ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദിൽ കുട്ടികൾ അടക്കം റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ അതിഥിത്തൊഴിലാളികൾക്ക് മേൽ ട്രെയിൻ പാഞ്ഞുകയറി 15 പേർ മരിച്ചു. മധ്യപ്രദേശിലേക്ക് കാൽനടയായി മടങ്ങുകയായിരുന്ന അതിഥി തൊഴിലാളികൾക്ക് മേലാണ് ചരക്ക് തീവണ്ടി പാഞ്ഞു കയറിയത്. കുടുംബമായാണ് ഇവർ പോയത്. 15 പേർ മരിച്ചു എന്നാണ് പ്രാഥമികമായ വിവരം ലഭിക്കുന്നതെങ്കിലും കൃത്യമായ മരണസംഖ്യ അധികൃതർ പുറത്തുവിട്ടിട്ടില്ല. പുലർച്ചെ ആറ്...
കാൺപൂർ • ഒരു പെൺകുഞ്ഞിനെ പ്രസവിച്ച് മൂന്ന് ദിവസത്തിന് ശേഷം ഒരു വനിതാ കോൺസ്റ്റബിൾ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. 27 കാരിയായ യുവതി ബുധനാഴ്ച ആഗ്രയിലെ ഒരു ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. കാൺപൂർ ജില്ലയിലെ (ഉത്തർപ്രദേശ്) ബിൽഹോർ പോലീസ് സ്റ്റേഷനിലായിരുന്നു യുവതിയെ നിയമിച്ചിരുന്നത്. ഏപ്രിൽ ഒന്നിന് ആഗ്രയിലെ ഈശ്വർ നഗറിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പ്രസവാവധിക്ക്...
മഹാരാഷ്ട്ര: ഭക്ഷണത്തിന് വേണ്ടി ട്രെയിനിനുള്ളിൽ അടിപിടി കൂടുന്ന അതിഥിത്തൊഴിലാളികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മധ്യപ്രദേശിലെ സത്നയിലാണ് സംഭവം. ചിലർക്ക് അടിപിടിയിൽ പരിക്കേറ്റിട്ടുണ്ട്. അതിഥി തൊഴിലാളികളെയും വഹിച്ച് ബീഹാറിലേക്ക് യാത്ര തിരിച്ച ട്രെയിൻ സത്നയിലെത്തിയപ്പോഴാണ് ഭക്ഷണ വിതരണത്തെച്ചൊല്ലി ഇവർ തമ്മിൽ സംഘർഷമുണ്ടായത്. മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നും 1200 അതിഥി തൊഴിലാളികളെയും കൊണ്ടാണ് യാത്ര ആരംഭിച്ചത്.
ഭക്ഷണം...
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു നൽകി കഴിഞ്ഞ ദിവസമാണ് ചില സംസ്ഥാനങ്ങൾ മദ്യ ഷോപ്പുകൾ തുറന്നത്. പല ഇടങ്ങളിലും ആളുകൾ കൂട്ടമായി മദ്യം വാങ്ങാനെത്തി. റെക്കോർഡ് വില്പന പല ഇടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. രണ്ടര മാസത്തോളം നീണ്ട ‘ഡ്രൈ’ പീരിയഡിനു ശേഷം തൊണ്ട നനക്കാനായി ആളുകൾ തെരുവിലേക്ക് കുതിച്ചെത്തി. ഇങ്ങനെ മദ്യം വാങ്ങാനെത്തി. അത് കുടിച്ച്...
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് രാസ നിർമ്മാണ ഫാക്ടറിയിൽ ഉണ്ടായ വിഷ വാതക ചോർച്ചയിൽ മൂന്ന് മരണം. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ആർ.ആർ വെങ്കിടപുരത്ത് പ്രവർത്തിക്കുന്ന പോളിമെർ ഫാക്ടറിയിലാണ് വ്യാഴാഴ്ച്ച പുലർച്ചെ വാതക ചോർച്ച ഉണ്ടായത്. സ്റ്റെറീൻ വാതകമാണ് ഫാക്ടറിയൽ നിന്ന് ചോർന്നത്. ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട് ഫാക്ടറി ബുധനാഴ്ച്ചയാണ് തുറന്നത്.
