ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറക്കുന്നതിനായി പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. ഇന്ത്യയിൽ ഓരോ വർഷവും 1,70,000ത്തിലധികം റോഡ് അപകടങ്ങൾ നടക്കുന്നതിനാൽ റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശം. ഡ്രൈവിങ് ലൈസൻസുകൾക്ക് 'മെറിറ്റ് ആൻഡ് ഡീമെറിറ്റ്' സംവിധാനം ഉൾപെടുത്തുന്നതോടെ നിയമം ലംഘിക്കുന്നവർക്ക് ലൈസൻസുകളിൽ നെഗറ്റീവ് പോയിന്റ് ലഭിക്കും.
വിദേശരാജ്യങ്ങളായ...
ന്യൂഡല്ഹി: വെടിനിര്ത്തല് ലംഘിച്ച് പാകിസ്താന്. ജമ്മുവില് ഷെല്ലാക്രമണം തുടരുന്നു. ജമ്മുവിന് പുറമേ അഖ്നൂര്, രജൗരി, ആര്എസ്പുര, ബാരാമുള്ള, പൊഖ്റാന് തുടങ്ങിയ സ്ഥലങ്ങളില് ആക്രമണം നടക്കുന്നതായാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.
ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം കേള്ക്കുന്നതായി ജമ്മു കശ്മീര് മുഖ്യമന്ത്രി ഒമര് അബ്ദുള്ള എക്സില് കുറിച്ചു. നിലവില് വിവിധ സ്ഥലങ്ങളില് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാകിസ്താനുമായുള്ള വെടിനിര്ത്തല് ഇന്ന്...
ദില്ലി: ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാകുമെന്ന് ഇന്ത്യ. പാക് പ്രകോപനം തുടരുന്നതിനിടെയാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പിന്നാലെ വൈകിട്ടോടെ വെടിനിർത്തൽ പ്രഖ്യാപനവും വന്നു. ഇന്ന് തന്ത്രപ്രധാന വ്യോമത്തവളങ്ങൾ ആക്രമിച്ച് ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നൽകി. റാവൽപിണ്ടിയും സിയാൽകോട്ടുമടക്കം കേന്ദ്രങ്ങളിൽ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് കൃത്യമായ ആക്രമണം നടത്തിയെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു.
നിയന്ത്രണരേഖയ്ക്ക് അപ്പുറമുള്ള പാക്...
ന്യൂഡല്ഹി: പാകിസ്താനുമായുള്ള വെടിനിര്ത്തലിന് ധാരണയായതായി ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മില് നടത്തിയ ചര്ച്ചയിലാണ് തീരുമാനത്തിലെത്തിയതെന്നും വെടിനിര്ത്തല് നിലവില് വന്നതായും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്ത്താസമ്മേളനത്തില് അറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 3.35-ന് പാകിസ്താന്റെ ഡയറക്ടേഴ്സ് ജനറല് ഓഫ് മിലിട്ടറി ഓപറേഷന്സ് (ഡിജിഎംഒ) ഇന്ത്യയുടെ ഡിജിഎംഒയെ ഫോണില് ബന്ധപ്പെട്ടതായും കരയിലൂടെയും ആകാശമാര്ഗവും സമുദ്രത്തിലൂടെയും ഉള്ള പൂര്ണവെടിനിര്ത്തലിന് ഇരുവരും തമ്മില്...
ദില്ലി: ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ന് ഇരുരാഷ്ട്രങ്ങളുമായി സംസാരിച്ചത് നിർണായകമായി. ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും മാർകോ റൂബിയോ സംസാരിച്ചിരുന്നു. ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണയായതെന്ന് ട്രംപ് എക്സിൽ കുറിച്ചു. എന്നാൽ ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യം പ്രതികരിച്ചിട്ടില്ല. വൈകിട്ട്...
ദില്ലി: ഹാഫിസ് സയ്യിദിന്റെ ബന്ധു അടക്കം 5 തീവ്രവാദികളെ സൈന്യം വധിച്ചു എന്ന സ്ഥിരീകരണം സര്ക്കാരിന്റെ ഭാഗത്തുനിന്നും വന്നിരിക്കുകയാണ്. മെയ് 7 ലെ ആക്രമണത്തിൽ ലഷ്കർ-ഇ-ത്വയ്ബ, ജയ്ഷെ തീവ്രവാദികളെ വധിച്ചതായാണ് റിപ്പോർട്ട്. കാണ്ഡഹാർ വിമാന റാഞ്ചൽ കേസിലെ പിടികിട്ടാപ്പുള്ളിയായ മുഹമ്മദ് യൂസുഫ് അസറാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. മൗലാന മസൂദ് അസറിന്റെ സഹോദരീ ഭർത്താവാണ് മുഹമ്മദ്...
ന്യൂഡൽഹി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്ററിന്റെ ഉദ്ഘാടനവും 2025 മെയ് 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിനിധി സമ്മേളനവും താൽക്കാലികമായി മാറ്റിവച്ചതായി ദേശീയ കമ്മിറ്റി അറിയിച്ചു. രാജ്യത്തെ സമീപകാല സംഭവവികാസങ്ങളുടെയും അധികൃതരുടെ നിർദേശങ്ങളെയും തുടർന്നാണ് തീരുമാനം.
അടിയന്തരമായ ചേർന്ന ഓൺലൈൻ യോഗത്തിൽ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ...
കോൺഗ്രസ് നേതാവും ലോക്സഭാ എംപിയുമായ രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ധാക്കണമെന്നാവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി നൽകി ബിജെപി നേതാവ്. അലഹബാദ് ഹൈക്കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. ബിജെപി എംപി വിഘ്നേഷ് ശിശിറാണ് ഹർജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.
പൗരത്വം സംബന്ധിച്ച ഒരു ഹർജി കോടതി തീർപ്പാക്കിയതിന് പിന്നാലെയാണ് പുതിയ ഹർജി എത്തിയിരിക്കുന്നത്. രാഹുലിന്റെ പൗരത്വം റദ്ദാക്കണമെന്നും ഇങ്ങനെയൊരു വിഷയം...
കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...