ദക്ഷിണ ഇറാനിൽ ഭൂമികുലുക്കം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ പ്രാദേശിക സമയം 1.30 നാണ് ഭൂചലനം ഉണ്ടായത്. പ്രകമ്പനം യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ അനുഭവപ്പെട്ടു. സംഭവത്തിൽ ഇറാനിൽ മൂന്നുപേർ കൊല്ലപ്പെടുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഗൾഫിൽ എവിടെയും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിനാൽ യു.എ.ഇയിലെ മിക്കയിടത്തും ഭൂചലനം...
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയ്ക്ക് ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂലൈ എട്ടു മുതല്‍ (ദുല്‍ഹജ് 9 വെള്ളിയാഴ്ച അറഫ ദിനം) ജൂലൈ 11 വരെ നാല് ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചത്. ജൂലൈ 12ന് പ്രവൃത്തി ദിനം പുനരാരംഭിക്കും.
സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ബലിപെരുന്നാൾ ജൂലൈ ഒമ്പതിനാണെന്ന് ഉറപ്പായി. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ...
റിയാദ്: അനുമതി പത്രമില്ലാതെ (തസ്‌രീഹ്) ഹജ്ജ് ചെയ്യാനെത്തിയാൽ രണ്ട് ലക്ഷത്തോളം രൂപ (10,000 റിയാൽ) പിഴ ചുമത്തുമെന്ന് സൗദി അറേബ്യയിലെ പൊതുസുരക്ഷ വക്താവ് കേണല്‍ സാമി അല്‍ ശുവൈറഖ് പ്രസ്താവനയിൽ അറിയിച്ചു. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും മുറുകെ പിടിക്കാന്‍ അദ്ദേഹം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.
നിയമ ലംഘകരെ പിടികൂടാന്‍ പുണ്യസ്ഥലങ്ങളിലും മറ്റു പ്രദേശങ്ങളിലും റോഡരുകുകളിലും...
റിയാദ്: രാജ്യത്ത് പല മേഖലകളിലും ചൂട് കൂടുകയാണെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ ചില ഭാഗങ്ങളിൽ താപനില കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും ദമ്മാം, അൽഅഹ്സ, ഹഫർ അൽബാത്വിൻ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച താപനില ഏറ്റവും ഉയർന്നതെന്നും അധികൃതർ വ്യക്തമാക്കി.
46 ഡിഗ്രി സെൽഷ്യസ് ആണ് ഈ പ്രദേശങ്ങളിലെ ഉയർന്ന താപനില. അബഹയിലാണ് താപനില ഏറ്റവും കുറഞ്ഞത്....
അബുദാബി: ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കാണ് നാല് ദിവസത്തെ അവധി ലഭിക്കുകയെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിച്ചു.
ഔദ്യോഗിക അറിയിപ്പ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂലൈ എട്ട് വെള്ളിയാഴ്ച മുതല്‍ ജുലൈ 11 തിങ്കളാഴ്ച വരെയായിരിക്കും അവധി ലഭിക്കുക. അവധിക്ക് ശേഷം സര്‍ക്കാര്‍...
സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി മാനവവിഭവശേഷി മന്ത്രാലയം. ഭക്ഷ്യ വിപണന വിതരണമേഖല, പ്രൊജക്ട് മാനേജ്‌മെന്‍റ് തുടങ്ങിയ മേഖലകളാണ് പുതുതായി സ്വദേശിവല്‍ക്കരിക്കാനൊരുങ്ങുന്നത്. സൌദിയിലല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ആറ് മേഖകളില്‍ പുതുതായി സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചത്.
ഈ വര്‍ഷം മുപ്പത് മേഖലകളില്‍ സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കുമെന്ന് വര്‍ഷാരംഭത്തില്‍ മാനവ വിഭവശേഷി മന്ത്രി അഹമ്മദ് അല്‍റാജി പ്രഖ്യാപനം നടത്തിയിരുന്നു. അതിന്‍റെ തുടര്‍ച്ചയായാണ് പുതിയ...
റിയാദ്: സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലിപെരുന്നാൾ ജൂലൈ ഒമ്പതിനാണെന്ന് ഉറപ്പായി. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ടിനായിരിക്കും ആയിരിക്കും. സൗദി അറേബ്യയിലെ തുമൈർ എന്ന സ്ഥലത്താണ് ഇന്ന് മാസപ്പിറവി ദൃശ്യമായത്.
ഹിജ്റ കലണ്ടറിലെ അവസാന മാസമായ ദുൽഖഅ്ദ് ഇന്ന് (ജൂണ്‍ - 29) അവസാനിക്കുകയും ദുൽഹജ്ജ് മാസം നാളെ...
യുഎഇയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ മലയാളി യുവതി വാഹനം ഇടിച്ച് മരിച്ചു. മാനന്തവാടി ചെറ്റപ്പാലം അരങ്ങിൽ താഴെ ഹഫ്സലിൻറെ ഭാര്യ റംഷീനയാണ് (32) മരിച്ചത്. ദുബൈ സത്വ അൽ ബിലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.
റോഡ് മുറിച്ചു കടക്കുന്നതിനിടെ ലാന്റ് ക്രൂയിസർ വാഹനം റംഷീനയെ ഇടിക്കുകയായിരുന്നു. സിഗ്നൽ മറികടന്നുവന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
മകൻ മുഹമ്മദ്...
ദുബായ്: ഇറാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ കുലുങ്ങി യുഎഇയും. മലയാളികൾ താമസിക്കുന്ന പലയിടങ്ങളിലും പ്രകമ്പനം ഉണ്ടായി. ആറ് സെക്കന്റോളം പ്രകമ്പനം നീണ്ടതായാണ് റിപ്പോർട്ട്. എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ന് (ശനിയാഴ്ച) രാവിലെയാണ് ഇറാനില്‍ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.7 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇറാനിലെ ഭൂചലനത്തില്‍ ഇതിനുമുമ്പും യുഎഇയില്‍ പ്രകമ്പനം ഉണ്ടായിരുന്നു. എന്നാല്‍ നേരത്തെ അനുഭവപ്പെട്ടതിലും...
റിയാദ്: മക്കയിലെത്തി ഉംറ നിര്‍വഹിക്കാന്‍ ഇനി അനുമതി ഹജ്ജ് തീര്‍ഥാടകര്‍ക്ക് മാത്രം. വെള്ളിയാഴ്ച (ജൂണ്‍ 24, ദുല്‍ഖഅദ് 25) മുതല്‍ ജൂലൈ 19 (ദുല്‍ഹജ്ജ് 20, ചൊവ്വാഴ്ച) വരെയാണ് മറ്റുള്ളവരുടെ ഉംറ വിലക്ക്. ഹജ്ജ് തീര്‍ഥാടകര്‍ അല്ലാത്തവര്‍ക്ക് ഉംറ അനുമതി പത്രം നല്‍കുന്നത് നിര്‍ത്തലാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ജൂലൈ 20 മുതല്‍ ഹജ്ജ്...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...