ദേശീയ ദുരന്ത...
ദില്ലിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കുരങ്ങൻ തകർത്തു. ദില്ലി സൌത്ത് അവന്യൂവിലാണ് സംഭവം. എടിഎം തുറന്ന ശേഷം ഉള്ളിലെ കടലാസുകൾ കുരങ്ങൻ പുറത്തെടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ദില്ലി പൊലീസാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. എടിഎം കൌണ്ടറിന് മുകളില്‍ കയറുന്ന കുരങ്ങള്‍ ഉപകരണം കേടുവരുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തകര്‍ന്ന എടിഎം മെഷീനുള്ളില്‍...
ന്യൂഡൽഹി: രാജ്യത്തെ പൊതുഗതാഗത സംവിധാനം ഉടൻതന്നെ പുനരാരംഭിച്ചേക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ട് പൊതുഗതാഗതം പുനരാരംഭിക്കാനുള്ള മാർഗ നിർദേശങ്ങൾ കേന്ദ്രം തയ്യാറാക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.
പൊതു ഗതാഗതവും ദേശീയ പാതയും തുറക്കുന്നത് ജനങ്ങളിൽ ആത്മവിശ്വാസം വളർത്തുമെന്നും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സാമൂഹിക അകലം പാലിച്ചുകൊണ്ട് ആരോഗ്യവകുപ്പ് നൽകിയ എല്ലാ...
ഗുവഹാത്തി: മാസ്ക് എവിടെ എന്ന നഴ്സിന്റെ ചോദ്യത്തിന് മീൻ വാങ്ങി നൽകി ഗ്രാമീണൻ. അസമിലെ ഉദല്‍ഗുരിയിലാണ് സംഭവം. ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ ഗ്രാമീണന് ഡോക്ടര്‍ മരുന്ന് കുറിച്ചു നല്‍കി. ഇതുമായി ഫാർമസിയിലെത്തിയ ഇദ്ദേഹത്തോട് കൗണ്ടറിലുണ്ടായിരുന്ന നഴ്‌സ് മാസ്ക് ധരിക്കാത്തതെന്തെന്ന് ചോദിച്ചതോടെയാണ് സംഭവത്തിന് തുടക്കം.
മാസ്‌കില്ലാതെ എന്തിനാണ് മരുന്ന് വാങ്ങാനെത്തിയതെന്ന് നഴ്സ് ഗ്രാമീണനോട് ചോദിച്ചു. പിന്നാലെ മാസ്കിന്റെ...
ന്യൂദൽഹി: (www.mediavisionnews.in) പെട്രോളിന്റേയും ഡീസലിന്റേയും ഏക്സൈസ് തീരുവ കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ. പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയുമാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയുമ്പോഴാണ് കേന്ദ്രം ടാക്സ് വർധന നടപ്പിലാക്കിയത്.
റോഡ് ഇൻഫ്രാ സെസ് ഇനത്തിൽ മാത്രം പെട്രോളിനും ഡീസലിനും എട്ട് രൂപയാണ് വർധിപ്പിച്ചത്. ഇതിന്...
അഹമ്മദാബാദ്: ലോകത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രവഹ കേന്ദ്രമാണ് ചൈനയിലെ വുഹാൻ. ഇന്ത്യയിലെ വുഹാനായി ഗുജറാത്തിലെ അഹമ്മദാബാദ് മാറുന്നോ എന്ന സംശയമാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ പുറത്തുവരുമ്പോൾ തോന്നുക.
ഏപ്രിൽ 30നും മെയ് നാലിനും ഇടയ്ക്ക് നൂറുപേരാണ് അഹമ്മദാബാദിൽ മരിച്ചത്. മെയ് നാലാം തിയതിവരെ 234 പേരാണ് കോവിഡ് ബാധിച്ച് ഇവിടെ മരിച്ചത്. ഇതിൽ 160...
ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...