Saturday, November 15, 2025

National

ഫെബ്രുവരി 14 പുല്‍വാമദിനം; കമിതാക്കൾ തോന്ന്യാസം കാണിക്കരുത്; ഭീഷണിയുമായി ബജ്റംഗദൾ

തെലങ്കാന: (www.mediavisionnews.in) പ്രണയദിനത്തിൽ ആഘോഷങ്ങള്‍ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി തെലങ്കാന ബജ്റംഗദൾ. വിദേശ കമ്പനികളുടെ ലാഭത്തിനായി ഇന്ത്യൻ സംസ്കാരത്തെ തകര്‍ക്കുന്ന ഒന്നും അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്. പാർക്കിലും പബ്ബിലും ഒരുമിച്ചെത്തുന്ന കമിതാക്കളെ തടയുമെന്നും ഭീഷണിയുണ്ട്. ഫെബ്രുവരി പതിനാലിനാണ് പ്രണയദിനം. ഫെബ്രുവരി 14 പുൽവാമ ദിനമായി ആചരിക്കണമെന്നും അന്ന് രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള ദിവസമായി കണക്കാക്കണമെന്നുമാണ് ബജ്റംഗദളിന്റെ...

‘പാർട്ടിയുടേത് വെറുപ്പിന്റെ രാഷ്ട്രീയം’; ഇൻഡോറിലെ മുസ്ലിം നേതാവ് ബിജെപി വിട്ടു

ഇൻഡോർ:  (www.mediavisionnews.in) മധ്യപ്രദേശ് തലസ്ഥാനമായ ഇൻഡോറിലെ ബിജെപിയുടെ മുസ്ലിം മുഖമായ നേതാവ് ഉസ്മാൻ പട്ടേൽ പാർട്ടിവിട്ടു. വെറുപ്പിന്റെ രാഷ്ട്രീയമാണ് പാർട്ടി പിന്തുടരുന്നതെന്ന് ആരോപിച്ചാണ് 38കാരനായ നേതാവ് പാർട്ടിവിട്ടത്. ബിജെപി വിദ്വേഷ രാഷ്ട്രീയം കളിക്കുകയാണെന്ന് ഉസ്മാന്‍ പട്ടേല്‍ ആരോപിച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു താന്‍ രാജിവയ്ക്കുകയാണെന്ന് ഉസ്മാന്‍ പട്ടേല്‍ പറഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയില്‍ ആകൃഷ്ടനായാണ്...

മോഷണമുതലിനെ ചൊല്ലി തർക്കം; പതിനേഴുകാരനെ കൊന്ന് റെയിൽവെ ട്രാക്കിൽ തള്ളി പത്തൊമ്പതുകാരൻ

ബെംഗളൂരു: (www.mediavisionnews.in) മോഷണമുതൽ വിറ്റുകിട്ടുന്ന പണം പങ്കുവയ്ക്കുന്നത് സംബന്ധിച്ച തർക്കത്തിനൊടുവിൽ പത്തൊമ്പതുകാരൻ പതിനേഴുകാരനെ കുത്തിക്കൊന്നു. ബെംഗളൂരു ആനെക്കലിലെ ചന്ദാപുരയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ആനേക്കൽ സ്വദേശിയായ രാകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 26 നാണ് ഇരുവരും ചേർന്ന് മോഷണം നടത്തിയത്. മോഷണമുതലായ മൊബൈൽ ഫോൺ വിറ്റുകിട്ടുന്ന പണം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഇരുവരും തർക്കത്തിലായി. ഒടുവിൽ...

ദില്ലി തെരഞ്ഞെടുപ്പ് അവസാനിച്ചു: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

ദില്ലി (www.mediavisionnews.in) : അസംബ്ലി തെരഞ്ഞെടുപ്പിൽ എഎപിക്ക് തുടർ ഭരണം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. എഎപിക്ക് 44 സീറ്റുകളാണ് ടൈംസ് നൌ പ്രവചിച്ചത്. 26 സീറ്റുകൾ ബിജെപിക്കും ലഭിക്കുമെന്നാണ് പ്രവചനം. കോൺഗ്രസിന് സീറ്റില്ലെന്നും പ്രവചനം. റിപ്പബ്ലിക് ടിവിയുടെ ഫലത്തിൽ 48 മുതൽ 61 വരെയാണ് എഎപിക്ക് പ്രവചിച്ചിരിക്കുന്നത്. ഒൻപത് മുതൽ 21 വരെ സീറ്റുകൾ...

വധുവിന്റെ സാരി അത്ര പോരാ; വരനും വീട്ടുക്കാരും കല്ല്യാണത്തില്‍ നിന്ന് പിന്മാറി

ബംഗളൂരു (www.mediavisionnews.in) : വധുവിന്റെ വിവാഹസാരിക്ക് മോശമാണെന്ന് ആരോപിച്ച് വരനും  വീട്ടുകാരും കല്യാണത്തില്‍ നിന്ന് പിന്മാറി. ബുധനാഴ്ച ബംഗളൂരു ഹസന്‍ ടൗണിലാണ് ഈ വിചിത്രമായ സംഭവം ഉണ്ടായത്. ഹസന്‍ ടൗണ്‍ സ്വദേശി ബിഎന്‍ രഘുകുമാറും കുടുംബവുമാണ് വിവാഹസാരി കൊള്ളില്ലെന്ന പേരില്‍ കല്യാണത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയത്. സംഭവത്തില്‍ രഘുകുമാറിനെതിരെയും ബന്ധുക്കള്‍ക്കെതിരെയും യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. രഘുകുമാറിനെതിരേ...

