Wednesday, November 12, 2025

Gulf

ബലിപെരുന്നാൾ: ഒമാനിലെ വിമാനത്താവളങ്ങളിൽ വൻ തിരക്ക്

മ​സ്‌​ക​ത്ത്: ബ​ലി​പെ​രു​ന്നാ​ൾ അവധി ആരംഭിച്ചതോടെ ഒമാനിലെ വിവിധ വിമാനത്താവളങ്ങളിൽ തിരക്ക് അനുഭവപ്പെടാൻ തുടങ്ങി. അഞ്ച് ദിവസത്തെ അവധി പ്രയോജനപ്പെടുത്തുകയാണ് കേരളത്തിലേക്കടക്കം നിരവധി പേർ. പെരുന്നാൾ ആഘോഷിക്കാൻ ദുബായ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരാണ് സ്വദേശികൾ. മധ്യവേനലവധിയുടെ ഭാഗമായി സ്കൂൾ അടച്ചതോടെ നല്ലൊരു ശതമാനം മലയാളികൾ ഇതിനകം രാജ്യം വിട്ടിരുന്നു. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി...

ബലി പെരുന്നാൾ ആശംസകൾ നേർന്നു സൽമാൻ രാജാവും കിരീടാവകാശിയും

ജിദ്ദ: സൗദി അറേബ്യയിലെ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബലി പെരുന്നാൾ ദിനത്തിൽ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് ആശംസകൾ നേർന്നു. രാജാവും കിരീടാവകാശിയും മുസ്ലിം രാജ്യങ്ങളിലെ നേതാക്കളെ അഭിനന്ദിച്ചു. സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും വിവിധ രാജ്യങ്ങളിലെ നേതാക്കൾ തിരിച്ചും ആശംസകൾ നേർന്നു.

അറഫാ സംഗമം നടന്നു; ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് സംഘത്തെ നയിക്കുന്നത് എ.പി അബ്ദുള്ളക്കുട്ടി

മക്ക: വിശുദ്ധ ഹജ്ജിന്‍റെ ഒരു പ്രധാന ചടങ്ങായ അറഫാ സംഗമം നടന്നു. ഇമാം അറഫ നമീറ പള്ളിയിൽ പ്രഭാഷണം നടത്തി. 10 ലക്ഷത്തിലധികം തീർഥാടകരാണ് ഈ വർഷം ഹജ്ജ് നിർവഹിക്കുക. ഇതിൽ 8.5 ലക്ഷം പേർ വിദേശികളും 1.5 ലക്ഷം പേർ സൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകരുമാണ്. 79,237 ഇന്ത്യക്കാരാണ് ഹജ്ജിന് എത്തിയത്. കേന്ദ്ര...

നടൻ ജയറാമിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു

അബുദാബി: നടൻ ജയറാമിന് യുഎഇ ഗോൾഡൻ വിസ അനുവദിച്ചു. അബുദാബിയിൽ നടന്ന ചടങ്ങിൽ സർക്കാർ ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാറിന്‍റെയും മീഡിയ സെക്രട്ടറി ബിജു കൊ‌ട്ടാരത്തിൽ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ 10 വർഷത്തെ വിസയുള്ള എമിറേറ്റ്സ് ഐഡി കാർഡ് ജയറാമിന് കൈമാറി. ഗോൾഡൻ വിസ...

യുഎഇയില്‍ നിന്നുള്ള കപ്പല്‍ അപകടത്തില്‍പ്പെട്ടു; രക്ഷിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

ദുബൈ: അറബിക്കടലിൽ ഗുജറാത്ത് തീരത്ത് മുങ്ങുകയായിരുന്ന യുഎഇയിൽ നിന്നുളള കപ്പലിലെ ജീവനക്കാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. 22 ജീവനക്കാരെയാണ് രക്ഷപ്പെടുത്തിയത്. ഖോർഫഖാനിൽ നിന്ന് കർണാടകയിലെ കാർവാറിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പൽ എംടി ഗ്ലോബൽ കിംഗ് ആണ് അപകടത്തിൽപ്പെട്ടത്. പോർബന്തർ തീരത്ത് നിന്ന് 93 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. കപ്പൽ വെള്ളത്തിൽ മുങ്ങിയതിനാൽ ജീവനക്കാർ...

