Kerala

പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം! ഡെങ്കിപ്പനി പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതീവ ഗൗരവകരമായി പടരുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മാത്രം 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ 295 പേർ ചികിത്സ തേടിയിട്ടുണ്ട്. മലപ്പുറത്തും പാലക്കാടുമായി ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം പേർക്ക് രോഗം ബാധിച്ചിരിക്കുന്നത് (47 പേർ). കോഴിക്കോട്, എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം, പത്തനംതിട്ട...

വാഹന മോഡിഫിക്കേഷന്‍ വരും; ഫീസ് ഈടാക്കാനും നീക്കം; സർക്കാർ നടപടി തുടങ്ങി

തിരുവനന്തപുരം: ജെൻസികളും വണ്ടിപ്രേമികളും കാത്തിരിക്കുന്ന വാഹന മോഡിഫിക്കേഷൻ അനുവദിക്കാൻ സർക്കാർ നടപടി തുടങ്ങി. നേരത്തെ പുറത്തുവന്ന റിപ്പോർട്ടിൽ ഉള്ളതിനേക്കാൾ കൂടുതൽ ഇളവുകൾ നൽകിയേക്കും. സർക്കാരിന്റെ 100 ദിന കർമ പരിപാടിയിൽ വാഹന മോഡിഫിക്കേഷനും ഉൾപ്പെടുത്തും. വിഷയം പഠിക്കാനായി വിദഗ്ധ സമിതി രൂപീകരിക്കും. മോഡിഫിക്കേഷൻ അനുവദിക്കുന്നതിന് ഫീസ് ഏർപ്പെടുത്താനും ആലോചനയുണ്ട്. ഗതാഗത വകുപ്പിന്റെ പദ്ധതിയായാണ് 100ദിന കർമ...

സ്വർണവില കുത്തനെ ഇടിഞ്ഞു; 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ

കൊച്ചി: സ്വർണവില ഇന്ന് രണ്ടാം തവണയും കുത്തനെ കുറഞ്ഞു. ഇതോടെ 90 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന് വിപണനം നടക്കുന്നത്. ഉച്ചക്ക് ശേഷം ഗ്രാമിന് 120 രൂപ കുറഞ്ഞ് 13,255 രൂപയും പവന് 960 രൂപ കുറഞ്ഞ് 1,06,040 രൂപയുമായി. രാവിലെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും കുറഞ്ഞിരുന്നു. 1,07,000...

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്...

കേരള ബജറ്റ് 2026: സൗജന്യ യാത്രക്ക് 600 കോടി; അംഗൻവാടി ജീവനക്കാർക്കും പാചക തൊഴിലാളികൾക്കും 1000 രൂപ കൂട്ടി

തിരുവനന്തപുരം: ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിന് 600 കോടി രൂപ ബജറ്റിൽ വകയിരുത്തി. അംഗൻവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു. ഇതിന് 66.20 കോടി രൂപ നീക്കിവെച്ചു. ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 3000 രൂപ വർധിപ്പിച്ച് 9000 രൂപയിൽ നിന്ന് 12,000 രൂപയാക്കി...

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ജൂൺ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ കാരണം വൈദ്യുതി ലഭ്യതയിൽ വലിയ കുറവാണ് ഉണ്ടായത്. 900 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പവർ എക്സ്ചേഞ്ചിൽ നിന്ന് കിട്ടുന്ന വൈദ്യുതിയിലും കുറവ് രേഖപ്പെടുത്തി. പസഫിക്...

സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 70 പേർക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചതായി മന്ത്രി കെ മുരളീധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ വർഷം ആകെ അഞ്ച് ഷിഗല്ല മരണങ്ങളും റിപ്പോർട്ട് ചെയ്തു. മലപ്പുറം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലാണ് മരണം. കോഴിക്കോട്ടും മലപ്പുറത്തും രണ്ടു വീതം മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്ട് ചികിത്സയിലുള്ള ഒരു കുട്ടി...

കനത്ത മഴ, റെഡ് അലർട്ട്; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇവിടങ്ങളിലടക്കം മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ചൊവ്വാഴ്ച റെഡ് അലർട്ടുള്ളത്. കോഴിക്കോട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ...

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. നാളെആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്...

നാല് തവണ അപേക്ഷ, ഒടുവിൽ അംഗത്വം തിരിച്ചുകിട്ടി; ബിനീഷ് കോടിയേരി വീണ്ടും സിപിഐഎമ്മിൽ

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് സിപിഐഎം അംഗത്വം പുതുക്കി നല്‍കി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ബ്രാഞ്ചിലാണ് അംഗത്വം നല്‍കിയത്. ലഹരിക്കേസില്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തില്‍ നഷ്ടപ്പെട്ട അംഗത്വം പുതുക്കി നല്‍കാന്‍ നേതൃത്വത്തെ സമീച്ചെങ്കിലും നല്‍കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അംഗത്വം പുതുക്കി നല്‍കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കുകയായിരുന്നു. എസ്എഫ്‌ഐ അംഗമായിരിക്കെയാണ് ബിനീഷിന് പാര്‍ട്ടി അംഗത്വം ലഭിച്ചത്. എന്നാല്‍...
- Advertisement -spot_img

Latest News

പിഎംശ്രീ കേരളത്തിന് അപകടമാണ്’; ഭാവിതലമുറക്ക്‌ ദോഷം ചെയ്യുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: പിഎം ശ്രീ പദ്ധതി കേരളത്തിന് അപകടകരമാണെന്നും ഭാവിതലമുറക്ക് ദോഷം ചെയ്യുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. പിഎം ശ്രീ നടപ്പിലാക്കാന്‍ ശ്രമിച്ചത് ഇടത് സര്‍ക്കാരാണ്. വിഷയത്തില്‍...
- Advertisement -spot_img