Friday, November 14, 2025

National

ആര്‍.എസ്.എസ് ആസ്ഥാനത്ത് വീണ്ടും തകര്‍ന്നടിഞ്ഞ് ബി.ജെ.പി; കോണ്‍ഗ്രസിന് എതിരില്ലാതെ ജയം

മുംബൈ: (www.mediavisionnews.in) ആര്‍.എസ്.എസ് ആസ്ഥാനമായ മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ടായി രശ്മി ശ്യാം കുമാര്‍, വൈസ് പ്രസിഡണ്ടായി മനോഹര്‍ ശങ്കര്‍റാവുവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യമായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്.58 അംഗ ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ് 31 സീറ്റും ബി.ജെ.പി 15 സീറ്റും എന്‍.സി.പി 10...

കര്‍ണാടകയില്‍ അമിത് ഷാക്ക് നേരെ വന്‍ പ്രതിഷേധം; നിരവധി പേര്‍ കസ്റ്റഡിയില്‍

ബെഗലൂരു: (www.mediavisionnews.in) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം. കറുത്ത ബലൂണുകളും കൊടിയും ആകാശത്ത് പറത്തി, ഗോ ബാക്ക് വിളികളുമായാണ് പ്രതിഷേധക്കാര്‍ ഹൂബ്ലിയില്‍ ബിജെപി ദേശീയ അധ്യക്ഷനെ വരവേറ്റത്. പ്രതിഷേധം കനത്തതോടെ പൊലീസ് നിരവധിപേരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സവിദാന്‍ സംരക്ഷണ സമിതി എന്ന പേരിലുള്ള ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു കേന്ദ്ര...

മുസ്ലീങ്ങള്‍ അല്ലാത്ത ആര്‍ക്കും പൗരത്വം നല്‍കും; അസം ധനമന്ത്രി

അസം: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ കനക്കുമ്പോള്‍ വിവാദ പ്രസ്താവനയുമായി അസം ധനമന്ത്രി രംഗത്ത്. മുസ്ലീങ്ങള്‍ അല്ലാത്ത ഇന്ത്യയില്‍ എത്തിയവര്‍ക്ക് പൗരത്വം നല്‍കുമെന്നും ഏതു കാരണത്തിന്റെ പേരില്‍ ഇന്ത്യയില്‍ എത്തിയ മുസ്ലീങ്ങളല്ലാത്തവര്‍ക്ക് പൗരത്വത്തിന് അര്‍ഹതയുണ്ടെന്നും ബി.ജെ.പി നേതാവും മന്ത്രിയുമായ ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. പാകിസ്ഥാനില്‍നിന്നോ ബംഗ്ലാദേശില്‍നിന്നോ അഫ്ഗാനില്‍നിന്നോ ഇന്ത്യയില്‍ എത്തിയവര്‍ക്ക് മത വിവേചനത്തിന്...

കുറ്റംചുമത്താതെ ആരെയും കരുതൽ തടങ്കലിൽവെക്കാം; ഡൽഹി പൊലീസിന് കൂടുതൽ അധികാരം നൽകി കേന്ദ്രം

ദില്ലി: (www.mediavisionnews.in) ജനങ്ങളെ കരുതൽ തടങ്കലിൽ വെക്കാൻ ദില്ലി പൊലീസ് കമ്മീഷണർക്ക് പ്രത്യേകാധികാരം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നാളെ( ജനുവരി 19 ) മുതൽ ഏപ്രിൽ 18 വരെ സുരക്ഷക്കായി ആരെയും കസ്റ്റഡിയിൽ എടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ദേശീയ സുരക്ഷനിയമപ്രകാരമാണ് (National Security Act (NSA), 1980) നിർദ്ദേശമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ദേശീയ സുരക്ഷ...

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടിസ്

ദില്ലി: (www.mediavisionnews.in) ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു. പൗരത്വ ഭേദഗതി നിയമത്തെയും ദേശീയജനസംഖ്യാ രജിസ്റ്ററിനെയും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് സുപ്രീംകോടതിയുടെ നടപടി. ഇസ്രാഉള്‍ ഹഖ് മൊണ്ടാല്‍ എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നേട്ടീസയച്ചിരിക്കുന്നത്. 2019 ജൂലൈ 31നാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍...

