Wednesday, May 14, 2025
Home Blog Page 4

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത തുടരുന്നു; സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി

ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ അതിർത്തി കടന്നുള്ള പ്രകോപനം തുടരുകയും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിർത്തി സംസ്ഥാനങ്ങളിൽ ഉടനീളം കടുത്ത ജാഗ്രത തുടരുകയാണ്. ഇന്നലെ രാത്രി ഇന്ത്യയിലെ ജമ്മു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഡ്രോൺ ആക്രമണം നടത്താൻ പാകിസ്ഥാൻ ശ്രമിച്ചെങ്കിലും ഒന്നുപോലും നിലംതൊടാതെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം അവയെ വെടിവെച്ചിടുകയായിരുന്നു. തുടർന്ന് മിനിറ്റുകൾക്കകം ഇന്ത്യ ശക്തമായ തിരിച്ചടി നൽകി.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ സൈനിക വിഭാഗങ്ങൾ സജ്ജമായിരിക്കുമ്പോൾ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ വിവിധ സംസ്ഥാനങ്ങളിലെ സർക്കാറുകൾ നിർദേശം നൽകിയിട്ടുണ്ട്. അതിർത്തിക്കടുത്തുള്ള പല ജില്ലകളിലെയും സംസ്ഥാന പൊലീസ് സേനകളിലെ ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കിയിരിക്കുകയാണ്. ദില്ലിയിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥരോടും അവധി റദ്ദാക്കി ജോലികളിൽ പ്രവേശിക്കാൻ സർക്കാർ നിർദേശം നൽകുകയും ചെയ്തു.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ സൈനിക വിഭാഗങ്ങൾ സജ്ജമായിരിക്കുമ്പോൾ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ വിവിധ സംസ്ഥാനങ്ങളിലെ സർക്കാറുകൾ നിർദേശം നൽകിയിട്ടുണ്ട്. അതിർത്തിക്കടുത്തുള്ള പല ജില്ലകളിലെയും സംസ്ഥാന പൊലീസ് സേനകളിലെ ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കിയിരിക്കുകയാണ്. ദില്ലിയിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥരോടും അവധി റദ്ദാക്കി ജോലികളിൽ പ്രവേശിക്കാൻ സർക്കാർ നിർദേശം നൽകുകയും ചെയ്തു.

ഇന്ന് സ്കൂളുകൾക്ക് അവധി നൽകിയിരിക്കുന്ന സംസ്ഥാനങ്ങൾ ഇവയാണ്

ജമ്മു & കശ്മീർ: ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രതാ നടപടികളുടെ ഭാഗമായി ജമ്മു കശ്മീരിലെ എല്ലാ സ്കൂളുകളും കോളേജുകളും സർവകലാശാലകളും രണ്ട് ദിവസം കൂടി അടച്ചിടും. ജമ്മു കശ്മീർ വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

പഞ്ചാബ്: എല്ലാ സ്കൂളുകൾക്കും സ‍ർവകലാശാലകൾക്കും കോളേജുകൾക്കും അടുത്ത മൂന്ന് ദിവസത്തേക്ക് അവധി നൽകി. പഞ്ചാബ് സർവകലാശാല മേയ് 9, 10, 12 തീയ്യതികളിലെ പരീക്ഷകൾ മാറ്റി. അതിർത്തി ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കി.

ഹരിയാന: പഞ്ച്കുലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളി, ശനി ദിവസങ്ങളിൽ അവധി നൽകിയതായി അധികൃതർ അറിയിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സംസ്ഥാന പൊലീസ് സേനയിലെയും ആരോഗ്യ വകുപ്പിലെയും ഉദ്യോഗസ്ഥരുടെ അവധികളും റദ്ദാക്കിയിട്ടുണ്ട്.

രാജസ്ഥാൻ: സർക്കാർ ജീവനക്കാരുടെയും അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ചുമതലകളിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കിയിട്ടുണ്ട്. അതിർത്തിയുമായി ചേർന്നുള്ള അഞ്ച് ജില്ലകളിൽ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.

രംഗത്തിറങ്ങി നാവിക സേന; ഐഎന്‍എസ് വിക്രാന്തിന്റെ പ്രഹരം കറാച്ചിയില്‍; പാക് നഗരങ്ങളില്‍ തീമഴ

ന്യൂഡല്‍ഹി: പാക് പ്രകോപനത്തിന് മറുപടിയായി അതിശക്തമായ തിരിച്ചടി തുടങ്ങി ഇന്ത്യ. പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ വരെ ഇന്ത്യന്‍ ഡ്രോണുകളും മിസൈലുകളും ആക്രമണം നടത്തി. പാകിസ്താന്റെ ലക്ഷ്യം ജമ്മു കശ്മീരിന് പുറമെ പഞ്ചാബും രാജസ്ഥാനും ഉള്‍പ്പെട്ടതോടെ നാവികസേനയും വ്യോമസേനയും രംഗത്തിറങ്ങി.

ലാഹോറില്‍ കനത്ത ഡ്രോണാക്രമണം നടത്തിയതിനൊപ്പം പാക് തുറമുഖമായ കറാച്ചിയില്‍ നാവിക സേന ആക്രമണം നടത്തി. നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്താണ് കറാച്ചിയില്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. പാകിസ്താന്‍ നഗരങ്ങള്‍ മുഴുവന്‍ ഇന്ത്യന്‍ ആക്രമണത്താല്‍ വിറയ്ക്കുകയാണ്.

കറാച്ചിക്കു പിന്നാലെ റാവല്‍പിണ്ടിയിലും ആക്രമണം നടത്തിയെന്നാണ് വിവരം. പാകിസ്താനെതിരെ വ്യോമസേനയും കറാച്ചി തുറമുഖത്തില്‍ കനത്ത ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കറാച്ചിയിലെ പാക് നാവിക താവളം ഇന്ത്യ ആക്രമിച്ചു തകര്‍ത്തുവെന്നാണ് വിവരം.

ഇന്ത്യന്‍ ആക്രമണത്തിന് പിന്നാലെ ഇസ്ലാമാബാദില്‍ പാക് പ്രധാനമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഇന്ത്യന്‍ മിസൈല്‍ പതിച്ചുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ പോസ്റ്റുകള്‍ ലക്ഷ്യമാക്കി ഇന്ത്യ പീരങ്കി ആക്രമണം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇതിന് പുറമെ പാക് നഗരമായ പെഷവാറിലും ഇന്ത്യയുടെ തിരിച്ചടിയില്‍ സ്‌ഫോടനങ്ങളുണ്ടായി. പാകിസ്താനിലെ പ്രധാന നഗരങ്ങളെല്ലാം ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ വിറച്ചു.

കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായി ആക്രമണം നടത്തുകയാണ്. പാകിസ്താന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് കടുത്ത മറുപടി നല്‍കാന്‍ സേനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ഇതോടെ പാകിസ്താനില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ തീ മഴപോലെ പെയ്തിറങ്ങുകയാണ്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടില്ല; വാർത്തകൾ വ്യാജമെന്ന് പിഐബി

ദില്ലി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചെന്ന വാർത്തകൾ തെറ്റെന്ന് പിഐബി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകൾ പ്രചരിച്ചിരുന്നു. കേന്ദ്രസർക്കാർ അത്തരമൊരു നടപടി എടുത്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ശ്രീനഗർ, ചണ്ഡീഗഡ്, അമൃത്സർ, ലുധിയാന, പട്യാല, ഷിംല തുടങ്ങിയ സ്ഥലങ്ങളിലെ വിമാനത്താവളങ്ങൾ അടച്ചുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റവുമൊടുവിൽ അറിയിച്ചത്.

അതേസമയം, പ്രത്യേക സാഹചര്യത്തില്‍ എയര്‍ ഇന്ത്യ അടക്കം വിമാന കമ്പനികൾ യാത്രക്കാർക്ക് നിർദ്ദേശങ്ങൾ നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ച സാഹചര്യത്തിൽ യാത്രക്കാർ മൂന്നു മണിക്കൂർ മുൻപെങ്കിലും എയർപോർട്ടുകളിൽ എത്തണമെന്നാണ് നിർദ്ദേശം. ഒന്നേകാൽ മണിക്കൂർ മുൻപ് ചെക്കിൻ ക്ലോസ് ചെയ്യുമെന്നും അറിയിപ്പില്‍ പറയുന്നു.

പുതിയ സാഹചര്യത്തിൽ വിമാന കമ്പനികൾ വിമാനങ്ങൾ റദ്ദാക്കുന്നതിനൊപ്പം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണം ഏറ്റവും കൂടുതൽ ബാധിച്ചത് ഇൻഡിഗോ എയർലൈനാണ്. ഇൻഡിഗോ 165 വിമാന സർവീസുകൾ റദ്ദാക്കി. ‘വ്യോമപാതാ നിയന്ത്രണ അറിയിപ്പ് കാരണം, വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള 165-ലധികം ഇൻഡിഗോ വിമാനങ്ങൾ മെയ് 10 വരെ റദ്ദാക്കിയതായി എയർലൈൻ വക്താവ് അറിയിച്ചു.

ജമ്മു, ശ്രീനഗർ, ലേ, അമൃത്സർ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യയും നിർത്തിവച്ചു. ഇൻഡിഗോയും എയർ ഇന്ത്യയും റീഷെഡ്യൂളിംഗ് ചാർജുകളിൽ ഇളവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതല്ലെങ്കിൽ യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും വാഗ്ദാനം ചെയ്യുന്നു.

പാക് പ്രധാനമന്ത്രിയുടെ വീടിന്‍റെ 20 കി.മീറ്ററിനരികെ സ്ഫോടനം; പാകിസ്ഥാനെ വിറപ്പിച്ച് ഇസ്ലാമാബാദിലും മിസൈൽ വർഷം

ഇസ്ലാമാബാദ്: പാക് മണ്ണിൽ ഇന്ത്യൻ പ്രഹരം തുടരുകയാണ്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്ഫോടനം. ഇസ്ലാമാബാദിനെ വിറപ്പിച്ച് ഇന്ത്യ മിസൈൽ വർഷം നടത്തി. സിയാൽകോട്ടിവും കറാച്ചിയിലും ലാഹോറിലും തുടർ ആക്രമണമുണ്ടായി. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യ വ്യോമാക്രമണം തുടരുകയാണ്. നാല് പാക് പോർവിമാനങ്ങൾ ഇന്ത്യ വീഴ്ത്തി. കച്ചിൽ മൂന്ന് ഡ്രോണുകൾ വീഴ്ത്തി.

കറാച്ചി തുറമുഖത്തും ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. പാകിസ്ഥാന്റെ എയർ ഫോഴ്സ് വിമാനം പത്താൻകോട്ടിൽ വെടിവച്ചിട്ടു. വ്യോമ പ്രതിരോധ സംവിധാനത്തിലൂടെയാണ് തകർത്തത്. സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം എന്ന നിലപാട് കേന്ദ്രം സർക്കാർ ആവർത്തിച്ചു. പാകിസ്ഥാനിലെ പ്രധാന ന​ഗരങ്ങളെല്ലാം ഇരുട്ടിലാണ്. ജനന്ധറിൽ രണ്ട് ഡ്രോണുകള്‍ ഇന്ത്യ വെടിവെച്ചിട്ടു. പാകിസ്ഥാന്‍റെ മൂന്ന് പോര്‍വിമാനങ്ങളും ഇന്ത്യ വീഴ്ത്തി.

അതിനിടെ രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം നടത്തിയ യുദ്ധവിമാനങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വിമാനങ്ങൾ തകരുന്ന സാഹചര്യത്തിൽ ഇവർ പുറത്തേക്ക് ചാടിയതായിരിക്കാം എന്നാണ് അനുമാനം. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും സേനാ വൃത്തങ്ങൾ പുറത്തുവിട്ടിട്ടില്ല.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളങ്ങളിൽ എത്തണം, എയർ ഇന്ത്യയുടെ അറിയിപ്പ്

ദില്ലി: യാത്രക്കാർ മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം. ഇന്ത്യ – പാക് സംഘർഷ സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ചതാണ് കാരണം. ഒന്നേകാൽ മണിക്കൂർ മുൻപ് ചെക്കിൻ ക്ലോസ് ചെയ്യുമെന്നും അറിയിപ്പുണ്ട്.

ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യയിലെ 25 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. ഇരുന്നൂറിലധികം വിമാന സർവീസുകൾ റദ്ദാക്കി.ബുധനാഴ്ച വടക്ക്- പടിഞ്ഞാറൻ ഇന്ത്യയിലുടനീളമുള്ള വിമാന ഗതാഗതം തടസ്സപ്പെട്ടു. മെയ് 9 വരെ അടച്ചിട്ട ഇന്ത്യയിലെ 25 വിമാനത്താവളങ്ങൾ ഇവയാണ്:

1-ചണ്ഡീഗഢ്
2- ശ്രീനഗർ
3- അമൃത്സർ
4- ലുധിയാന
5- ഭുണ്ടർ
6- കിഷൻഗഡ്
7- പട്യാല
8- ഷിംല
9- ഗഗ്ഗൽ
10- ഭട്ടിൻഡ
1- ജയ്സാൽമീർ
12- ജോധ്പൂർ
13- ബിക്കാനീർ
14- ഹൽവാര
15- പത്താൻകോട്ട്
16- ജമ്മു
17- ലേ
18- മുന്ദ്ര
19- ജാംനഗർ
20- രാജ്കോട്ട്
21- പോർബന്ദർ
22- കാണ്ട്ല
23- കേശോദ്
24- ഭുജ്
25-തോയിസ്

പുതിയ സാഹചര്യത്തിൽ വിമാന കമ്പനികൾ വിമാനങ്ങൾ റദ്ദാക്കുന്നതിനൊപ്പം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണം ഏറ്റവും കൂടുതൽ ബാധിച്ചത് ഇൻഡിഗോ എയർലൈനാണ്. ഇൻഡിഗോ 165 വിമാന സർവീസുകൾ റദ്ദാക്കി. ‘വ്യോമപാതാ നിയന്ത്രണ അറിയിപ്പ് കാരണം, വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള 165-ലധികം ഇൻഡിഗോ വിമാനങ്ങൾ മെയ് 10 വരെ റദ്ദാക്കിയതായി എയർലൈൻ വക്താവ് അറിയിച്ചു.

ജമ്മു, ശ്രീനഗർ, ലേ, അമൃത്സർ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യയും നിർത്തിവച്ചു. ഇൻഡിഗോയും എയർ ഇന്ത്യയും റീഷെഡ്യൂളിംഗ് ചാർജുകളിൽ ഇളവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതല്ലെങ്കിൽ യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും വാഗ്ദാനം ചെയ്യുന്നു.

ഐപിഎല്‍ 18-ാം സീസണ്‍ ഉപേക്ഷിക്കാന്‍ സാധ്യത; ഇക്കാര്യത്തില്‍ നാളെ ഔദ്യോഗിക തീരുമാനം

മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണ്‍ ഉപേക്ഷിക്കാന്‍ സാധ്യത. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ബിസിസിഐ നാളെ ഔദ്യോഗിക തീരുമാനമെടുക്കും. അതേസമയം, ധരംശാലയിലുള്ള ക്രിക്കറ്റ് താരങ്ങളേയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളേയും പ്രത്യേക ട്രെയ്‌നില്‍ തിരിച്ചെത്തിക്കും. ഇതിനിടെ പഞ്ചാബ് കിംഗ്സ് – ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചിരുന്നു.

ധരംശാല, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ ഫ്ളഡ്ലൈറ്റുകള്‍ക്ക് തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചത്. ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ കാണികളോട് സ്‌റ്റേഡിയത്തില്‍ നിന്ന് പുറത്ത് പോവാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൂരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചതെന്ന് പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പാകിസ്ഥാന്‍, ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഡ്രോണുകളും മറ്റും അയച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സേന ഇതെല്ലാം നിര്‍വീര്യമാക്കുകയും ചെയ്തു. ഇത്തരം വാര്‍ത്തകള്‍ പിന്നാലെയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നതും.

ഉപേക്ഷിച്ചതിന് പിന്നാലെ പാകിസ്ഥാനെതിരെ മുദ്രാവാക്യവുമായി ക്രിക്കറ്റ് പ്രേമികള്‍ തിരിഞ്ഞിരുന്നു. എഎന്‍ഐ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതേസമയം, പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടത്തുന്ന ആക്രമണത്തിന് പിന്നാലെ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാവാന്‍ ദില്ലിയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പാക് ആക്രമണം തുടരുന്ന സാഹചര്യത്തില്‍ എല്ലാ ഉദ്യോഗസ്ഥരോടും നിര്‍ബന്ധമായും ജോലിക്കെത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാകണമെന്നാണ് അറിയിപ്പ്.

പാക്ക് ആക്രമണത്തിന് ശക്തമായ പ്രത്യാക്രമണം നടത്തുകയാണ് ഇന്ത്യ. ജമ്മുവില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു. പഞ്ചാബ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് പാകിസ്ഥാന്‍ വ്യോമാക്രമണ ശ്രമം നടത്തിയത്. സൈനിക കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. പാകിസ്ഥാന്റെ മൂന്ന് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു. പാകിസ്ഥാന്റെ എട്ട് മിസൈലുകളും ഇന്ത്യ തകര്‍ത്തു. എപ് 16, ജെഎഫ് 17 എന്നീ വിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടത്.

പാക് മണ്ണിൽ ഇന്ത്യയുടെ മറുപടി; ലഹോറും ഇസ്ലാമാബാദും കറാച്ചിയും ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം

ന്യൂഡൽഹി: ജമ്മു ഉൾപ്പെടെ വിവിധ ഇന്ത്യൻ മേഖലയിലേക്ക് മിസൈലുകൾ തൊടുത്ത് പാകിസ്താൻ നടത്തിയ ആക്രമണനീക്കത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ. പാകിസ്താനിലെ ലഹോറിലും പഞ്ചാബിലും ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും സിയാൽക്കോട്ടിലും ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ.

പാകിസ്താന്‍റെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യൻ ആക്രമണത്തിൽ നിർവീര്യമായി. ലഹോറും കറാച്ചിയും ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ വരുന്നു.

തിരിച്ചടിയിൽ നിന്ന് പാഠമുൾക്കൊള്ളാതെ അതിർത്തിയിൽ പാകിസ്താൻ വീണ്ടും പ്രകോപനം തുടർന്നതാണ് ഇന്നത്തെ ആക്രമണത്തിനിടയാക്കിയത്. ജമ്മു, രാജസ്ഥാനിലെ ജയ്സാൽമീർ ഉൾപ്പെടെ വിവിധയിടങ്ങളിലേക്ക് മിസൈലുകൾ പാകിസ്താനിൽ നിന്ന് തൊടുത്തു. എന്നാൽ, ഇന്ത്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം മിസൈലുകളെ തടുത്തു. ജമ്മുവിൽ പലയിടത്തും സ്ഫോടന ശബ്ദം കേട്ടതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് പാക് യുദ്ധവിമാനങ്ങളെ വെടിവെച്ചിട്ടതായും റിപ്പോർട്ടുകളുണ്ട്. ഒരു എഫ്-16, രണ്ട് ജെ.എഫ്-17 യുദ്ധവിമാനങ്ങളെ ഇന്ത്യൻ സൈന്യം തകർത്തതായാണ് പുറത്തുവരുന്ന വിവരം.

ജമ്മു വിമാനത്താവളത്തെ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് പാക് മിസൈലുകൾ തൊടുത്തതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, എട്ട് മിസൈലുകളെയും ആകാശത്തു വെച്ച് തന്നെ തകർത്തു. അതേസമയം, ഒരു ഡ്രോൺ ജമ്മു വിമാനത്താവളത്തിൽ പതിച്ചതായി റിപ്പോർട്ടുകളുണ്ട്. നിരവധി പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടു.

അതേസമയം, രാജസ്ഥാനിലെ ജയ്സാൽമീറിലും പാക് ഡ്രോൺ വെടിവെച്ചിട്ടു. ജമ്മുവിലും രാജസ്ഥാനിലെ വിവിധ നഗരങ്ങളിലും വൈദ്യുതിബന്ധം സമ്പൂർണമായി വിച്ഛേദിച്ചു.

ദില്ലിയിൽ സര്‍ക്കാര്‍ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രത, എന്തും നേരിടാൻ സജ്ജമാകണമെന്ന് നിര്‍ദേശം

ദില്ലി: പാകിസ്ഥാൻ ഇന്ത്യൻ അതിര്‍ത്തിയിൽ നടത്തുന്ന ആക്രമണത്തിന് പിന്നാലെ ഏത് സാഹചര്യവും നേരിടാൻ തയ്യാറാവാൻ ദില്ലിയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. പാക് ആക്രമണം തുടരുന്ന സാഹചര്യത്തിൽ എല്ലാ ഉദ്യോഗസ്ഥരോടും നിര്‍ബന്ധമായും ജോലിക്കെത്താൻ നിര്‍ദേശം നൽകിയിരിക്കുന്നത്. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാകണമെന്നാണ് അറിയിപ്പ്.

അതേസമയം, പാക്ക് ആക്രമണത്തിന് ശക്തമായ പ്രത്യാക്രമണം നടത്തുകയാണ് ഇന്ത്യ. ജമ്മുവിൽ നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു. പഞ്ചാബ്, ജമ്മു കശ്മീർ, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് പാകിസ്ഥാൻ വ്യോമാക്രമണ ശ്രമം നടത്തിയത്. സൈനിക കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. പാകിസ്ഥാന്‍റെ മൂന്ന് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു. പാകിസ്ഥാന്‍റെ എട്ട് മിസൈലുകളും ഇന്ത്യ തകര്‍ത്തു. എപ് 16, ജെഎഫ് 17 എന്നീ വിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടത്.

തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതെ ഇനി ട്രെയിന്‍ യാത്രയ്ക്ക് ഒരുങ്ങരുത്; പരിശോധന കര്‍ശനമാക്കി റെയില്‍വേ

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് തീവണ്ടിയാത്രയില്‍ പരിശോധന കര്‍ശനമാക്കി റെയില്‍വേ. ഇനിമുതല്‍ റിസര്‍വ്വ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

സീറ്റിലും ബര്‍ത്തിലും ഉള്ള യാത്രക്കാരുടെ പേര് ചോദിക്കുകയും അത് ഒത്തുനോക്കുകയുമാണ് ഇതുവരെ ചെയ്തുകൊണ്ടിരുന്ന രീതി. തിരിച്ചറിയല്‍ രേഖ കാണിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടി എടുക്കുമെന്ന് റെയില്‍വേയുടെ ഉത്തരവില്‍ പറയുന്നു.

ഓണ്‍ലൈനായി എടുത്ത ടിക്കറ്റാണെങ്കില്‍ ഐആര്‍സിടിസി/ റെയില്‍വേ ഒറിജിനല്‍ മെസേജും തിരിച്ചറിയല്‍ കാര്‍ഡും ടിക്കറ്റ് പരിശോധിക്കുന്നവരെ കാണിക്കേണ്ടതാണ്. സ്റ്റേഷനില്‍ നിന്നെടുത്ത റിസര്‍വ്വ്ടിക്കറ്റിനൊപ്പവും തിരിച്ചറിയല്‍ രേഖ കാണിക്കണം.

യാത്രാ സമയം തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ ടിക്കറ്റില്ലാത്ത യാത്രക്കാരനായി കണക്കാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. യാത്ര ചെയ്യുന്ന ആള്‍ക്ക് പിഴ ഈടാക്കി സീറ്റ് അനുവദിക്കുകയോ അല്ലെങ്കില്‍ പിഴ ഈടാക്കിയ ശേഷം ജനറല്‍ കോച്ചിലേക്ക് മാറ്റുകയോ ചെയ്യും. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതലുണ്ടെന്ന സാഹചര്യത്തില്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നത് കര്‍ശനമാക്കുമെന്ന് മുന്‍പു തന്നെ നിര്‍ദ്ദേശമുണ്ടായിരുന്നു.

അഡ്വ. സണ്ണി ജോസഫ് എംഎൽഎ കെപിസിസി പ്രസിഡന്റ്

ദില്ലി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വാദ പ്രതിവാദങ്ങൾ നടക്കുന്നതിനിടെ അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു. നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരൻ കോൺഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി. അടൂർ പ്രകാശ് ആണ് യുഡിഎഫ് കൺവീനർ. പിസി വിഷ്ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാരാണ്. പ്രസിഡൻ്റ് സ്ഥാനത്തുനിന്നും മാറണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരൻ പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തിൽ പാർട്ടിക്ക് അതൃപ്തിയുമുണ്ടായിരുന്നു. അതിനിടെയാണ് സണ്ണി ജോസഫിനെ നിയമിച്ചു കൊണ്ടുള്ള തീരുമാനം വരുന്നത്.