ദില്ലി: ഐഫോൺ 15 സീരീസിന് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ വൻ വിലക്കിഴിവ്. ഇതുവരെ ലഭ്യമാകാത്ത കുറഞ്ഞ വിലയ്ക്ക് ഐഫോൺ 15 പ്രോ മാക്സ് ഉൾപ്പെടെ ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് പലർക്കും ആകർഷകമായ ഡീലാക്കി മാറ്റുന്നു. ഏറ്റവും പുതിയ ഐഫോൺ ഡീലുകളെക്കുറിച്ച് കൂടുതൽ അറിയാം.
ഐഫോൺ 15 പ്രോ മാക്സിന്റെ 256 ജിബി വേരിയന്റ് 1,28,900...
ദില്ലി: യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവര്ക്ക് നിര്ദേശങ്ങളുമായി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). 2025 ഫെബ്രുവരി ഒന്ന് മുതൽ യുപിഐ ഐഡികളിൽ സ്പെഷ്യല് ക്യാരക്ടറുകൾ അനുവദിക്കില്ലെന്ന് എൻപിസിഐ അറിയിച്ചു. എല്ലാ യുപിഐ ഇടപാടുകളും സാങ്കേതിക സ്പെസിഫിക്കേഷനുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മൊത്തത്തിൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനം. ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമിന്റെ സുരക്ഷ മുൻനിർത്തിയാണ്...
2025 ഫെബ്രുവരി 1 മുതൽ മാരുതി സുസുക്കി കാറുകൾ വാങ്ങുന്നത് ചെലവേറിയതായിരിക്കും. കമ്പനിയുടെ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ സ്വിഫ്റ്റ് വാങ്ങുന്നതും നാളെ മുതൽ ചെലവേറിയതാകും. നിലവിൽ ഈ കാറിൻ്റെ എക്സ് ഷോറൂം വില 6.49 ലക്ഷം രൂപയാണ്. മുൻനിര മോഡലിന് ഇത് 9.45 ലക്ഷം രൂപയായി ഉയരുന്നു. ഇതിൽ നാല് ശതമാനം വർധിച്ചാൽ വിലയിൽ...
പ്രീപെയ്ഡ് ഉപയോക്താക്കള്ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്പ്പെടുന്ന റീചാര്ജ് പ്ലാനുകള് അവതരിപ്പിച്ച് ഭാരതി എയര്ടെല്. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച നിര്ദേശത്തെത്തുടര്ന്നാണ് വോയിസ് കോളും എസ്.എം.എസും മാത്രം ഉള്പ്പെടുന്ന റീച്ചാര്ജ് പ്ലാനുകള് എയര്ടെല് അവതരിപ്പിച്ചിരിക്കുന്നത്.
രണ്ട് റീച്ചാര്ജ് പ്ലാനുകള്
വോയിസ് കോള്, എസ്.എം.എസ്. എന്നിവയ്ക്ക് മാത്രമായി പുതിയ റീച്ചാര്ജ് പ്ലാനുകളൊന്നും കമ്പനി...
ന്യൂയോര്ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ.
നേരത്തെ ഇന്സ്റ്റഗ്രാം സ്റ്റോറികള് ഡൗൺലോഡ് ചെയ്തും തേര്ഡ് പാർട്ടി അപ്ലിക്കേഷനിലൂടെയും മറ്റുമാണ് പലരും വാട്സ്ആപ്പില് ഈ ഫീച്ചർ പ്രയോജനപ്പെടുത്തിയിരുന്നത്.
ഇൻസ്റ്റഗ്രാമിൽ എങ്ങനെ മ്യൂസിക് ചേർക്കാന് കഴിയുമോ, അതുപോലത്തെ ഓപ്ഷനാകും വാട്സ്ആപ്പ് സ്റ്റാറ്റസിലും ലഭിക്കുക. അതേസമയം...
ബില്ലടക്കാനും മറ്റു പണമിടപാടുകള്ക്കും യു.പി.ഐ സേവനങ്ങള് ആരംഭിച്ചിട്ട് കാലങ്ങളായി. ഇത്തരം സേവനങ്ങള് ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്കവരും. എന്നാല് യു.പി.ഐ സേവനങ്ങള് വര്ധിച്ചതിനൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും കൂടി. നിരവധി കേസുകളാണ് രജിസ്റ്റര് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില് വ്യാപകമായി റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് ക്യു.ആര് കോഡുമായി ബന്ധപ്പെട്ടിട്ടുള്ള തട്ടിപ്പുകള്. വ്യാജമായ ക്യൂ.ആര് കോഡുകളില് പണം നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ട...
