Saturday, November 15, 2025

National

പെട്രോള്‍ വില അഞ്ചുമാസത്തെയും ഡീസല്‍ വില ഏഴുമാസത്തെയും താഴ്ന്ന നിലയില്‍

ദില്ലി: (www.mediavisionnews.in) രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില അ‍ഞ്ച് മാസത്തെ താഴ്ന്നനിലയില്‍. ഡീസല്‍ വില ഏഴുമാസത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കെത്തി. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞതാണ് എണ്ണവിലയില്‍ കുറവു വരാന്‍ പ്രധാന കാരണം. രൂപയുടെ മൂല്യം സ്ഥിരതയാര്‍ജിച്ചതും എണ്ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. ചൈനയില്‍ ആവശ്യം കുറവുവന്നതും കൊറോണ വൈറസ് ഭീതിയും ക്രൂഡോയില്‍ വിലയില്‍ ഇടിവ് വരുത്തിയതോടെ...

സോഷ്യൽ മീഡിയ കീഴടക്കി ആം ആദ്മിയുടെ ‘കുഞ്ഞൻ മഫ്‌ളർ മാൻ’; ചിത്രങ്ങൾ

ന്യൂദല്‍ഹി: (www.mediavisionnews.in) ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിന്റെ ഐഡന്റിറ്റിയാണ് കഴുത്തിന് ചുറ്റുമുള്ള ആ മഫ്‌ളർ. ഇപ്പോഴിതാ അതേ മഫ്‌ളറും ചുറ്റി കേജ്‌രിവാളിന്റെ മിനിയേച്ചർ രൂപമായ ഒരു കുഞ്ഞു കുട്ടിയാണ് സോഷ്യൽ മീഡിയ ട്രെൻഡിംഗിൽ ഇടം നേടിയിരിക്കുന്നത്. കേജ്‌രിവാളിന്റേത് പോലെ കണ്ണടയും മീശയും വേഷവുമണിഞ്ഞ കുട്ടി മുകളിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രം ആം ആദ്മി പാർട്ടിയാണ്...

കോണ്‍ഗ്രസ് മുഴുവന്‍ സീറ്റുകളിലും ആഞ്ഞ് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ആംആദ്മി പാര്‍ട്ടി ക്ഷീണിച്ചേനെ; കണക്കുകള്‍ ഇങ്ങനെ

ന്യൂദല്‍ഹി: (www.mediavisionnews.in) ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രചരണം തീര്‍ത്തും നിരാശജനകമായ അവസ്ഥയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദല്‍ഹിയില്‍ കോണ്‍ഗ്രസ് തങ്ങളുടെ ശക്തിക്കനുസരിച്ചുള്ള പ്രചരണം നടത്തിയിരുന്നുവെങ്കില്‍ ആംആദ്മി പാര്‍ട്ടിക്ക് ക്ഷീണം സംഭവിച്ചേനെ എന്നാണ് ഇന്ന് വന്ന ഫലങ്ങള്‍ തെളിയിക്കുന്നത്. കോണ്‍ഗ്രസ് തങ്ങളുടെ മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കിയ മണ്ഡലങ്ങളിലെല്ലാം ബി.ജെ.പി മികച്ച മുന്നേറ്റം നടത്തുന്ന കാഴ്ചയാണ്...

ആൾക്കൂട്ടത്തിൽനിന്ന് അധികാരത്തിലേക്ക്, വമ്പന്മാരെ കൊമ്പുകുത്തിച്ച ജന’ആധിപത്യം’

ഡല്‍ഹി: (www.mediavisionnews.in) 2014 ഫെബ്രുവരി 14ന് ആം ആദ്മി പാർട്ടിയുടെ ആദ്യ സർക്കാർ ഡൽഹിയില്‍ രാജി വച്ചപ്പോൾ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പറഞ്ഞത് ഞങ്ങൾ തിരികെ വരും എന്നായിരുന്നു. കൃത്യം ഒരു വർഷത്തിനുശേഷം അവർ അധികാരത്തിൽ തിരിച്ചെത്തി; 67 സീറ്റുകളുമായി. മൂന്നാം അങ്കത്തിനായി ഡൽഹിയിൽ ഇറങ്ങിയപ്പോഴും കേജ്‍‍രിവാളിനും സംഘത്തിനും വിജയത്തിന്റെ കാര്യത്തില്‍ ആത്മവിശ്വാസക്കുറവുണ്ടായില്ല. ഡൽഹിയില്‍ ബിജെപിയുടെയും...

ഡല്‍ഹിയില്‍ ആം ആദ്മിക്ക് ഭരണത്തുടര്‍ച്ച; 56 മണ്ഡലങ്ങളില്‍ ലീഡ്, രണ്ടാം സ്ഥാനം ബി.ജെ.പിക്ക്

ഡല്‍ഹി: (www.mediavisionnews.in) ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. നിലവില്‍ വ്യക്തമായ ലീഡോടെ 56 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറുകയാണ്. ബിജെപി 16 സീറ്റില്‍ മുന്നിലാണ്. തികഞ്ഞ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന ആംആദ്മി പലയിടങ്ങളിലും വിജയാഹ്ലാദം തുടങ്ങി. കേവല ഭൂരിപക്ഷത്തിലേക്ക് ആംആദ്മി പാര്‍ട്ടി എത്തിയതോടെ പ്രവര്‍ത്തകര്‍...

