Saturday, November 15, 2025

National

ഫെബ്രുവരി 23ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ ആസാദ്; ഫെബ്രുവരി 16ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച്

ന്യൂദല്‍ഹി: (www.mediavisionnews.in) സര്‍ക്കാര്‍ തൊഴില്‍ മേഖലയിലെ സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് ഭീം ആര്‍മി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്. ഫെബ്രുവരി 23ന് ഭാരത് ബന്ദ് നടത്താനാണ് ആഹ്വാനം. ഉത്തരവിനെ മറികടക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് വേണ്ടി എല്ലാ പട്ടികജാതി-വര്‍ഗ എം.പിമാരും എം.എല്‍.എമാരും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍...

ജലദോഷം വന്നു; കൊറോണയെന്ന് പേടിച്ച് മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു

അമരാവതി: (www.mediavisionnews.in) പനിയും ജലദോഷവും വന്ന മധ്യവയസ്‌കന്‍ കൊറോണ ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. ചിറ്റൂര്‍ സ്വദേശിയായ ബാലകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ക്ക് മൂത്രനാളിയില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് പനിയും ജലദോഷവും ഉണ്ടായിരുന്നു. കൊറോണയെ കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ച ഇയാള്‍ പനിയും ജലദോഷവും കൊറോണയുടെ ലക്ഷണമാണെന്ന് കരുതി അസ്വസ്ഥനായിരുന്നു. കൊറോണയില്ലെന്ന് ഡോക്ടര്‍മാര്‍...

ബീഹാറും, പശ്ചിമ ബംഗാളും ബി.ജെ.പിയെ പുറന്തള്ളുമോ? ദല്‍ഹിയിലെ തിരിച്ചടിയില്‍ കാലിടറുന്ന ബി.ജെ.പിക്ക് അടുത്ത രണ്ട് തെരഞ്ഞെടുപ്പുകള്‍ നിര്‍ണായകം

ന്യൂദല്‍ഹി: (www.mediavisionnews.in) ദല്‍ഹി തെരഞ്ഞെടുപ്പില്‍ രണ്ടക്കം തികയാതെ കനത്ത പരാജയം നേരിട്ട ബി.ജെ.പി തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പിലും, അടുത്ത വര്‍ഷം നടക്കുന്ന പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലേക്കുമാണ് രാജ്യം ഇപ്പോള്‍ ഉറ്റു നോക്കുന്നത്. ദല്‍ഹി തെരഞ്ഞെടുപ്പില്‍ പാളിപ്പോയ മോദി-അമിത് ഷാ തന്ത്രങ്ങള്‍ വരാനിരിക്കുന്ന ബീഹാര്‍, പശ്ചിമ...

അസം പൗരത്വ പട്ടികയിലെ നിര്‍ണായക വിവരങ്ങള്‍ കാണാനില്ല; ഓണ്‍ലൈന്‍ സബ്‌സ്‌ക്രിപ്ഷനെ പഴിച്ച് അധികൃതര്‍

ഗുവാഹത്തി: (www.mediavisionnews.in) അസം ദേശീയ പൗരത്വ പട്ടികയില്‍നിന്നും രേഖകള്‍ അപ്രത്യക്ഷമായെന്ന് റിപ്പോര്‍ട്ട്. ആരെയൊക്കെ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ആരെല്ലാം പുറത്തായി എന്ന് വ്യക്തമാക്കുന്ന രേഖകളിലാണ് ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്. എന്‍.ആര്‍.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്നാണ് വിവരങ്ങള്‍ കാണാതായിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സുപ്രീംകോടതി വിധിയെത്തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ അന്തിമ പട്ടിക തയ്യാറാക്കിയിരുന്നത്. ഓണ്‍ലൈന്‍ വിവരങ്ങള്‍ അപ്രത്യക്ഷമായത്...

ബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛൻ വെടിയേറ്റ് മരിച്ചു, പ്രതിയെ പിടിക്കാതെ പൊലീസ്

ലഖ്നൗ: (www.mediavisionnews.in) ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ അച്ഛനെ വെടിവച്ച് കൊന്നു. സംഭവത്തിൽ മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തു. ബലാത്സംഗം നടന്ന് ആറ് മാസത്തിന് ശേഷവും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിരുന്നില്ല. തുടർ ഭീഷണികൾക്ക് ശേഷമാണ് പ്രതികൾ പെൺകുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയത്. ആറ് മാസം മുൻപാണ് സംഭവം നടന്നത്. ആഗ്ര പൊലീസിന്റെ പരിധിയിലായിരുന്നു ഇത്. പീഡന...

