ന്യൂദല്‍ഹി: (www.mediavisionnews.in) ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസിലെ വിധി ഉടന്‍ വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെങ്ങും കനത്ത സുരക്ഷ. സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. കേസില്‍ അന്തിമ വിധി സുപ്രീംകോടതി അടുത്തയാഴ്ച പുറപ്പെടുവിക്കും.
അടുത്ത ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളാണ് നിലവിലെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയുടെ അവസാന പ്രവര്‍ത്തി ദിവസങ്ങള്‍....
ഏര്‍വാടി(തമിഴ്നാട്): (www.mediavisionnews.in) മനോദൗര്‍ബല്യമുള്ള മലയാളി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. മനോദൗര്‍ബല്യത്തിന് ചികിത്സ തേടിയെത്തിയ 22കാരിയെയാണ് ഏഴുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. കൗമാരക്കാരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
ഏര്‍വാടി ദര്‍ഗയില്‍ പിതാവിനൊപ്പമെത്തിയ യുവതിയെ ബുധനാഴ്ചയാണ് കൗമാരക്കാര്‍ ബലാത്സംഗം ചെയ്തത്. ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടുമാസമായി സംസാരശേഷിയില്ലാത്ത പിതാവിനൊപ്പം ദര്‍ഗയുടെ സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു...
ന്യൂദല്‍ഹി: (www.mediavisionnews.in) കള്ളപണത്തിനെതിരായ ചരിത്രത്തിലെ ഏറ്റവും വലിയ നീക്കമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനം വൻ തിരിച്ചടിയായി മാറിയ കാഴ്ചയാണ് മൂന്ന് വർഷത്തിനിപ്പുറം കാണാനാകുന്നത്. രാജ്യം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നും നോട്ട് നിരോധനമാണ്. 2016 നവംബർ എട്ടിന് രാത്രി എട്ട് മണിക്കാണ് അപ്രതീക്ഷിതമായി രാജ്യത്തെ അഭിസംബോധന ചെയ്ത്...
കൊൽക്കത്ത : (www.mediavisionnews.in) കഴിഞ്ഞ ദിവസം പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷ് ഒരു വിചിത്ര അവകാശവാദം ഉന്നയിച്ചിരുന്നു. നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ടെന്നും അതുകൊണ്ടാണ് പാലിന് സ്വര്‍ണനിറമെന്നുമായിരുന്നു ദിലീപ് ഘോഷ് 'വെളിപ്പെടുത്തി'യത്.
വെറുതെ ഒരാവേശത്തിന് പറഞ്ഞതായിരിക്കാം, പക്ഷേ ഇപ്പോള്‍ പുലിവാല്‍ പിടിച്ചിരിക്കുന്നത് ചില ബാങ്കുകളും ഫിനാന്‍സ് സ്ഥാപനങ്ങളുമാണ്. ഘോഷിന്റെ പ്രസംഗം കേട്ടപാതി ഒരു കര്‍ഷകന്‍...
മുംബൈ: (www.mediavisionnews.in) മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേന. തങ്ങളുടെ എംഎല്‍എമാരെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുകയാണെന്നാണ് ശിവസേന മുഖപത്രമായ സാമ്‌നയിലൂടെ ആരോപണം ഉന്നയിക്കുന്നത്. മഹാരാഷ്ട്രയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഉദ്ധവ് താക്കറെ നയിക്കുന്ന പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രിയെ ഉണ്ടാകണമെന്നാണ് എന്നും സാമ്‌ന മുഖപ്രസംഗത്തില്‍ പറയുന്നു.
ശിവസേനയുടെ പുതിയ എംഎല്‍എമാരെ...
ബംഗളൂരു: (www.mediavisionnews.in) പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താന്റെ ജന്മദിനാഘോഷമായ ടിപ്പു ജയന്തിയെ എടുത്തുകളയാനുള്ള തീരുമാനം പുന:പരിശോധിക്കാൻ കർണാടക ഹൈക്കോടതി സംസ്ഥാനത്തെ ബിജെപി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഈ വർഷം ആദ്യം കോൺഗ്രസ്-ജനതാദൾ മതേതര സഖ്യത്തിൽ നിന്ന് അധികാരം പിടിച്ചെടുത്ത ബിഎസ് യെദ്യൂരപ്പ സർക്കാർ എടുത്ത തീരുമാനത്തിനെതിരെ ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ സമർപ്പിച്ച ഹർജിയിലാണ്...
ന്യൂദല്‍ഹി: (www.mediavisionnews.in) ഒരിടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും ഉള്ളിക്ക് കടുത്ത ക്ഷാമം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ആകാശം തൊട്ട ഉള്ളി വില വര്‍ധന സംസ്ഥാനത്തും പ്രതിഫലിച്ചു. ഉത്തരേന്ത്യയില്‍ പല ചില്ലറ വില്‍പന കേന്ദ്രങ്ങളിലും നൂറു രൂപയിലെത്തിയ ഉള്ളി വില കേരളത്തില്‍ 70നോടടുത്താണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ മുതല്‍ കുത്തനെ കയറിയ ഉള്ളിയുടെ വില വര്‍ധനക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍...
ചെന്നൈ: (www.mediavisionnews.in) സെല്‍ഫിയെടുക്കുന്നതിനിടെ പ്രതിശ്രുത വധൂവരന്‍മാര്‍ കിണറ്റില്‍ വീണു. പ്രതിശ്രുത വധു മരിച്ചു. യുവാവിനെ ആസ്പത്രിയിലെത്തിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ചെന്നൈയിലെ പട്ടാബിറാമിലുള്ള ഗാന്ധിനഗറിലാണ് സംഭവം.
തിങ്കളാഴ്ചയാണ് സഭവം. പട്ടാബിറാമിലുള്ള ഒരു ഫാമില്‍ കിണറിനോടു ചേര്‍ന്ന ഗോവണിയില്‍ നിന്നു ഇവരുവരും സെല്‍ഫിയെടുക്കാന്‍ നോക്കുകയായിരുന്നു. അതിനിടെ രണ്ടുപേരും കിണറ്റില്‍ വീണു. ഗാന്ധിനഗറിലെ മേഴ്‌സി സ്‌റ്റെഫി എന്ന യുവതിയാണ്...
ബെംഗളൂരു: (www.mediavisionnews.in) കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ് യെദ്യൂരപ്പ 1000 കോടി രൂപ നല്‍കിയതായി കര്‍ണാടകയില്‍ അയോഗ്യനാക്കപ്പെട്ട എം.എല്‍.എ നാരായണ ഗൗഡയുടെ വെളിപ്പെടുത്തല്‍. കൃഷ്ണരാജ്പേട്ട് നിയോജകമണ്ഡലത്തിന്റെ വികസനത്തിനെന്ന് പറഞ്ഞാണ് തുക നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
”കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീഴുന്നതിന് മുന്‍പാണ് സംഭവം. ഒരു ദിവസം രാവിലെ അഞ്ച് മണിക്ക് ചിലയാളുകള്‍ എന്റെ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...