Friday, November 14, 2025

National

പാകിസ്താനില്‍ നിന്നുള്ള മുസ്‍ലിംകള്‍ക്കും പൗരത്വം നല്‍കാനുള്ള വ്യവസ്ഥ പൗരത്വ നിയമത്തിലുണ്ടെന്ന് രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: (www.mediavisionnews.in)  ഇന്ത്യയിൽ വന്ന് താമസിക്കാൻ ആഗ്രഹിക്കുന്ന പാകിസ്താനിൽ നിന്നുള്ള മുസ്‌ലിംകൾക്ക് പൗരത്വം നല്‍കാനുള്ള വ്യവസ്ഥ രാജ്യത്തെ പൗരത്വ നിയമത്തിലുണ്ടെന്നും കഴിഞ്ഞ അഞ്ച്-ആറ് വർഷത്തിനിടെ 600 ഓളം പാക് മുസ്‍ലിംകള്‍ക്ക് ഇന്ത്യ പൗരത്വം നൽകിയിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പൊതുയോഗത്തിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞതെന്ന് ന്യൂ...

‘’യു.പി പൊലീസ് എന്നെ കൊല്ലും’’; അറസ്റ്റിലായ കഫീല്‍ ഖാന്‍ കോടതിയില്‍ പറഞ്ഞത് ഇങ്ങനെ…

ഉത്തർപ്രദേശ്: (www.mediavisionnews.in) ഉത്തർപ്രദേശ് പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ബുധനാഴ്ച വൈകുന്നേരം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റുചെയ്ത ഡോ. കഫീൽ ഖാനെ ബാന്ദ്രയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുറന്ന കോടതിയില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് പൊലീസ് തന്നെ കൊല്ലുമെന്നായിരുന്നു കഫീല്‍ ഖാന്‍ കോടതിയെ അറിയിച്ചത്. യു.പി പൊലീസ്...

മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ല: സുപ്രീംകോടതിയില്‍ നിലപാടറിയിച്ച്‌ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: (www.mediavisionnews.in) മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. പൂണെ സ്വദേശികളുടെ ഹര്‍ജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൂണെ സ്വദേശികള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിന് ഇസ്ലാം മതത്തില്‍ വിലക്കില്ലെന്നായിരുന്നു മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ...

പശ്ചിമ ബംഗാളിൽ പൗരത്വ നിയമ പ്രതിഷേധക്കാര്‍ക്കു നേരെ വെടിവെയ്പ്പ്; രണ്ടു പേർ മരിച്ചു

കൊല്‍ക്കത്ത: (www.mediavisionnews.in) പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ പൗരത്വ നിയമ ഭേദഗതിക്കും നിർദ്ദിഷ്ട എൻ‌ആർ‌സിക്കും എതിരെ പ്രതിഷേധിക്കുന്ന സംഘത്തിന് നേരെ ചിലർ വെടിയുതിർക്കുകയും ക്രൂഡ് ബോംബുകൾ എറിയുകയും ചെയ്തതിനെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് വെടിയേൽക്കുകയും ചെയ്തു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ച അനാറുൽ ബിശ്വാസ് (55), ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ സലാവുദ്ദീൻ...

സൈനാ നേവാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു; ബി.ജെ.പിയുടെ ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം ദല്‍ഹി

ന്യൂദല്‍ഹി: (www.mediavisionnews.in) ബാഡ്മിന്‍റൺ താരം സൈന നെഹ്‍വാൾ ബിജെപിയിൽ ചേർന്നു. സൈനക്കൊപ്പം സഹോദരി ചന്ദ്രാൻശു നെഹ്‍വാളും ബിജെപിയിൽ ചേർന്നു. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തതാണ് താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനം. സൈന ബിജെപിയിൽ ചേരുമെന്ന കാര്യത്തിൽ നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയുള്ള സൈനയുടെ ബിജെപി പ്രവേശം പ്രചാരണ രംഗത്ത് പാർട്ടിക്ക്...

