National

സ്വര്‍ണം വാങ്ങരുതെന്ന് മോദി പറയുന്നതെന്തിന് ?

വിവാഹ ആഘോഷങ്ങളും സ്വർണ്ണവും ഇഴപിരിയാത്ത ബന്ധമുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്ത്, ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ആദ്യം ഏവരേയും അമ്പരപ്പിച്ചു. എന്നാൽ, ഈ ആഹ്വാനത്തിന് പിന്നിൽ വികാരങ്ങളല്ല, മറിച്ച് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകരാതിരിക്കാനുള്ള കൃത്യമായ കണക്കുകൂട്ടലുകളാണുള്ളത്. ആഗോളതലത്തിൽ രൂപപ്പെടുന്ന പുതിയ സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ പൗരന്മാരുടെ സഹകരണം തേടുകയായിരുന്നു അദ്ദേഹം. മിഡിൽ...

‘ഭരണ പരാജയത്തിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ നോക്കുന്നു, എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാന്‍’; രാഹുൽ ഗാന്ധി

ദില്ലി: ഇന്നലത്തെ പ്രസ്താവന പ്രധാനമന്ത്രിയുടെ കഴിവുകേടിൻറെ തെളിവാണെന്ന് രാഹുൽ ഗാന്ധി.  ഭരണ പരാജയത്തിൻറെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ നോക്കുകയാണ്. എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാനെന്നുംഅദ്ദേഹം കുറ്റപ്പെടുത്തി. https://twitter.com/RahulGandhi/status/2053683890741723319?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2053683890741723319%7Ctwgr%5E7ae17809f570b95a4825d2edae1d8d154c7eb144%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.asianetnews.com%2Fnews%2Frahul-gandhi-against-modi-on-restriction-request-articleshow-pvfu8tb മോദിയുടെ സ്വയം നിയന്ത്രണ നിർദ്ദേശങ്ങൾ വിവിധ മന്ത്രാലയങ്ങൾ ചർച്ച ചെയ്യുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ബോധവത്ക്കരണത്തിന് കൂടുതൽ നടപടികൾ വരും. ബിജെപി ഭരിക്കുന്ന...

100 കോടിയുടെ ജിഎസ്ടി തട്ടിപ്പ്! പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ ഇ ഡി അറസ്റ്റ് ചെയ്തു

അമൃത്സർ: പഞ്ചാബിൽ ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ പോര് മുറുകുന്നതിനിടെ, കള്ളപ്പണ ഇടപാട് കേസിൽ പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ മന്ത്രിയെ ഗുരുഗ്രാം കോടതി ഏഴ് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. മൊബൈൽ ഫോൺ വിൽപ്പനയുമായി ബന്ധപ്പെട്ട് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ...

രോഹിതിന്റെ 3.25 കോടിയുടെ വാച്ച് തട്ടിയെടുക്കാൻ ശ്രമം? ദേഷ്യപ്പെട്ട് താരം (വിഡിയോ)

മുംബൈ: മുംബൈ ഇന്ത്യൻസ് മുന്‍ നായകന്‍ രോഹിത് ശർമ്മയുടെ കൈയില്‍ നിന്ന് വിലപിടിപ്പുള്ള വാച്ച് തട്ടിയെടുക്കാൻ ആരാധകരുടെ ശ്രമം. കാറിലിരുന്ന് ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യുന്നതിനിടെയാണ് ആരാധകരുടെ ഭാഗത്ത് നിന്നും അതിരുവിട്ട പെരുമാറ്റമുണ്ടായത്. രോഹിത് തന്‍റെ കാറിന്‍റെ പിൻസീറ്റിലിരുന്ന് പുറത്ത് തടിച്ചുകൂടിയ ആരാധകർക്ക് നേരെ കൈവീശി അഭിവാദ്യം ചെയ്യുന്നതിനിടെ രണ്ട് യുവാക്കൾ കാറിനടുത്തേക്ക് അതിക്രമിച്ച്...

തമിഴ്‌നാട്ടില്‍ ഇനി വിജയ് സര്‍ക്കാര്‍; CPIM-CPI-VCK പിന്തുണ ലഭിച്ചതോടെ കേവല ഭൂരിപക്ഷമായി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇനി വിജയ് സര്‍ക്കാര്‍ രൂപീകരിക്കും. വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചു. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതോടെയാണ് സർക്കാർ രൂപീകരിക്കാനുളള കേവല ഭൂരിപക്ഷമായത്. നാലരയോടെ സംയുക്ത വാര്‍ത്താ സമ്മേളനമുണ്ടാകും. തുടര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി വിജയ് കൂടിക്കാഴ്ച്ച നടത്തും. 234 അംഗ തമിഴ്നാട് നിയമസഭയിൽ 118 എംഎൽഎമാരുടെ ഭൂരിപക്ഷമാണ്...

