Saturday, April 20, 2024

National

കർണാടകയിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്ന് ലോക്പോൾ സർവേ,സീറ്റ് കുറയുമെന്ന ആശങ്കയില്ലെന്ന് ബിജെപി

ബംഗളൂരു:കർണാടകയിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്ന് സർവേ പ്രവചനം.ലോക്സഭാ തെരഞ്ഞെടുപ്പിൽ 15 മുതൽ 17 സീറ്റ് വരെ കോൺഗ്രസിന് കിട്ടുമെന്ന് ലോക്പോൾ സർവേ പ്രവചിക്കുന്നു.ആകെ 28 സീറ്റാണ് കർണാടകയിലുള്ളത്.ഗ്യാരന്‍റികൾ താഴേത്തട്ടിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് സർവേ പ്രവചനം.ബിജെപിക്ക് 11-13 സീറ്റ് വരെ മാത്രമേ കിട്ടൂ എന്നും സർവേ പറയുന്നു.കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി...

അക്രമം നടക്കുമെന്ന് കരുതി തുണികൊണ്ട് മൂടിയിട്ട പള്ളിക്ക് നേരെ രാമനവമി യാത്രയ്ക്കിടെ ‘അമ്പെയ്തു’ ബി.ജെ.പി സ്ഥാനാര്‍ഥി

ഹൈദരാബാദ്: രാമനവമി ഘോഷയാത്രയ്ക്കിടെ ഹൈദരാബാദ് നഗരത്തിലെ മുസ് ലിം പള്ളിക്ക് നേരെ അമ്പെയ്ത്തിന്റെ ആഗ്യം കാണിച്ചുള്ള ബി.ജെ.പി സ്ഥാനാര്‍ഥിയുടെ നടപടി വിവാദത്തില്‍. ഹൈദരാബാദിലെ ബി.ജെ.പി സ്ഥാനാര്‍ഥി മാധവി ലതയാണ് യാത്രയ്ക്കിടെ പള്ളിക്ക് മുമ്പിലെത്തിയപ്പോള്‍ വിവാദ ആഗ്യംകാണിച്ചത്. പള്ളിക്ക് മുന്നിലെത്തിയപ്പോള്‍ യാത്രയ്ക്കിടെ നിന്ന മാധവി ലത, വെറുംകൈയോടെ പള്ളിക്ക് നേരെ നോക്കി അമ്പെയ്ത് വിടുന്നത് പോലെ...

ലോക്സഭ തിരഞ്ഞെടുപ്പ്; 102 മണ്ഡലങ്ങൾ നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശ്ശബ്ദ പ്രചാരണം

2024 ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വിധിയെഴുത്ത് നാളെ. തമിഴ്നാട്ടിലെ ആകെയുള്ള 39 മണ്ഡലങ്ങളിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അടക്കം 102 ലോക്സഭാ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഈ മണ്ഡലങ്ങളിൽ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന് ശേഷം നാളെ ജനം പോളിംഗ് ബൂത്തുകളിലേക്കെത്തും. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാർത്ഥികളാണ് ഒന്നാം...

അയോധ്യ ക്ഷേത്രത്തിലെ രാമവി​ഗ്രഹത്തിൽ സൂര്യ രശ്മി പതിക്കുന്ന ചിത്രം; പ്രചാരണത്തിന് ഉപയോ​ഗിച്ച് ബിജെപി, വിമർശനം

ദില്ലി: അയോധ്യ ക്ഷേത്രത്തിലെ രാമവി​ഗ്രഹത്തിൽ സൂര്യ രശ്മി പതിക്കുന്ന ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോ​ഗിച്ച് ബിജെപി. ബിജെപിക്ക് വോട്ട് നൽകിയാലുണ്ടാകുന്ന മാറ്റമെന്ന് സൂചിപ്പിച്ചാണ് പോസ്റ്റ്. ബിജെപിയുടെ പോസ്റ്റിനെതിരെ വന്‍ വിമർശനമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറങ്ങുകയാണോയെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം. ബിജെപിയുടെ പോസ്റ്റിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺ​ഗ്രസ് പ്രവർത്തകർ ഉൾപ്പടെ രം​ഗത്തെത്തി.  

അക്ബറിൻ്റെയും സീതയുടെയും പേര് മാറ്റി; സിംഹങ്ങൾ ഇനി സൂരജും തനയയും

കൊൽക്കത്ത: വിവാദങ്ങൾക്ക് പിന്നാലെ സിംഹങ്ങൾക്ക് പേരുമാറ്റം. അക്ബർ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പേര് നിർദേശിച്ചു. കൊൽക്കത്ത മൃഗശാല അധികൃതരാണ് പുതിയ പേര് നിർദേശിച്ചത്. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പേര് മാറ്റം. പുതിയ പേരുകൾ കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് കൈമാറി. വിവാദമായ പേരുകൾ ഒഴിവാക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപായ്ഗുരി സർക്യൂട്ട് ബെഞ്ച്...