‘എന്നെ വെടിവെക്കാന്‍ നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുന്നു, സ്ഥലം തെരഞ്ഞെടുക്കൂ’ അനുരാഗ് ഠാക്കൂറിന്റെ കൊലവിളി പ്രസംഗത്തിന് മറുപടിയുമായി അസദുദ്ദീന്‍ ഒവൈസി

ന്യൂദല്‍ഹി: (www.mediavisionnews.in) രാജ്യത്തിന്റെ ഒറ്റുകാരെ വെടിവെക്കണമെന്ന കേന്ദ്ര മന്ത്രി  അനുരാഗ് ഠാക്കൂറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ” ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു അനുരാഗ് ഠാക്കൂര്‍. എന്നെ വെടിവെക്കാനായി ഇന്ത്യയില്‍ എവിടെ വേണമെങ്കിലും ഒരുസ്ഥലം നിങ്ങള്‍ തന്നെ തെരഞ്ഞെടുക്കു. നിങ്ങളുടെ പ്രസ്താവനഎന്റെ ഹൃദയത്തില്‍ ഭയത്തിന്റെ ഒരംശം പോലും ഉണ്ടാക്കിയിട്ടില്ല. കാരണം ഞങ്ങളുടെ അമ്മമാരും സഹോദരിമാരും...

ഗുജറാത്ത് കലാപം; 33 പേരെ ചുട്ടുകൊന്ന കേസിലെ 14 കുറ്റവാളികള്‍ക്ക് സുപ്രീംകോടതി ജാമ്യം നല്‍കി; സാമൂഹിക സേവനം നടത്താന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു സുപ്രീംകോടതി. 2002-ലെ ഗുജറാത്ത് കലാപത്തില്‍ പ്രതികളായ 14 പേര്‍ക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഗുജറാത്തില്‍ പ്രവേശിക്കരുത്. സാമൂഹികവും ആത്മീയവുമായ സേവനങ്ങളില്‍ ഏര്‍പ്പെടണമെന്നുമുള്ള ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ജാമ്യം അനുവദിച്ച കുറ്റവാളികള്‍ സാമൂഹികവും ആത്മീയപരവുമായ സേവനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന്...

പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളും പ്രമേയം പാസാക്കി; പ്രതിഷേധം തുടരുമെന്ന് മമത

കൊല്‍ക്കത്ത: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാള്‍. കേരളം, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് നേരത്തെ പ്രമേയം പാസാക്കിയത്. ബംഗാളില്‍ സിഎഎയും എന്‍പിആറും എന്‍ആര്‍സിയും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. സമാധാനപരമായ പ്രതിഷേധം തുടരും. പൗരത്വ നിയമ ഭേദഗതി പ്രകാരം പൗരത്വം ലഭിക്കണമെങ്കില്‍...

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം; 75കാരനായ സി.പി.ഐ.എം പ്രവര്‍ത്തകന്‍ തീകൊളുത്തി മരിച്ചു

ഇന്‍ഡോര്‍: (www.mediavisionnews.in) സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഇന്‍ഡോറില്‍ തീ കൊളുത്തി മരിച്ചു. പൗരത്വ നിയമവും എന്‍.ആര്‍.സിയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ചാണ് 75കാരനായ രമേഷ് പ്രജാപത് സ്വയം ജീവനൊടുക്കിയതെന്ന് സി.പി.ഐ.എം പറഞ്ഞു. ഗീതാ ഭവന്‍ സ്‌ക്വയറിന് മുമ്പിലെ ബി.ആര്‍ അംബേദ്കര്‍ പ്രതിമക്ക് മുമ്പില്‍ വച്ചാണ് രമേഷ് പ്രജാപത് തീകൊളുത്തിയത്. രമേഷ് പ്രജാപതിന്റെ ബാഗില്‍ പൗരത്വ നിയമത്തിനും എന്‍.ആര്‍.സിക്കും എതിരെയുള്ള ലഘുലേഖകള്‍...

എയര്‍ ഇന്ത്യയെ വില്‍പ്പനയ്ക്ക് വച്ച് കേന്ദ്ര സര്‍ക്കാര്‍; ആരും വാങ്ങിയില്ലെങ്കിൽ അടച്ചു പൂട്ടും

ന്യൂദല്‍ഹി: (www.mediavisionnews.in) എയർ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വിൽക്കാനുള്ള പ്രാരംഭ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ദേശീയ വിമാന കമ്പനിയുടെ ഓഹരികള്‍ മുഴുവനും വിൽക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സർക്കാർ. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ പ്രവർത്തിക്കുന്ന എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിൽക്കുമെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. വിമാന കമ്പനിയെ വാങ്ങാനുള്ള പ്രാരംഭ താത്പര്യങ്ങൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img