Friday, November 14, 2025

National

ന്യൂനപക്ഷങ്ങള്‍ക്ക് സാമ്പത്തിക സഹായം പാടില്ലെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി: ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്ന് കേന്ദ്രം

ദില്ലി: (www.mediavisionnews.in) രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം വഴി നല്‍കുന്ന 4,700 കോടി രൂപയുടെ സാമ്പത്തിക സഹായത്തെ ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി വിശാല ബെഞ്ച് പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നുള്ള അഞ്ച് പേരാണ് ഹര്‍ജി നല്‍കിയത്. 2019-20 ബജറ്റില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി...

ഞാന്‍ സംവാദത്തിന് തയ്യാര്‍, എന്നോട് ചര്‍ച്ച നടത്തൂ: അമിത് ഷായെ വെല്ലുവിളിച്ച് ഒവൈസി

ഹൈദരാബാദ് (www.mediavisionnews.in) : പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സംവാദത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസി. തെലങ്കാനയിലെ കരിംനഗറില്‍ റാലിയില്‍ പങ്കെടുക്കവേയാണ്ഒവൈസിയെ ഷായെ വെല്ലുവിളിച്ചത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, സമാജ് വാദി...

നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് സംസ്ഥാനസര്‍ക്കാര്‍ വഹിക്കും

ന്യൂദല്‍ഹി (www.mediavisionnews.in) : നേപ്പാളില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് നോര്‍ക്ക വഴി പണം നല്‍കാമെന്ന ഉറപ്പ് നല്‍കിയത്. നോര്‍ക്ക സി.ഇ.ഒ ദല്‍ഹിയിലെ നോര്‍ക്ക ഉദ്യോഗസ്ഥരുമായും വിദേശകാര്യമന്ത്രാലയവുമായും സംസാരിച്ചു. നേരത്തെ മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു....

പൗരത്വ നിയമത്തിന് സ്റ്റേ ഇല്ല; മറുപടി നൽകാൻ കേന്ദ്രത്തിന് സമയം നൽകി സുപ്രീം കോടതി

ദില്ലി: (www.mediavisionnews.in) കേന്ദ്ര സർക്കാരിന്റെ മറുപടി കേൾക്കാതെ പൗരത്വ നിയമ ഭേദഗതിയിൽ സ്റ്റേ അനുവദിക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. കേന്ദ്രത്തിന് മറുപടി നൽകാൻ നാലാഴ്ചത്തെ സമയവും സുപ്രീം കോടതി നൽകി. സിഎഎ ഹർജികൾക്കുള്ള ഇടക്കാല ഉത്തരവ് അഞ്ച് ജഡ്ജി ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. പുതിയ നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിനിടയിൽ...

പൗരത്വ ഭേദ​ഗതി നിയമം: 132 ഹര്‍ജികൾ സുപ്രീംകോടതിയിൽ, കേരളത്തിന്‍റെ സ്യൂട്ട് ഹര്‍ജി ഇന്നില്ല

ദില്ലി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് 133 ഹര്‍ജികളാണ് സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു കേസിൽ ഇത്രയും അധികം ഹര്‍ജികൾ...

സി.എ.എ സുപ്രീംകോടതി പരിഗണിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കെ മുസ്ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് സമര്‍പ്പിച്ച ഹരജി സുപ്രീകോടതി നാളെ പരിഗണിക്കാനിരിക്കെ, പ്രസ്തുത കേസ് കൈകാര്യം ചെയ്യുന്ന പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബലുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, പ്രഫ. ഖാദര്‍ മൊയ്തീന്‍, പാണക്കാട് സയ്യിദ്...

