റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് നാലു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്.
മേയ് ഒന്ന് ഞായറാഴ്ച മുതല്‍ മേയ് നാല് വരെ ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 30 (റമദാന്‍ 29) ആയിരിക്കും അവസാന പ്രവൃത്തി ദിനം. അവധി കഴിഞ്ഞ് മേയ് അഞ്ചിന് ഓഫീസുകളും സ്ഥാപനങ്ങളും വീണ്ടും...
ദുബൈ: വിസാ നടപടികളില്‍ ഏറ്റവും പുതിയ മാറ്റങ്ങള്‍ ഈ വര്‍ഷം സെപ്തംബറോടെ നിലവില്‍ വരുമെന്ന് യു.എ.ഇ. സ്‌പോണ്‍സര്‍ ഇല്ലാത്ത വിസയുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. ഗ്രീന്‍വിസ,സന്ദര്‍ശക വിസ എന്നിവയാണ് സെപ്തതംബറോടെ നിലവില്‍ വരുന്നത്.
ഫ്രീലാന്‍സ് ജോലികള്‍, വിദഗ്ധ തൊഴില്‍, സ്വയം തൊഴില്‍ എന്നിവക്ക് അഞ്ചുവര്‍ഷത്തെ ഗ്രീന്‍വിസ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി...
അബുദാബി: ബിഗ് ടിക്കറ്റിലൂടെ ഒരു പ്രവാസിയെക്കൂടി ഭാഗ്യം തേടിയെത്തി. പ്രതിവാര നറുക്കെടുപ്പില്‍ മൂന്ന് ലക്ഷം ദിര്‍ഹം (അറുപത് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ മനുഭായ് ചൗഹാന്‍. സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്ര വിളിച്ചപ്പോള്‍ വിജയിയായ അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ അവധിക്ക് ഇന്ത്യയിലെത്തിയ മനുഭായ് ബിഗ് ടിക്കറ്റിന്റെ ഇ മെയില്‍ കണ്ടു. വിജയിയായി തെരഞ്ഞെടുക്കപ്പെട്ട്...
അഭിനയവും മോഡലിങ്ങും അവസാനിപ്പിച്ച് ദൈവത്തിന്‍റെ പാതയിലാണെന്ന് പ്രഖ്യാപിച്ച മുൻ ബിഗ് ബോസ് മത്സരാർത്ഥിയും മോഡലും നടിയുമായ സന ഖാൻ ആദ്യ ഉംറ നിര്‍വ്വഹിച്ചു. അല്ലാഹുവിന്‍റെ സഹായത്താൽ ഉംറ നിര്‍വ്വഹിച്ചതായും കഅ്ബയുടെ ആദ്യ ദർശനത്തിന് ദൈവത്തിന് സ്തുതിയെന്നും സന ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങളോടെ കുറിച്ചു. എല്ലാവരുടെയും ഉംറയും ഇബാദത്തും അല്ലാഹു സ്വീകരിക്കട്ടെ, ഇതുവരെ കഅ്ബ സന്ദര്‍ശിക്കാന്‍...
അബുദാബി: അഞ്ച് വര്‍ഷം കാലാവധിയുള്ള 'ഗ്രീന്‍ വിസ'കള്‍ പ്രഖ്യാപിച്ച് യുഎഇ. വിദഗ്ധരായ പ്രൊഫഷണലുകള്‍ നിക്ഷേപകര്‍, സംരംഭകര്‍ ഫ്രീലാന്‍സര്‍മാര്‍ തുടങ്ങിയവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. വിസ റദ്ദാവുകയോ കാലാവധി കഴിയുകയോ ചെയ്‍താലും ആറ് മാസം കൂടി രാജ്യത്ത് തങ്ങാവുന്ന തരത്തില്‍ ഈ വിസകള്‍ക്ക് ഗ്രേസ് പീരിഡ് അനുവദിക്കും.
