Friday, November 14, 2025

National

ആദ്യം മോദി അച്ഛന്റെ ജനന സര്‍ട്ടിഫിക്കറ്റ് കാണിക്കട്ടെ, എന്നിട്ടു മതി ജനങ്ങളോട് ചോദിക്കല്‍; അനുരാഗ് കശ്യപ്

ദില്ലി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. മോദി അച്ഛന്റെയും കുടുംബത്തിന്റെയും ജനന സര്‍ട്ടിഫിക്കറ്റ് കാണിച്ചിട്ട് മതി ജനങ്ങളോട് ചോദിക്കാന്‍ എന്ന് അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു. പൗരത്വ നിയമ ഭേദഗതി ഞങ്ങളുടെ മേല്‍ നടപ്പിലാക്കുന്ന പ്രധാനമന്ത്രിയുടെ പൊളിറ്റിക്കല്‍ സയന്‍സ് ബുരുദം കാണാന്‍ ഞാന്‍...

പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു; വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ

ദില്ലി:(www.mediavisionnews.in)  പ്രക്ഷോഭങ്ങളും എതി‍‌ർപ്പും ശക്തമായി തുടരുന്നതിനിടെ പൗരത്വ നിയമത്തിൽ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. ചട്ടം നിലവിൽ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.  രാജ്യവ്യാപകമായി പൗരത്വനിയമഭേദഗതിക്കെതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുമ്പോഴും കേന്ദ്രം മുന്നോട്ട് തന്നെയാണ്. ചട്ടം ഇന്ന് മുതൽ നിലവിൽ വന്നതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിക്കിയ വിജ്ഞാപനത്തിൽ പറയുന്നത്. സുപ്രീം കോടതിയിലെ ഹർജികൾ...

വരുമാനം വെളിപ്പെടുത്തി ബിജെപി; ഒറ്റ വര്‍ഷം കൊണ്ട് 1383 കോടിയുടെ വര്‍ധന, കോണ്‍ഗ്രസിനും നേട്ടം

ദില്ലി: (www.mediavisionnews.in) തെരഞ്ഞെടുപ്പ് കമ്മീഷന് വരുമാനക്കണക്ക് ബിജെപി സമര്‍പ്പിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തെ കണക്കാണ് ബിജെപി നല്‍കിയത്. മറ്റ് പാര്‍ട്ടികള്‍ നേരത്തെ കണക്ക് നല്‍കിയിരുന്നു. 2,410 കോടി രൂപയാണ് ബിജെപിയുടെ വരുമാനം. 2017-18 സാമ്പത്തിക വര്‍ഷം ബിജെപി നല്‍കിയ കണക്ക് പ്രകാരം 1027 കോടിയായിരുന്നു വരുമാനം. ഒരുവര്‍ഷം കൊണ്ട് 1383 കോടിയുടെ(134 ശതമാനം)...

2020ലെ ആദ്യ ചന്ദ്രഗ്രഹണം നാളെ; ഈ പതിറ്റാണ്ടിലെ ആദ്യത്തെ ആകാശവിസ്മയം നാല് മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനില്‍ക്കും

തിരുവനന്തപുരം: (www.mediavisionnews.in) ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം നാളെ ദൃശ്യമാകും. 2020ലെ നാല് അല്പഛായയുള്ള ചന്ദ്രഗ്രഹണങ്ങളില്‍ ആദ്യത്തേതായിരിക്കും നാളെ ആകാശത്ത് ദൃശ്യമാവുക. നാല് മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനില്‍ക്കും പ്രതിഭാസം. ഇന്ത്യയുടെ എല്ലാ ഭാഗത്തും ചന്ദ്രഗ്രഹണം വീക്ഷിക്കാവുന്നതാണ്. ഇന്ത്യന്‍ സമയം രാത്രി 10.38ന് ആരംഭിച്ച്‌ രാവിലെ 2.42നാണ് ഗ്രഹണം അവസാനിക്കുക. ഭൂമിയുടെ നിഴല്‍ സൂര്യന്റെ പ്രകാശത്തെ തടയുമ്ബോഴാണ്...

പൗരത്വ നിയമത്തിന്‍മേല്‍ പ്രതിഷേധം; മധ്യപ്രദേശില്‍ ന്യൂനപക്ഷ മോര്‍ച്ച നേതാവ് അക്രം ഖാന്‍ രാജിവെച്ചു

ഭോപ്പാല്‍ (www.mediavisionnews.in) : പൗരത്വ നിയമവും എന്‍.ആര്‍.സിയും നടപ്പിലാക്കുന്നതിനെതിരെ പ്രതിഷേധിച്ച് മധ്യപ്രദേശ് ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച് സെക്രട്ടറി അക്രം ഖാന്‍ രാജിവെച്ചു. 25 വര്‍ഷം ഞാന്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും നടപ്പിലാക്കാന്‍ തീരുമാനമെടുത്തതിനെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ എന്റെ ചില സഹപ്രവര്‍ത്തകര്‍ ഒരു പ്രത്യേക സമുദായത്തിനെതിരെ നടത്തുന്ന മോശമായ പരാമര്‍ശങ്ങള്‍ സഹിക്കാനാവാത്തതും വികാരം വ്രണപ്പെടുത്തുന്നതുമാണെന്നും...