പൗരത്വ ഭേദഗതി: കൊൽക്കത്തയിലും കിഴക്കന്‍ മെദിനിപ്പൂരിലും സിപിഐ എം കൂറ്റന്‍ റാലികള്‍ സംഘടിപ്പിച്ചു

കൊൽക്കത്ത (www.mediavisionnews.in) : പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക, ഭരണഘടന ഉറപ്പു നൽകുന്ന മതസൗഹാര്‍ദ്ദവും ഐക്യവും സംരക്ഷിക്കുക, വിലക്കയറ്റം നിയന്ത്രിയ്ക്കുക, തൊഴിലില്ലായ്‌മ പരിഹരിക്കുക, പൊതുമേഖലാ വ്യവസായങ്ങളുടെ സ്വകാര്യവൽക്കരണം നിര്‍ത്തലാക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കൊൽക്കത്തയിലും കിഴക്കന്‍ മെദിനിപ്പൂരിലും സിപിഐ എമ്മിന്റെ ആഭിമുഖ്യത്തിൽ കൂറ്റന്‍ റാലികള്‍ സംഘടിപ്പിച്ചു. കൊൽക്കത്ത ജില്ലാ കമ്മറ്റിയുടെ...

സി.എ.എ പുനപരിശോധിക്കാതെ ഡല്‍ഹി തിരഞ്ഞെടുപ്പിനില്ല; ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി ശിരോമണി അകാലിദള്‍

ഡല്‍ഹി: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതി ബി.ജെ.പി നേതൃത്വത്തിന് തിരഞ്ഞെടുപ്പിലും തിരിച്ചടിയാവുന്നു. സി.എ.എ പുനപരിശോധിക്കാതെ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എന്‍.ഡി.എ ഘടകകക്ഷി ശിരോമണി അകാലിദള്‍ വ്യക്തമാക്കി. പൗരത്വ നിമയ ഭേദഗതിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പക്ഷേ അതില്‍ എല്ലാ മതസ്ഥരേയും ഉള്‍പ്പെടുത്തണമെന്നും ശിരോമണി അകാലി ദള്‍ നേതാവും എംപിയുമായ മജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു. ആളുകളെ വരി...

യെച്ചൂരി ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ സാധ്യത, പിന്തുണയുമായി കോണ്‍ഗ്രസ്

കൊല്‍ക്കത്ത: (www.mediavisionnews.in) സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പശ്ചിമ ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ സാധ്യത. കോണ്‍ഗ്രസിന്റെ പിന്തുണയോടെയായിരിക്കും സീതാറാം പാര്‍ലമെന്റിലെത്തുക. ബംഗാളിലെ അഞ്ചു സീറ്റുകളിലേക്കു നടക്കുന്ന രാജ്യ സഭാതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം ബംഗാള്‍ ഘടകം യെച്ചൂരിയെ പരിഗണിക്കുന്നതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. 2005 ലും 2017 ലും രാജ്യ സഭാംഗമായിരുന്ന യെച്ചൂരിയുടെ പ്രകടനം...

ചരിത്രത്തിലാദ്യമായി അമുസ്‌ലിംകള്‍ക്ക് മുമ്പില്‍ വാതിലുകള്‍ തുറന്നിട്ട് ബംഗളൂരുവിലെ മോദി മസ്ജിദ്

ബംഗളൂരു: (www.mediavisionnews.in) ഹൈന്ദവരും ക്രിസ്ത്യാനികളും സിഖുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ഒരു മുസ്ലീം പള്ളിയിൽ നിന്നിറങ്ങി വരുന്നത് അപൂർവം ഒരു പക്ഷെ അത്ഭുത കാഴ്ച തന്നെയാണ്. ബംഗളൂരിവിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മോദി മസ്ജിദാണ് ഈ അപൂർവ സന്ദർഭവത്തിന് വേദിയൊരുക്കിയത്. അമുസ്ലീങ്ങൾക്ക് ഇസ്ലാമിനെക്കുറിച്ചും മസ്ജിദുകളുടെ പ്രവര്‍ത്തനരീതികളെക്കുറിച്ചും മനസിലാക്കാനും വിവിധ മതസ്ഥരുമായുള്ള സൗഹൃദം പ്രചരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് 170...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img