ഇന്ത്യൻ ജനസംഖ്യ 144 കോടിയിലെത്തിയെന്ന് UNFTP റിപ്പോർട്ട്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ 144.17 കോ​ടി​​യി​ലെ​ത്തി​യെ​ന്ന് ക​ണ​ക്കാ​ക്കു​ന്ന​താ​യി യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് പോ​പു​ലേ​ഷ​ൻ ഫ​ണ്ട് (യു.​എ​ൻ.​എ​ഫ്.​പി.​എ) റി​പ്പോ​ർ​ട്ട്. 142.5 കോ​ടി​യു​മാ​യി ചൈ​ന​യാ​ണ് തൊ​ട്ടു​പി​റ​കി​ൽ. 77 വ​ർ​ഷ​ത്തി​ന​കം ഇ​ന്ത്യ​യി​ലെ ജ​ന​സം​ഖ്യ ഇ​ര​ട്ടി​യാ​കു​മെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ​യു​ടെ 24 ശ​ത​മാ​നം 0-14 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​രാ​ണ്. 10-24 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ 26 ശ​ത​മാ​ന​വും 15-64 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ 68 ശ​ത​മാ​ന​വു​മു​ണ്ട്. ഏ​ഴ് ശ​ത​മാ​നം പേ​ർ...

കർണാടകയിൽ വീണ്ടും ബിജെപിക്ക് തിരിച്ചടി; മുതിർന്ന എം.പിയും സംഘവും കോൺഗ്രസിൽ ചേർന്നു

ബംഗളൂരു: കർണാടകയിൽ വീണ്ടും ബിജെപിക്ക് തിരിച്ചടി. കൊപ്പാൽ മണ്ഡലത്തിൽ നിന്നുള്ള എം.പി കാരാഡി സങ്കണ്ണ അമരപ്പയും സഹപ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ത്രിവർണ പതാക കൈമാറി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. കൊപ്പൽ ജില്ല ചുമതലയുള്ള മന്ത്രി ശിവരാജ് തങ്കഡഗി, എം.എൽ.എമാരായ കെ. രാഘവേന്ദ്ര ഹിത്നൽ, ബസവരാജ് റായറെഡ്ഢി, ഹമ്പനഗൗഡ...

ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു

ഛത്തീസ്‍ഗഢ്: നാരായൺപൂരില്‍ ബിജെപി നേതാവിനെ മാവോയിസ്റ്റുകള്‍ വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു. ദൻഡാക്‍വൻ ഗ്രാമത്തിലെ ബിജെപി നേതാവ് പഞ്ചം ദാസിനെ ആണ് മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത്. പോലീസിന് വേണ്ടി ഇയാൾ പ്രവർത്തിച്ചു എന്ന് ബോർഡ് എഴുതി വച്ചാണ് മാവോയിസ്റ്റുകൾ സ്ഥലം വിട്ടത്. പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.  കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടന്ന കാങ്കീര്...

അങ്ങനെ അതും; ദൂരദർശന്റെ ലോഗോ ഇനി കാവി നിറത്തിൽ

ദില്ലി: ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയില്‍ നിറംമാറ്റം. പുതിയ നിറത്തിലുള്ള ലോഗോ ഇന്നലെ മുതലാണ് കാണുന്നത്. കാവിനിറത്തിലാണ് പുതിയ ലോഗോ ഡിസൈൻ. ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്. ഇതും ഏറെ വിമര്‍ശനങ്ങളുയര്‍ത്തുന്നുണ്ട്. നേരത്തെ നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്സും...

തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഇതുവരെ പിടികൂടിയത് 4650 കോടി, ‘ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക’; കേരളത്തിൽ നിന്ന് 53 കോടി

ലോക്സഭ തിര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 4650 കോടി രൂപ മൂല്യമുള്ള വസ്തുക്കൾ. ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. കേരളത്തില്‍ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തത്. പതിമൂന്ന് ദിവസത്തിന് ഉള്ളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്കിലാണ് ഞെട്ടിക്കുന്ന കണക്ക്...
- Advertisement -spot_img

Latest News

വീണ്ടും പണി നിർത്തി കെൽട്രോൺ, എഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തിവെച്ചു; സർക്കാ‍‍ർ പണം നൽകാത്തത് പ്രതിസന്ധി

എഐ ക്യാമറ വഴി മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ. സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് കെൽട്രോൺ നിർത്തി വെച്ചത്. തപാൽ നോട്ടീസിന്...
- Advertisement -spot_img