‘ചപകി’ന് പിന്തുണയുമായി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍; മധ്യപ്രദേശിലും ഛത്തീസ്ഗഢിലും നികുതിയിളവ്

ന്യൂദല്‍ഹി (www.mediavisionnews.in) : ദീപിക പദുകോണിന്റെ ‘ചപകി’ന് നികുതിയിളവ് നല്‍കി മധ്യപ്രദേശ് ഛത്തീസ്ഗഢ് സര്‍ക്കാരുകള്‍. ആസിഡ് ആക്രമണത്തിനിരയാവരുടെ കഥ പറയുന്ന ചിത്രമായതിനാലാണ് നികുതിയിളവ് നല്‍കുന്നതെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് അറിയിച്ചത്. അക്രമത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജെ.എന്‍.യു സന്ദര്‍ശിച്ച ദീപികക്കെതിരെ ബി.ജെ.പി വിദ്വേഷ പ്രചരണം അഴിച്ചുവിട്ടിരുന്നു. ചപക് ബഹിഷ്‌കരിക്കാനാവശ്യപ്പെട്ടു കൊണ്ടുള്ള ക്യാംപെയ്‌നുകള്‍ സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെ ആരംഭിച്ചിരുന്നു. ഈയവസരത്തില്‍...

സി.എ.എ നടപ്പാക്കിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് വിദ്യാര്‍ത്ഥികളെക്കൊണ്ട് കത്തയപ്പിച്ചു; രക്ഷിതാക്കളുടെ പ്രതിഷേധം, കത്ത് പിന്‍വലിച്ചു

അഹമ്മദാബാദ്: (www.mediavisionnews.in) സി.എ.എ നടപ്പിലാക്കിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് ഗുജറാത്തിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് സ്‌കൂള്‍ അധികൃതര്‍ കത്തയപ്പിച്ചു. എന്നാല്‍ രക്ഷിതാക്കളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കത്ത് പിന്‍വലിക്കുകയായിരുന്നു. അഹമ്മദാബാദിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസിലെ കുട്ടികളെക്കൊണ്ട് പ്രധാനമന്ത്രിക്ക് പോസ്റ്റ്കാര്‍ഡ് അയപ്പിക്കുകയായിരുന്നു സ്‌കൂള്‍ അധികൃതര്‍. ‘അഭിനന്ദനങ്ങള്‍. ഇന്ത്യയിലെ ഒരു പൗരനായ ഞാന്‍ സി.എ.എ നടപ്പിലാക്കിയ പ്രധാനമന്ത്രിയെ...

പൗ​ര​ത്വ നി​യ​മം: രാജ്യം കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് ചീഫ്‌ ജസ്റ്റിസ്

ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യം കടന്നുപോവുന്നതു ദുര്‍ഘടമായ സമയത്തിലൂടെയാണെന്നും സമാധാനം പുനഃസ്ഥാപിക്കലാകണം ലക്ഷ്യമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ഭരണഘടനാപരമാണെന്ന് വിധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി താന്‍ ആദ്യമായി കാണുകയാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. പൗരത്വ നിയമ ഭേഗദതി ഭരണഘടനാപരമാണെന്ന് വിധിക്കണമെന്ന ഹര്‍ജി മുന്നിലെത്തിയപ്പോഴാണ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ ഈ നിരീക്ഷണം. സമാധാനം പുനഃസ്ഥാപിക്കലായിരിക്കണം...

അമിത്ഷായ്ക്ക് കുരുക്ക് മുറുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍; ജസ്റ്റിസ് ലോയ കേസ് പുനഃരന്വേഷിക്കുമെന്ന് നവാബ് മാലിക്

ന്യൂദല്‍ഹി: (www.mediavisionnews.in) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിയായിരുന്ന സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സി.ബി.ഐ കോടതി ജഡ്ജി ലോയയുടെ മരണം തെളിവുകളുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പുനഃരന്വേഷിക്കും. മുംബൈയില്‍ വെച്ച് നടന്ന എന്‍.സി.പി യോഗത്തിന് ശേഷം മന്ത്രിയും എന്‍.സി.പി വക്താവുമായ നവാബ് മാലിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശരദ് പവാറിന്റെ നേതൃത്വത്തില്‍ മൂന്ന്...

നാഗ്പൂരിലും നിതിന്‍ ഗഡ്കരിയുടെ ഗ്രാമത്തിലും ബിജെപിക്ക് തോല്‍വി; തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി കോണ്‍ഗ്രസ്

നാഗ്പൂര്‍: (www.mediavisionnews.in) മഹാരാഷ്ട്രയില്‍ വീണ്ടും തിരിച്ചടി നേരിട്ട് ബിജെപി. ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂര്‍ ജില്ലാ പരിഷദ് തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന് മുന്നില്‍ ബിജെപി മുട്ടുമടക്കിയത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ജന്മസ്ഥലമായ ധാപെവാഡയിലടക്കം ബിജെപിക്ക് അടിപതറി. കഴിഞ്ഞ മൂന്ന് ടേമുകളിലും ധാപെവാഡയില്‍ ബിജെപിയായിരുന്നു ജയിച്ചത്. നാഗ്പൂര്‍ ജില്ലാ പരിഷദിലെ 58 സീറ്റില്‍ 31 എണ്ണം നേടിയ കോണ്‍ഗ്രസ്...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img