Friday, November 14, 2025

National

കൊറോണ വൈറസ്: ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ടു പേരെ കാണാതായി

ഭോപ്പാല്‍: (www.mediavisionnews.in) കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ചിരുന്ന രണ്ടുപേരെ മധ്യപ്രദേശിലെ ആശുപത്രിയില്‍ നിന്ന് കാണാതായി. കാണാതായവരില്‍ ഒരാള്‍ കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് നാട്ടിലെത്തിയ യുവാവാണ്. വുഹാന്‍ സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥിയായ ഇയാള്‍ ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയത്. ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരുന്നത്....

മധ്യപ്രദേശിലെ ജബല്‍പൂരില്‍ 700 പ്രവര്‍ത്തകര്‍ ബിജെപി വിട്ടു – പൗരത്വനിയമത്തിലും പട്ടികയിലും പ്രതിഷേധിച്ചാണ് നടപടി

മധ്യപ്രദേശ് (www.mediavisionnews.in) ബി.ജെ.പിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കൊഴിഞ്ഞു പോക്ക് തുടരുന്നു. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് മദ്ധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയില്‍ മാത്രം 700 പാര്‍ട്ടി പ്രവര്‍ത്തകരാണ് രാജിവെച്ചത്. നിയമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടി വരുന്നത്. രണ്ടാഴ്ച മുമ്പ് ഖാര്‍ഗോണില്‍ 170 ബിജെപി പ്രവര്‍ത്തകര്‍ സിഎഎയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടിരുന്നു. 50 ബിജെപി...

ജാമിഅയിലെയും ഷാഹീന്‍ ബാഗിലെയും വെടിവെപ്പ്; ലോക്സഭയിൽ മുസ്ലിം ലീഗിന്‍റെ അടിയന്തര പ്രമേയം

ന്യൂദല്‍ഹി: (www.mediavisionnews.in) ജാമിഅ മില്ലിയയിലെയും ഷാഹീന്‍ബാഗിലെയും പ്രതിഷേധക്കാര്‍ക്കു നേരെ നടന്ന വെടിവെപ്പ് ചര്‍ച്ച ചെയ്യണമാവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഒപ്പം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ ബി.ജെ.പി എം.പിമാരായ അനുരാഗ് ഠാക്കൂറിന്റെയും പര്‍വേഷ് വര്‍മയുടെയും വിവാദ പരമാര്‍ശങ്ങളും ചര്‍ച്ചയ്ക്ക് വെക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഞായറാഴ്ച രാത്രി ജാമിഅ മില്ലിഅയില്‍ വീണ്ടും...

‘പ്രവാസികള്‍ വിദേശത്ത് ലഭിക്കുന്ന വരുമാനത്തിന് നികുതി നല്‍കേണ്ട’; നികുതി നല്‍കേണ്ടത് പ്രവാസികളുടെ ഇന്ത്യയിലെ വരുമാനത്തിന് ; വിശദീകരണവുമായി ധനകാര്യമന്ത്രാലയം

ന്യൂദല്‍ഹി: പ്രവാസികള്‍ക്ക് വിദേശത്ത് ലഭിക്കുന്ന വരുമാനത്തിന് നികുതി ഈടാക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. പ്രവാസി ഇന്ത്യക്കാരുടെ വരുമാനത്തിന് ആദയ നികുതി ഏര്‍പ്പെടുത്തുന്നുവെന്ന പ്രഖ്യാപനത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി മന്ത്രാലയം രംഗത്ത് എത്തിയത്. ഇന്ത്യയില്‍ ഉള്ള ആസ്തികളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിനാണ് ഇന്ത്യയില്‍ നികുതി നല്‍കേണ്ടതെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി.  പ്രവാസികള്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നികുതിയില്ലെങ്കില്‍...

‘പൗരത്വ ഭേദഗതി നിയമം ആവശ്യമുള്ളത്, എന്‍ആര്‍സിയും എന്‍പിആറും നടപ്പിലാക്കില്ല’; നിലപാട് വ്യക്തമാക്കി ഉദ്ധവ് താക്കറെ

ബോംബെ: (www.mediavisionnews.in) മഹാരാഷ്ട്രയില്‍ ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ദേശീയ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന് തൊട്ട് പിന്നാലെയാണ് ഉദ്ധവ് താക്കറെ എന്‍ആര്‍സിയെ തള്ളിപ്പറഞ്ഞത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉദ്ധവിന്‍റെ വിരുദ്ധ നിലപാട്. എന്‍പിആറിനേയും പിന്തുണക്കുന്നില്ലെന്ന് ഉദ്ധവ് വ്യക്തമാക്കി. ദേശീയ പൗരത്വ നിയമ ഭേദഗതി ആരേയും രാജ്യത്തിന്...

