൈല്‍ ഫോണ്‍ ആക്സസറീസിന്റെ മൊത്ത വിതരണക്കാരനായി ജോലി ചെയ്യുകയായിരുന്ന സിറാജ്, അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു മരണം. മാതാവ്...

ഏഴ് ലക്ഷം രൂപ ശമ്പളം നല്‍കാനുണ്ട്; മടങ്ങി വരാത്ത ഇന്ത്യന്‍ തൊഴിലാളിയെ തേടി സ്‌പോണ്‍സര്‍ എംബസിയില്‍

റിയാദ്: റീ എന്‍ട്രിയില്‍ പോയി മൂന്ന് വര്‍ഷമായിട്ടും മടങ്ങിയെത്താത്ത ഇന്ത്യന്‍ തൊഴിലാളിയുടെ ശമ്പള കുടിശ്ശിക തീര്‍ക്കാനുള്ള മാര്‍ഗം തേടി സൗദി പൗരനായ സ്‌പോണ്‍സര്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. സൗദിയിലെ ബിശയില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് യൂനുസ് എന്ന കാശ്മീരി യുവാവിനെയാണ് സ്‌പോണ്‍സര്‍ അന്വേഷിക്കുന്നത്. ഇയാള്‍ക്ക് 35000 റിയാല്‍ ശമ്പള കുടിശ്ശിക കൊടുത്ത് തീര്‍ക്കാനുള്ള മാര്‍ഗം...

റമദാനില്‍ തടവുകാരെ പുതുജീവിതത്തിലേക്ക് നയിച്ച് ദുബൈ പൊലിസ്

ദുബൈ:കുറ്റവാളികളെയും തടവുകാരെയും പുതിയ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ദുബൈ പൊലിസ് രംഗത്ത്. റമദാനിലെ പുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചെറിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ട തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാന്‍ സഹായിക്കുന്നതിനായി പൊലിസ് ഒരുങ്ങുന്നത്. ദുബൈ പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സും ഹുസൈന്‍ സജവാനിദമാക് ഫൗണ്ടേഷനും ചേര്‍ന്നാണ് ഒരു റമദാന്‍ ചാരിറ്റബിള്‍ സംരംഭമായി ഫ്രഷ് സ്ലേറ്റ് എന്ന സംരംഭം ആരംഭിച്ചത്. ദുബൈയിലെ ശിക്ഷാനടപടികളുടെ ഭാഗമായി...

സൗദിയില്‍ ആരോഗ്യ, മെഡിക്കല്‍ ഉപകരണമേഖലയില്‍ സ്വദേശിവത്കരണം ഈ മാസം 11 മുതല്‍

റിയാദ്: സൗദിയില്‍ ആരോഗ്യ സേവന, മെഡിക്കല്‍ ഉപകരണ ഉദ്പാദന, വിതരണ രംഗത്തെ തൊഴിലുകളിലെ സ്വദേശിവത്കരണം ഏപ്രില്‍ 11 മുതല്‍ നടപ്പാകും. ലബോറട്ടറികള്‍, എക്സ്റേ, ഫിസിയോ തെറാപ്പി, ചികിത്സാ, പോഷകാഹാരം എന്നീ തൊഴിലുകളിലാണ് 60 ശതമാനം സ്വദേശിവല്‍ക്കരണം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്നത്. ഈ തൊഴിലുകളില്‍ സ്വദേശി സ്പെഷ്യലിസ്റ്റുകളുടെ മിനിമം വേതനം 7,000 റിയാലും ടെക്നീഷ്യന്മാരുടെ...

കഅബയുടെ ഉപരിതലം വൃത്തിയാക്കാനും അണുവിമുക്തമാക്കാനും അഞ്ച് സ്മാര്‍ട്ട് വാക്വം ക്ളീനറുകള്‍

മക്ക: വിശുദ്ധ കഅബയുടെ ഉപരിതലം വൃത്തിയാക്കാനും അണുവിമുക്തമാക്കാനും അഞ്ച് സ്മാര്‍ട്ട് വാക്വം ക്ളീനറുകള്‍ മക്കയിലെ വിശുദ്ധ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും സജജീകരിച്ച് ഹറം കാര്യാലയം. 20 മിനുട്ടിനുള്ളില്‍ കഴുകി വൃത്തിയാക്കാന്‍ സാധിക്കുന്നതാണ് സ്മാര്‍ട്ട് വാക്വം ക്ളീനറുകള്‍. കഅബയുടെ ഉപരിതലം അണുവിമുക്തമാക്കുന്നതിന് സ്മാര്‍ട്ട് വാക്വം ഉപകരിക്കുമെന്ന് ഹറം കാര്യാലയ സേവന, ഫീല്‍ഡ് അഫയേഴ്സ്, പരിസ്ഥിതി...
- Advertisement -spot_img

Latest News

വോട്ടർപ്പട്ടിക പരിഷ്കരണം; ബിഎൽഒമാർ നാളെ മുതൽ വീടുകളിലേക്ക്, ഡിസം. 4 വരെ വിവരശേഖരണം

തിരുവനന്തപുരം: വോട്ടർ പട്ടികപരിഷ്കരണത്തിന് വിവരംതേടി ബിഎൽഒമാർ ചൊവ്വാഴ്ചമുതൽ വീടുകളിലെത്തിത്തുടങ്ങും. ഡിസംബർ നാലുവരെയാണ് വിവരശേഖരണം. ഈഘട്ടത്തിൽ രേഖകളൊന്നും നൽകേണ്ടതില്ല. ഡിസംബർ ഒമ്പതിന് പ്രാഥമിക വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. അന്തിമപട്ടിക ഫെബ്രുവരി...
- Advertisement -spot_img