ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ മുട്ടയുടെ വിലയില്‍ വന്‍ വര്‍ധനവ്. 35 ശതമാനം മുതല്‍ 40 ശതമാനം വരെയാണ് വില വര്‍ധിച്ചത്. രാജ്യത്ത് E20 ഫ്യുവല്‍ നയം പ്രാബല്യത്തില്‍ വന്നതോടെയാണ് ഈ മാറ്റം.
എഥനോള്‍ ഫാക്ടറികള്‍ വന്‍ തോതില്‍ ചോളം വാങ്ങാന്‍ തുടങ്ങിയത് മുട്ട വിതരണക്കാര്‍ക്ക് തിരിച്ചടിയായി. നിലവില്‍ ഇന്ത്യയിലെ ആകെ ചോളം ഉല്‍പ്പാദനത്തില്‍...
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത റാലിക്ക് പിന്നാലെ വേദിയുടെ 'ശുദ്ധികലശം' നടത്തിയ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്. രാജ്യത്ത് ദളിതർക്ക് ഇടമില്ലെന്നതിന്റെ തെളിവാണ് ഇതെന്നും മതത്തിന്റെയും ജാതിയുടെയും പേരിൽ രാജ്യത്തെ വിഭജിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഖാർഗെ ആരോപിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഹൽദ്വാനിയിലെ രാംലീല മൈതാനിയിൽ നടന്ന 'വിജയ് ശംഖനാദ്' റാലിയിൽ...
ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ ജെ.ഡി.എസ് ) എം.പി പ്രജ്വൽ രേവണ്ണയുടെ ജയിൽ മുറിയിൽനിന്ന് മൊബൈൽ ഫോൺ പിടികൂടി. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) നടത്തിയ മിന്നൽ പരിശോധനയിലാണ് ഫോണും പെൻഡ്രൈവും ചാർജറും കണ്ടെത്തിയത്.
പ്രജ്വലിന്റെ കൈവശം ഉണ്ടായിരുന്ന ഫോണിൽ തൊണ്ണൂറോളം അശ്ലീല വീഡിയോകൾ...
ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ ഡൽഹിയിൽ നടന്ന പൊലീസ് അതിക്രമത്തിൽ ചർച്ചക്ക് തയാറാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം തള്ളി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
അമിത് ഷായുടെ പ്രസംഗം കേൾക്കാൻ പ്രതിപക്ഷത്തിന് താൽപര്യമില്ലെന്നും സമരക്കാർക്കെതിരായ പൊലീസ് നടപടിയിൽ മറുപടി വേണമെന്നും രാഹുൽ പ്രതികരിച്ചു. സഭയിൽ പ്രതിഷേധം കടുത്തതോടെയാണ് വർഷകാല...
ന്യൂഡൽഹി: വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാനോ അതിന് അനുമതി നൽകാനോ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വി.ശിവദാസൻ എംപിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് അദ്ദേഹം ഇത് അറിയിച്ചത്. രാജ്യത്ത് വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട് കർശനമായ കേന്ദ്ര...
ന്യൂഡല്‍ഹി: ഹജ്ജ് തീത്ഥാടനത്തിന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കില്ലെന്ന കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ പരാമര്‍ശം ചര്‍ച്ചയില്‍. ഹജ്ജ് തീര്‍ത്ഥാടകരുടെ വിമാന ടിക്കറ്റ് നിരക്കിലെ വർധനവിൽ വീണ്ടും വിമര്‍ശനമുയരുന്ന സാചര്യത്തിലാണ് റിജിജുവിന്റെ പരാമര്‍ശം ചര്‍ച്ചയാകുന്നത്.
ധനസഹായത്തിന് പകരം, ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി സുതാര്യമായി ലോജിസ്റ്റിക്‌സ് സുഗമമാക്കുമെന്നായിരുന്നു റിജിജുവിന്റെ പ്രതികരണം.
'ഹാജിമാര്‍ സന്തോഷത്തോടെയാണ് മുന്നോട്ടുപോകുന്നതെന്ന് നിങ്ങള്‍ക്ക്...
ജ്വല്ലറിയിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന 10 സ്വർണ്ണ മോതിരങ്ങളും രണ്ട് സ്വർണ്ണ മാലകളും കാണാതായ സംഭവത്തിൽ മോഷണത്തിന് പിന്നിലെ പ്രതിയെ കണ്ടെത്തി ജീവനക്കാർ. ആളുകളാരുമല്ല, ഒരു എലിയാണ് ഈ വൻ കവർച്ചയ്ക്ക് പിന്നിൽ. കർണാടകയിലെ തുമകുരു ജില്ലയിലുള്ള ‘വിശ്വാസ് ജ്വല്ലേഴ്‌സിലാണ്’ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രാവിലെ കട തുറന്നപ്പോഴാണ് ആഭരണങ്ങൾ കാണാതായ...
ന്യൂഡൽഹി: E20 നയവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. വിഷയത്തിൽ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവും അപകീർത്തികരവുമായ ഡീപ്ഫേക്ക് വിഡിയോകൾക്കും ഡിജിറ്റൽ ഉള്ളടക്കങ്ങൾക്കുമെതിരെ ബോംബെ ഹൈക്കോടതിയിൽ ഗഡ്കരി സിവിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. വ്യാജം പ്രചരിപ്പിക്കുന്ന മെറ്റ, എക്സ്, ഗൂഗിൾ, യൂട്യൂബ് എന്നിവരുൾപ്പെടെയുള്ള വൻകിട പ്ലാറ്റ്‌ഫോമുകൾക്കെതിരെ...
ന്യൂഡൽഹി: കടലാസ് നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് (പോളിമർ) കറൻസികൾ പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു.
ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പോളിമർ നോട്ടുകൾ വിപണിയിലിറക്കുന്നത്. 10, 20 രൂപ മൂല്യമുള്ള 100 കോടി വീതം (ആകെ 200 കോടി) നോട്ടുകളാണ് തുടക്കത്തിൽ പുറത്തിറക്കുക. ഈ പരീക്ഷണം വിജയകരമായാൽ രാജ്യത്തുടനീളം...
ന്യൂഡൽഹി: ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം.
ശനിയാഴ്ച രാവിലെ 10 ജൻപഥിലെ തന്‍റെ വസതിയിൽ വെച്ച് സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥി പ്രതിനിധികളുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. പിന്നാലെ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർഥികളുമായാണ് രാഹുൽ മാധ്യമങ്ങൾക്കു മുന്നിലെത്തിയത്....
ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ മുട്ടയുടെ വിലയില്‍ വന്‍ വര്‍ധനവ്. 35 ശതമാനം മുതല്‍ 40 ശതമാനം വരെയാണ് വില വര്‍ധിച്ചത്. രാജ്യത്ത് E20...