വിദേശ സമ്പാദ്യത്തിന് നികുതി; വിശദീകരണവുമായി സര്‍ക്കാര്‍

ന്യൂദല്‍ഹി(www.mediavisionnews.in):വിദേശത്തെ സമ്പാദ്യത്തിന് ഇന്ത്യയില്‍ നികുതി ഈടാക്കാനല്ല ബജറ്റില്‍ പുതിയ നിര്‍ദ്ദേശം ഉള്‍ക്കൊള്ളിച്ചത് എന്ന വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. കേരളം ഉള്‍പ്പടെ ‍ ഗള്‍ഫില്‍ ജോലിചെയ്യുന്നവരുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് കേന്ദ്രം വിശദീകരണം നല്‍കിയത്. നികുതി ഈടാക്കാത്ത രാജ്യങ്ങളിലെ വരുമാനം ഉപയോഗിച്ച് ഇന്ത്യയില്‍ നേടുന്ന സമ്പാദ്യത്തിനാണ് പുതിയ നികുതി നിര്‍ദ്ദേശമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ഇന്ത്യയില്‍ ആദായ നികുതി നല്‍കാതിരിക്കാനായി...

ജാമിഅ മില്ലിയയില്‍ വീണ്ടും വെടിവെപ്പ്

ന്യൂദല്‍ഹി(www.mediavisionnews.in): ജാമിഅ മില്ലിയ സര്‍വ്വകലാശാലയില്‍ വീണ്ടും വെടി വെപ്പ്. സര്‍വ്വകലാശാലയുടെ അഞ്ചാം നമ്പര്‍ ഗേറ്റിനു സമീപമാണ് വെടിവെപ്പുണ്ടായിരിക്കുന്നത്. ചുവന്ന സ്‌കൂട്ടറിലെത്തിയ രണ്ടു പേരാണ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ ആളപായമില്ല. കഴിഞ്ഞ ദിവസം ജാമിഅ മില്ലയയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തിരുന്നു. https://twitter.com/ANI/status/1224036921770266624 വിദ്യാര്‍ത്ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ സി.എ.എ വിരുദ്ധ മാര്‍ച്ചിനു നേരെയാണ് വെടിവെപ്പ് നടന്നത്. പൊലീസ് മാര്‍ച്ച്...

ഷാഹീന്‍ബാഗിലേക്ക് ഹിന്ദുസേനയുടെ മാര്‍ച്ച്; പ്രതിരോധവുമായി ഇടത് എംപിമാര്‍

ന്യൂദല്‍ഹി: (www.mediavisionnews.in) ഷഹീന്‍ ബാഗില്‍ സി.എ.എ വിരുദ്ധ പ്രതിഷേധക്കാരെ തല്ലിയോടിക്കുമെന്ന ഹിന്ദു സേനയുടെ ഭീഷണിക്ക് പിന്നാലെ സി.പി.ഐ.എം എം.പിമാര്‍ സമരക്കാര്‍ക്ക് പിന്തുണയുമായെത്തി. കെ.കെ രാജേഷും കെ. സോമപ്രസാദുമാണ് സി.എ.എ വിരുദ്ധ പ്രക്ഷോപര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയത്. കഴിഞ്ഞ 50 ദിവസമായി ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുത്തെന്ന് കെ.കെ. രാഗേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഹിന്ദു സേനയുടെ നേതൃത്വത്തില്‍...

ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കുന്ന ആദ്യത്തെ ആരാധനാലയമായി മുംബൈയിലെ മാഹിം ദര്‍ഗ

മുംബൈ: (www.mediavisionnews.in) ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ല് രചിച്ച് മുംബൈയിലെ ഷാ മഖ്ദൂം ഫാക്കിഹ് അലി മഹിമിയുടെ മാഹിം ദര്‍ഗ. ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആരാധനാലയമായി മാഹിം ദര്‍ഗ. ഷാ മഖ്ദൂം ഫാക്കിഹ് അലി മഹിമിയുടെ 607 ാം ഓര്‍മ ദിനം ആഘോഷിക്കുന്നതിനോട് അനുബന്ധിച്ചാണ്   ആമുഖം പ്രദര്‍ശനം നടത്തിയത് . ഡിസംബറില്‍ ആഘോഷിക്കുന്ന...

മോദിയുടെ സുരക്ഷയ്ക്ക് ബജറ്റില്‍ വകയിരുത്തിയത് 540 കോടി രൂപ; വര്‍ധിപ്പിച്ചത് 120 കോടി

ന്യൂദല്‍ഹി: (www.mediavisionnews.in) ശനിയാഴ്ച അവതരിപ്പിച്ച യൂണിയന്‍ ബജറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയ്ക്കായി വകയിരുത്തിയത് 540 കോടി രൂപ. കഴിഞ്ഞ വര്‍ഷം 420 കോടി രൂപയാണ് വകയിരുത്തിയത്. ഇത്തവണ നിലവിലുള്ള തുകയില്‍ നിന്നും 120 കോടി രൂപയുടെ വര്‍ധനവാണുണ്ടായത്. വകയിരുത്തിയത് 540 കോടിരൂപയാണെങ്കിലും 600 കോടിരൂപയെങ്കിലും എസ്പിജി സുരക്ഷയ്ക്ക് നല്‍കേണ്ടി വരും. 3000 പേരുള്ള പ്രത്യേക സുരക്ഷാ...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img