നാട്ടിൽ നിന്ന് തിരിച്ചും ചാർട്ടേർഡ് വിമാന സർവീസ് ഉണ്ടാകുമെന്ന് ഇസിഎച്ച്

ദുബായ്: വേനലവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങുന്നവർക്കായി ഓഗസ്റ്റിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ദുബായിലെ പ്രമുഖ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചിന്‍റെ സിഇഒ ഇഖ്ബാൽ മാർക്കോണി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. അതേസമയം, ഇസിഎച്ച് ഡിജിറ്റലിന്‍റെ ആഭിമുഖ്യത്തിൽ റാസ് അൽ ഖൈമയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ആദ്യ ചാർട്ടേഡ് വിമാനം കഴിഞ്ഞ...

യുഎഇയില്‍ നഴ്‌സുമാര്‍ക്കും ഗോള്‍ഡന്‍ വീസ

അബുദാബി: യുഎഇയിലെ നഴ്സുമാർക്ക് ഗോൾഡൻ വിസ ലഭിച്ചു തുടങ്ങി. സർക്കാർ, സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് 10 വർഷത്തെ ഗോൾഡൻ വിസ അനുവദിച്ചിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗോൾഡൻ വിസ നൽകുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ലാബ് ടെക്നീഷ്യൻമാർക്കും ഗോൾഡൻ വിസ ലഭിച്ചതായും...

വിവിധ എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

അബുദാബി: വിവിധ എമിറേറ്റുകളിൽ ബലിപെരുന്നാൾ പ്രാർത്ഥനാ സമയം പ്രഖ്യാപിച്ചു. ഗൾഫിൽ ശനിയാഴ്ചയാണ് പെരുന്നാൾ ആഘോഷിക്കുന്നത്. പള്ളികളിലും ഈദ് ഗാഹുകളിലും ഈദ് നമസ്കാരം ഉണ്ടാകും. മാസ്ക് ധരിക്കുകയും ഒരു മീറ്റർ അകലം പാലിക്കുകയും വേണം. വീട്ടിൽനിന്ന് അംഗശുദ്ധി വരുത്തി നമസ്കാര പായയുമായി എത്തണം. പള്ളിക്കകത്തും പുറത്തും അകലം നിർബന്ധമാണ്. ഹസ്തദാനവും ആലിംഗനവും വേണ്ട. ആശംസകളും സമ്മാനങ്ങളും...

കോവിഡ് കൂടുന്നു; മാസ്‌ക് നിര്‍ബന്ധമാക്കി ഖത്തർ

ദോഹ: ഖത്തറിൽ 6 വയസ് മുതലുള്ള കുട്ടികൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ ആളുകളോടും അടച്ചിട്ട പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ നിർദ്ദേശം നൽകി. അടച്ചിട്ട പൊതുസ്ഥലങ്ങളിൽ ഇന്ന് മുതൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശം. പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് -19 നെ നേരിടാൻ മാസ്ക് ധരിക്കുന്നത്...

‘വിമാന ടിക്കറ്റ് നിരക്ക് വര്‍ധന യാത്രികരുടെ എണ്ണത്തിലുള്ള വര്‍ധന മൂലം’

ജിദ്ദ: ഈദ് അവധിക്കാലത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വർദ്ധിച്ചതിന് കാരണം യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവും ടിക്കറ്റുകളുടെ ആവശ്യകതയും മൂലമാണെന്ന് സൗദി സിവിൽ ഏവിയേഷൻ വക്താവ് പറഞ്ഞു. ഈദ് അല്‍-അദ്ഹ അവധിക്കാലത്ത് ആഭ്യന്തര യാത്രാ ടിക്കറ്റുകളുടെ വില വർദ്ധിച്ചു. ടിക്കറ്റ് നിരക്ക് വർദ്ധിച്ചതോടെ, ഈദ് അവധി ദിവസങ്ങളിൽ കുടുംബസമേതം ചെലവഴിക്കാൻ സൗദി പൗരൻമാർക്ക് ഉയർന്ന...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img