ദല്‍ഹി തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാചക വാതക വില കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍; ഒറ്റയടിക്ക് കൂടിയത് 146 രൂപ

കൊച്ചി: (www.mediavisionnews.in) സാമ്പത്തിക പ്രതിസന്ധിക്കിടെ കടുത്ത തിരിച്ചടിയായി പാചക വാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് ഒറ്റയടിക്ക് 146 രൂപ 50 പൈസ കൂട്ടി. 850 രൂപ 50 പൈസയാണ് പാചക വാതകത്തിന്റെ പുതിയ വില. ദല്‍ഹി തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കേന്ദ്രം പാചക വാതക വിലയില്‍ ഗണ്യമായ വര്‍ധന വരുത്തിയിരിക്കുന്നത്. വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടറുകളുടെ...

ആംആദ്മി എംഎല്‍.എക്കെതിരെ വെടിവെപ്പ്; ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ന്യൂദല്‍ഹി: (www.mediavisionnews.in) ദല്‍ഹിയില്‍ ആംആദ്മി എം.എല്‍.എയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.  മെഹറോളി  എം.എല്‍.എ നരേഷ് യാദവിന്റെ വണ്ടിക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഒരാള്‍ക്ക് കൂടി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങവെ കിഷന്‍ഗഢില്‍ വെച്ച് രാത്രി 11 മണിയോടെയാണ് നരേഷ് യാദവിനും...

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആറിടങ്ങളില്‍ മത്സരിച്ച സിപിഎമ്മിനും സിപിഐക്കും കൂടി ലഭിച്ചത് 3190വോട്ടുകള്‍

ന്യൂഡല്‍ഹി: (www.mediavisionnews.in) ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങളില്‍ മത്സരിച്ച സിപിഎമ്മിനും സിപിഐക്കും എല്ലായിടത്തും കെട്ടിവെച്ച പണം നഷ്ടമായി. മൂന്നിടങ്ങളില്‍ വീതമാണ് സിപിഎമ്മും സിപിഐയും മത്സരിച്ചത്. ആറ് മണ്ഡലങ്ങളില്‍ നിന്നായി ഇരുപാര്‍ട്ടികള്‍ക്കും ലഭിച്ചത് ആകെ 3,190 വോട്ടുകള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റവും ഒടുവില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ചാണിത്. സിപിഎമ്മിന്റെ വോട്ട് വിഹിതം 0.01 ശതമാനവും സിപിഐയുടേത് 0.02 ശതമാനവുമാണ്.  കരാവല്‍...

കൊലപാതകം, ബലാത്സംഗം കേസുകളിലെ പ്രതികള്‍ ജയില്‍ ചാടി; രക്ഷപെട്ടത് ഒരു സെല്ലിലെ അഞ്ച് പ്രതികൾ

മുംബൈ (www.mediavisionnews.in) :മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ ഒരു സെല്ലിലെ അഞ്ച് പ്രതികൾ ഒരുമിച്ച് ജയിൽ ചാടി. കൊലപാതകവും ബലാത്സംഗവുമടക്കം കേസുകളിലെ പ്രതികളാണ് ജയിൽ ചാടിയത്. അഹമ്മദ് നഗറിലെ കർജത്ത് സബ്ജയിലിയാണ് സംഭവം. സെല്ലിന്‍റെ വെന്‍റിലേഷന്‍റെ കമ്പികൾ അറുത്ത് മാറ്റിയാണ് പ്രതികൾ രക്ഷപ്പെട്ടത്. കൊലപാതക്കേസ് പ്രതി മഹാദേവ് റാവത്ത്, ബലാത്സംഗക്കേസ് പ്രതി ജഗ്താപ്,ആയുധം കൈവശം കേസിൽ അറസ്റ്റിലായ...

ഷാഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ലയിലും ത്രസിപ്പിക്കുന്ന വിജയവുമായി ആം ആദ്മി; അമാനത്തുള്ള ഖാന് വിജയം

ന്യൂദല്‍ഹി: (www.mediavisionnews.in) ദല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ വന്‍ കുതിപ്പ് തുടരുകയാണ് ആം ആദ്മി പാര്‍ട്ടി. 63 സീറ്റുമായാണ് രാജ്യതലസ്ഥാനത്ത് ആം ആദ്മി മുന്നേറുന്നത്. 7 സീറ്റുകളില്‍ ബി.ജെ.പി മുന്നേറുമ്പോള്‍ ഒരു സീറ്റില്‍ പോലും ലീഡ് നേടാന്‍ കോണ്‍ഗ്രസിനായിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഒരുമാസത്തിലേറെയായി സമരം തുടരുന്ന ഷാഹീന്‍ബാഗില്‍ ആം ആദ്മി പാര്‍ട്ടി...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img