Friday, April 19, 2024

Latest news

ഷൂസിനുള്ളിൽ ചെറു അറകൾ, വസ്ത്രങ്ങൾക്കടിയിലും ഒക്കെയായി ഒളിപ്പിച്ചത് കിലോ കണക്കിന് സ്വർണം, പിടി വീണു

ഹൈദരാബാദ്: വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സുഡാനിൽ നിന്നെത്തിയ 23 യാത്രക്കാരിൽ നിന്നായി 14.09 കിലോ സ്വർണ്ണം  പിടിച്ചു. സുഡാനിൽ നിന്ന് ഷാർജ വഴിയാണ് ഇവരെത്തിയത്. ഷൂസിനുള്ളിലെ ചെറു അറകളിലും വസ്ത്രങ്ങൾക്കിടയിൽ നിന്നുമാണ് സ്വർണം പിടിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് എട്ട് കോടി രൂപയോളം വില വരും. ഹൈദരാബാദ് വിമാനത്താവളത്തിൽ അടുത്തിടെ കസ്റ്റംസ് നടത്തിയ ഏറ്റവും വലിയ...

വാളയാര്‍: ക്രെെംബ്രാഞ്ചിന് പിന്നാലെ സി.ബി.ഐ യും ബലാൽസംഗക്കൊലയെ ആത്മഹത്യയാക്കി എഴുതി തള്ളുന്നു- വിമൻ ജസ്റ്റിസ് മൂവ്‌മെന്റ്

വാളയാർ പെൺകുട്ടികൾക്ക് നീതി നിഷേധിക്കപ്പെടുന്ന ദൗർഭാഗ്യകരമായ സാഹചര്യത്തെ ശക്തമായ പ്രക്ഷോഭം കൊണ്ട് നേരിടുമെന്ന് വിമൻ ജസ്റ്റിസ്. വാളയാർ പെൺകുട്ടികളെ ബലാൽസംഗക്കൊല ചെയ്ത് കെട്ടിത്തൂക്കിയതിന് തെളിവുകൾ സാക്ഷിയാണെന്നും ആത്മഹത്യയാക്കി എഴുതിത്തള്ളാൻ ക്രൈം ബ്രാഞ്ചിനു പിറകെ സിബിഐയും തുനിയുന്നത് നീതി നിഷേധത്തെ ഉറപ്പിക്കുന്നതിനുള്ള പരിശ്രമമാണെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി എ. ഫായിസ അഭിപ്രായപ്പെട്ടു. "നീണ്ട ആറു...

ലീഗ് കൗൺസിലിൽ കയ്യാങ്കളി; വോട്ട് ചെയ്യാനെത്തിയവരെ അടിച്ചോടിച്ചെന്ന് ആക്ഷേപം

കോഴിക്കോട്: മുസ്‌ലിം ലീഗ് വേളം പഞ്ചായത്ത് കൗൺസിൽ തെരഞ്ഞെടുപ്പിനിടെ കയ്യാങ്കളി. തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയെന്ന് ഒരു വിഭാഗം ആരോപിച്ചു. വോട്ട് ചെയ്യാനെത്തിയ കൗൺസിലർമാരെ അടിച്ചോടിച്ചെന്നും പരാതിയുണ്ട്. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ശാഖാ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് കൗൺസിലിൽ പങ്കെടുക്കേണ്ടത്. 150 ഓളം പ്രതിനിധികളാണ് കണക്ക് പ്രകാരം കൗൺസിലിനെത്തേണ്ടത്. എന്നാൽ 80 പേർ മാത്രമാണ്...

നേത്രാവതി പാലത്തിൽ നിറുത്തിയ ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

മംഗളൂരു: നേത്രാവതി പാലത്തിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വാഹന അപകടത്തിൽ ഒരാൾ മരിച്ചു.ബൈക്ക് യാത്രക്കാരൻ അങ്കാറഗുണ്ടി സ്വദേശി മുഹമ്മദ് നൗഫൽ (26) ആണ് മരിച്ചത്. മംഗളൂറു പമ്പ് വെൽ ഭാഗത്തു നിന്ന് കല്ലപ്പു ഗ്ലോബൽ മാർക്കറ്റിലേക്ക് വരുകയായിരുന്ന രണ്ട് ബൈക്കുകൾ സെക്കന്റുകളുടെ വ്യത്യാസത്തിൽ പാലത്തിൽ നിറുത്തിയിട്ട മരം കയറ്റിയ ലോറിയിൽ ഇടിക്കുകയായിരുന്നു.നൗഫലിന്റെ പിൻസീറ്റിൽ സഞ്ചരിച്ച ഉമറുൽ ഫാറൂഖിനും...

ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു, മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിശാല്‍; വീഡിയോ

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ നടന്ന അപകടത്തില്‍ നടന്‍ വിശാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മാര്‍ക്ക് ആന്റണി എന്ന പുതിയ ചിത്രത്തിനായി പൂനമല്ലിയില്‍ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. മതില്‍തകര്‍ത്ത് ട്രക്ക് വരുന്ന ദൃശ്യമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. വീണുകിടക്കുന്ന വിശാലിന്റെ സമീപത്ത് എത്തുമ്പോഴും ട്രക്ക് നിര്‍ത്താന്‍ സാധിച്ചില്ല. നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ടു പാഞ്ഞു. എന്നാല്‍, പെട്ടെന്ന് അടുത്തുണ്ടായിരുന്ന ഒരാള്‍ വിശാലിനെ വലിച്ചുമാറ്റി....

