Thursday, November 13, 2025

National

മഹാരാഷ്ട്രയില്‍ അവസാനവട്ട കണക്കെടുപ്പ് തുടങ്ങി; തങ്ങള്‍ക്കൊപ്പം എത്രപേരുണ്ടെന്നു വ്യക്തമാക്കി മുന്നണികള്‍

മുംബൈ: (www.mediavisionnews.in) സുപ്രീംകോടതിയില്‍ വാദം കേള്‍ക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കണക്കുകളില്‍ അവകാശവാദങ്ങളുമായി ഇരുമുന്നണികളും. തങ്ങള്‍ക്കൊപ്പം ഇപ്പോള്‍ 165 എം.എല്‍.എമാര്‍ ഉണ്ടെന്നാണ് ശിവസേനാ എം.പി സഞ്ജയ് റാവത്തിന്റെ അവകാശവാദം. 145 ആണ് കേവല ഭൂരിപക്ഷത്തിനുള്ള സംഖ്യ. അജിത് പവാറിനൊപ്പം ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ പോയവരില്‍ 51 എം.എല്‍.എമാര്‍ തിരിച്ചെത്തിയെന്ന് എന്‍.സി.പി നേതാവ് ജയന്ത് പാട്ടീലും വ്യക്തമാക്കിയിട്ടുണ്ട്. അജിത്...

മഹാരാഷ്ട്രീയത്തില്‍ ആത്മവിശ്വാസം കൈവിടാതെ ഇരുപക്ഷവും; രാജ്യം ഉറ്റുനോക്കുന്നത് സുപ്രീംകോടതിയില്‍

ന്യൂദല്‍ഹി: (www.mediavisionnews.in) മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാവ് ദേവേന്ദ്രഫഡ്‌നാവിസിന്റെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളുടെ ഹരജിയില്‍ സുപ്രീം കോടതി ഇന്ന് രാവിലെ 11:30 ന് വാദം കേള്‍ക്കും. ‘23.11.2019 ന് സത്യപ്രതിജ്ഞ ചെയ്യുന്നതിനായി 22.11.2019 നും 23.11.2019 നും ഇടയിലുള്ള നടപടികള്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം ഗവര്‍ണര്‍...

‘ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ സിദ്ധരാമയ്യ-കുമാരസ്വാമി സഖ്യം’; കര്‍ണാടകത്തിലെ പുതിയ നീക്കങ്ങളില്‍ ഭയന്ന് ബി.ജെ.പി

ബംഗളൂരു (www.mediavisionnews.in) കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ മുന്‍ മുഖ്യമന്ത്രിമാരായ എച്ച്.ഡി കുമാരസ്വാമിയും സിദ്ധരാമയ്യയും കൈകോര്‍ത്തിരിക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി. നേരത്തെ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും യെദിയൂരപ്പ സര്‍ക്കാര്‍ താഴെ വീഴില്ല എന്ന് പറഞ്ഞ കുമാരസ്വാമി ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി സര്‍ക്കാരിന്റെ ഭാവിയെ തീരുമാനിക്കും എന്ന കുമാരസ്വാമിയുടെ പുതിയ നിലപാടിനെ ചൊല്ലിയാണ് ബി.ജെ.പിയുടെ...

എന്‍സിപി വിമത എംഎല്‍എമാര്‍ ഡല്‍ഹിയിലേക്ക്; സേന, കോണ്‍ഗ്രസ് എംഎല്‍എമാര്‍ പുതിയ താവളത്തിലേക്ക്, വീണ്ടും റിസോര്‍ട്ട് നാടകം

മുംബൈ: (www.mediavisionnews.in) മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ബിജെപിയെ പിന്തുണയ്ക്കുന്ന എന്‍സിപി എംഎല്‍എമാരെ ഡല്‍ഹിയിലേക്ക് മാറ്റുന്നു. ഒമ്പത് എംഎല്‍എമാരെയാണ് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മാറ്റുന്നത്. കോണ്‍ഗ്രസ്, ശിവസേന എംഎല്‍എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റുന്നുണ്ട്. കോണ്‍ഗ്രസിന്റെ 44 എംഎല്‍എമാരെ പാര്‍ട്ടിക്ക് ഭരണമുള്ള മധ്യപ്രദേശിലെ ഭോപ്പിലേക്ക് മാറ്റി. ശിവസേന എംഎല്‍എമാരെ രാജസ്ഥാനിലെ ജയ്പൂരിലേക്കാണ്...