വിദഗ്ധ തൊഴിലാളികള്‍
സ്‍പോണ്‍സറോ തൊഴിലുടമകളോ ആവശ്യമില്ലാതെ വിദഗ്ധ...
ദുബൈ: കെഎംസിസി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി എക്സിക്യൂട്ടീവ് മീറ്റും ഇഫ്താർ സംഗമവും ദുബൈ ബിസിനസ് ബേയിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. പ്രസിഡന്റ് ജബ്ബാർ ബൈദല അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി റസാഖ് ബന്തിയോട് സ്വാഗതം പറഞ്ഞു. ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ: ഇബ്രാഹിം ഖലീൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നേതാക്കളായ...
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ ഇന്ത്യക്കാരന് സമ്മാനം. 065049 എന്ന ടിക്കറ്റിലൂടെ മനുഭായ് ചൗഹാനാണ് 3,00,000 ദിർഹം (അറുപത് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) സ്വന്തമാക്കിയത്. നറുക്കെടുപ്പ് വേദിയിൽ വെച്ചുതന്നെ സന്തോഷ വാർത്ത അറിയിക്കാൻ മനുഭായ് ചൗഹാനെ ഫോണിൽ ബന്ധപ്പെടാൻ ബിഗ് ടിക്കറ്റ് അവതാരക ബുഷ്റ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
സമ്മാനാർഹനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് ബിഗ് ടിക്കറ്റ് സംഘാടകർ അറിയിച്ചു. ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ...
ദുബൈ: കാലാവധി കഴിഞ്ഞ പാസ്പോർട്ടിൽ താമസ വിസ പതിപ്പിച്ചവർ യു.എ.ഇയിലേക്കുള്ള യാത്രക്ക് മുമ്പ് ജി.ഡി.ആർഎഫ്.എയുടെ അനുമതി തേടണമെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയിൽ പാസ്പോർട്ടുകളിൽ താമസ വിസ പതിപ്പിക്കുന്നത് ഒഴിവാക്കിയതിന്‍റെ ഭാഗമായാണ് നടപടിയെന്ന് കരുതുന്നു. എയർ ഇന്ത്യ എക്സ്പ്രസാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പാസ്പോർട്ട് പുതുക്കിയാലും വിസ പുതിയ പാസ്പോർട്ടിലേക്ക് മാറ്റാറില്ല. വിസ പഴയ പാസ്പോർട്ടിൽ...
വിജയ്‍യുടെ (Vijay) ഈ വാരം തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം ബീസ്റ്റിന് (Beast) വിലക്ക് ഏര്‍പ്പെടുത്തി ഖത്തര്‍. നേരത്തെ കുവൈറ്റും ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചിത്രം മുസ്‍ലിങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നുവെന്നും പാകിസ്ഥാനെതിരെ ചില സംഭാഷണങ്ങള്‍ ഉണ്ടെന്നും ആരോപിച്ചായിരുന്നു കുവൈറ്റ് അധികൃതര്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഖത്തറിലെ വിലക്കിന്‍റെ കാരണം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
ട്രെയ്‍ലര്‍ പുറത്തെത്തിയതിനു പിന്നാലെ...
ദുബൈ: ദുബൈ പൊലീസ് അറസ്റ്റ് ചെയ്ത യാചകന്റെ കൈവശം കണ്ടെടുത്തത് 40,000 ദിര്‍ഹവും (8 ലക്ഷം ഇന്ത്യന്‍ രൂപ) അറബ്, വിദേശ കറന്‍സികളും. റമദാന്‍ മാസത്തില്‍ ഭിക്ഷാടനത്തിലൂടെയാണ് ഇയാള്‍ ഇത്രയും പണം സ്വന്തമാക്കിയത്.
ഭിക്ഷാടനത്തിനെതിരായ ദുബൈ പൊലീസിന്റെ ക്യാമ്പയിനിന്റെ ഭാഗമായാണ് ഇയാള്‍ പിടിയിലായത്. ഭിക്ഷാടനത്തിന്റെ അപകടങ്ങളെ കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക, സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുക...