ഉപ്പള:(www.mediavisionnews.in) കുക്കാർ ആയിഷ മസ്ജിദ് കമ്മിറ്റിയുടെ കീഴിൽ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നൂറ് കണക്കിനു ജനങ്ങൾ ഒത്ത് കൂടിയ നോമ്പ് തുറ നാടിനു പുത്തൻ ഉണർവ്വായി.
വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംന്ധിച്ചു.
സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു
സി.എച്ച്.സി ജീവനക്കാര്‍ രോഗിയോടും കൂട്ടിരിപ്പുകാരോടും ലേബര്‍ റൂം വൃത്തിയാക്കാന്‍ പറഞ്ഞു; ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി
ഉപ്പള: (www.mediavisionnews.in) മംഗല്‍പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഗര്‍ഭാശയ അസുഖവുമായി ആശുപത്രിയിലെത്തിയ രോഗിയോടും കൂട്ടിരിപ്പുകാരോടും ജീവനക്കാര്‍ ലേബര്‍ റൂം വൃത്തിയാക്കാന്‍ പറഞ്ഞതായാണ് പരാതി. മിയാപ്പദവ് സ്വദേശി ജയകുമാറിന്റെ ഭാര്യ സുധയ്ക്കാണ് (40) ആശുപത്രിയില്‍ നിന്നും ദുരനുഭവമുണ്ടായത്. പരിശോധന കഴിഞ്ഞ ശേഷം ജീവനക്കാര്‍ വന്ന് രോഗിയോടും കൂട്ടിരിപ്പുകാരോടും ലേബര്‍ റൂം വൃത്തികേടായിട്ടുണ്ടെന്നും ഇത് അടിയന്തിരമായി വന്ന് വൃത്തിയാക്കാൻ ആവശ്യപ്പെടുകയായിരുന്നുവെത്രെ.
നിരവധി ആളുകളുടെ മുമ്പിൽ വെച്ച് തങ്ങളോട് കയര്‍ത്തു സംസാരിക്കുകയും അത് നിങ്ങളുടെ ഡ്യൂട്ടി അല്ലെ എന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്കു വേറെ പണിയുണ്ടെന്നുമായിരുന്നു ജീവനക്കാര്‍ പറഞ്ഞതെന്നും സുധ പറഞ്ഞു. ഇത്രയും ഗുരുതരമായ രോഗികളെയും കൊണ്ട് ഇവിടെ വരുന്നതെന്തിനാണെന്നും വല്ല സ്വകാര്യ ആശുപത്രികളിലും പോയ്ക്കൂടെ എന്ന് ചോദിച്ചതായും സുധ പറഞ്ഞു. എന്നാല്‍ നിര്‍ധനരായ തങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ നല്‍കാനുള്ള പണമില്ലാത്തതിനാലാണ് ഇവിടെ വന്ന് ചികിത്സ തേടുന്നതെന്ന് പറഞ്ഞു. ആശുപത്രി ജീവനക്കാരുടെ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.
കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ക്ക് സൗദിയിലും വിലക്ക്
റിയാദ് (www.mediavisionnews.in): നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് സൗദിയിലും വിലക്ക്. സൗദി പരിസ്ഥിതി മന്ത്രാലയമാണ് ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത് സംബന്ധിച്ച നിര്‍ദേശം ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും കൈമാറിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് യു.എ.ഇ.യും ബഹ്‌റൈനും നിരോധനം തുടങ്ങിയത്.
കേരളത്തില്‍ നിപ വൈറസ് ബാധിച്ച് പതിനേഴ് പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കരുതലെന്ന നിലയില്‍ താത്കാലികമായി കേരളത്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് വിലക്കിയത്. നിപ വൈറസ് സംബന്ധിച്ച സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വൈറസ് ബാധ രാജ്യത്തേക്ക് വ്യാപിക്കാതിരിക്കാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും മിക്ക ഗള്‍ഫ് രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു.
മൊഗ്രാൽ പുത്തൂരിൽ ദേശീയ പാതയോരത്തെ കിണറിൽ അജ്ഞാത മൃതദേഹം
മൊഗ്രാൽ പുത്തൂർ (www.mediavisionnews.in): മൊഗ്രാൽ പുത്തൂരിൽ ദേശീയ പാതയോരത്ത് സർക്കാർ ഉടമസ്ഥതയിലുള്ള കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കിണറിന് സമീപത്ത് KA – 44 Q 5677 ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
കുവൈത്ത് സിറ്റി (www.mediavisionnews.in) :കുവൈത്തിലെ മഞ്ചേശ്വരം മണ്ഡലക്കാരുടെ കൂട്ടായ്മ പിരിസപ്പാട് ഐത്തം റസ്റ്റോറന്റ് ഫർവാനിയയിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കുവൈത്തിലെ മഞ്ചേശ്വരം മണ്ഡലം നിവാസികൾക്ക് പുറമെ കുവൈത്തിലെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരടക്കം നിരവധി പേർ പങ്കെടുത്തു.
പ്രസിഡന്റ് ജലീൽ ആരിക്കാടി അധ്യക്ഷത വഹിച്ച ചടങ്ങ് എൻജിനീയർ അബൂബക്കർ ഉത്ഘാടനം ചെയ്തു. സദസ്സിനു റമദാൻ സന്ദേശം കൈമാറികൊണ്ട് ഇഖ്ബാൽ ഫൈസി പ്രഭാഷണം നടത്തി. അഷ്‌റഫ് അയൂർ, റഹീം ആരിക്കാടി, സൈതാലി മാള്ളങ്കൈ , സലാം കളനാട് (കെ ഇ എ),അബൂബക്കർ എ ആർ നഗർ (ഐ എം സി സി), ഉമയൂൺ അരക്കൽ (പി സി എഫ്),ഇസ്മായിൽ ബേവിഞ്ച ( കെ എം സി സി),അസിം ഖാൻ (കെ ഐ എഫ് എഫ്) എന്നിവർ ആശംസകൾ അർപ്പിച്ചു.
സംഘടനയുടെ മെമ്പർഷിപ്പ് ഉദ്ഘാടനം അബൂബക്കർ ഷിറിയയിൽ നിന്നും മഹമൂദ് ബായാർ സ്വീകരിച്ച് നിർവ്വഹിച്ചു. ഇഫ്താർ കമ്മിറ്റി കൺവീനർമാരായ ആസിഫ് പൊസോട്ട്, സലിം പൊസോട്ട് എന്നിവരുടെ നേത്യത്വത്തിൽ സമീർ, അലി, അബ്ദുല്ല, സലിം, ഫാറൂഖ് മൊയ്തീൻ, അസീസ്, സിദ്ധീഖ്, റിയാസ്, ഖലീൽ, സബീർ, അസ്ഹർ എന്നിവർ സംഗമം നിയന്ത്രിച്ചു.
സെക്രട്ടറിഫാറൂഖ് മാളിക സ്വാഗതവും ട്രഷറർ റഷീദ് ഉപ്പള നന്ദിയും പറഞ്ഞു.
റേഷന്‍ കാര്‍ഡ് വിതരണം നിര്‍ത്തിവച്ചു
മഞ്ചേശ്വരം (www.mediavisionnews.in): ചില സാങ്കേതിക കാരണങ്ങളാല്‍ പുതിയ റേഷന്‍ കാര്‍ഡ് വിതരണം തുടങ്ങാന്‍ സാധിക്കാത്തതിനാല്‍ മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നു പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ഈ മാസം നാലു മുതല്‍ 30 വരെയുള്ള തീയതികളില്‍ ടോക്കന്‍ കൈപ്പറ്റിയ അപേക്ഷകര്‍ ഇനിയോരറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രമേ റേഷന്‍ കാര്‍ഡിനായി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടേണ്ടതുള്ളു എന്ന് മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
നിപ്പാ ഭീഷണിയില്‍ ഹജ്ജ് യാത്രയും; വൈറസ് നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടപ്പെട്ടേക്കും
(www.mediavisionnews.in)നിപ്പാ വൈറസ് ബാധ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇത്തവണ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടപ്പെട്ടേക്കും. ഈ മാസം കഴിഞ്ഞാല്‍ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാറായി. രണ്ടര മാസം മാത്രമേ ഇനി സൗദിയില്‍ നടക്കുന്ന ഹജ്ജിനുള്ളു. ഉടനെ തന്നെ നിപ്പാ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇത്തവണ ചിലപ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടമായേക്കുമന്ന് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
നേരത്തെ ഗുജറാത്തില്‍ ചില വൈറല്‍ അസുഖങ്ങള്‍ വ്യാപകമായപ്പോള്‍ ഒരിക്കല്‍ സൗദി, ഗുജറാത്തിലുള്ളവര്‍ക്ക് ഹജ്ജിനവസരം നല്‍കിയിരുന്നില്ല. ലോക ആരോഗ്യ സംഘടന ലോക രാജ്യങ്ങള്‍ക്കെല്ലാം കേരളത്തിലെ നിപ്പായെ കുറിച്ച് ഇതിനകം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചില രാജ്യങ്ങളിലേക്കുമുള്ള പച്ചക്കറി, ഫ്രൂട്ട്‌സ് കയറ്റുമതി നിര്‍ത്തലാക്കുകയും ചെയ്തിരിക്കുകയാണ്.
ഇന്ത്യയില്‍ നിന്നും വരുന്ന യാത്രക്കാരെ സൂക്ഷ്മ പരിശോധനക്കു വിധേയമാക്കാന്‍ നേരത്തെ യു.എ.ഇ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഇടപെടല്‍ കാരണം ഇതു ലഘൂകരിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കു യാത്ര ചെയ്യരുതെന്ന് ഖത്തര്‍ അധികൃതരും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതുവരെ സൗദിയില്‍ നിന്നും ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. എന്നാല്‍ സൗദിയുടെ ഇതുവരെയുള്ള നടപടികള്‍ പരിശോധിച്ചാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ആരാധകര്‍ എത്തുന്നതിനാല്‍ ഹജ്ജുമായി ബന്ധപ്പെട്ട ആരോഗ്യ വിഷയങ്ങളില്‍ കര്‍ക്കശമായ നടപടികളാണ് അവര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ട്രാവല്‍സ് മേഖലയിലുള്ളവര്‍ പറയുന്നു.
ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്കും ഫ്രൂട്ട്‌സിനും യാത്രക്കാര്‍ക്കുമെല്ലാം ഒരുമിച്ച് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഇവര്‍ പറയുന്നു. അതേ സമയം നിലവില്‍ സൗദി സര്‍ക്കാര്‍ ഒരു നിയന്ത്രണവും ഏര്‍പെടുത്തിയിട്ടില്ല.
ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്: യുവാക്കള്‍ ഇന്‍സ്റ്റഗ്രാമിലേക്ക് ചേക്കേറുന്നു
(www.mediavisionnews.in) ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. യുവാക്കള്‍ ഫേസ്ബുക്കിനെ മാറ്റിനിര്‍ത്തി ഇന്‍സ്റ്റഗ്രാം, സ്‌നാപ് ചാറ്റ് പോലുള്ള സോഷ്യല്‍ മീഡിയകളിലേക്ക് ചേക്കേറുകയാണെന്നാണ് പ്യൂ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്.
അമേരിക്കയില്‍ 13 വയസിനും 17 വയസിനും ഇടയിലുള്ള 51 ശതമാനം ആളുകള്‍ മാത്രമാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്. 2015 ല്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ 71 ശതമാനമായിരുന്നു ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം. 69 ശതമാനം യുവാക്കളാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്.
ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ എണ്ണം 72 ശതമാനവും യൂട്യൂബ് ഉപയോക്താക്കള്‍ 85 ശതമാനവുമാണ്. നേരത്തെ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണം 52 ശതമാനവും സ്‌നാപ് ചാറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 41 ശതമാനവും ആയിരുന്നു.
കുറഞ്ഞ വാര്‍ഷിക വരുമാനമുള്ള വീടുകളില്‍ നിന്നുള്ള യുവാക്കളാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ കൂടുതലും. 30,000 ഡോളറില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള വീടുകളില്‍ നിന്നുള്ളവരാണ് 70 ശതമാനം ഫേസ്ബുക്ക് ഉപയോഗിക്കുന്ന യുവാക്കള്‍. 75000 ഡോളറിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള വീടുകളില്‍ നിന്നുള്ളവര്‍ 36 ശതമാനം മാത്രമാണ്.
അതേസമയം യുവാക്കള്‍ ഫെയ്‌സ്ബുക്ക് വിടുകയാണ് എന്നതിനുള്ള സൂചനയല്ല ഈ പഠനഫലനമെന്നും ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ നേരത്തെയും ഇത്തരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മൃതദേഹം ചാക്കില്‍ കെട്ടി പാലത്തിനടിയില്‍ തള്ളി
മംഗളൂരു(www.mediavisionnews.in): മധ്യവയസ്കന്റെ ജഡം ചാക്കില്‍ കെട്ടി പാലത്തിനടിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. കൂലിത്തൊഴിലാളിയായ കൊപ്പല്‍ കബ്ബറഗി സ്വദേശി മാരിയപ്പയുടെ(50)ജഡമാണ് സൂറത്കല്‍-കൃഷ്ണപുര പാതയിലെ അഴുക്കുചാല്‍ പാലത്തിനടിയില്‍ ചീഞ്ഞളിഞ്ഞു കിടന്നത്.
തുണിയില്‍ പൊതിഞ്ഞ് ചാക്കില്‍ കെട്ടിയ അവസ്ഥയിലായിരുന്നു ജഡം. മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
ഹുസൈനബ്ബ വധം: മൂന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മംഗളൂരു(www.mediavisionnews.in): ഉടുപ്പി ജില്ലയിലെ പെര്‍ഡൂരില്‍ കാലിക്കച്ചവടക്കാരന്‍ ഹുസൈനബ്ബയെ(61) പൊലീസ് ഒത്താശയോടെ ബജ്റംഗ്ദള്‍ സംഘം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ എച്ച്. പ്രസാദ് (32), ദീപക് (30), സുരേഷ് മെന്‍ഡന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിയടുക്ക പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഡി.എന്‍.കുമാറിനെ ഉടുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ലക്ഷ്മണ്‍ നിമ്ബാര്‍ഗി കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെയാണ് ഹുസൈനബ്ബ കൊല്ലപ്പെട്ടത്. കാലിക്കടത്ത് നടക്കുന്നതായി വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പൊലീസിനെ കണ്ട് വാഹനം പിറകോട്ടെടുത്ത് നിറുത്തി വാഹനത്തിലുണ്ടായിരുന്ന നാല് പേര്‍ ഇറങ്ങി ഓടി. മൂന്നുപേര്‍ ഒരുവഴിക്കും ഹുസൈനബ്ബ മറ്റൊരു വഴിക്കുമായിരുന്നു ഒാടിയത്. പൊലീസ് ഹുസൈനബ്ബയെയാണ് പിന്തുടര്‍ന്നത്. പകല്‍ 11ന് ശേഷം ഹബ്ബയുടെ മൃതദേഹം കുന്നിന്‍മുകളില്‍ കണ്ടെത്തി. 35വര്‍ഷമായി കാലികച്ചവടം നടത്തിവരുന്ന ഹുസൈനബ്ബയെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നേരത്തെ മര്‍ദ്ദിച്ച് മൂത്രം കുടിപ്പിച്ചതായി ആരോപണമുണ്ടായിരുന്നു.