ഇനി റിമൈൻഡറായി വാട്സ്ആപ്പുണ്ടാകും. നിങ്ങൾ സീൻ ചെയ്യാത്ത മെസേജുകളെയും സ്റ്റാറ്റസുകളെയും കുറിച്ച് വാട്സ്ആപ്പ് ഓർമ്മിപ്പിക്കും. വാട്സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാട്സ്ആപ്പ് അപ്ഡേറ്റുകള് അറിയിക്കുന്ന വാബീറ്റ ഇന്ഫോ റിപ്പോര്ട്ട് ചെയ്തു. വൈകാതെ മറ്റുള്ള വാട്സ്ആപ്പ് ഉപഭോക്താക്കള്ക്കും ഈ സേവനം ലഭ്യമാകും. തപ്പിപ്പോകാതെ തന്നെ പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസുകളും മെസേജുകളും നമ്മളെ വാട്സ്ആപ്പ്...
2024 തുടങ്ങി ഒമ്പത് മാസങ്ങൾക്കിടെ ഇന്ത്യയിൽ സൈബർ തട്ടിപ്പുകാർ കവർന്നത് 11,333 രൂപയെന്ന് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് (I4C) ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്.
സ്റ്റോക്ക് വിപണിയിലെ തട്ടിപ്പുകളാണ് ഇവയിലെ സിംഹഭാഗവും. 2,28,094 കേസുകളിലെ കണക്ക് പ്രകാരം 4,636 കോടിയാണ് ഈ മേഖലയിൽ നഷ്ടമായിരിക്കുന്നത്. 3,216 കോടിയുമായി നിക്ഷേപത്തട്ടിപ്പാണ്...
പ്ലേസ്റ്റോറിൽ ലഭ്യമായ 15 ലോൺ ആപ്പുകൾ അപകടകരമെന്ന് റിപ്പോർട്ട്. McAfee നടത്തിയ പരിശോധനയിലാണ് ലോൺ ആപ്പുകളായി ഗുരുതര മാൽവെയറുകൾ ഗുഗിൾ പ്ലേസ്റ്റോറിൽ ഉള്ളതായി കണ്ടെത്തിയത്. 8 മില്ല്യൺ ആളുകളാണ് ഇതിനോടകം ആപ്പുകൾ ഡൗൺലോഡ് ചെയ്തിരിക്കുന്നത്.
ആളുകളിൽ നിന്ന് ഏറ്റവും സെൻസിറ്റീവ് ആയ വിവരങ്ങൾ ചോർത്തുന്നതിനാണ് ആപ്പുകൾ ഉപയോഗിക്കുന്നത്. സോഷ്യൽ എഞ്ചിനീയറിംഗ് ചൂഷണം ചെയ്യുന്ന ഇത്തരം ആപ്പുകൾ...
വാട്സാപ്പിൽ സ്റ്റാറ്റസുകൾ ഇടുന്നതും അത് എത്രയാളുകൾ കണ്ടുവെന്ന് ഇടയ്ക്ക് ഇടയ്ക്ക് പരിശോധിക്കുന്നവരുമാണോ നിങ്ങൾ? എങ്കിൽ വാട്സാപ്പിന്റെ പുതിയ അപ്ഡേഷൻ നിങ്ങൾക്കുകൂടിയുള്ളതാണ്. വാട്സാപ്പിലെ സ്റ്റാറ്റസുകളിൽ ഇന്ന് വാട്സാപ്പ് ഗ്രൂപ്പുകളെയും മെൻഷൻ ചെയ്ത് ടാഗ് ചെയ്യാൻ സാധിക്കും. ഇതിലൂടെ നിങ്ങളുടെ സ്റ്റാറ്റസിനെ കുറിച്ച് ഗ്രൂപ്പിലെ മുഴുവൻ ആളുകൾക്ക് അറിയിപ്പ് ലഭിക്കുകയും അവർക്ക് സ്റ്റാറ്റസ് ഇട്ടത് അറിയാൻ സാധിക്കുകയും...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...