‘വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല; അജിത് പവാറിന്റെ നടപടിക്കെതിരെ എന്‍.സി.പി രംഗത്തെത്തുമെന്ന് ഉദ്ദവ് താക്കറെയോട് ശരദ് പവാര്‍

മുംബൈ: (www.mediavisionnews.in) മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ സഹായിച്ച എന്‍.സി.പി നേതാവ് അജിത് പവാറിന്റെ നടപടിയ്‌ക്കെതിരെ കൃത്യമായി നടപടി സ്വീകരിക്കുമെന്ന് സൂചന നല്‍കി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ശിവസേന നേതാവ് ഉദ്ദവ് താക്കറെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പവാര്‍ നിലപാട് വ്യക്തമാക്കിയത്. ഇത് വെറുതെ വിടാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നും എന്‍.സി.പി ഇതിനെതിരെ രംഗത്തെത്തുമെന്നും പവാര്‍ ഉദ്ദവ് താക്കറെയോട്...

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ മാറി മറിഞ്ഞ് മഹാ’രാഷ്ട്രീയം’; ഇന്ത്യ കണ്ട എറ്റവും വലിയ രാഷ്ട്രീയ അട്ടിമറി

മുംബൈ: (www.mediavisionnews.in) ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ മഹാരാഷ്ട്രയിൽ രാഷ്ട്രീയ സമവാക്യങ്ങളെല്ലാം മാറി മറിഞ്ഞു. ശിവസേനയെയും കോൺഗ്രസിനെയും ഞെട്ടിച്ച് കൊണ്ട് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻസിപി നേതാവും ശരത് പവാറിന്‍റെ അനന്തരവനുമായ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യൻ രാഷ്ട്രീയം ഇത് വരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ അട്ടിമറിയാണ് ബിജെപി ഒറ്റ രാത്രി...

മഹാരാഷ്ട്രയിൽ വൻ അട്ടിമറി, ബി.ജെ.പി മന്ത്രിസഭ അധികാരമേറ്റു

മുംബൈ: (www.mediavisionnews.in) മഹാരാഷ്ട്രയിൽ വൻ നാടകീയ നീക്കങ്ങൾക്കൊടുവിൽ ബി.ജെ.പി – എൻ.സി.പി സഖ്യ സർക്കാർ. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവീസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ.സി.പിയുടെ അജിത് പവാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. വേണ്ടത് സ്ഥിരതയുള്ള സർക്കാരെന്ന് അജിത് പവാർ പറഞ്ഞു. ജനങ്ങള്‍ ബി.ജെ.പിക്ക് വ്യക്തമായി ഭൂരിപക്ഷം നല്‍കി. എന്നാല്‍ മറ്റു പാര്‍ട്ടികളുമായി ശിവസേന കൂട്ടുകൂടാന്‍...

അഞ്ച് വര്‍ഷത്തിനിടയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ടത് 33,988 ഇന്ത്യക്കാര്‍; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഹൈദരാബാദ്: (www.mediavisionnews.in) കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് മരണമടഞ്ഞത് 33988 ഇന്ത്യക്കാരെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം. ലോക്‌സഭയില്‍ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരനാണ് കണക്കുകള്‍ പുറത്തു വിട്ടത്. ഈ വര്‍ഷം മരണപ്പെട്ടിരിക്കുന്നത് 4832 പ്രവാസികളാണ്. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റിന്‍, ഖത്തര്‍ ,കുവൈത്ത് , ഒമാന്‍ എന്നീ ആറു ഗള്‍ഫ് രാജ്യങ്ങളിലെ...

മോദിയുടെ മൂന്നുവര്‍ഷത്തെ വിമാനയാത്രക്ക് ചെലവായത് 225 കോടി രൂപ

ന്യൂഡല്‍ഹി (www.mediavisionnews.in):പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ വിദേശയാത്ര പോയ ഇനത്തില്‍ വിമാന യാത്രയ്ക്കായി ചെലവാക്കിയത് 255 കോടിയിലേറെ രൂപ. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്. 2016- 17 വര്‍ഷത്തില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി 79.27 കോടി രൂപ ചെലവഴിച്ചു. 2017-18 വര്‍ഷത്തില്‍ 99.32 കോടി രൂപയും. 2018-19 വര്‍ഷത്തില്‍...

ഉത്തരാഖണ്ഡിന് പിന്നാലെ മധ്യപ്രദേശും കഞ്ചാവ് കൃഷി നിയമാനുസൃതമാക്കുന്നു

ഭോപ്പാല്‍: (www.mediavisionnews.in) ഉത്തരാഖണ്ഡിന് പിന്നാലെ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാരും. മരുന്ന് നിര്‍മാണത്തിനും അനുബന്ധ വ്യവസായങ്ങള്‍ക്കും വേണ്ടി കഞ്ചാവ് കൃഷി ചെയ്യാന്‍ അനുമതി നല്‍കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് സംസ്ഥാന നിയമകാര്യ വകുപ്പ് മന്ത്രി പിസി ശര്‍മ വ്യക്തമാക്കി. ബയോപ്ലാസ്റ്റിക്, അര്‍ബുദ മരുന്ന്‌ എന്നിവ നിര്‍മിക്കാനാണ് കഞ്ചാവ് ഉപയോഗിക്കുക, ഇത് മധ്യപ്രദേശിലെ വ്യവസായരംഗത്തിന് ശക്തിപകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ഈ...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img