കളിയില്‍ തോറ്റപ്പോള്‍ കൂട്ടത്തോടെ ചിരിച്ചു, ഏഴുപേരെ വെടിവെച്ചുകൊന്ന് യുവാക്കള്‍; നടുക്കുന്ന ദൃശ്യം

സാവോ പോളോ: പൂള്‍ ഗെയിമില്‍ തോറ്റതിന് കളിയാക്കി ചിരിച്ചവരെ യുവാക്കള്‍ വെടിവെച്ചുകൊന്നു. ബ്രസീലിലെ സിനോപ്പിലാണ് 12 വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴുപേരെ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട അക്രമികളായ രണ്ടുപേര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞദിവസം സിനോപ്പിലെ ഒരു പൂള്‍ ഗെയിം ഹാളിലാണ് ദാരുണമായ സംഭവമുണ്ടായത്. തോക്കുമായെത്തിയ രണ്ടുപേര്‍ ഹാളിലുണ്ടായിരുന്നവര്‍ക്ക് നേരേ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളും...

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചത് 70 ലക്ഷം രൂപയുടെ സ്വര്‍ണം; കരിപ്പൂരില്‍ യുവാവ് പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷിജിലി(30)നെയാണ് 1253 ഗ്രാം സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. ഇയാളില്‍നിന്ന് പിടിച്ചെടുത്ത സ്വര്‍ണത്തിന് 70 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഷിജില്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ...

ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; ഡി.രൂപക്ക് രോഹിണി സിന്ദൂരിയുടെ വക്കീൽ നോട്ടീസ്

ബെംഗളൂരു: കർണാടകയിൽ ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി.രൂപയും ഐ.എ.എസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയും തമ്മിലുള്ള പോര് പുതിയ വഴിത്തിരിവിൽ. തന്റെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഡി.രൂപക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രോഹിണി സിന്ദൂരി വക്കീൽ നോട്ടീസയച്ചു. വിഷയത്തിൽ നിരാപാധികം മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. ''താങ്കളുടെ പ്രസ്താവനകളും ആരോപണങ്ങളും ഞങ്ങളുടെ കക്ഷിക്ക്...

മിയാപ്പദവില്‍ ഡ്രൈവര്‍മാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലോറിയുമായി കടന്നുകളഞ്ഞ നാലുപേര്‍ അറസ്റ്റില്‍; തോക്കും തിരകളും കണ്ടെത്തി

മഞ്ചേശ്വരം: മിയാപ്പദവില്‍ ആറംഗസംഘം രണ്ട് ലോറികള്‍ തടഞ്ഞ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഡ്രൈവര്‍മാരെ താഴെ ഇറക്കിയ ശേഷം പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന് ലോറികളുമായി കടന്നു. വിവരമറിഞ്ഞ് എത്തിയ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ലോറികള്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെയും തോക്ക് ചൂണ്ടി. രക്ഷപ്പെടാന്‍ ശ്രമിച്ച...

പ്രൊഫസർ വാൾട്ടർ വൈറ്റിൻ്റെ അടിവസ്ത്രം ലേലത്തിന്; 5 ലക്ഷവും കടന്ന് ലേലത്തുക

ലോകപ്രശസ്ത ഡ്രാമ സീരീസാണ് ബ്രേക്കിങ്ങ് ബാഡ്. പ്രൊഫസർ വാൾട്ടർ വൈറ്റിനും ജെസ്സി പിങ്ക്‌മാനും കേരളത്തിൽ പോലും ആരാധകരുണ്ട്. സീരീസിൽ വാൾട്ടർ വൈറ്റിൻ്റെ കഥാപാത്രം അണിയുന്ന വെളുത്ത അടിവസ്ത്രം ഓർമയുണ്ടാവുമല്ലോ? ആ അടിവസ്ത്രം സ്വന്തമാക്കാൻ ഇപ്പോൾ ആരാധകർക്ക് സാധിക്കും. ബ്രേക്കിംഗ് ബാഡിലെ മറ്റ് പല വസ്തുക്കൾക്കുമൊപ്പം പ്രോപ്സ്റ്റോർ ഓക്ഷൻ എന്ന ഓൺലൈൻ ലേല സൈറ്റ് ഈ അടിവസ്ത്രവും...
- Advertisement -spot_img

Latest News

അക്രമം നടക്കുമെന്ന് കരുതി തുണികൊണ്ട് മൂടിയിട്ട പള്ളിക്ക് നേരെ രാമനവമി യാത്രയ്ക്കിടെ ‘അമ്പെയ്തു’ ബി.ജെ.പി സ്ഥാനാര്‍ഥി

ഹൈദരാബാദ്: രാമനവമി ഘോഷയാത്രയ്ക്കിടെ ഹൈദരാബാദ് നഗരത്തിലെ മുസ് ലിം പള്ളിക്ക് നേരെ അമ്പെയ്ത്തിന്റെ ആഗ്യം കാണിച്ചുള്ള ബി.ജെ.പി സ്ഥാനാര്‍ഥിയുടെ നടപടി വിവാദത്തില്‍. ഹൈദരാബാദിലെ ബി.ജെ.പി സ്ഥാനാര്‍ഥി...
- Advertisement -spot_img