രേഖകള്‍ സൂക്ഷിച്ചുവെച്ചോ, പൗരത്വം തെളിയിക്കാന്‍ കാണിക്കേണ്ടി വരും; വോട്ട് ചെയ്യാന്‍ കാത്തുനില്‍ക്കുന്ന മുസ്‌ലീം വനിതകളെ ഭീഷണിപ്പെടുത്തി ബി.ജെ.പി

ബെംഗളൂരു: (www.mediavisionnews.in) ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനായി പോളിങ് ബൂത്തിന് പുറത്ത് കാത്തുനില്‍ക്കവേ ഐഡി കാര്‍ഡ് കാണിക്കുന്ന മുസ്‌ലീം വനിതകളുടെ വീഡിയോ പങ്കുവെച്ച് ഭീഷണിയുമായി കര്‍ണാടക ബി.ജെ.പി. ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു മുസ്‌ലീം വനിതകളെ അപമാനിച്ചും ഭീഷണിപ്പെടുത്തിയുമുള്ള ബി.ജെ.പിയുടെ ട്വീറ്റ്. ” രേഖകള്‍ ഞങ്ങള്‍ കാണിക്കില്ല”!!! നിങ്ങളുടെ എല്ലാ രേഖകളും സൂക്ഷിച്ചുവെച്ചോ.. എന്‍.പി.ആര്‍ സമയത്ത്...

മുസ്ലീം ജനസംഖ്യയില്ലാത്ത മഹാരാഷ്ട്രയിലെ ഗ്രാമം പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി

മഹാരാഷ്ട്ര (www.mediavisionnews.in) മഹാരാഷ്ട്രയിലെ ഇസ്‌ലക് എന്ന ഗ്രാമം അതിന്റെ ഗ്രാമപഞ്ചായത്ത് യോഗത്തിൽ പൗരത്വം നിയമ ഭേദഗതിക്കും (സി‌എ‌എ) ദേശീയ പൗരന്മാരുടെ രജിസ്റ്ററിനും (എൻ‌ആർ‌സി) എതിരെ പ്രമേയം പാസാക്കി. ഗ്രാമത്തിൽ വെറും രണ്ടായിരത്തോളം പേരാണുള്ളത്, രസകരമെന്നു പറയട്ടെ, ഒരു മുസ്ലീം പോലും ഈ ഗ്രാമത്തിൽ ഇല്ല. ഗ്രാമവാസിയായ മഹാദേവ് ഗാവ്‌ലി ഗ്രാമത്തിൽ നടന്ന യോഗത്തിലാണ് പ്രമേയം മുന്നോട്ടുവച്ചത്....

കെവൈസി പാലിച്ചില്ലെങ്കില്‍ 28നുശേഷം ബാങ്ക് അക്കൗണ്ടില്‍ ഇടപാട് നടത്താനാവില്ല

ന്യൂദല്‍ഹി: (www.mediavisionnews.in) ഫെബ്രുവരി 28നുമുമ്ബ് കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇടപാടുകള്‍ നടത്താനാവില്ല. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ബാങ്ക് ഉപഭോക്താക്കള്‍ക്ക് എസ്ബിഐ അറിയിപ്പ് നല്‍കി. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിച്ചതായും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 2020 ഫെബ്രുവരി 28നകം അക്കൗണ്ട് ഉടമകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയിരുന്നു. അല്ലെങ്കില്‍ ബാങ്കുകള്‍...

രാജ്യദ്രോഹക്കുറ്റം: കർണാടക സ്‌കൂള്‍ വിദ്യാര്‍ഥികളെ പൊലീസ് ചോദ്യംചെയ്യുന്നതിനെതിരെ ബാലാവകാശ കമ്മിഷന്‍

ബെംഗളൂരു: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം കളിച്ച സ്‌കൂള്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്ത സംഭവത്തില്‍ കര്‍ണാടക പൊലീസിനെ വിമര്‍ശിച്ച് സംസ്ഥാന ബാലാവകാശ കമ്മിഷന്‍. പൊലീസ് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുവെന്നു ചൂണ്ടിക്കാട്ടിയ കമ്മിഷന്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നതു നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കു കത്തയച്ചു. പൊലീസ് ബാലനീതി നിയമത്തിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ.ആന്റണി സെബാസ്റ്റ്യന്‍...

പൗരത്വമില്ലാതെ തടവറകളില്‍ കഴിയുന്ന മുസ്‌ലിംകളല്ലാത്തവരെ മോചിപ്പിക്കാന്‍ കേന്ദ്ര നിര്‍ദേശം

ന്യൂദല്‍ഹി: (www.mediavisionnews.in) പൗരത്വനിയമില്ലാതെ തടവറകളില്‍ കഴിയുന്നവരില്‍ മുസ്‌ലിംകളല്ലാത്തവരെ മോചിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. അസം സര്‍ക്കാരിനാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. 2015ല്‍ പാസ്‌പോര്‍ട്ട് ചട്ടത്തില്‍ കൊണ്ടുവന്ന ഭേദഗതി അടിസ്ഥാനത്തിലാണ് മുസ്‌ലിംകളല്ലാത്തവരെ വിട്ടയക്കാന്‍ തീരുമാനിച്ചതെന്നാണ് കേന്ദ്രത്തിന്റെ വാദം. പൗരത്വ രേഖകള്‍ ഉണ്ടായിട്ടും വിദേശികളായി പ്രഖ്യാപിക്കപ്പെട്ട് അസമില്‍ നിരവധി പേര്‍ തടവറകളില്‍ കഴിയുന്നതിന് കുറിച്ച് കോണ്‍ഗ്രസ് എം.പി...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img