കൊല്ലം: ഭാര്യയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയ സംഭവത്തില്‍ പള്ളി ഇമാം അറസ്റ്റിൽ. കൊല്ലം മൈനാഗപ്പള്ളി സ്വദേശിയും ഇമാമുമായ അബ്‌ദുള്‍ ബാസിത്തിനെയാണ് അറസ്‌റ്റ് ചെയ്തത്. ഇന്ത്യൻ നിയമപ്രകാരം മുത്തലാഖ് ക്രിമിനല്‍ കുറ്റമാണ്. ഇത് ദുരുപയോഗം ചെയ്യുന്ന പുരുഷന് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാം.
20 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്...
തിരുവനന്തപുരം: മീറ്റർ പ്രവർത്തിപ്പിക്കാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി വരുന്നു. മീറ്റര്‍ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാതെയാണ് സർവീസ് നടത്തുന്നതെങ്കിൽ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന 'മീറ്ററിട്ടില്ലെങ്കിൽ യാത്ര സൗജന്യം' എന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ...
മലപ്പുറം: സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ രോഗികള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ യുഎച്ച്‌ഐഡി കാര്‍ഡ് നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഇ-ഹെല്‍ത്ത് കേരള എന്ന പേരില്‍ ജനകീയമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. നിലവില്‍ മലപ്പുറം ജില്ലയില്‍ 60 ഓളം ആരോഗ്യ സ്ഥാപനങ്ങളിലാണ് ഇ-ഹെല്‍ത്ത് സേവനം നടപ്പിലാക്കിയത്. 14 ലധികം...
കേരളത്തിലെ ഡ്രൈവിംഗ് ടെസ്റ്റുകളിൽ വൻമാറ്റം വരുത്താൻ മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റ് ക്യാമറയിൽ പകർത്തുകയും ഡ്രൈവിംഗ് ലൈസൻസ് സ്പോട്ടിൽ തന്നെ നൽകുകയും ചെയ്യുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. മോട്ടോർ വെക്കിൾ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർക്ക് അടുത്ത ദിവസം ടാബ് വിതരണം ചെയ്യും. ലൈസൻസ് സ്പോട്ടിൽ വിതരണം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ടാബുകളാണ്...
കോഴിക്കോട്: ചെക്ക് കേസിൽ എം കെ മുനീർ എംഎൽഎ രണ്ടു കോടി 60 ലക്ഷം രൂപ നൽകാൻ കോടതി വിധി. കോഴിക്കോട് സ്വദേശി അഡ്വക്കേറ്റ് മുനീറിന്റെ പരാതിയിലാണ് ഇന്ത്യാവിഷൻ ചാനൽ ഒരു ലക്ഷം രൂപയും എം കെ മുനീർ, ഭാര്യ നഫീസ സഹപ്രവർത്തകനായിരുന്ന ജമാലുദ്ദീൻ ഫാറൂഖി എന്നിവർ ചേർന്ന് രണ്ടുകോടി 60...
കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി സുബൈദ കൊലക്കേസിൽ പ്രതിയായ മകൻ ആഷിഖിന്റെ മാനസികാരോഗ്യം സാധാരണ നിലയിലായിട്ടില്ലെന്ന് റിപ്പോർട്ട്. കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രമാണ് താമരശ്ശേരി കോടതിയിൽ റിപ്പോർട്ട് നൽകിയത്. പ്രതിയുടെ കസ്റ്റഡിക്കായി പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിൽ കോടതി നിർദേശത്തെ തുടർന്നാണ് മാനസികാരോഗ്യം സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. കസ്റ്റഡിയിൽ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ്...
ഗുണ്ടല്‍പേട്ട്: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. യാത്രയ്ക്കിടെ ഛര്‍ദിക്കാനായി തല പുറത്തേക്കിട്ടപ്പോള്‍ എതിര്‍ദിശയിലെത്തിയ ടാങ്കര്‍ ലോറിയിലിടിച്ച് അപകടമുണ്ടാവുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്ത്രീയുടെ തലയറ്റു. ഗുണ്ടല്‍പേട്ടില്‍ നിന്ന് മൈസൂരിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ്സില്‍ വെച്ചാണ് അപകടമുണ്ടായത്. യാത്രക്കാരിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
കാസര്‍കോട്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ കലാ,കായിക, ജീവകാരുണ്യ മേഖലകളില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന കയ്യാര്‍ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്സ് ക്ലബ്ബിന്റെ 25-ാം വര്‍ഷികാഘോഷം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലവും വ്യത്യസ്തവുമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2026 ജനുവരി 26 ന് ആഘോഷ പരിപാടികള്‍ സമാപിക്കും....
തിരുവനന്തപുരം: പോലീസുകാരെ 'മര്യാദ പഠിപ്പിക്കാന്‍' വീണ്ടും സര്‍ക്കുലര്‍ ഇറക്കി സംസ്ഥാന പോലീസ് മേധാവി. പോലീസുദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്നും ഭാഷയിലും പെരുമാറ്റത്തിലും സഭ്യത പുലര്‍ത്തണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടെന്നും ഡിജിപി കര്‍ശനഭാഷയില്‍ ഓര്‍മിപ്പിച്ചു.
വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. പൊതുജനങ്ങളോട് മാന്യമായി പെരുമാറണം. ജനപ്രതിനിധികളോടും മാന്യത വിട്ട് പെരുമാറരുതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. കാലാകാലങ്ങളില്‍ ഈ കാര്യ അറിയിച്ചിട്ടുണ്ടെന്നും...
കോഴിക്കോട്: കോഴിക്കോട് നാദാപുരം വളയത്ത് വിവാഹാഘോഷത്തിനിടെ അപകടകരമായി കാറുകളോടിച്ചുള്ള റീല്‍സ് ചിത്രീകരണത്തില്‍ 7 പേർ പിടിയിൽ. നവവരൻ അടക്കം കാർ ഓടിച്ചവരാണ് പൊലീസ് പിടിയിലായത്. പിടിച്ചെടുത്ത 5 വാഹനങ്ങളും നാളെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നാദാപുരം വളയത്ത് വിവാഹപ്പാര്‍ട്ടി നടുറോഡില്‍ നടത്തിയ വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. മൂന്ന് കിലോമീറ്റർ...
കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...