നമ്മളില്‍ പലര്‍ക്കുമുള്ള ശീലമാണ് ഉറക്കമെണീറ്റാലുടന്‍ ഫോണിലേക്ക് നോക്കുക എന്നത്. സമയം അറിയുന്നതിനും മേസേജോ മറ്റ് അറിയിപ്പുകളോ നോക്കുന്നതിനും അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുമൊക്കെയായിട്ടാവാം നാം ഇങ്ങനെ ഉണര്‍ന്നെണീല്‍ക്കുമ്പോള്‍ തന്നെ ഫോണിലേക്ക് നോക്കാന്‍ കാരണം. എന്നാല്‍ ഈ ശീലം അപകടകരമാണെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍.
ഉറക്കമുണര്‍ന്ന് ഫോണിലെ അറിയിപ്പുകള്‍ വായിക്കുമ്പോള്‍ നമുക്ക് രാവിലെ തന്നെ സമ്മര്‍ദ്ദവും...
ഭക്ഷണപാനീയങ്ങളിലെ കലര്‍പ്പും മായവും വിഷാംശവുമെല്ലാം എപ്പോഴും നമ്മെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ്. പുറത്തുനിന്ന് എന്ത് കഴിക്കുമ്പോഴും ഈ ആശങ്ക നമ്മെ അലട്ടാറുമുണ്ട്. എന്നാല്‍ കുപ്പിവെള്ളം കുടിക്കുമ്പോള്‍ അങ്ങനെ വലിയൊരു പേടിയോ പ്രശ്നമോ നമുക്ക് തോന്നാറില്ല. പക്ഷേ ഇനി കുപ്പി വെള്ളത്തെയും പേടിക്കണം എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്.
എന്തെന്നാല്‍ കുടിക്കാനുള്ള കുപ്പിവെള്ളത്തില്‍...
ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജില്‍ എടുത്ത് വയ്ക്കുന്നതാണ് നമ്മളില്‍ പലരുടെയും പതിവ്. എന്നാല്‍ ഇങ്ങനെ എത്ര ദിവസം വരെ ഭക്ഷണം ഫ്രിഡ്ജില്‍ വെക്കാറുണ്ട്? ഉപേക്ഷിക്കേണ്ടതോ ഉപയോഗശൂന്യമായതോ ആ ഭക്ഷണം ആണെങ്കില്‍ പോലും അതെടുത്ത് ഫ്രിഡ്ജില്‍ വച്ച ശേഷം മാത്രം എടുത്ത് കളയുന്ന സ്വഭാവമാണ് മലയാളികള്‍ക്ക്. ഫ്രിഡ്ജില്‍ വക്കുന്ന ഭക്ഷണങ്ങള്‍ അങ്ങനെ കുറെ നാള്‍ സൂക്ഷിക്കുന്നത്...
ആരോഗ്യസംരക്ഷണത്തിന് വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മടി കാരണമോ സമയക്കുറവ് കൊണ്ടോ കൃത്യമായി വ്യായാമം ചെയ്യാത്തവര്‍ നിരവധിയാണ്. ജീവിതശൈലീ രോഗങ്ങളുള്ളവരെല്ലാം വ്യായാമം ചെയ്യണമെന്ന് ഡോക്ടര്‍മാരും നിര്‍ദേശിക്കാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ആഗോള ജനസംഖ്യയുടെ 85 ശതമാനം വരെ ഉദാസീനമായ ജീവിതശൈലി നയിക്കുന്നവരാണ്. ഈ സാഹചര്യത്തിൽ വ്യായാമത്തിന്‌റെ ഫലങ്ങൾ നൽകുന്ന ഗുളിക കണ്ടെത്താനുള്ള ശ്രമത്തിലാണ്...
ആരോഗ്യകരമായ ഭക്ഷണരീതിയാണ് എപ്പോഴും നമ്മുടെ അടിത്തറ. ദിവസം തുടങ്ങുമ്പോള്‍ കഴിക്കുന്ന ഭക്ഷണം- അഥവാ ബ്രേക്ക്ഫാസ്റ്റ് ആകട്ടെ ഇതില്‍ തന്നെ ഏറ്റവും പ്രധാനമാണ്. കാരണം ദീര്‍ഘനേരം ഭക്ഷണപാനീയങ്ങളേതുമില്ലാതെ വ്രതത്തിന് സമാനമായി നാം കടന്നുപോയിരിക്കുകയാണ്. ഇതിന് ശേഷം കഴിക്കുന്ന ഭക്ഷണമാണ്.
