Thursday, November 13, 2025

Local News

22 കിലോമീറ്റർ ദൂരത്ത് 2 ടോൾ പ്ലാസകൾ: പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ വിട്ടുതുടങ്ങി

കുമ്പള∙ ദേശീയപാത ആരിക്കാടിയിൽ ടോൾ ഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ കോടതിയിൽ ആക‍്ഷൻ കമ്മിറ്റി നൽകിയ ഹർജിയിലെ അന്തിമ വിധി വരാനിരിക്കെ നിർമാണം പൂർത്തിയാക്കിയ ടോൾ ഗേറ്റിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. ടോൾ ഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ ആക‍്ഷൻ കമ്മിറ്റി നേതൃത്വത്തിൽ ദിവസങ്ങളോളം നടത്തിയ പ്രതിഷേധങ്ങൾക്കിടെ പൊലീസ് സംരക്ഷണയിലാണ് ഇതിന്റെ നിർമാണം...

ഗ്രാമപ്പഞ്ചായത്തുകളിൽ 19 ഇടത്ത് വനിതാ അധ്യക്ഷർ; ഒരു ബ്ലോക്ക് പഞ്ചായത്ത് പട്ടികവർഗ വനിത ഭരിക്കും

കാസർകോട് : തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ വാർഡ് സംവരണ നറുക്കെടുപ്പ് പൂർത്തിയായതിന് പിന്നാലെ അധ്യക്ഷ സ്ഥാനങ്ങളിലെ വനിതാ സംവരണം പ്രഖ്യാപിച്ചു. ആകെ 38 ഗ്രാമപ്പഞ്ചായത്തുകളിൽ 19 ഇടത്ത് ഭരണം നടത്തുക വനിതകളായിരിക്കും. അതിൽ ഓരോ പഞ്ചായത്തുകൾ വീതം പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സ്ത്രീകളും അധ്യക്ഷരാകും. ഓരോ പഞ്ചായത്തുകൾ പട്ടികജാതി, പട്ടികവർഗ സംവരണവുമായി. ആറ് ബ്ലോക്ക്...

മഞ്ചേശ്വരം ഉപജില്ല സ്കൂൾ കലോത്സവത്തിന് തുടക്കമായി

കുമ്പള: മഞ്ചേശ്വരം ഉപജില്ല സ്കൂൾ കലോത്സവത്തിന് ഗവ. ഹയർ സെക്കൻ്ററി പൈവളികെ നഗറിൽ തുടക്കമായി. തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് കലോത്സവം നടക്കുന്നത്. സ്റ്റേജിതര പരിപാടികളാണ് തിങ്കളാഴ്ച നടന്നത്. ഉപജില്ലയിലെ 113 സ്കൂളുകളിൽ നിന്ന് നാല് ദിവസങ്ങളിലായി അയ്യായിരത്തോളം മത്സരാർത്ഥികൾ വിവിധയിനങ്ങളിൽ മാറ്റുരക്കും. ഏഴ് പ്രധാന വേദികൾ ഉൾപ്പെടെ ഇരുപത്തിയേഴ് വേദികളാണ് സംഘാടക സമിതി...

മംഗൽപ്പാടി പഞ്ചായത്തിൽ റിട്ട. ഉദ്യോഗസ്ഥനെ ഉപയോഗിച്ച് വ്യാപകമായി വോട്ടുകൾ തള്ളുന്നതായി പരാതി; എൽ.ഡി.എഫ് സമരത്തിന്

കുമ്പള.മംഗൽപ്പാടി പഞ്ചായത്തിൽ പരാജയഭീതി മുന്നിൽ കണ്ട് മുസ് ലിം ലീഗ് തെറ്റായ രീതിയിൽ ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണെന്ന് എൽ.ഡി.എഫ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വാർഡുകൾ പിടിച്ചെടുക്കാൻ മുസ് ലിം ലീഗ് ജനാധിപത്യ സംവിധാനങ്ങളെ പോലും അട്ടിമറിക്കുന്നു. എൽ.ഡി.എഫിന് വിജയ സാധ്യതയുള്ള വാർഡുകളിൽ റിട്ട.ബൂത്ത് ലെവൽ ഓഫീസറെ...