ലോക്‌സഭയിലെ ഓരോ ആറ് ബിജെപി എംപിമാരിലും ഒരാൾ ജയിച്ചത് വോട്ട് മോഷണത്തിലൂടെ- ആരോപണവുമായി രാഹുൽ

ന്യൂഡൽഹി: ബിജെപിക്കെതിരേ അതിരൂക്ഷ വിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിലെ ബിജെപിയുടെ ഓരോ ആറ് എംപിമാരിലും ഒരാൾ വീതം ജയിച്ചത് വോട്ടുമോഷണത്തിലൂടെയാണെന്ന് അദ്ദേഹം ആരോപിച്ചു. സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു രാഹുലിന്റെ വിമർശനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് സത്യസന്ധമായി നടത്തിയാൽ ബിജെപിക്ക് 140 സീറ്റിൽ പോലും വിജയിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ചിലസമയത്ത് സീറ്റുകളും...

തമിഴ്‌നാട്ടില്‍ ടിവികെ-കോണ്‍ഗ്രസ് സഖ്യം, പിന്തുണ നൽകി കോൺഗ്രസ്

ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയ ടിവികെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ്. ഇതോടെ തമിഴ്നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം വരാനുള്ള സാധ്യതയേറി. അടിയന്തരമായി ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ടിവികെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉപാധികൾ മുന്നോട്ടുവെച്ചു. രണ്ട് മന്ത്രിസ്ഥാനമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ പ്രധാന ബോർഡ്, കോർപ്പറേഷൻ...

ഭൂരിപക്ഷത്തിന് 11 സീറ്റുകൾ അകലെ; തമിഴ്നാട്ടിൽ നിർണ്ണായക നീക്കങ്ങളുമായി ടിവികെ

ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴ് വെട്രി കഴകം(ടിവികെ) മന്ത്രിസഭാ രൂപീകരണത്തിനുള്ള നീക്കങ്ങൾ തുടങ്ങി. കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് വിജയ് യുടെ നീക്കം. മെയ് 7ന് തന്നെ സത്യപ്രതിജ്ഞ നടക്കുമെന്ന ആത്മവിശ്വാസത്തിലാണ് ടിവികെ. വലിയ മുന്നേറ്റമുണ്ടാക്കിയെങ്കിലും ഭരണം പിടിക്കാനുള്ള 118 സീറ്റുകളുടെ മാന്ത്രിക ഭൂരിപക്ഷത്തിലേക്ക് എത്താനായില്ല. 234 ല്‍ 108 സീറ്റുകളാണ്...

ബിജെപി ജയിച്ചു, ബംഗാളിൽ വർഷങ്ങളായി അടഞ്ഞുകിടന്ന ക്ഷേത്രം തുറന്നു

കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, അസൻസോളിൽ വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന ദുർഗ്ഗാ ക്ഷേത്രം ഭക്തർക്കായി വീണ്ടും തുറന്നു. പ്രാദേശികമായ തർക്കങ്ങളെയും ഭരണപരമായ നിയന്ത്രണങ്ങളെയും തുടർന്ന് വർഷങ്ങളായി ഈ ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. പ്രദേശത്തെ വിവിധ വിഭാഗങ്ങൾ തമ്മിലുണ്ടായിരുന്ന തർക്കങ്ങളും സംഘർഷാവസ്ഥയുമാണ് ക്ഷേത്രം ദീർഘകാലം അടച്ചിടാൻ ഇടയാക്കിയത്. പ്രാദേശിക ഭരണകൂടം ഏർപ്പെടുത്തിയ...

വാണിജ്യ എൽപിജി സിലിണ്ടറിന് വൻ വർധന; ഒറ്റയടിക്ക് 993 രൂപ കൂട്ടി

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുത്തനെ ഉയർത്തി. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഡൽഹിയിലെ നിരക്കനുസരിച്ച് 2078 രൂപയിൽനിന്ന് വാണിജ്യ എൽപിജി സിലിണ്ടറിന് 3071 രൂപയായി ഉയർന്നു. അഞ്ച് കിലോ വരുന്ന മിനി സിലിണ്ടറുകളുടെ വിലയും ഉയരും. 261 രൂപയുടെ വർധനവാകും അഞ്ച് കിലോ...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്,...
- Advertisement -spot_img