വയറ്റില്‍ നേരത്തെയുണ്ടായിരുന്ന ഭക്ഷണമെല്ലാം ദഹിച്ചുപോയിരിക്കും. അങ്ങനെ വയര്‍, അക്ഷരാര്‍ത്ഥത്തില്‍ 'വെറുംവയര്‍' ആയിട്ടായിരിക്കും മിക്കപ്പോഴും രാവിലെകളിലുണ്ടാകുന്നത്.
ഈ സമയത്ത് നാം...
സമൂഹ മാധ്യമങ്ങളില്‍ സമയം ചെലവിട്ടാണ് നമ്മളില്‍ ഭൂരിഭാഗവും ഒഴിവ് സമയം തള്ളിനീക്കുന്നത്. തിരക്കുകള്‍ക്കിടയില്‍ ഒന്ന് റിലാക്‌സ് ആവാനും, ബോറടി മാറ്റാനുമൊക്കെയായി ദിവസത്തിന്റെ വലിയൊരു ഭാഗവും സാമൂഹ്യ മാധ്യമങ്ങളില്‍ ചെലവിടാന്‍ മടിയില്ലാത്ത വലിയൊരു ഭാഗം ആളുകളെ നമുക്ക് ചുറ്റിലും കാണാന്‍ സാധിക്കും. എന്നാല്‍ ദിവസത്തില്‍ മുപ്പത് മിനിറ്റെങ്കിലും സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് മാനസികാരോഗ്യവും സമാധാനവും തൊഴില്‍...
വിപണിയില്‍ നിന്ന് നാം വാങ്ങിക്കുന്ന പല ഉത്പന്നങ്ങളെ ചൊല്ലിയും നമുക്ക് പരാതികളുണ്ടാകും. എന്നാല്‍ പലപ്പോഴും ആളുകള്‍ ഈ പരാതികള്‍ ഉറക്കെ ഉന്നയിക്കുകയോ അതിലേക്ക് ജനശ്രദ്ധയോ ബന്ധപ്പെട്ട അതോറിറ്റികളുടെ ശ്രദ്ധയോ കൊണ്ടുവരാൻ ശ്രമിക്കുകയോ ചെയ്യാറില്ല എന്നതാണ് സത്യം. പക്ഷേ ചിലര്‍ ഇക്കാര്യത്തില്‍ തങ്ങളുടെ വേഷം ഭംഗിയായി ചെയ്യാറുണ്ട്. സത്യത്തില്‍ ഉപഭോക്താക്കളുടെ അവകാശകമാണ് അവര് നല്‍കുന്ന പണത്തിന്...
നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇക്കൂട്ടത്തില്‍ ശരീരവേദനകള്‍ തന്നെ പല രീതിയില്‍ വരാം. മിക്കപ്പോഴും ഇങ്ങനെയുള്ള ശരീരവേദനകള്‍ കണ്ടാലോ അനുഭവപ്പെട്ടാലോ അധികപേരും ചികിത്സയ്ക്കൊന്നും ആശുപത്രിയില്‍ പോകാറില്ല. മറിച്ച് നേരം മെഡിക്കല്‍ സ്റ്റോറില്‍ പോയി മരുന്ന് വാങ്ങി കഴിക്കും.
ഇങ്ങനെ വേദനകള്‍ക്ക് ആശ്വാസം പകരുന്നതിനായി ഏറ്റവുമധികം പേര്‍ ആശ്രയിക്കുന്നൊരു പെയിൻ കില്ലര്‍ ആണ് മെഫ്റ്റാല്‍. ധാരാളം...
സെൽഫി എടുക്കുന്നതിനോടുള്ള ആളുകളുടെ അമിതമായ ഭ്രമത്തെ നിസ്സാരമായി കാണരുതെന്നും ഒരു പൊതുജനാരോഗ്യ പ്രശ്നമായി ഇതിനെ പരിഗണിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഗവേഷകർ. ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ആളുകളുടെ സെൽഫി എടുക്കാനുള്ള അമിതമായ ഭ്രമം ഒരു പൊതുജന ആരോഗ്യപ്രശ്നമായി കണക്കാക്കേണ്ടതുണ്ടെന്ന നിഗമനത്തിൽ എത്തിയത്. 2011 മുതൽ അമേരിക്കയിലും ഓസ്ട്രേലിയയിലുമായി നടത്തി വന്ന...
രാജ്യത്തെ യുവജനങ്ങളുടെ പെട്ടെന്നുള്ള മരണത്തിന് ഉത്തരവാദി കോവിഡ് വാക്സീനല്ല എന്ന് പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പഠനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കോവിഡ് വാക്സീന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ള യുവജനങ്ങളിൽ മരണസാധ്യത കുറയുമെന്നും പഠനത്തിൽ പറയുന്നു.
2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ നടത്തിയ...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...