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വനിതാ ഹോസ്റ്റൽ 28ന് നാടിന് സമർപ്പിക്കും

മഞ്ചേശ്വരം.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ധർമ്മ നഗറിൽ ഒന്നര കോടിരൂപാ ചിലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ ഒക്ടോബർ 28 ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ എ.കെ.എം അഷ്റഫ് എം.എൽ.എ ഹോസ്റ്റലിൻ്റെ ഉദ്ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷമീന...

മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം 27 മുതൽ 30 വരെ ജി.എച്ച്.എസ്.എസ് പൈവളിഗെ നഗറിൽ

കുമ്പള.മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം ഒക്ടോബർ 27 മുതൽ 30 വരെ ജി.എച്ച്.എസ്.എസ് പൈവളിഗെ നഗറിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സബ്‌ ജില്ലാപരിധിയിലെ 113 സ്കൂളുകളിൽ നിന്നും അയ്യായിരത്തോളം വിദ്യാർഥികൾ വിവിധ കലാ മത്സര പരിപാടികളിൽ മാറ്റുരയ്ക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവം 27 വേദികളിലായി...

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ശേഖരം ഗോഡൗണുകളിൽ നിന്നും കണ്ടെത്തി

ഉപ്പള: സ്വീപ് ക്ലീനിങ് ഓപ്പറേഷന്റെ ഭാഗമായി മംഗൽപാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിൽ 1700 കിലോഗ്രാം വരുന്ന നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളായ പ്ലേറ്റ്, ഗ്ലാസ് തുടങ്ങിയവയും നിരോധിത കുടിവെള്ള കുപ്പികളും ഗോഡൗണുകളിൽ നിന്നും പിടിച്ചെടുത്തു. ബന്തിയോടുള്ള 3 ഡി സ്റ്റോർ, ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നും കടയില്ലാതെ ആവശ്യക്കാർക്ക് നേരിട്ട്...

മഞ്ചേശ്വരം വൊർക്കാടിയിൽ വൻ കഞ്ചാവ് വേട്ട; 116 കിലോ കഞ്ചാവും മിനിലോറിയും പിടികൂടി

കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വൊർക്കാടി, കൊടലമുഗറുവിൽ വൻ കഞ്ചാവ് വേട്ട . 116കിലോ കഞ്ചാവും മിനിലോറിയും പിടികൂടി. സുള്ള്യമെയിലെ ഒരു ഷെഡിൽ നാല് ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന മിനിലോറി ഷെഡിനു സമീപത്തു നിർത്തിയിട്ട നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് എ എസ് പി...

കാസർകോട് ഇനി സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത ജില്ല; സ്ഥാനം മൂന്നാമത്

കാസർകോട്: കാസർകോട് ജില്ലയെ സംസ്ഥാനത്തെ മൂന്നാമത്തെ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിച്ചു. ആരോഗ്യ – വനിത – ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജാണ് പ്രഖ്യാപനം നടത്തിയത്. അതിദരിദ്രരായി കാസർകോട് ജില്ലയിൽ 2072 കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഈ കുടുംബങ്ങൾക്ക് ഭക്ഷണം, ആരോഗ്യം, അടിസ്ഥാന വരുമാനം, ഭൂമി, വാസസ്ഥലം തുടങ്ങിയ സൗകര്യങ്ങൾ സർക്കാർ ഒരുക്കി. കൂടാതെ, റേഷൻ...

സ്കൂളില്‍ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈമിംഗ് ഷോ; കുമ്പള ഗവ. എച്ച്എസ്എസിലെ കലോത്സവം നിർത്തി വച്ചു

കാസർകോട്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈമിംഗ് ഷോ അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവെച്ചു. കാസർകോട് കുമ്പള ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെയാണ് സംഭവം. വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈമിംഗ് മുഴുപ്പിക്കുന്നതിന്റെ മുൻപേ അധ്യാപകൻ കർട്ടൻ താഴ്ത്തുകയായിരുന്നു. ഇന്ന് നടത്തേണ്ട കലോത്സവവും മാറ്റി വെച്ചു.
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img