സോഷ്യല്‍ മീഡിയയിലും ‘തിരിച്ചറിയല്‍ രേഖ’ കൊടുക്കേണ്ടി വരും; പുതിയ കേന്ദ്ര നിയമം പണിപ്പുരയില്‍

ദില്ലി: (www.mediavisionnews.in) സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നിവ ഉപയോക്താക്കളെ തിരിച്ചറിയാനുള്ള സ്വയം സംവിധാനം ഉണ്ടാക്കേണ്ടിവരും എന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ തങ്ങളുടെ തിരിച്ചറിയല്‍ അടയാളം, അല്ലെങ്കില്‍ രേഖകള്‍ ഇത്തരം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലുള്ള ഉപയോക്താക്കള്‍ നല്‍കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. പേഴ്സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ബില്ല് 2019 പ്രകാരമാണ് ഇത്തരം ഒരു...

കേരളത്തിന് പിന്നാലെ പഞ്ചാബും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി

ഛണ്ഡിഗഡ് (www.mediavisionnews.in) : കേരളത്തിന് പിന്നാലെ പഞ്ചാബ് നിയമസഭയും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി. പ്രത്യേക നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പഞ്ചാബ് പാസാക്കിയത്. പ്രമേയത്തിലുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം പാസാക്കിയതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഇതര...

മോഡി ആയിരം റാലി നടത്തിയാല്‍ സിഎഎ എതിര്‍ത്ത് 1500 റാലികള്‍ നടത്തും; അറസ്റ്റ് വരിച്ച ഡല്‍ഹി ജുമാമസ്ജിദിലേക്ക് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും; വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം ജനങ്ങളെ കാണും

ന്യൂഡല്‍ഹി: (www.mediavisionnews.in) ഡല്‍ഹി ജുമാമസ്ജിദില്‍ സിഎഎയ്‌ക്കെിരെ പ്രതിഷേധിക്കുന്നതിനിടെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ശേഷം വീണ്ടും ഡല്‍ഹി ജുമാമസ്ജിദില്‍ എത്തും. ജനങ്ങളോട് സംവദിക്കാനായിരിക്കും സന്ദര്‍ശനം. പിന്നീട് കോടതി ഉത്തരവ് അനുസരിച്ച്‌ സ്വദേശമായ യുപിയിലെ സഹാറന്‍പുരിലേക്കു മടങ്ങും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായ ആസാദ് വ്യാഴാഴ്ച...

2,000 രൂപയുടെ കളളനോട്ടുകള്‍ രാജ്യത്ത് വിലസുന്നു; ഏറ്റവും കൂടുതല്‍ കള്ളനോട്ട് ഗുജറാത്തില്‍ നിന്ന്

ദില്ലി (www.mediavisionnews.in) : ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകള്‍ പ്രകാരം നോട്ട് നിരോധന ശേഷം രാജ്യത്ത് പിടികൂടിയ കള്ളനോട്ടുകളില്‍ 56 ശതമാനവും രണ്ടായിരം രൂപയുടെ കറന്‍സികള്‍. 2016 നവംബര്‍ മുതല്‍ 2018 ഡിസംബര്‍ വരെ പിടികൂടിയ കള്ളനോട്ടുകളുടെ അടിസ്ഥാനത്തിലുളള കണക്കുകളാണിത്. 2017 ല്‍ വിവിധ എന്‍ഫോഴ്സ്മെന്‍റ്- അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ 53...

മധ്യപ്രദേശില്‍ ബാലറ്റിലേക്ക് മടങ്ങാന്‍ കോണ്‍ഗ്രസ്; തട്ടിപ്പാണെന്ന് ബി.ജെ.പി

ഭോപ്പാല്‍: (www.mediavisionnews.in) മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ സന്ദര്‍ശിച്ച് ഭരണകക്ഷിയായ കോണ്‍ഗ്രസ്. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ചന്ദ്ര പ്രഭാഷ് ശേഖറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കമ്മീഷണറെ സന്ദര്‍ശിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഈ യന്ത്രങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img