ഏകീകൃത സിവിൽകോഡ്; ബിൽ ഇന്ന് തന്നെ അവതരിപ്പിക്കാൻ ബിജെപിയിൽ ആലോചന

ദില്ലി: (www.mediavisionnews.in) പൗരൻമാര്‍ക്ക് ഏക വ്യക്തി നിയമം കൊണ്ടുവരാനുള്ള ആലോചനകൾ ശക്തമാക്കി ബിജെപി. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിര്‍ത്തിയാണ് ബിജെപി നീക്കം. എല്ലാ എംപിമാരോടും രാജ്യസഭയിൽ ഹാജരാകാനും സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പം നിൽക്കാനും നിര്‍ദ്ദേശിച്ച് ഇന്നലെ പാര്‍ട്ടി വിപ്പ് നൽകിയിരുന്നു. ഇത് ഏകീകൃത സിവിൽകോഡ് ബില്ല് കൊണ്ടുവരുന്നതിന് മുന്നോടിയായാണോ...

ഷാഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ല ജില്ലയില്‍ ആം ആദ്മിയുടെ അമാനത്തുള്ള ഖാന് ലീഡ്

ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ വന്‍ കുതിപ്പ് തുടരുകയാണ് ആം ആദ്മി പാര്‍ട്ടി. 54 സീറ്റുമായാണ് രാജ്യതലസ്ഥാനത്ത് ആം ആദ്മി മുന്നേറുന്നത്. 16 സീറ്റുകളില്‍ ബി.ജെ.പി മുന്നേറുമ്പോള്‍ ഒരു സീറ്റില്‍ പോലും ലീഡ് നേടാന്‍ കോണ്‍ഗ്രസിനായിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഒരുമാസത്തിലേറെയായി സമരം തുടരുന്ന ഷാഹീന്‍ബാഗില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള...

പശ്ചിമ ബംഗാള്‍ മദ്രസ ബോര്‍ഡ് നടത്തുന്ന സ്‌കൂള്‍ ഫൈനല്‍ പരീക്ഷ എഴുതുന്നവരില്‍ 18 ശതമാനം ഹിന്ദു വിദ്യാര്‍ഥികള്‍

കൊല്‍ക്കത്ത: (www.mediavisionnews.in) പശ്ചിമബംഗാളിള്‍ മദ്രസ ബോര്‍ഡ് നടത്തുന്ന സ്‌കൂള്‍ ഫൈനല്‍ പരീക്ഷ എഴുതുന്നവരില്‍ 18 ശതമാനം ഹിന്ദു വിദ്യാര്‍ത്ഥികള്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത് റെക്കോര്‍ഡ് ആണെന്നാണ് മദ്രസാ ബോര്‍ഡ് പ്രതിനിധികള്‍ പറയുന്നത്. ഹിന്ദു ദിനപത്രത്തിന്റേതാണ് റിപ്പോര്‍ട്ട്. 70,000ത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വര്‍ഷം (2019) പരീക്ഷ എഴുതിയവരില്‍ 12.77 ശതമാനം അമുസ്‌ലിം വിദ്യാര്‍ത്ഥികളാണുണ്ടായിരുന്നതെന്ന് പശ്ചിമ...

“പൊലീസ് ബുർഖ നീക്കം ചെയ്ത് സ്വകാര്യ ഭാഗങ്ങളിൽ ലാത്തികൊണ്ട് അടിച്ചു”; ജാമിയ വിദ്യാർത്ഥികൾ ആശുപത്രിയിൽ

ന്യൂഡല്‍ഹി: (www.mediavisionnews.in) പാർലമെന്റിലേക്കുള്ള പൗരത്വ നിയമ വിരുദ്ധ മാർച്ചിൽ പങ്കെടുത്ത ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് ആക്രമണമഴിച്ചുവിട്ടതിനെ തുടർന്ന് പത്തിലധികം വിദ്യാർത്ഥികൾക്ക് അവരുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേൽക്കുകയും തുടർന്ന് ജാമിയ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചില പരിക്കുകൾ ഗുരുതരമാണെന്നും വിദ്യാർത്ഥികളെ അൽ-ഷിഫ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നുവെന്നും ആരോഗ്യ കേന്ദ്രത്തിലെ റസിഡന്റ്...

പൗരത്വ നിയമത്തിനെതിരെ സമരത്തിലാണ് ഈ 102 കാരനായ സ്വാതന്ത്ര്യസമര സേനാനി

ബംഗളൂരു (www.mediavisionnews.in) : വിവാദമായ പൗരത്വ ഭേദഗതി നിയമം, എന്‍.പി.ആർ, എന്‍.ആര്‍.സി എന്നിവയ്‌ക്കെതിരായ പോരാട്ടത്തിലാണ് സ്വാതന്ത്ര്യസമര സേനാനി എച്ച്.എസ്. ദുറെസ്വാമി. 102 വയസുള്ള ഇദ്ദേഹം പ്രായത്തിന്റെ വിഷമതകളൊന്നും വകവെക്കാതെ തന്റെ പോരാട്ടത്തില്‍ അചഞ്ചലനായി തുടരുകയാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന 2024 വരെ എല്ലാ മാസവും കുറച്ച് ദിവസത്തേക്ക് പ്രതിഷേധം നടത്തുമെന്നാണ് ദുറെസ്വാമിയുടെ പ്രഖ്യാപനം. ''സർക്കാർ മറ്റ് വിഷയങ്ങളിൽ ശ്രദ്ധ...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img